നീയും ഞാനും ~ ഭാഗം 03, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ശില്പ കുറച്ച് നേരം സിദ്ധുവിനെ നോക്കിയിട്ട്.. അങ്ങേരെ കൊണ്ട് പായസം കുടിപ്പിക്കും, അതും നീ..

എന്തേ വിശ്വാസമില്ലേ..

ശില്പ ചിരിച്ചു.. അയ്യടാ ഒരു തമാശക്കാരൻ വന്നിരിക്കുന്നു,നീ എന്റെ കുട്ടികൾക്ക് അച്ഛനില്ലാതാക്കോടാ..

സിദ്ധു ശില്പയുടെ കയ്യിൽ പിടിച്ചു.. എടി ദുഷ്ടത്തി അതിനർത്ഥം തല്ല് എനിക്ക് കിട്ടുമെന്നല്ലേ..

ഇനിയും മനസ്സിലായില്ലേ.. ശില്പ സിദ്ധുവിനെ ചേർന്നിരുന്നു.. സിദ്ധുവേട്ടാ ഞാനൊരു കാര്യം സീരിയസ് ആയിട്ട് പറയട്ടെ, അങ്ങേര് കൂപ്പില് തടിപിടിച്ച് ഉരുട്ടി കയറ്റിയിരിക്കുന്ന ശരീരമാ, അതിന്റെ ഇടയിൽ ഏ. സി റൂമിൽ കമ്പ്യൂട്ടറും കുത്തി കൊണ്ടിരിക്കുന്ന നീ പോയി ചാടിയാൽ എനിക്ക് ഏത് നേരവും മയിലെണ്ണ ഇട്ട് ഉഴിയാനേ നേരമുണ്ടാവൂ, അതുകൊണ്ട് ദയവ് ചെയ്ത് മിണ്ടാതെ ഇരുന്നാൽ മതി..

സിദ്ധു ബെഡ്ഡിൽ ചാഞ്ഞുകിടന്നു.. ഇതിലും താഴ്ത്തി പറയാൻ വല്ലോം ബാക്കിയുണ്ടോ..

ശില്പ സിദ്ധുവിനെ തലോടി.. നിനക്ക് ഹീറോയിസം കാണിച്ചു നടന്നാൽ മതി, തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ ഞാൻ അമ്മയോട് സമാധാനം പറയണ്ടേ, പാലും തേനും കൊടുത്ത് വളർത്തിയ എന്റെ മോനെ നിന്റെ വീട്ടിൽ കൊണ്ടുപോയി ചപ്പാത്തി മാവ് കണക്കിലാക്കിയല്ലോടി എന്ന് കേൾക്കാൻ വയ്യാത്തോണ്ടാ..

സിദ്ധു ചിരിച്ചു.. ശരി സമ്മതിച്ചു, ഞാൻ ഒതുങ്ങി ഇരുന്നോളാം, എന്നാലും എന്തേലും ഹെൽപ്പ് വേണേൽ ചോദിക്കണം..

ഓ പിന്നെന്താ, നീ മായാവിയാണല്ലോ വിളിച്ചയുടനെ ഓടി വരാൻ..

കളിയാക്കൊന്നും വേണ്ട, ശക്തിയൊക്കെയുണ്ടെനിക്ക്.. സിദ്ധു മസില് കാണിച്ചുകൊണ്ട് പറഞ്ഞു..

ശില്പ ചിരിച്ചിട്ട് സിദ്ധുവിന്റെ മേലെ വീണു.. ഇവനെ ഞാൻ, കാര്യായിട്ട് പറഞ്ഞു തരുമ്പോൾ കുട്ടികളെ പോലെ കളിക്കുന്നോ..

ശില്പ പെട്ടെന്ന് അരികിൽ നിന്നിരുന്ന അമ്മുവിനെ നോക്കി.. മോള് ഇങ്ങ് വാ..

അമ്മു ബെഡിലിരുന്നു, ശില്പ അവളെ അടുത്തേക്ക് ചേർത്തി.. മോള് ഇന്ന് ചേച്ചിയുടെ കൂടെ കിടന്നോ..

അപ്പോൾ ഏട്ടനോ.. അമ്മു സംശയത്തോടെ ചോദിച്ചു..

ശില്പ സിദ്ധുവിനെയൊന്ന് നോക്കിയിട്ട്.. അതുപിന്നെ മോളെ നമ്മള് രണ്ടാളും കട്ടിലിനു മുകളിൽ കിടക്കും, ഇവൻ കട്ടിലിനു താഴെ കിടക്കും..

സിദ്ധു ചിരിച്ചു.. താങ്ക്സ്, മുറ്റത്ത് കിടക്കാൻ പറയാതിരുന്നതിന്..

അയ്യോ അത്‌ സ്നേഹം കൊണ്ടൊന്നുമല്ല, നിന്നെ ആരേലും കട്ടോണ്ട് പോയാലോ വിചാരിച്ചിട്ടാ..

ആ പേടിയുണ്ടല്ലേ..

ശില്പ ചിരിച്ചു.. പിന്നല്ലാതെ, ഇങ്ങനെയൊന്നിനെ വേറെ കിട്ടണ്ടേ..

അതെന്താ ഞാൻ അത്രയ്ക്ക് സ്പെഷ്യലാണോ..

ആയിരിക്കും, അല്ലേൽ എനിക്ക് നിന്നോട് ഇഷ്ടം തോന്നില്ലല്ലോ.. ശില്പ എഴുന്നേറ്റു, സിദ്ധുവിനെ നോക്കിയിട്ട്.. ഇങ്ങോട്ട് നോക്ക്, എന്തേലും വേണമെങ്കിൽ എന്നെ വിളിച്ചാൽ മതി..

അമ്മു പുറത്തേക്കിറങ്ങി, ശില്പ സിദ്ധുവിന്റെ അരികിൽ വീണ്ടും വന്നിരുന്നു.. സോറി എനിക്ക് വേറെ വഴി കാണുന്നില്ല, നിനക്ക് ഇതൊന്നും ശീലമില്ലാത്തോണ്ട് കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.. ശില്പ എഴുന്നേറ്റ് പുറത്തേക്ക് നടക്കാ നൊരുങ്ങി, സിദ്ധു പുറകിൽ നിന്ന്.. എന്റെ അച്ഛനും കുടിക്കുമായിരുന്നൂട്ടോ..

ശില്പയൊന്ന് നിന്നു, സിദ്ധു ചിരിച്ചു.. കഷ്ടപ്പാടിന്റെ ഇടയിൽ പഠിച്ചിട്ടാണ് നീ മുമ്പ് പറഞ്ഞ ഏ. സി റൂമിൽ ഇരിക്കുന്നേ..

ശില്പയൊന്നും കൂടുതൽ പറയാതെ പുറത്തേക്കിറങ്ങി, സിദ്ധു കുറച്ച് നേരം കിടന്നിട്ട് അടുക്കളയിലേക്ക് ചെന്നു, സിദ്ധുവിനെ കണ്ടപ്പോൾ അമ്മ അവന് നേരെ ചായ നീട്ടി.. മോൻ എഴുന്നേറ്റോ, ഞാൻ ഇപ്പോൾ അവളോട് പറഞ്ഞേയുള്ളൂ ചായ കൊണ്ടുപോയി കൊടുക്കാൻ..

സിദ്ധു ചായകുടിക്കാൻ തുടങ്ങി, ഇടയ്ക്ക് അമ്മയെ നോക്കിയിട്ട്.. ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് എത്രയായി..?

അമ്മയൊന്ന് ഞെട്ടിയിട്ട് സിദ്ധുവിനെ തിരിഞ്ഞു നോക്കി, സാവധാനം സിദ്ധു വിനോട്.. അതൊന്നും പറയാതിരിക്കാണ് നല്ലത് മോനെ, നല്ലോം പഠിക്കുന്ന കുട്ടിയായിരുന്നു, അബദ്ധത്തിൽ പ്രേമമാണ് ആനയാണെന്ന് പറഞ്ഞ് വന്നു കാല് പിടിച്ചപ്പോൾ ഗതികേട് കൊണ്ട് കെട്ടിച്ചു കൊടുത്തു, പിന്നെയാണ് അവൾക്ക് മനസ്സിലായത് അവളെ പറഞ്ഞ് പറ്റിക്കായിരുന്നെന്ന്, നല്ലോം കുടിക്കും, അവളെ തല്ലും, ജീവനും കൊണ്ട് ഓടി വന്നതാ, നന്നായിക്കോളാമെന്ന് പറഞ്ഞ് വീണ്ടും ഇവിടെ കയറി, ഇനിയൊന്നും ചെയ്യാൻ പറ്റില്ലല്ലോ.. അമ്മ കരയാൻ തുടങ്ങി..

അവളന്ന് പ്ലസ്ടുവിന് പഠിക്കായിരുന്നു മോനെ, ഓരോന്ന് പറഞ്ഞു മോഹിപ്പിച്ച് അവള് പോയിരുന്ന ബസ്സിലെ കിളിയായിരുന്ന ഈ ദുഷ്ടൻ വയറ്റി ലുണ്ടാക്കിയപ്പോൾ നാണക്കേടുകൊണ്ട് കെട്ടിക്കേണ്ടി വന്നു..

സിദ്ധു അമ്മയെ ചേർത്ത് പിടിച്ചു.. അതുപോട്ടെ അമ്മേ, നമ്മുക്ക് ശരിയാക്കാൻ പറ്റുമോ നോക്കാം..

സിദ്ധു ഹാളിലേക്ക് കടക്കാനൊരുങ്ങിയപ്പോൾ ശില്പ വന്നു.. എന്താ മുഖം വല്ലാതിരിക്കുന്നേ, അമ്മ ചായപ്പൊടിക്ക് പകരം മുളക്പൊടി ഇട്ടോ..

സിദ്ധുവൊന്ന് ചിരിച്ചുകാണിച്ചിട്ട് ഉമ്മറത്തു വന്നിരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ ശില്പ അരികിൽ വന്നിരുന്നു.. ചേച്ചിയെ കുറിച്ച് ചോദിച്ചല്ലേ..

സിദ്ധുവൊന്ന് അവളെ നോക്കിയിട്ട്.. നീ ഇതുവരെ എന്നോട് പറഞ്ഞിട്ടില്ലല്ലോ..

ശില്പ സിദ്ധുവിന്റെ തോളിൽ കയ്യിട്ടു.. അതുവിട് നല്ലത് പറയണം അല്ലാത്തത് തള്ളി കളയണം, എനിക്കത് നല്ലതെന്ന് തോന്നിയില്ല അതുകൊണ്ട് പറഞ്ഞില്ല..

സിദ്ധു ചിരിച്ചു.. എല്ലാം ലൈവ് ആയി കണ്ടോട്ടെ വിചാരിച്ചല്ലേ..

നിന്നെ ഞാൻ പറ്റിച്ചെന്ന് തോന്നുന്നുണ്ടോ..

സിദ്ധു പെട്ടെന്ന് ശില്പയെ നോക്കി.. ഏയ്‌ എന്തിന്.. എനിക്ക് ഇപ്പോഴാ സമാധാ മില്ലാതെയായത്, ഇത്രേം കാലം നീ എന്തോരം അനുഭവിച്ചിട്ടുണ്ടാവും..

ആ അങ്ങനെ ആലോചിക്ക്, എന്റെ ചേച്ചിക്ക് 18 തികയുന്നെയുണ്ടായിരുന്നുള്ളൂ, എനിക്കന്ന് 16 വയസ്സ്, അങ്ങേരിവിടെ വന്ന 8 കൊല്ലവും ഞങ്ങള് ഉറക്കാ മെന്താണെന്ന് അറിഞ്ഞിട്ടില്ല..

സിദ്ധു അവളെ ചേർത്തുപിടിച്ചു, ശില്പ സിദ്ധുവിനെയൊന്ന് നോക്കിയിട്ട്.. ആദ്യ രാത്രി ഭാര്യയെ ഉറങ്ങാൻ വിട്ട നന്മമരമല്ലേ നീ, നിന്നോട് എനിക്ക് വല്ലാതെ ഇഷ്ടം തോന്നാ..

എല്ലാ ഗ്യാപ്പിലും എനിക്കിട്ട് ഗോളടിക്കുന്നുണ്ടല്ലോ..

നീ എന്റെ മുത്തല്ലേ, കുറച്ച് വാങ്ങിക്കൂട്ട്.

സിദ്ധു ശില്പയുടെ മുടിയിലൂടെ തലോടി.. നമ്മള് വന്നിട്ട് പുറത്തെങ്ങും പോയില്ലല്ലോ, ആരേയെങ്കിലും കാണാനുണ്ടോ..

കാണാനൊക്കെ ആളുണ്ട്, ഇങ്ങേര് ഇന്ന് ജോലിക്ക് പോയിരുന്നേൽ നമ്മുക്ക് കറങ്ങായിരുന്നു, ഇങ്ങനെ പണിയില്ലാതെ വരുമെന്ന് ഓർത്തില്ല..

അതുപോട്ടെ സാരമില്ല..

ശില്പ ചിരിച്ചു.. കാര്യമാക്കണ്ട, നീ ജീവിതം കാലം മുഴുവൻ എന്റെ കൂടെ തന്നെ യുണ്ടാവില്ലേ, നമ്മുക്ക് സമയം പോലെ എല്ലാവരെയും കാണാം..

ആയിക്കോട്ടെ..

സിദ്ധു പുറത്തുകൂടെ നടക്കാൻ തുടങ്ങി, ശില്പ കുറച്ച് നേരം നോക്കിയിട്ട്.. നീ എങ്ങോട്ടേലും പോവാൻ ഉദ്ദേശിക്കുന്നുണ്ടേൽ അധിക ദൂരമൊന്നും പോവാൻ നിൽക്കരുത്..

അതെന്താ..

എനിക്ക് തിരഞ്ഞ് വരാൻ വയ്യ അതുകൊണ്ടാ, അടുത്താണേൽ ഒരു കല്ലെടുത്ത് എറിഞ്ഞാൽ മതിയല്ലോ..

സിദ്ധു ചിരിച്ചു.. ആദ്യം നിന്റെ കയ്യിൽ നിന്ന് കുറച്ച് ബഹുമാനം വാങ്ങിക്കണം, അതിന് ശേഷമേ ബാക്കി കാര്യമുള്ളൂ..

അതിനെന്താ ഇഷ്ടം പോലെ തരാമല്ലോ… സിദ്ധുവേട്ടാ..

സിദ്ധു ചിരിച്ചിട്ട് വേലി അരികിലൂടെ നടന്നു, പെട്ടെന്ന് അടുത്തുള്ള വീട്ടിലെ അമ്മ അരികിലേക്ക് വന്നു.. ആ മോൻ വന്നിട്ടിട്ടുണ്ടെന്ന് ധന്യ പറഞ്ഞിരുന്നു, എന്തൊക്കെയുണ്ട് വിശേഷങ്ങൾ..

എന്ത് വിശേഷം അമ്മേ, അതൊക്കെ ഇന്നലെ കഴിഞ്ഞില്ലേ..

പെട്ടെന്ന് വീടിനുള്ളിൽ നിന്നൊരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി, അമ്മ അവനെ കാണിച്ചുകൊണ്ട്..

എന്റെ മോനാ..

സിദ്ധു അവനെ നോക്കി ചിരിച്ചു, അവൻ അതൊന്നും ശ്രദ്ധിക്കാതെ ബൈക്കെടുത്ത് പുറത്തേക്ക് പോയി, അമ്മ സിദ്ധുവിനെ നോക്കി.. മോനത് കാര്യമാക്കണ്ട, അവന് കുറച്ച് ദേഷ്യം കൂടുതലാ, ഞാനിങ്ങനെ വേലിപുറത്തു നിന്ന് സംസാരിക്കുന്നതൊന്നും ഇഷ്ടമല്ല..

കുഴപ്പമില്ല അമ്മേ.. സിദ്ധു തിരിഞ്ഞ് വീട്ടിലേക്ക് നടന്നു, വീടിനുള്ളിൽ നിന്ന് ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ സിദ്ധു വേഗത്തിൽ അകത്തേക്ക് കയറി, വാതിലി നരുകിലെത്തിയപ്പോൾ ഒന്ന് നിന്നു, ചേച്ചിയോട് അലറികൊണ്ടിരിക്കുകയാണ്.

അയാൾ, സിദ്ധു സൈഡിലൂടെ മുറിയിലേക്ക് നടക്കാനൊരുങ്ങി, പെട്ടെന്നയാൾ ചേച്ചിയെ തല്ലാൻ തുടങ്ങി, സിദ്ധു അയാളുടെ അരികിലേക്ക് തിരിഞ്ഞു.. ആരുടെ കൂടെ കിടക്കാൻ പോയിരിക്കായിരുന്നെടി ഇത്രേം നേരം.. അയാളത് പറഞ്ഞു ചേച്ചിയെ തല്ലുന്നതിനു മുമ്പേ സിദ്ധു കയ്യിൽ പിടിച്ചു, അയാൾ ദേഷ്യത്തിൽ സിദ്ധുവിനെ നോക്കിയിട്ട്.. ഓ പുതു മണവാളൻ അകത്തുണ്ടായിരുന്നോ, നിനക്കൊരു ചരക്കിനെ കെട്ടിച്ചു തന്നിട്ടുണ്ടല്ലോ, അതിനെ നോക്കിയാൽ പോരെ..

സിദ്ധു അയാളുടെ കൈവിട്ടു.. എങ്ങനെ സാധിക്കുന്നു ഇങ്ങനെ പറയാൻ..

പോടാ പട്ടി ഞാനെന്റെ വാ കൊണ്ടല്ലേ പറയുന്നേ, നിനക്ക് കേൾക്കാൻ വയ്യെങ്കിൽ ഇറങ്ങിക്കോ..

അയാൾ വീണ്ടും ചേച്ചിയുടെ മുടിയിൽ കുത്തിപിടിച്ചു.. ഇവനുള്ള ധൈര്യത്തിലാണോ നീ തുള്ളിയത്, അനിയത്തിക്കും ചേച്ചിക്കും കൂടി ഒന്നിനെ മതിയെന്ന് തോന്നി തുടങ്ങിയോടി തേ വിടിച്ചി..

അതുപറഞ്ഞ് അയാളുടെ കൈപൊങ്ങുന്നതിന് മുമ്പ് സിദ്ധുവിന്റെ കൈ അയാളുടെ മുഖത്ത് പതിച്ചിരുന്നു, താഴെ വീണ അയാൾ തിരിച്ചു തല്ലാൻ എഴുന്നേറ്റെങ്കിലും സിദ്ധു പിന്നെയും തള്ളി വീഴ്ത്തി, പുറകിലേക്ക് നടന്ന് അടുക്കളയിൽ കിടന്നിരുന്ന ഓലമടൽ കയ്യിലെടുത്തു…

ഞാനും വേണ്ടാ വേണ്ടാ വിചാരിച്ചാൽ തലയിൽ കയറുന്നോ..

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *