നീലാഞ്ജനം ഭാഗം 52~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

“എനിക്ക് ക്ഷീണം ഒന്നും ഇല്ല… ഏട്ടൻ പോയിട്ട് തിരിച്ചു വന്നു കഴിഞ്ഞു നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം “

. “മ്മ്……”

അവൻ അവളുടെ നെറുകയിൽ തന്റെ അധരം ചേർത്തു.

പെട്ടന്ന് കല്ലുവും അവനെ തിരികെ ആശ്ലെഷിച്ചു..

അവളുടെ ഹൃദയമിടിപ്പിന് വേഗത എറിയോ എന്ന് അവനു തോന്നി.

“എന്താ കല്ലു…”

“ഹേയ് ഒന്നുല്ല..”

“പേടിയുണ്ടോ “

“മ്മ്…”

“എന്തിനാട “

“അറിയില്ല….”

“ആവശ്യം ഇല്ലാത്ത ഒരു ചിന്തയും വേണ്ട കേട്ടോ… വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി പ്രഷർ കൂട്ടരുത്…”

“മ്മ്…”
..
“ഞാൻ പോയിട്ട് വേഗം വരാം… നല്ല കുട്ടി ആയിട്ട് ഇവിടെ ഇരുന്നോണം…”

“മ്മ്…”

അവൻ അവളെ നോക്കി..
.

കുട്ടിത്തം വിട്ടുമാറിയിട്ടില്ല എന്ന് ചിലപ്പോൾ തോന്നും അവളെ കാണുമ്പോൾ..

അവൻ അവളുടെ മുടിയിഴകളിൽ തഴുകി.

കല്ലു..

എന്തോ..

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ?

അവൻ ചോദിച്ചപ്പോൾ അവൾക്ക് ഒന്നും മനസിലായില്ല.

“അല്ല… ഇത്ര പെട്ടന്ന്..നി ഒന്ന് prepare ആവും മുന്നേ “

“യ്യോ… അങ്ങനെ പറയല്ലേ ഏട്ടാ… എനിക്ക്…. സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം ഉണ്ട്… “

അവൻ തന്റെ വലതു കരം അവളുടെ വയറിന്മേൽ ചേർത്തു.

തങ്ങളുടെ രണ്ടാളുടെയും ജീവന്റെ തുടിപ്പ്…ഈശ്വരാ ഒരു കുഴപ്പവും കൂടാതെ കുഞ്ഞിനെ ഞങ്ങൾക്ക് തരണേ

അവൻ മൂകമായി പ്രാർത്ഥിച്ചു.

എന്നിട്ട് അവിടെ നിന്നും പെട്ടന്ന് തന്നെ ഇറങ്ങി പോയി..

മുറ്റത്തു അമ്മ നിൽപ്പുണ്ട്.

നോക്കിയപ്പോൾ ചീര ഒടിക്കുക ആണ് അവർ..

“അമ്മേ…”

“എന്താടാ “

. “പച്ചക്കറി എന്തെങ്കിലും മേടിക്കണോ “

“വേണ്ട വേണ്ട.. എല്ലാം ഇരിപ്പുണ്ട്.. ഇത് പിന്നെ ഇത്തിരി ഒടിച്ചു തോരൻ വെച്ച് കല്ലുവിന് കൊടുക്കാൻ ആണ് “

. “ആഹ്…”

“നി എപ്പോ വരും മോനേ “

“രണ്ട് മണി ആകും അമ്മേ…”

അവൻ അമ്മയോട് യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി പോയി.

ശോഭയ്ക്ക് കല്ലുവിനോട് ആണെങ്കിൽ ഒരു പ്രേത്യേക ശ്രെദ്ധ ആയിരുന്നു… കാരണം അച്ഛമ്മ അവളോട് പറഞ്ഞ വാക്കുകൾ ആയിരുന്നു.

അമ്മ ഇല്ലാതെ വളർന്ന കുട്ടി ആണ്… അവളെ നോക്കിക്കോണെ..അതും പറഞ്ഞു അവർ കരഞ്ഞത് ആയിരുന്നു ശോഭയുടെ കാതിൽ അപ്പോളും.

“മോളെ…”…..

“എന്താ അമ്മേ..”

“നിനക്ക് ക്ഷീണം ഒന്നും ഇല്ലാലോ അല്ലേ “

“കുഴപ്പമില്ല അമ്മേ…”

“ഡോക്ടർ ടെ അടുത്ത് പോയിട്ട് വരുന്നത് വരെ സമാധാനം ഇല്ല മോളെ…”…

ശോഭ തന്റെ ആകുലത മറച്ചു വെച്ചില്ല…

കല്ലുവിനും അതു കേട്ട് പേടി തോന്നി..

“എടി… നി ഓരോന്ന് പറഞ്ഞു കല്ലുമോളെ പേടിപ്പിക്കുക ആണോ “

രാജൻ വഴക്ക് പറഞ്ഞു അവരെ.

“അയ്യോ… അങ്ങനെ ഒന്നും പറഞ്ഞത് അല്ല കേട്ടോ മോളെ..”

“നി അധികം സംസാരിക്കാതെ അവിടെ നിന്നു ഒന്ന് പോകുന്നുണ്ടോ “
..
അയാൾ വീണ്ടും അവരെ ശകരിച്ചു..

“അമ്മേ….”

“ങ്ങെ.. കണ്ണൻ ഇത്ര പെട്ടന്ന് തിരിച്ചു വന്നോ…”

ശോഭയും കല്ലുവും ഒരുപോലെ എഴുനേറ്റ്.

“എന്നാടാ… നി പെട്ടന്ന് തിരിച്ചു വന്നത് “…

“ഞാൻ ഇന്ന് ചാക്കോച്ചനോട്‌ വണ്ടിയിൽ പോകാൻ പറഞ്ഞു… എന്നാൽ കല്ലു വേഗം റെഡി ആകു.. നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം…”

“ആഹ് ശരി ഏട്ടാ…”

“അമ്മ വരുന്നുണ്ടോ കൂടെ “

“ഞാൻ വരാം മോനേ “.. “അമ്മേ… കുഴപ്പമില്ല… അച്ഛൻ തനിച്ചു അല്ലേ ഒള്ളൂ… ഞങ്ങൾ പോയിട്ട് വരാം കല്ലു അവരോട് പറഞ്ഞു..

“അത് ശരിയാ അമ്മേ… അച്ഛൻ ഒറ്റക്കല്ലേ ഒള്ളൂ.. അമ്മ വരണ്ട “

. “ആഹ്.. എന്നാൽ നിങ്ങൾ പോയിട്ട് വാ….മോളെ നി വേഗം ഒരുങ്ങു “

അര മണിക്കൂറിനുള്ളിൽ രണ്ടാളും കൂടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

ഡോക്ടർ പ്രീതി സെബാസ്റ്റ്യൻ.. അവരെ കാണാൻ ആണ് രാജി വിളിച്ചു പറഞ്ഞത്.അങ്ങനെ അവർ ഡോക്ടർ പ്രതിയെ കേറി കണ്ട്.

യൂറിൻ ടെസ്റ്റ്‌ ചെയ്ത റിസൾട്ട് അവർ അവരെ കാണിച്ചു.

ഡോക്ടർ അവളുടെ ഫയൽ എടുത്തു നോക്കി.

കാളിന്ദി കണ്ണൻ… വയസ് 20

“സിസ്റ്റർ… വെയിറ്റ് ഒന്ന് നോക്കിക്കേ… “

റൂമിൽ നിന്ന സിസ്റ്റർ അവളുടെ വെയിറ്റ് നോക്കി

“49”

“മ്മ്…. എടോ.. ഫുഡ്‌ ഒന്നും കഴിക്കാറില്ലേ…”

ഡോക്ടർ അവളെ നോക്കി.

കല്ലു ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതേ ഒള്ളു..

“ഓക്കേ…കാളിന്ദി എന്ത് ചെയുന്നു…”

“ഡിഗ്രി കഴിഞ്ഞു…”

“വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി “

“മൂന്ന് മാസം കഴിഞ്ഞു “

“മ്മ്… തുടർന്ന് പഠിക്കാൻ പ്ലാൻ ഉണ്ടോ “

“ഉണ്ട് “

പെട്ടന്ന് അവൾ മറുപടി നൽകി.

“താങ്കളുടെ അഭിപ്രായം എന്താണ് “

ഡോക്ടർ പ്രീതി കണ്ണനെ നോക്കി.

“എനിക്കും സമ്മതം ആണ് ഡോക്ടർ”

“Ok… പക്ഷെ ഇപ്പൊൾ ഇയാൾക്ക് നന്നായി റസ്റ്റ്‌ ആണ് ആവശ്യം.. ബോഡി വീക്ക്‌ ആണ്.. പ്രായവും കുറവ്.. അതുകൊണ്ട് താൻ ശരിക്കും ഫുഡ്‌ ഒക്കെ കഴിച്ചു റസ്റ്റ്‌ എടുക്കണം… എങ്കിലേ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നമ്മൾക്ക് കിട്ടുവൊള്ളൂ… അതിന് ശേഷം മതി പഠിത്തം ഒക്കെ എന്നാണ് എന്റെ അഭിപ്രായം..”

കല്ലുവിന്റ മുഖം വാടി..

അത് കണ്ടതും ഡോക്ടർ അവളോട് പറഞ്ഞു..

“കാളിന്ദി… തനിക്ക് കുഞ്ഞിനെ വേണ്ടേ…”

. “വേണം ഡോക്ടർ…”

“ഓക്കേ.. അപ്പോൾ കുഞ്ഞിനെ കുറിച്ച് ചിന്തിക്കൂ… അതിന് ശേഷം പഠിക്കാടോ… എന്ത് പറയുന്നു “

അവൾ വെറുതെ തലയാട്ടി..

. “താങ്കൾ, ഇയാളെ പറഞ്ഞു മനസിലാക്കൂ കേട്ടോ… എന്നിട്ട് പോഷകാഹാരം ഒക്കെ മേടിച്ചു കൊടുക്ക്… നന്നായി ഫുഡ്‌ കഴിച്ചു വെള്ളം ഒക്കെ കുടിക്കണം… ഒരുപാട് കട്ടിയുള്ള പണി ഒന്നും ചെയ്യണ്ട… എന്ന് കരുതി വെറുതെ ഇരിക്കണം എന്ന് അല്ല ഞാൻ ഉദ്ദേശിച്ചത്.. അത്യാവശ്യം ജോലികൾ ഒക്കെ ചെയ്തു, വിശ്രമിക്കണം… ഓക്കേ “

അവർ കണ്ണനെ നോക്കി പറഞ്ഞു.

“ശരി ഡോക്ടർ..”

“ഓക്കേ… രണ്ടാഴ്ച കഴിക്കാൻ ഉള്ള ടാബ്ലറ്റ് ഞാൻ തന്നു വിടാം.. അത് കഴിഞ്ഞു ഒന്ന് വരണം… പിന്നേ… എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഇങ്ങട് പോരേ…”

“ശരി ഡോക്ടർ “
.
“കാളിന്ദി…. വിഷമിക്കുക ഒന്നും വേണ്ട… പേടിക്കേണ്ട കാര്യവും ഇല്ല… ഹാപ്പി ആയിട്ട് ഹെൽത്തി ആയിട്ട് ഇരുന്നാൽ നമ്മുടെ ബേബി യും അതുപോലെ ആവും.. ഓക്കേ “

“ഓക്കേ ഡോക്ടർ “
.
അവൾ ചെറുതായ് പുഞ്ചിരി തൂകി.

മടങ്ങുന്ന യാത്രയിൽ രണ്ടാളും അധികമൊന്നും സംസാരിച്ചില്ല.

കണ്ണൻ ആണെങ്കിൽ വളരെ പതുക്കെ ആണ് വണ്ടി ഓടിച്ചത്..

ബാപ്പുട്ടീടെ കാർ ആയിരുന്നു എടുത്തത്.

. കല്ലുവിനോട് ആണെങ്കിൽ ഹോട്ടലിൽ നിന്നു ഫുഡ്‌ കഴിക്കാം എന്ന് പറഞ്ഞു എങ്കിലും വോമിറ്റ് ചെയ്യും എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.

ഇടയ്ക്കു അവൾക്ക് ഒരു ഓറഞ്ച് ജ്യൂസ്‌ അവൻ മേടിച്ചു കൊടുത്തു.

അതിന് ശേഷം കുറച്ചു സമയം കഴിഞ്ഞു ആണ് അവൻ വണ്ടി ഓടിച്ചത്.

“കല്ലു “

“എന്തോ “

“നി എന്താ മിണ്ടാത്തത് “

“കുഞ്ഞിന് എന്തെങ്കിലും കുഴപ്പം വരുമോ ഏട്ടാ “

“ഹേയ്… ഒന്നുല്ല എന്റെ മോളെ… നി ഇത്തിരി ഭക്ഷണം ഒക്കേ കഴിച്ചു ഒന്ന് സെറ്റ് ആയാൽ മതി..”

“ആഹ് ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് ആകെ പേടി “

“ഇല്ലടാ… നി അതൊന്നും ഓർത്തു പേടിക്കണ്ട…അവർ അങ്ങനെ ഒക്കെ അല്ലേ പറയു…”
..
അപ്പോളേക്കും രാജി വിളിച്ചു.

ഹോസ്പിറ്റലിൽ പോയ വിവരം തിരക്കാൻ..

ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവൻ അവളോട് പറഞ്ഞു.

“എന്നോടും ഈ ഡോക്ടർ ഇങ്ങനെ പറഞ്ഞത് ആയിരുന്നു… അത് പേടിക്കണ്ട കേട്ടോ കല്ലു…”

“സത്യം ആണോ ചേച്ചി…”

“അതേടാ… എനിക്കും അധികം വണ്ണം ഒന്നും ഇല്ലായിരുന്നു. എന്നിട്ട് മോനേ വിശേഷം ആയി കഴിഞ്ഞു അഞ്ചാറ് മാസം ആയപ്പോൾ തടി ഒക്കെ വെച്ചു തുടങ്ങിയത്..”

. “ഹോ… എന്റെ ചേച്ചി.. എനിക്ക് ഇപ്പൊ സമാധാനം ആയത്.”

അവൾ ദീർഘ വിശ്വാസത്തോടെ പറഞ്ഞു.

“ഒന്നും പേടിക്കണ്ട കല്ലു… ഒരു കുഴപ്പവും വരില്ല കേട്ടോ..”

“മ്മ് “

“എന്നാൽ ശരി… ഞാൻ വെച്ചേക്കുവാ.. വൈകിട്ട് വിളിക്കാം “

“ഓക്കേ ചേച്ചി “

ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞു കല്ലുവിന് സമാധാനം ആയി.

“പേടി ഒക്കെ മാറിയോ “

“ഉവ്വ് ഏട്ടാ “

“മ്മ്… എന്നാൽ നി ഇവിടെ ഇരിക്ക്, ഞാനേ കുറച്ചു ലഡ്ഡുവും ജിലേബിയും ഒക്കെ മേടിക്കട്ടെ. ശ്രീക്കുട്ടി ഇല്ലെങ്കിൽ ചിലവ് ചെയ്യാൻ പറഞ്ഞു എന്നേ വീണ്ടും ഇവിടേക്ക് വിടും “

“മ്മ്… ഏട്ടൻ പോയിട്ട് വാ “അവൾ ചിരിച്ചു

അവൻ ആണെകിൽ അവിടെ നിന്നും കുറച്ചു ബദാം പരിപ്പും ഉണക്ക മുന്തിരിയും കശുവണ്ടി പരിപ്പും ഒക്കെ മേടിച്ചു.. കൂടാതെ മാതളവും ഏത്തപ്പഴവും..

“ഇതെന്താ ഏട്ടാ.. ഒരുപാട് ഉണ്ടല്ലോ “

“മ്മ്… ഇതൊക്കെ കഴിച്ചോണം കേട്ടോ… രണ്ടാഴ്ച കഴിഞ്ഞു ചെല്ലുമ്പോൾ ഡോക്ടർ ഞെട്ടണം “

അവൻ വണ്ടിയെടുത്തു കൊണ്ട് പറഞ്ഞു.

വീട്ടിൽ എത്തിയപ്പോൾ മൂന്ന് മണി ആയിരുന്നു.

“ഡോക്ടർ എന്നാ പറഞ്ഞു മോളെ “

“കുഴപ്പമില്ല അമ്മേ.. പിന്നെ ഇത്തിരി കൂടി വെയിറ്റ് വെയ്ക്കാൻ പറഞ്ഞു…”

. “ആണോ…. വേറെ പ്രശ്നം ഒന്നും ഇല്ലാലോ “

“ഇല്ലമ്മേ… പിന്നെ കോളേജിൽ ഈ വർഷം പോകണ്ട, കുഞ്ഞു ഉണ്ടായി കഴിഞ്ഞു പോയാൽ മതി എന്നുപറഞ്ഞു “

“അതെയോ…. അതെന്ന പറ്റി മോളെ..”

“അത് അമ്മേ വെയിറ്റ് കുറവ് ആയതു കൊണ്ട് ആകും… എന്നും കോളേജിൽ ഒക്കെ പോയി വരുന്നത് കുഞ്ഞിന് ദോഷം ആകും, കുറച്ചു റസ്റ്റ്‌ എടുക്കാൻ പറഞ്ഞു “

കണ്ണൻ ആണ് അത് പറഞ്ഞത്.

“എന്നാൽ പിന്നെ ഇതൊക്കെ കഴിയട്ടെ അല്ലേടാ.. എന്നിട്ട് മതി പഠിത്തം ഒക്കെ “

“ആഹ്… അതേ “

കണ്ണനും അത് ശരി വെച്ച്.

“മോളെ… പോയി വേഷം ഒക്കെ മാറി വാ… എന്നിട്ട് ചോറ് എടുത്തു കഴിക്ക് “

“ശരി അമ്മേ…”

രണ്ടാളും കൂടി ഇരുന്ന് ഭക്ഷണം കഴിച്ചു.

ചീരത്തോരനും മോര് കറിയും കിളി മീൻ വറുത്തതും ആയിരുന്നു കറികൾ.

കല്ലു ഇത്തിരി കഴിച്ച എഴുന്നേറ്റപ്പോൾ കണ്ണൻ അവളെ വഴക്ക് പറഞ്ഞു.

“പിന്നെ കഴിച്ചോളാം ഏട്ടാ… പ്ലീസ് “

“അങ്ങനെ പറഞ്ഞാൽ പറ്റില്ല കല്ലു.. എന്തെങ്കിലും ഒക്കെ കഴിക്കണം കേട്ടോ.. ഇല്ലെങ്കിൽ ശരിയാവില്ല “

. അവൻ ചെറുതായ് അവളെ വഴക്ക് പറഞ്ഞു.

പിന്നീട് അവൾ ഇത്തിരി ചോറും കൂടി എടുത്തു കഴിച്ചു.

മുറ്റത്തു ഒരു വണ്ടി വന്നു നിന്നു.

നോക്കിയപ്പോൾ അച്ഛമ്മ ഒക്കെ ആണ്.

“അയ്യോ… ദേ അച്ഛമ്മ വന്നു….” . അവൾ അവരുടെ അടുത്തേക്ക് ഓടി..

“കല്ലു… പതുക്കെ… അവർ ഇങ്ങോട്ട് അല്ലേ വരുന്നത്.. കണ്ണൻ വിളിച്ചു പറഞ്ഞു “

“മോളെ…. സൂക്ഷിച്ചു…. നി ഇങ്ങനെ ഓടരുത് കേട്ടോ… വയറ്റിൽ ഒരാള് കൂടെ ഉണ്ട്…”

അവളെ കെട്ടിപിടിച്ചു കൊണ്ട് അച്ഛമ്മ പറഞ്ഞു.

കൈയിൽ ഇരുന്ന പലഹാരപ്പൊതി അപ്പച്ചി അവൾക്ക് കൊടുത്തു.

ശോഭയും രാജനും കണ്ണനും ഒക്കെ കൂടി അവരെ അകത്തേക്ക് സ്വീകരിച്ചു.

ശോഭ വേഗം ചായക്ക് വെള്ളം വെയ്ക്കാനായി പോയി.

അപ്പോളേക്കും കണ്ണൻ അമ്മയുടെ അടുത്തേക്ക് ചെന്നു.

“അമ്മേ… ഇവർക്ക് എന്ത് കൊടുക്കും “

. “നിയാ പീടികയിൽ പോയിട്ട് എന്തെങ്കിലും മേടിച്ചോണ്ട് വാ…”

. “ഹ്മ്മ്…”

അവൻ ഇപ്പൊ വരാം എന്ന് പറഞ്ഞു വേഗം ഇറങ്ങി.

പഴം പൊരിയും വടയും ഒക്കെ മേടിച്ചു അവൻ തിരികെ വന്നത്.

അവർക്ക് അത് എല്ലാം കൂട്ടി ചായ കൊടുത്തു.

ഒരു മണിക്കൂർ ഇരുന്ന ശേഷം അവർ യാത്ര പറഞ്ഞു പോയത്.

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *