നീലാഞ്ജനം ഭാഗം 57~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാവരുടെയും അനുഗ്രഹശംസകളോടെ അങ്ങനെ ശ്രീക്കുട്ടി സുനീഷിന്റെ ഒപ്പം യാത്ര ആയി..

രണ്ട് ദിവസം കൂടി കഴിഞപ്പോൾ അച്ഛമ്മയും രാജിയും ഒക്കെ അവരുടെ വീട്ടിലേക്ക് പോയി..

******************

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോകുക ആണ്…അത് മാസങ്ങൾക്ക് വഴിമാറി…

കല്ലു വിനു ഇത് ആറാം മാസം ആയിരുന്നു…

ഇടയ്ക്ക് ഒക്കെ ക്ഷീണവും തളർച്ചയും ഒക്കെ ആണ്

കടിഞ്ഞൂൽ ആയതു കൊണ്ട് അതിന്റെ ആകുലതകളും കാണാം..ഇടയ്ക്ക് ഒക്കെ കുഞ്ഞി അനങ്ങുമ്പോൾ കല്ലുവിന് ടെൻഷൻ ആണ്…

പക്ഷെ സ്വന്തം മകളെ പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു കൊണ്ട് ശോഭ ഒപ്പം ഉണ്ട്…

കണ്ണന്റെ സ്നേഹവും കരുതലും ആവോളം ഉള്ളത് കൊണ്ട് അവൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

. എത്രയൊക്കെ വയ്യെങ്കിലും പഠിക്കുന്ന കാര്യത്തിൽ മാത്രം അവൾ വളരെ ശ്രെദ്ധ കൊടുത്തു..

എല്ലാ ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും അവൾ വായിച്ചു പഠിക്കും.. ഒക്കെയും രാത്രിയിൽ ആണെന്ന് മാത്രം.

കണ്ണൻ അന്ന് ജോലി കഴിഞ്ഞു വന്നപ്പോൾ കൈയിൽ എന്തൊക്കെയോ കവറുകൾ ഉണ്ട്.

“അമ്മേ “

വരാന്തയിലേക്ക് കയറവെ അവൻ അമ്മയെ ഉറക്കെ വിളിച്ചു.

“എന്താടാ മോനേ…”

“ഇതാ.. പറഞ്ഞ സാധനങ്ങൾ ഒക്കെ’ ഉണ്ട്… നോക്കിക്കേ “

അവൻ ശോഭയുടെ കൈലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.

പൊതി അഴിച്ചു തുറന്നപ്പോൾ നല്ല കുഴമ്പിന്റെ മണം അവിടെ ആകെ നിറഞ്ഞു.

“എന്താ അമ്മേ ഇത് “

കല്ലുവാണ്.. കണ്ണന്റെ ബൈക്ക് ന്റെ ശബ്ദം കേട്ടു കൊണ്ട് ഇറങ്ങി വന്നതാണ്.

“ഇത് ഇത്തിരി തൈലവും കുഴമ്പും ഒക്കെ ആണ് കല്ലുവേ… മാസം ആറിലേക്ക് കേറിയില്ലേ.. ഇനി ഇത്തിരി കുഴമ്പ് ഒക്കെ തേച്ചു കുളിക്കണം…. ഇത്തിരി അയവു ഒക്കെ ശരീരത്തിന് വരണം “

“ഞാൻ വിചാരിച്ചു ഏഴാം മാസത്തിൽ മുതൽ ആണ് ഇങ്ങനെ ഒക്കെ ചെയ്യേണ്ടത് എന്ന്….”

“അങ്ങനെയും ചെയ്യാം മോളെ… ഇത്തിരി നേരത്തെ തുടങ്ങിയാലും കുഴപ്പമില്ല.ഇനി അധികം ഒട്ട് ഇല്ല താനും .”

“മ്മ് “

കണ്ണൻ ആണെങ്കിൽ ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് അകത്തു ആയിരുന്നു അത്രയും സമയം.

“അമ്മേ….”

