നിനക്കായ് ~ ഭാഗം 04, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

മാധവിന്റെ കാർ കണ്ടതും അവൾക്ക് കാലുകൾ കുഴഞ്ഞത് പോലെ തോന്നി..

എങ്കിലും മുന്നോട്ട് പോകാതെ വേറെ നിവർത്തി ഇല്ലായിരുന്നു.

ഗുൽമോഹർ പൂക്കൾ ഒരുപാട് കൊഴിഞ്ഞു കിടക്കുന്ന.

അവൾ മെല്ലെ മെല്ലെ മുന്നോട്ട് ചലിച്ചു. തൊണ്ട വരളുന്നുണ്ട്… താൻ എവിടെ എങ്കിലും വീണു പോകുമോ എന്ന് അവൾ ഭയപ്പെട്ട്.

മാധവ് കാറിൽ നിന്ന് ഇറങ്ങി.

ഇരു കൈകളും കൂട്ടി പിടിച്ചു അവൻ നിൽക്കുന്നു..

അവനും ആകെ അക്ഷമനായി ആണ് അവൾക്ക് കാണപ്പെട്ടത്.

ഇടയ്ക്ക് ഒക്കെ അവൻ വരുമ്പോൾ ഓടി വന്നിരുന്ന ഗൗരി അല്ല ഇത് എന്ന് അവൻ ഓർത്തു.

തന്നെ കാണുവാനും തന്നോട് സംസാരിക്കുവാനായി തന്റെ ചാരെ വന്നിരുന്ന ഗൗരി,,,,, അവൾ എവിടെയോ പോയി.. ഇത് ഒരു അപരിചിത..

അവൾ അവനെ കടന്നു മുന്നോട്ട് പോകുക ആണ്.

ഇത്രയും അകൽച്ച തന്നോട് കാണിയ്ക്കാൻ താൻ എന്ത് തെറ്റ് ചെയ്തു… ആ ഒരു ഒറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി..

എല്ലാ അറിഞ്ഞു കൊണ്ട് അല്ലെ തന്നെ സ്നേഹിച്ചതും താൻ സ്നേഹിച്ചതും..

“ഗൗരി…… “

അവൻ വിളിച്ചു എങ്കിലും അവൾ ഗൗനിക്കാതെ മുന്നോട്ടു പോയി.

തന്നെ നേരിട്ട് കാണുമ്പോൾ എങ്കിലും അവൾക്ക് മനസ് മാറും എന്ന് ആണ് കരുതിയത്.

എല്ലാം വിഫലമായി.

അവൻ തന്റെ കാറിൽ കയറി..

അതു വേഗത്തിൽ ഓടിച്ചു പോയി..

അവൾ പോയ ബസ് അവൻ ഫോള്ളോ ചെയ്തു.

അവൾ ഇറങ്ങുന്ന സ്റ്റോപ്പിന് മുന്നിൽ അവൻ കാർ നിർത്തി ഇട്ടു.

ഗൗരി ബസിൽ നിന്ന് ഇറങ്ങിയതും അവൻ ഓടി വന്നു.

“ഗൗരി….. “

അവൻ വിളിച്ചു..

ഇത്തവണ അവൾക്ക് പക്ഷെ അവനോട് അകൽച്ച കാണിക്കാൻ ആയില്ല..

കാരണം കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു അവന്റേത്.

“മാധവ്… “..

ഗൗരി … കൂടുതൽ ഒന്നും വേണ്ട..

എല്ലാം നമ്മൾക്ക് നിറുത്താം….. എല്ലാ…. പക്ഷെ ഒരു കാര്യം… ഒരൊറ്റ കാര്യം…. നീ ഞാൻ വിളിക്കുമ്പോൾ ഫോൺ ഒന്ന് എടുക്കണം… ഒരേ ഒരു തവണ….. പ്ലീസ്…. നീ സമ്മതിക്കുമോ ..എങ്കിൽ മാത്രം ഞാൻ ഇവിടെ നിന്ന് poku….”

ആളുകൾ ആരെങ്കിലും കണ്ടാലോ എന്ന് ഭയപ്പെട്ട് അവൾ വേഗം തന്നെ അവനോട് സമ്മതിച്ചു.

“ഒക്കെ.. ഞാൻ ഫോൺ എടുക്കാം…. “

“എത്ര മണി…. “

“പത്തു മണി കഴിഞ്ഞു വിളിക്ക്… “

“ഒക്കെ…”അവൻ കാറിൽ കയറി വേഗത്തിൽ ഓടിച്ചു പോയി.

വിട്ടിൽ എത്തിയിട്ടും ആകെ ഒരു ഉന്മേഷക്കുറവ്.

രാമനാമം ചൊല്ലിയപ്പോൾ ആദ്യമായി അന്ന് അവൾക്ക് വാക്കുകൾ മുറിഞ്ഞത് മുത്തശ്ശി ശ്രെദ്ധിച്ചു.

കണ്ഠം ഇടറിയതു അമ്മയും അറിഞ്ഞു.

“എന്തേ… ഒരു വല്ലാഴിക കുട്ടിക്ക്… “

“ഹേയ്.. ഒന്നുമില്ല…. ഒരു തലവേദന… “

അവൾ അവരോട് കളവ് പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി.

കുറച്ചു സമയം കഴിഞ്ഞു അച്ഛൻ വന്നപ്പോളും അവളോട് ചോദിച്ചു ന്റെ കുട്ടിയ്ക്ക് എന്താ പറ്റിയത് എന്ന്..

“ഒരു തലവേദന.. ഇപ്പോൾ കുറവുണ്ട് അച്ഛാ… “

അതു പറയുമ്പോൾ അവൾ അച്ഛന്റെ മുഖത്ത് നോക്കിയില്ല.

അവൾക്ക് ഇഷ്ടപെട്ട ഉള്ളിത്തീയലും വയമ്പ്വറുത്തതും കായ മെഴുക്കുവരട്ടിയും ഒക്കെ ആയിരുന്നു അത്താഴത്തിനു.

എന്നും അമ്മയോട് “എന്തൊരു സ്വാദ് ആണ് അമ്മയുടെ കറികൾക്ക് എന്ന് പറഞ്ഞു കഴിയ്ക്കുന്ന ആൾ ആണ്.. “പക്ഷെ ഇന്ന് അവൾക്ക് ഒന്നിനും ഒരു രുചി തോന്നിയില്ല..

മനസ് മുഴുവൻ രാത്രി 10മണി എന്നൊരു സമയത്തിൽ ആയിരുന്നു.

മാധവിനോട്‌ എന്ത് പറയും എന്ന് ആണ് ചിന്ത..

ഒന്നും വേണ്ടിയിരുന്നില്ല.. കൗമരചുമപ്പിൽ മുങ്ങി നീരാടിയപ്പോൾ മനസ്സിൽ മുളപൊട്ടിയ അനുരാഗം… അത് അങ്ങനെ കുഴിച്ചുമൂടിയാൽ മതിയായിരുന്നു….

എല്ലാം തലകീഴായി മറിഞ്ഞത് അവൾ ഓർത്തു.

മാധവ് കാണാൻ വന്നതു, ഒന്നും ആലോചിക്കാതെ യെസ് പറഞ്ഞതും ഒക്കെ തന്റെ മനസിന്റെ ചാപല്യം.

പിന്നീട് അങ്ങോട്ട് എല്ലാം മാധവ് ആയിരുന്നു

എവിടെ നോക്കിയാലും മാധവ്… തന്റെ പുസ്തകത്താളിലും, കണ്ണാടിയിലും, കട്ടിലിലും എല്ലാം മാധവ് ആയിരുന്നു…

സ്വപ്‌നങ്ങൾ നെയ്യാൻ ആരുടെയും സഹായം വേണ്ടല്ലോ… പക്ഷെ നെയ്തു കൂട്ടുവാൻ അവനും കൂടിയപ്പോൾ അതു ആർത്തു പന്തലിച്ചു..

അങ്ങനെ രാവേറെ ചെന്നാലും അവന്റെ സംസാരം കേട്ട് കേട്ട് കിടക്കും..

ഓരോന്ന് ഓർത്തു സമയം പോയത് അറിഞ്ഞില്ല..

10മണി ആയതും ഫോൺ റിങ് ചെയ്തത് ഒന്നും.. ഫോൺ സൈലന്റ് ആയിരുന്നു

പതിയെ ഒന്ന് മയങ്ങി പോയി.

ഇടയ്ക്ക് എപ്പോളോ അവൾ ഞെട്ടി ഉണര്ന്നു…

നോക്കിയപ്പോൾ വെളുപ്പിന് 3മണി..

അവൾ ഫോൺ എടുത്തു.

നിറയെ അവന്റെ മിസ്സ്ഡ് കാൾ

പെട്ടെന്ന് അത് വീണ്ടും ശബ്‌ദിച്ചു..

പാവം മാധവ്.. ഇതുവരെ ഉറങ്ങാതെ….

അവൾ ഫോൺ എടുത്തു കാതോട് ചേർത്ത്.

“ഗൗരി… എത്ര നേരം ആയി ഞാൻ വിളിക്കുന്നു.. നീ എന്തേ ഫോൺ എടുക്കാഞ്ഞത്…..എന്നെ ഇത്രയും വേഗം നീ മറന്നോ “അവന്റെ നെഞ്ച് പൊട്ടിയുള്ള വാക്കുകൾ അവൾ കേട്ട്

“ഞാൻ… ഞാൻ.. ഉറങ്ങി പോയി… ആം സോറി… “

“എനിക്ക്.. എനിക്ക് നിന്നെ ഒന്ന് കാണണം, ഒരേ ഒരു തവണ… ഒന്ന് കണ്ടാൽ മാത്രം മതി… “

“ഇനി അത് ഒന്നും വേണ്ട…. “അവൾ അവനോട് ഓരോ കാര്യങ്ങൾ പറഞ്ഞു..

പക്ഷെ അവൻ സമ്മതിച്ചില്ല..

“എടൊ… ഞാൻ പറഞ്ഞില്ലേ, എനിക്ക് ഒന്ന് കണ്ടാൽ മതി…. നിന്നെ… ഒരിക്കൽ മാത്രം….. നീ നാളെ രാവിലെ 10മണിക്ക് ബസ് സ്റ്റാൻഡിനു അടുത്ത് ഉള്ള സാന്തോം കോംപ്ലക്സിൽ കാണണം…..നാളെ ഒരു ദിവസം class കട്ട്‌ ചെയണം “അതു പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്ത്..

ഈശ്വരാ…. ഇനി എന്തൊക്ക സംഭവിക്കും..

അവൾ ചില കണക്കുകൂട്ടലുകൾ ഒക്കെ നടത്തി..

അവസാനം അവനെ കാണാൻ പോകാൻ തന്നെ അവൾ തീരുമാനിച്ചു.

ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുക ആണ് ഗൗരി.

അകലെ എവിടെയോ പാതിരാക്കോഴി കൂവുന്നു.. കുറുനരി ഓരി ഇടുന്നത് പോലെ ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടി.

തനിച്ചു കിടക്കാൻ എന്തോ വല്ലത്ത ഭയം.

അവൾ കണ്ണുകള ഇറുക്കി അടച്ചു…

കാലത്തെ അമ്മ വന്നു ഡോറിൽ തട്ടി വിളിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്.

“മോളെ…… തലവേദന എങ്ങനെ ഉണ്ട് “

“കുറവുണ്ട് അമ്മേ…… “

“ഇല്ലെങ്കിൽ നമ്മൾക്ക് ഒരു ഹോസ്പിറ്റലിൽ പോകാം മോളെ… “

“ഹേയ് അതിന്റ ആവശ്യം ഇല്ല അമ്മേ…… മാത്രമല്ല ഇന്ന് കോളേജിൽ പോകണം”

അവൾ വേഗം എഴുനേറ്റ്..

മാധവ് പത്തു മണി ആകുമ്പോൾ വരും.. ഓർക്കും തോറും ചങ്ക് ഇടിച്ചു.

എന്തായാലും വരുന്നിടത്തു വെച്ച് കാണാം… അവൾ തീരുമാനിച്ചു.

കോളേജിലേക്ക് പോകാനായി ഇറങ്ങിയ ഗൗരിയുടെ ഫോൺ ശബ്‌ദിച്ചു.

മാധവ് കാളിങ്……

അവൾ അപ്പോൾ ഫോൺ എടുത്തില്ല.

കുറച്ച് കഴിഞ്ഞു അവന്റെ മെസ്സേജ് വന്നു..

നോക്കിയപ്പോൾ ഇന്ന് കാണാൻ പറ്റില്ല.. urgent ആയിട്ട് കമ്പനി മീറ്റിങ് എന്ന് അവന്റെ മെസ്സേജ്.

അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.

ഇന്ന് കൂടിയേ class ഒള്ളു..

ഇനി എക്സാം ആണ്.

അത് കഴിഞ്ഞു അവനെ കണ്ടാൽ മതി എന്ന് അവൾ ഉറപ്പിച്ചു.

അടുത്ത ദിവസം അവൻ കാണാൻ വിളിച്ചു എങ്കിലും ഇനി എക്സാം കഴിയട്ടെ എന്ന് അവൾ reply കൊടുത്ത്.

ഒക്കെ ഞാൻ വെയിറ്റ് ചെയാം എന്ന് അവൻ അറിയിച്ചു.

അങ്ങനെ എക്സാം കഴിഞ്ഞ അന്ന് ഉച്ചയ്ക്ക് മാധവ് അവളെ കാണാനായി വന്നു.

“മാധവ്.. എനിക്ക് പെട്ടന്ന് പോകണം അതുകൊണ്ട് നമ്മൾക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയാലോ…. “

“മ്മ്

നീ ആദ്യം കാറിൽ കയറിക്കെ… പെട്ടന്ന് പോകാം…. “

അവൻ അല്പം അധികാരത്തോടെ പറഞ്ഞു.

അവൾ അവന്റെ ഒപ്പം കാറിൽ കയറി.

“എങ്ങോട്ടാ പോകുന്നത്.. “

“ഇവിടെ അടുത്ത് തന്നെ… പത്തു മിനിറ്റ്… “

അവൻ കാർ ഓടിച്ചു പോയി.

“മാധവ്.. എവിടെ ആണ് എന്ന് ഒന്ന് പറയു… “

ഗൗരിക്ക് പേടി ആണോ… “

“പേടി ഉണ്ട്… ന്റെ അച്ഛൻ എങ്ങാനും അറിഞ്ഞാൽ…. “

“ഹേയ്

ഡോണ്ട് വറി… “

ഒരു ഇരുനില മാളികയുടെ മുന്നിൽ കാർ വന്നു നിന്ന്..

“ഇത്… ഇത് എവിടെ ആണ്…. “

“നീ വാ…. ഞാൻ പറയാം…. “

“ഇത്.. ഇത് മാധവിന്റെ വീട് അല്ലെ…. “

“അതേ….. just ഒന്ന് കേറീട്ടു പോകാം വ…. “

“ഇവിടെ

ഇവിടെ ആരുണ്ട് “

“ഇവിടെ എല്ലാരും ഉണ്ട്.. നീ വ.. “

അവൻ നിർബന്ധിച്ചു.

പാവം ഗൗരി വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് അവൾ കാറിൽ നിന്ന് ഇറങ്ങി..

മിടിക്കുന്ന ഹൃദയത്തോടെ അവന്റെ ഒപ്പം ആ വലിയ വീട്ടിലേക്ക് പ്രവേശിച്ചു….

പക്ഷെ അവിടെ ആരെയും അവൾ കണ്ടില്ല..

“മാധവ്… ഇവിടെ എല്ലാവരും ഉണ്ട് എന്ന് പറഞ്ഞിട്ട്….. കളവ് പറഞ്ഞത് ആണോ… എനിക്ക് പോകണം….. “അവൾ ശബ്ദമുയർത്തി.

“എല്ലാവരും ഇപ്പോൾ വരും…..നീ എന്തായാലും വന്നു…. വാ ഇരിക്ക് ഒരു കാപ്പി കുടിച്ചിട്ട് പോകാം… “

അകത്തേക്ക് കയറി അവൻ ഡോർ ലോക്ക് ചെയ്ത്..

എന്തോ അപകടം അവൾക്ക് മണത്തു.

അച്ഛൻ പറഞ്ഞ പോലെ മാധവ് ചതിക്കുമോ..

അവൾ പിന്തിരിഞ്ഞു പുറത്തേക്ക് പായുകയും അവൻ അവളെ വട്ടം പിടിച്ചു.

“നിനക്ക് എന്താണ് എന്റെ കൂടെ വരാൻ ഇത്രയും മടി… എന്റെ വീട്ടിൽ ഒരഞ്ചു മിനിറ്റ് നിൽക്കാൻ പേടി… എന്നെ സ്നേഹിച്ചപ്പോൾ നീ ഇത് ഒന്നും ഓർത്തില്ലേ… “

“മാധവ് പ്ലീസ്… എന്നെ വിട്… എനിക്ക് പോകണമേ…ഇല്ലെങ്കിൽ ഞാൻ ഒച്ച വെയ്ക്കും… “

“ആഹ്.. എങ്കിൽ അത് ഒന്ന് കാണണം…. നീ ഒച്ച വെയ്‌ക്കേടി….. “

അവൻ അവളെ നോക്കി പരിഹസിച്ചു.

“മാധവ് പ്ലീസ്…… എനിക്ക് പോകണം “

“പൊയ്ക്കോ… പോകണ്ടാന്നു നിന്നോട് ആരു പറഞ്ഞു…. “എന്നും പറഞ്ഞു അവൻ അവളെ പൊക്കി എടുത്തു.

തന്റെ ബെഡ് റൂം ആയിരുന്നു അവന്റെ ലക്ഷ്യം.

ഗൗരി കാലു പിടിച്ചു പറഞ്ഞിട്ടും അവളുടെ വാക്കുകൾ ഒന്നും അവൻ ചെവി കൊണ്ടില്ല..

അവളുടെ നിലവിളി ആ റൂമിൽ മാത്രം തറഞ്ഞു നിന്ന്..

അതുവരെ പ്രണയം തിളങ്ങിയ കണ്ണുകളിൽ ആദ്യം ആയി കാ മം ജ്വലിച്ചതായി അവൾക്ക് തോന്നി.

.അവളുടെ അ ധരങ്ങളിലേക്ക് അവൻ അ ധരം ചേർത്തപ്പോൾ അവൾ അവനെ തളളി മാറ്റി. പക്ഷെ ആ ബലിഷ്ഠമായ കൈകരുത്തിൽ പാവം ഗൗരി വിഭലയായി…

ഒരു കരിനാഗത്തെ പോലെ അവളെ പ്രാ പിക്കുമ്പോളും അവന്റെ ഉള്ളിൽ അവന്റെ അച്ഛനെ ചതിച്ച സോമശേഖരന്റെ മുഖം ആയിരുന്നു..

തളർന്നു വീണ ഗൗരിയെ നോക്കി അവൻ ഉറക്കെ പൊട്ടി ചിരിച്ചു..

കരഞ്ഞു കലങ്ങിയ കണ്ണീരോടെ അവൾ അവനെ നോക്കി.

“എടി പുല്ലേ….. നിന്നെ സ്നേഹിച്ചതേ ഇവിടെ കെട്ടിലമ്മ ആയിട്ട് വാഴിക്കാൻ അല്ല കെട്ടോ.. ഇതിന് ആയിരുന്നു… ഇതിന് മാത്രം… “

അവളെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടിട്ട് അവൻ പറഞ്ഞു.

വിറയ്ക്കുന്ന കാലടികളോടെ ഗൗരി തന്റെ വീട്ടിലേക്ക് പോയത്.

ആർക്കും ഒരു സംശയം തോന്നാതിരിക്കാൻ അവൾ പരമാവധി ശ്രെദ്ധിച്ചു.

രാത്രിയിൽ തന്റെ കിടക്കയിലേക്ക് വീണു അവൾ ആർത്തലച്ചു കരഞ്ഞു.

“എന്തൊരു വിധി ആണ് ന്റെ ഗുരുവായൂരപ്പാ…. ന്നെ പരീക്ഷിച്ചു പരീക്ഷിച്ചു മതിയായില്ലേ….. എനിക്ക് ഇനി ജീവിക്കേണ്ട… നീ എന്നെ അങ്ങട് വിളിക്ക്….. “

അതുവരെ പിടിച്ചു വെച്ച എല്ലാ സങ്കടവും അണപൊട്ടി ഒഴുകി.

മാധവിന്റെ മുഖം ഓർത്തപ്പോൾ അവൾക്ക് അറപ്പ് തോന്നി..

ഇടയ്ക്ക് രണ്ട് തവണ അവനെ condact ചെയ്യാൻ നോക്കി… പക്ഷെ സ്വിച്ചഡ് ഓഫ്‌ ആയിരുന്നു.

************************

ഒരു മാസത്തിനു ശേഷം..

“മോളെ…. നീ ആയില്യം തൊഴാൻ വരുന്നുണ്ടോ…. “

“വൈകിട്ട് ദീപാരാധനയ്ക്ക് പോകാം അമ്മേ… “

“നിനക്ക് ഈ മാസം കു ളി തെറ്റിയില്ലേ മോളെ…. ഡേറ്റ് കഴിഞ്ഞല്ലോ… “

അമ്മ അതു ചോദിക്കുകയും അവളുടെ ഹൃദയം പെരുമ്പറ മുഴക്കി..

ദൈവമേ……… ഇനി താൻ….

അവൾക്ക് തൊണ്ട വരണ്ടു.

കോളേജിൽ ഒരു സെമിനാർ ഉണ്ട് എന്ന് പറഞ്ഞു പോയിരിക്കുക ആണ് ഗൗരി..

വൈകിട്ട് 6മണി ആയി..

ഇത്രയും സമയം ആയിട്ടും ഗൗരി വന്നില്ല……

എന്തേ കുട്ടി വൈകുന്നു..

വിമലയും മുത്തശ്ശിയും ഉമ്മറത്തു തന്നെ ഉണ്ട്.

ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല

ഇത് എവിടെ പോയി…

“ഈശ്വരാ… ന്റെ കുട്ടിയ്ക്ക് എന്തെങ്കിലും ആപത്തു….. “

വിമല കരയാൻ തുടങ്ങി.

“നീ ഇങ്ങനെ വേണ്ടാത്തത് ഒന്നും പറയാതെ വിമലേ….. അവൾ ഇപ്പോൾ എത്തും…. “

“ആ നന്ദനയെ ഒന്ന് വിളിക്കു… അവൾ വീട്ടിൽ എത്തിയോ എന്ന് അറിയാലോ….

“മ്മ്… അത് ശരി ആണ്…. “

വിമല ഫോൺ എടുക്കാനായി അകത്തേക്ക് ഓടി..

“ഹെലോ…നന്ദു… മോളെ, ഞാൻ ഗൗരിയുടെ അമ്മ ആണ്……. മോൾ ഇപ്പോൾ എവിടെ ആണ്… “

“അയ്യോ…. എന്നിട്ട് എന്റെ ഗൗരി ഇത് വരെ എത്തിയില്ലലോ… ഭഗവാനെ… ന്റെ കുട്ടിക്ക് എന്ത് പറ്റി…. “

ഫോൺ കട്ട്‌ ആക്കിയതും അവൾ അലമുറ ഇട്ടു കരഞ്ഞു..

നിമിഷങ്ങൾക്കുള്ളിൽ സോമശേഖരനും കാർത്തിക്കും എത്തി ചേർന്ന്..

പോലീസ്ഇൽ വിവരം അറിയിച്ചതോടെ അന്വഷണം ഊർജിതമായി.

വീട്ടിലേക്ക് എല്ലാവരും എത്തിച്ചേർന്നു.

രാത്രിയിൽ 11മണി ആയിട്ടും ഗൗരിയെ കണ്ടെത്താൻ ആയിട്ടില്ല.

ടവർ ലൊക്കേഷൻ കേന്ദ്രികരിച്ചു പരിശോധിച്ചപ്പോൾ കോളേജ് ആണ് അറിയാൻ കഴിഞ്ഞത്.

അങ്ങനെ പോലീസ് നായ എത്തിയപ്പോൾ ബസ് സ്റ്റോപ്പിന് അടുത്തുള്ള ഒരു ഓടയിൽ നിന്ന് ഗൗരിയുടെ ഫോൺ കണ്ടെത്താനായി.

എസ് പി അനിരുദ്ധ് മേനോൻ സോമശേഖരന്റെ അടുത്തേക്ക് വന്നു.

“മിസ്റ്റർ സോമശേഖരൻ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ചു വരിക ആണ്…. കുട്ടിയ്ക്ക് ആരോടെങ്കിലും എന്തെങ്കിലും affair….. “

“നോ…….. “ഇടറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു.

“ഒക്കെ….. ഞങൾ അന്വഷിക്കട്ടെ… എന്തെങ്കിലും അറിവ് കിട്ടിയാൽ ഉടൻ എത്തിക്കാം. “

അവർ ഇറങ്ങി.

വിമല തളർന്നു കട്ടിലിൽ കിടന്നു… ഇടയ്ക്ക് എല്ലാം അവൾ ബോധരഹിത ആകുന്നുണ്ട്..

“ന്റെ പൊന്നുമോൾ… അവൾ എന്ത്യേ… അവൾക്ക് എന്ത് പറ്റി…. ന്റെ കുഞ്ഞിനെ ആരാ കൊണ്ട് പോയത്…. ഈശ്വരാ അവൾക്ക് ഒരു ആപത്തു വരുത്തരുതേ…. “ഇടനെഞ്ചു പൊട്ടുമ്പോളും അവൾ ഈശ്വരനോട് കേണു..

ഒരു ആശ്വാസവാക്കിനും അമ്മ എന്ന വികാരത്തെ ശമിപ്പിക്കാൻ കഴിഞ്ഞില്ല..

സമയം മുന്നോട്ട് പോയി..

രാത്രി ഏകദേശം ഒരു രണ്ട് മണി ആയി കാണും..

അപ്പോളും ആ കുടുംബത്തിൽ ആരും ഉറങ്ങിയിട്ടില്ല…

സോമശേഖരന്റെ ഫോണിലേക്ക് ഒരു കാൾ വന്നു..

പരിചയം ഇല്ലാത്ത നമ്പർ..

“ഹെലോ……”അയാൾ ഫോൺ എടുത്തു കാതോട് ചേർത്ത്.

“ഹെലോ…. മിസ്റ്റർ സോമശേഖരൻ…. തന്റെ മകളെ കാണാതെ വിഷമിച്ചു ഇരിക്കുക ആണ് അല്ലെ….. സങ്കടപെടേണ്ടാ…. അവൾ എന്റെ അടുത്ത് und, കൊടുക്കാം…… “

ഏതോ ഒരു പുരുഷൻ…..

“ഹെലോ… ആരാടാ നിയ്… എന്റെ മോൾ എവിടെ…… “അയാൾ അലറി..

“ഒച്ച വെയ്ക്കണ്ട.. ഞാൻ കൃഷ്ണപ്രസാദ്‌.. ഓർമ്മയുണ്ടോ നിനക്ക്….. %

ഞാൻ ഫോൺ കൊടുക്കാം.. “

അയാൾ ഫോൺ കൈമാറി..

“ഹലോ… അച്ഛാ… “

“മോളെ…

മോളെ……. നീ… നീ എവിടെ ആണ്….. “

“ഞാൻ….. അച്ഛാ… അച്ഛൻ എന്നോട് ക്ഷമിക്കണം… ഞാൻ… ഞാൻ…..മാധവിന്റെ…മാധവിന്റെ വിട്ടിൽ…. ഇനി ഞാൻ അങ്ങട് വരണില്ല… എന്നോട് പൊറുക്കണം “

“നിർത്തേടി…….. ഒരുമ്പെട്ടോളെ….. ഒരക്ഷരം മിണ്ടരുത് നിയ്….. എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല…….. എന്റെ മകൾ ഇന്ന് കാലത്തെ മരിച്ചു പോയി… ഇനി നീ എന്നെ വിളിക്കരുത്… നിന്റെ ശബ്ദം പോലും എനിക്ക് കേൾക്കണ്ട… “

അയാൾ ഫോൺ വലിച്ചെറിഞ്ഞു.

തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *