നിന്നെയൊക്കെ കാണിച്ചു തരാമെടാ ഫോട്ടോ സഹിതം ഇതിൽ തന്നെ പോസ്റ്റും നിന്റെയൊക്കെ തനി കൊണം നാട്ടുകാർ അറിയട്ടെ .. അവന്റെ ഒരു വിശേഷം………

എഴുത്ത്:- സൽമാൻ സാലി

” ഹാലോ കുറെ നാളായല്ലോ കണ്ടിട്ട് എന്തൊക്കെയുണ്ട് വിശേഷം ..?

ഫേസൂക്കിൽ ന്റെ തള്ള് കഥകൾ വായിച്ചു ഫ്രണ്ട് ആയവൾ ഓൺലൈനിൽ കണ്ടപ്പോ ചുമ്മാ ഒരു മെസ്സേജ് അങ്ങട്ട് അയച്ചതാണ് ..

ഇടക്കിടെ ഓള് ഒരു ഹായ് വിടുന്നതാണ് കുറെ ആയിട്ട് കാണാറില്ല ..

” നീ ആരെടാ തെണ്ടീ എന്റെ കെട്യോളുടെ വിശേഷം ചോയ്ക്കാൻ .. നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലെടാ ..

” ഓരോന്ന് ഇറങ്ങിക്കോളും കുടുംബം കലക്കാൻ നാറി .. മുത്ത് മാലയുടെ കയർ പൊട്ടിയപോലെ മെസ്സേജ് ണിം ണിം ന്നും പറഞ്ഞോണ്ട് വന്നോണ്ടിരുന്നു ..

വായിച്ചു എനിക്ക് കയ്യും കാലും വിറച്ചു പോയി .. അമ്മാതിരി ന്യൂ ജെനറേഷൻ തെറി ..

” നിന്നെയൊക്കെ കാണിച്ചു തരാമെടാ ഫോട്ടോ സഹിതം ഇതിൽ തന്നെ പോസ്റ്റും നിന്റെയൊക്കെ തനി കൊണം നാട്ടുകാർ അറിയട്ടെ .. അവന്റെ ഒരു വിശേഷം തിരക്കൽ ..

ഒരു നിമിഷം ഫോൺ നിലത്തേക്കിട്ട് ഞാൻ പേടിയോടെ അതിനെ നോക്കി ..

കഴിഞ്ഞു എല്ലാം കഴിഞ്ഞു നാളെ അങ്ങേര് എന്റെ ഫോട്ടോയും ചാറ്റും സ്‌ക്രീൻ ഷോർട്ട് ഇടും .. ഞാൻ നാണം കെടാൻപോകുന്നു ..

പിന്നെ അങ്ങോട്ട് ഫേസ്ബുക്കിലെ ഓരോ നോട്ടിഫിക്കേഷനും നെഞ്ചിടിപ്പോടെ ആണ് ഞാൻ തുറന്നു നോക്കിയത് ..

ഒരു ദിവസം കഴിഞ്ഞു ഒന്നും വന്നില്ല ….

രണ്ട് ദിവസം കഴിഞ്ഞു .. ഒന്നും വന്നില്ല ..

ഓരോ നിമിഷവും ഞാൻ എനിക്കെതിരെ ഉള്ള പോസ്റ്റ് പ്രതീക്ഷിച്ചിരുന്നു .. കെട്യോളോട് സത്യം പറഞ്ഞാലോ എന്ന് ആലോചിച്ചു .. പിന്നെ അതിന്റെ വയ്യാ വേലി ഓർത്തു മിണ്ടാതെ നെഞ്ചിടിപ്പോടെ ദിവസങ്ങൾ കഴിച്ചു കൂട്ടി ..

മൂന്നാം ദിവസം രാവിലെ ഫേസ്ബുക്ക നോട്ടിഫിക്കേഷൻ വന്നു .. ഞെട്ടലോടെ തുറന്നു നോക്കി .. അത് ന്റെ പഴയ പോസ്റ്റിന് ആരോ ലൈക് അടിച്ചതാണ് .. പിന്നീടുള്ള ഓരോ ലൈക് അടിയും എന്റെ നെഞ്ചത്തിട്ട് ഉള്ള അടിപോലെ ആയിരുന്നു ..

ഞാൻ ആളുകൾക്ക് മെസേജ് അയക്കുന്നത് നിർത്തി .. അരെലും മെസ്സേജ് അയച്ചാൽ അവർക്ക് മറുപടി കൊടുക്കും .. പലരും എനിക്ക് ജാഡ ആണെന്ന് പറഞ്ഞു തുടങ്ങി .. ആർക്കും അറിയില്ലല്ലോ മനുഷ്യൻ ഇവിടെ ടെന്ഷനടിച്ചിരിക്കുവാണെന്ന് ..

ഇന്നലെ പതിനഞ്ചാം ദിവസം അവളുടെ ഒരു ഹായ് വന്നു ..

മറുപടി കൊടുക്കണോ വേണ്ടയോ എന്ന് ഒന്ന് ശങ്കിച്ചു നിൽകുമ്പോൾ അടുത്ത മെസ്സേജ് സോറി എന്നും പറഞ്ഞോണ്ട് വന്നു .. ഹാവൂ സമാധാനം ആയി ഇത് അവളാണ് ..

” എടീ നിന്റെ കെട്യോൻ എന്നെ എന്തിനാ തെറി പറഞ്ഞെ ..?

” ഹോ ന്റെ ഇക്കാ ഒന്നും പറയണ്ട കെട്യോൻ ഗ്യസ് ബുക്ക് ചെയ്യാൻ എന്റെ ഫോൺ വാങ്ങിയ നേരത്താണ് ഏതോ ഒരു മഹാൻ എനിക്ക് കുറെ വീഡിയോസ് അയച്ചത് .. എല്ലാരും പാവപെട്ടവർ ആണെന്ന് തോന്നുന്നു ഒറ്റയെണ്ണത്തിന് ഉടുതുണി ഇല്ലായിരുന്നു ..

അത് കണ്ട കെട്യോൻ ഹാലിളകി വീട് മറിച്ചിടുന്ന നേരത്താണ് നിങ്ങടെ മെസ്സേജ് വരുന്നത് .. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ഖ് അതിന് മുൻപേ കെട്യോൻ മറുപടി തന്നു തുടങ്ങിയിരുന്നു ..

അന്ന് കൊണ്ട് പോയതാ എന്റെ ഫോൺ ഇന്നലെയാണ് തിരിച്ചു തന്നത് .. ഫേസൂക്ക് തുടങ്ങിയ അന്നുമുതലുള്ള ചാറ്റ് മൊത്തം അങ്ങേര് നോക്കി ഞാൻ തെറ്റ് ചെയ്തില്ല എന്ന് ഉറപ്പായപ്പോ തിരിച്ചു തന്നതാ ..

” അന്ന് കെട്യോൻ പറഞ്ഞതിന് സോറി ട്ടോ .. ഞാൻ മെസ്സഞ്ചർ ഒഴിവാക്കുകയാണ് .. അതും പറഞ്ഞു ഓള് പോയി ..

കഴിഞ്ഞ പതിനഞ്ചു ദിവസം ഒരു ഹായ് വിട്ടതിന് ഞാൻ അനുഭവിച്ച ടെൻഷനൊക്കെ ആരോട് പറയാൻ ..

ഹോ എന്നാലും ആ മഹാൻ മെസ്സേജ് അയച്ച നേരത്ത് തന്നെ എനിക്ക് മെസ്സേയാക്കാൻ തോന്നിയല്ലോ ഭഗവാനെ …

സൽമാൻ ..

nb ഇപ്പൊ ജാഡ മാറി എന്നറിയ്ക്കുന്നു ..😉

Related Posts

Leave a Reply

Your email address will not be published. Required fields are marked *