. “എന്താടാ “

“തെക്കേലെ ജോർജ് ചേട്ടൻ ആണ് വിളിച്ചത് “

“ആണോ.. എന്തിന് “

. “ദുബായ് il ഒരു കമ്പനി യിൽ വേക്കൻസി ഉണ്ട് എന്നോട് പോരുന്നോ എന്ന്…75000രൂപ തുടക്കത്തിൽ കിട്ടും… പിന്നെ അതു കൂടും.. നല്ല കമ്പനി ആണെന്ന്…. നോക്കട്ടെ അമ്മേ.. എന്റെ ക്വാളിഫിക്കേഷൻ അനുസരിച്ചു ഉള്ള ജോബ് ആയിരുന്നു “

അവൻ ആഹ്ലാദത്തോടെ അമ്മയോട് ചോദിച്ചു.. ശോഭയ്ക്ക് അത് കേട്ടതും വിഷമ ആകുക ആണ് ചെയ്‌തത്..

“അത് പിന്നെ… ഞാൻ എന്താണ് പറയേണ്ടത് മോനേ… നീ യും കല്ലുമോളും കൂടി ആലോചിച്ചു തീരുമാനിക്ക് “

“അമ്മയുടെ അഭിപ്രായം പറയു “

“എടാ… അത്… മോൾക്ക് ഡേറ്റ് ആയി വരുന്നു… അച്ഛനും വയ്യാ… നീ കൂടി പോയാൽ…..”

“അമ്മേ…. ഒക്കെ ശരി ആണ്… പക്ഷെ കഴിഞ്ഞ രണ്ടു മാസം ലോൺ അടച്ചില്ല…16000രൂപ കുടിശിക ആയി. എനിക്ക് ഓട്ടം കിട്ടിയില്ലെങ്കിൽ എല്ലാ കാര്യവും അവതാളത്തിൽ ആകും… ഇത് ആകുമ്പോൾ പത്തു പൈസ മുടക്കില്ല “

അവൻ കാര്യങ്ങൾ ഓരോന്നായി അമ്മയോട് പറഞ്ഞു മനസിലാക്കുക ആണ്.

ഒരു വലിയ ഭാരം എന്തോ നെഞ്ചിലേക്ക് അമർന്നത് പോലെ തോന്നി കല്ലുവിന് ആ നിമിഷം.

ഏട്ടനെ കാണാതെ ഒരു നിമിഷം പോലും പറ്റില്ല..അതും ഈ ഒരു അവസ്ഥ യിൽ..ഏട്ടൻ പറഞ്ഞത് ഒക്കെ ശരിയാണ്.. കഴിഞ്ഞ മാസം ആണെങ്കിൽ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഏട്ടൻ നന്നേ പാട്പ്പെട്ടു.അത്രയ്ക്കമടുപ്പ് ആയിരുന്നു ഓട്ടം ഇല്ലാതെ വന്നപ്പോൾ..

പക്ഷെ വേറൊരു കാര്യം എന്താണ് എന്ന് വെച്ചാൽ… താൻ എങ്ങനെ എങ്കിലിം പഠിച്ചു ഒരു ജോലി മേടിക്കും.. ഉറപ്പ് ആണ്… അപ്പോൾ തീരില്ലേ ഏട്ടന്റെ ഈ കഷ്ടപ്പാട്… അതാണ് അവളുടെ മനസിൽ… തന്റെ ഏക പ്രതീക്ഷയും.

“മോനേ… നീയും കല്ലുമോളും കൂടി ആലോചിച്ചു തീരുമാനിച്ചോ.. എന്തായാലും അമ്മയ്ക്ക് സമ്മതം ആണ്…”ഒടുവിൽ ശോഭ മകനോട് പറഞ്ഞു.

കണ്ണൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

പിന്നാലെ കല്ലുവും.

ശോഭയ്ക്ക് ഒരു കാര്യം അറിയാം….

എന്തായാലും കല്ലു അവനെ പറഞ്ഞു വിടില്ല… ഒരു നിമിഷം പോലും അവന്റെ സാമിപ്യം ഇല്ലാണ്ട് പറ്റില്ല അവൾക്ക്…ഇതുവരെ ഒന്ന് മാറി നിന്നിട്ട് പോലും ഇല്ല….അവനു ആണെങ്കിൽ അത്രത്തോളം പോലും പറ്റില്ല .. അത് മറ്റാരെക്കാളും നന്നായി ശോഭയ്ക്ക് അറിയാം… കാരണം കുറച്ചു മുന്നേ ഒരു ദിവസം അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു..

ഒരു ദിവസം ഉച്ച തിരിഞ്ഞൊരു നേരം..

അച്ഛൻ ആണെങ്കിൽ ഊണ് ഒക്കെ കഴിഞ്ഞു ഒരു മയക്കത്തിൽ ആണ്..

ശോഭ തയ്ച്ചു കൊണ്ട് ഇരിക്കുവാണ്.

കല്ലുവും അവരുടെ അടുത്ത് ഉണ്ട്.

അച്ഛമ്മ ഇപ്പോൾ ഉഷ അപ്പച്ചിയുടെ കൂടെ ആയത് കൊണ്ട്,താനും കുഞ്ഞ് ഉണ്ടായി കഴിഞ്ഞു അവിടേക്ക് പോകേണ്ടി വരും എന്ന് കല്ലു അവരോട് സൂചിപ്പിച്ചു.

“ഉഷ അപ്പച്ചിക്ക് ഇപ്പോൾ അങ്കണവാടിയിൽ ഹെല്പ്പ്പർ ആയിട്ട് ജോലി കിട്ടിയില്ലേ ..അതുകൊണ്ട് നിന്റെ കാര്യം ഒക്കെ നോക്കൻ പറ്റുമോ മോളെ.. അത്രയും ദിവസം ഒക്കെ അവധി എന്ന് പറഞ്ഞാൽ…. അവരുട ജോലിയെ ബാധിക്കില്ലേ..”

. മനസിൽ വന്ന ചോദ്യം അവളോട് ചോദിച്ചു കൊണ്ട് ശോഭ അവളെ നോക്കി.

“ശരിയാണ് അമ്മേ… പക്ഷെ ഇപ്പോൾ എന്ത് ചെയ്യും. വേറെ വഴിയുമില്ല….”

“അവിടെ ആരെ എങ്കിലും കിട്ടുമോ സഹായത്തിനു.. കുറച്ചു ദിവസം വന്നു നിൽക്കാൻ “

“അച്ഛമ്മ എന്നോട് പറഞ്ഞു, അടുത്ത് ഒരു രാജമ്മ എന്നൊരു ചേച്ചി ഉണ്ട്… അവര് കുളിപ്പിക്കാനും കുഞ്ഞിന്റെ കാര്യാ ഒക്കെ നോക്കാനും, മറ്റും പോകുന്നത് ആണെന്ന്.”

“അതിനൊക്കെ ഒരു സ്ത്രീ യേ ആക്കണം മോളെ.. പക്ഷെ അവര് കുളിപ്പിക്കൽ ഒക്കെ കഴിഞ്ഞു അങ്ങട് പോകും.. പകല് മുഴുവൻ നീയും കുഞ്ഞും അല്ലേ ഒള്ളൂ.. അച്ഛമ്മയ്ക്ക് പറ്റുമോ, എപ്പോളും കുഞ്ഞിനെ എടുത്തു കൊണ്ട് ഇരിക്കാൻ ഒക്കെ “

“ഹ്മ്മ്…..”

“തന്നെയുമല്ല.. നിനക്ക് ഒന്നാമത് ആരോഗ്യം കുറവ്… നന്നായി ശ്രദ്ധിക്കേണ്ട സമയം ആണ് ഇതൊക്കെ “

“മ്മ്… ശരിയാണ് അമ്മ പറഞ്ഞത്.. പക്ഷെ ഇപ്പോൾ എന്താ ചെയ്ക…”
അവൾ ആലോചന യോടെ ഇരുന്നു “

അന്ന് വൈകുന്നേരം കണ്ണൻ വന്നപ്പോൾ അവൾ ഈ കാര്യങ്ങൾ ഒക്കെ അവനോട് അവതരിപ്പിച്ചു.

രാത്രിയിൽ അത്താഴം ഒക്കെ കഴിഞ്ഞു ശോഭ പാത്രങ്ങൾ എല്ലാം കഴുകി കമഴ്ത്തി വെയ്ക്കുന്ന നേരത്തു കണ്ണൻ അമ്മയുടെ അടുത്തേക്ക് വന്നു.

“അമ്മേ “

. “എന്താടാ…”

“കല്ലുവിനെ കുഞ്ഞ് ഒക്കെ ഉണ്ടായി കഴിഞ്ഞു അവരുട വീട്ടിലേക്ക് വിടണോ അമ്മേ”

അവർ മകന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“അരുടെ അടുത്തേക്ക് “

“അച്ഛമ്മയുടെ ഒക്കെ വീട്ടിലേക്ക്…”

ഇതെന്താ പെട്ടന്ന് ഇങ്ങനെ ഒരു പറച്ചിൽ..

“അല്ലമ്മേ…. അവിടെ ആരും സഹായത്തിനു ഇല്ല… തന്നെയുമല്ല അച്ഛമ്മക്ക് ആണെങ്കിൽ വയ്യാ താനും.. അതുകൊണ്ട് ഞാൻ പറഞ്ഞതാ “

“ഒക്കെ ശരിയാ മോനേ… പക്ഷെ.. നമ്മുടെ നാട്ടു നടപ്പ് അനുസരിച്ചു പെൺകുട്ടി പ്രസവശേഷം സ്വന്തം വീട്ടിൽ ആണ് നിൽക്കേണ്ടത്.. അച്ഛമ്മ ഒക്കെ ഇതിനു സമ്മതിക്കുമോടാ “

“സമ്മതിപ്പിക്കണം.. അല്ലാതെ പറ്റുമോ “

“ആഹ് ചോദിച്ചു നോക്കാം… 90 ദിവസം കഴിയും വരെ അവിടെ ആണ്.. അതാ ചടങ്ങ് “
..

“ങ്ങേ… തൊണ്ണൂറോ… അത്രയും ദിവസം oഒന്നും അവളെ കാണാതെ പറ്റില്ല എന്റെ അമ്മേ…”

അവൻ അതു പറഞ്ഞത് അൽപ്പം ഉച്ചത്തിൽ ആയിരുന്നു.

അച്ചൻ ഇറങ്ങി വന്നു അവനെ കളിയാക്കി…. അതു കണ്ടു കൊണ്ട് വന്ന കല്ലുവിനും അവരുടെ മുഖത്ത് നോക്കാൻ ജാള്യത തോന്നി.

ഒരു ദിവസം പോലും അവളെ കാണാതെ പറ്റില്ല കണ്ണന്.. ആ അവൻ എങ്ങനെ ആണ് പുറംനാട്ടിൽ ജോലിക്ക് പോകുന്നത്…. ശോഭ ആലോചിച്ചു.

കല്ലു ആണെങ്കിൽ അവനോട് ഒരക്ഷരം പോലും ഉരിയാടാതെ വെറുതെ കട്ടിലിൽ ഇരിക്കുക ആണ്.

കല്ലു…..പ്ലീസ്.. നീ എന്തെങ്കിലും ഒന്നു പറയു…

അവൻ അവളോട് യാചിക്കുന്ന മട്ടിൽ പറഞ്ഞു.

“എന്ത് ആണ് ഞാൻ പറയേണ്ടത്…. ഒക്കെ ഏട്ടന്റെ തീരുമാനം അല്ലേ…”

“അതിന് ഞാൻ തീരുമാനം എടുത്തോ കല്ലുവേ… നിന്നോടു അമ്മയോടും ഒക്കെ അഭിപ്രായം ചോദിച്ചു എന്നല്ലേ ഒള്ളൂ “

“അങ്ങനെ അല്ലാലോ.. ഏട്ടൻ പോകാൻ തീരുമാനിച്ച മട്ടാണല്ലോ…”

“എന്ന് ഞാൻ പറഞ്ഞോടി… എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഇണ്ട്… പിന്നെ കുടുംബത്തിലെ ബുദ്ധിമുട്ട് ഒക്കെ ഓർക്കുമ്പോൾ “

“കണ്ണേട്ടാ…. അതൊന്നും വേണ്ട…നമ്മൾക്ക് തരക്കേടില്ലാതെ കാര്യങ്ങൾ ഒക്കെ നടന്നു പോകും… അതു മാത്രം മതി.. അല്ലാതെ ഇപ്പോൾ എല്ലാം ഉപേക്ഷിച്ചു മറ്റൊരു നാട്ടിൽ പോയി ജോലി ചെയ്തു പണം ഒന്നും സമ്പാദിക്കേണ്ട…”

“എടി പെണ്ണേ… നമ്മുടെ കടം ഒക്കെ തീർക്കണ്ടേ….”

“ഏട്ടൻ ആണെങ്കിൽ ലോൺ എടുത്തത് ഗൾഫിൽ പോയി തിരിച്ചു അടയ്ക്കാ എന്ന് കരുതി ആയിരുന്നോ “

കല്ലു ആണെങ്കിൽ രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഒള്ളൂ എന്ന മട്ടിൽ ആണ്.

“അങ്ങനെ കരുതിയൊന്നും ഇല്ല… പക്ഷെ ഇത്… നല്ലൊരു ചാൻസ് ആണ് പെണ്ണേ…”

“സാരമില്ല….അത് വേറെ ഏതെങ്കിലും പിള്ളേർക്ക് കിട്ടിക്കോളും… ഇപ്പോൾ തത്കാലം കണ്ണേട്ടൻ എങ്ങടും പോണില്ല… ഞാൻ ഒട്ട് സമ്മതിക്കുകയും ഇല്ല…”

അവൾ അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.

“കല്ലു… നീ എന്നേ ധർമ്മ സങ്കടത്തിൽ ആക്കരുത്.. എന്റെ എല്ലാ പ്രതീക്ഷയും ഈ ജോലിയിൽ ആടി… ഇത്തിരി സമയം കൊണ്ട് ഞാൻ ഒരുപാട് സ്വപ്നം കണ്ടു “

അവൻ വിഷമത്തോടെ അവളെ നോക്കി..

പെട്ടന്ന് കല്ലു ബെഡിൽ നിന്ന് വേഗം എഴുന്നേറ്റു..

“യ്യോ.. പതുക്കെ…. ടി…. കുഞ്ഞ് “

അവൻ അവളുടെ വയറിൽ കൈ വെച്ചു..

“വേണ്ട… തൊടേണ്ട…കുഞ്ഞിനെ യും എന്നേ യും വേണ്ടാത്തത് കൊണ്ട് അല്ലേ നിങ്ങള് ദുബായ് ക്ക് പോകുന്നത്… അങ്ങട് ചെല്ല്…”

അത് പറയുകയും അത്രയും നേരം അടക്കി പിടിച്ച സങ്കടം അണപ്പൊട്ടി ഒഴുകി….

കല്ലു മുഖം പൊത്തി കരയുന്നത് കണ്ടതും കണ്ണനും വിഷമം ആയി.

“കല്ലു…. കരയാതെടി…. അങ്ങനെ ഞാൻ ഇട്ടിട്ട് പോകുമോടി… ഇത്.. എനിക്ക്… വേറെ വഴി……. ഇല്ലാത്തത് കൊണ്ട്….”

അവൻ അവളെ പിടിച്ചു തന്നിലേക്ക് ചേർത്ത്.

“എനിക്ക്…. എനിക്ക് പറ്റില്ല കണ്ണേട്ടാ… ഒരു നിമിഷം പോലും…. കണ്ണേട്ടൻ ഇല്ലാതെ….. സത്യായിട്ടും എനിക്ക് അത് സഹിക്കാൻ പറ്റില്ല… കണ്ണേട്ടൻ പോയാൽ പിന്നെ….. എനിക്ക്….. ഞാൻ… ഞാൻ ചങ്ക് പൊട്ടി മരിക്കും…”

അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന് അവൾ കരഞ്ഞു.

പെട്ടന്ന് കുഞ്ഞ് ഒന്നനങ്ങി…

ഇടയ്ക്ക് ഒക്കെ അനങ്ങും എങ്കിലും ഇപ്പോൾ രണ്ടാൾക്കും നല്ല വ്യക്തമായി മനസിലായി കുഞ്ഞിന്റെ ചലനം…

“ഏട്ടാ…. ദേ… വാവ..”

അവൾ വയറിന്മേൽ അവന്റ കൈ വെച്ച്..

പെട്ടന്ന് അവൻ അവളുടെ മുന്നിലേക്ക് മുട്ട് കുത്തി ഇരുന്നു.

അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി.

അവന്റെ ചുണ്ടുകൾ വയറിന്മേൽ പതിഞ്ഞു.

“കണ്മണി…..”

അവൻ വിളിച്ചതും കുഞ്ഞ് വീണ്ടും വീണ്ടും അനങ്ങുക ആണ്

അവൻ തുരു തുരെ അവളുടെ വയറിമേൽ ഉമ്മകൾ കൊണ്ട് മൂടി.

“കണ്മണി യേ കാണാതെ അച്ഛ എങ്ങോട്ടും പോകില്ല കേട്ടോടാ പൊന്നേ “

അവൻ മെല്ലെ പറഞ്ഞു.

എന്നിട്ട് കല്ലുവിനെ നോക്കി കണ്ണ് ചിമ്മി.

കുറുമ്പോടെ കെറുവിച്ചു ഇരിക്കുന്നവളെ അവൻ നോക്കി..

എന്നിട്ട് അവളുടെ കവിളിലും അവൻ അമർത്തി ചുമ്പിച്ചു…

“സത്യം ആയിട്ടും നിന്നെ വിട്ടിട്ട് എങ്ങോട്ടും പോകില്ല പെണ്ണേ… നിന്റെ ഈ കണ്ണീർ…. അത് എനിക്ക് കാണാൻ കഴിയില്ല…. ഇങ്ങനെ ഇരിക്കുമ്പോൾ ആണോ ഈ കരച്ചിലും പിഴിച്ചിലും ഒക്കെ “

“കണ്ണേട്ടൻ കാരണം അല്ലേ ഞാൻ കരഞ്ഞത്…. എന്നിട്ട് ഇങ്ങനെ കൂടി പറഞ്ഞൊ “

. കല്ലു മോളെ…

അപ്പോളേക്കും ശോഭ അവളെ ഉറക്കെ വിളിക്കുന്നത് കേട്ടു

എന്താണാവോ അമ്മ വിളിക്കുന്നത്..

അവൾ എഴുനേറ്റ് വെളിയിലേക്ക് പോയി.

ചെന്നപ്പോൾ കണ്ടു മുറ്റത്തിന്റെ ഇരുവശവും വേലി തീർത്ത ചെമ്പരത്തി ചെടിയിൽ നിന്നും ഇലയും പൂവും ഒക്കെ പൊട്ടിച്ചു കൊണ്ട് വരുന്ന അമ്മയെ..

“എന്താ അമ്മേ…ഇത് എന്തിനാ .”

“താളി പതപ്പിക്കാൻ ആണ്.. മോൾടെ തലമുടി കഴുകാൻ…”

“ആണോ…”

. “മ്മ്…ആ എണ്ണ ഇല്ലേ… അച്ഛമ്മ കൊണ്ട് വന്നത്.. അത് ഇങ്ങട് എടുത്തോ മോളെ… നന്നായി തലയിൽ തേച്ചു പിടിപ്പിക്കാ… പിന്നെ ഇത്തിരി കുഴമ്പ് തേക്കണം….”

ശോഭ പറഞ്ഞതും അവൾ അകത്തേക്ക് പോയി..

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *