നീലാഞ്ജനം ഭാഗം 60~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോസ്പിറ്റലിൽ നിന്ന് വന്നു കഴിഞ്ഞു ഡ്രസ്സ് ഒക്കെ മാറിയിട്ട് കല്ലു ഇത്തിരി നേരം കയറി കിടന്നു.

യാത്ര ചെയ്ത് പോയത് കൊണ്ട് അവൾക്ക് നല്ല ക്ഷീണം തോന്നി..

ഇടയ്ക്കു ശോഭ വന്നു നോക്കിയപ്പോൾ ഇടതു വശം ചെരിഞ്ഞു കിടന്നു ഉറങ്ങുന്ന കല്ലുവിനെ ആണ് കണ്ടത്.

കണ്ണൻ ആണെങ്കിൽ പുറത്തേക്ക് പോയിരുന്നു.

അവർ തിരികെ തന്റെ മുറിയിലേക്ക് പോയി.

“കല്ലുമോള് എന്ത്യേ. കിടന്നോടി…”?

“ഹ്മ്…മയങ്ങി….. “..

“വേറെ കുഴപ്പം ഒന്നും ഇല്ലാലോ അല്ലേ…”

“ഇല്ല…. കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ല… പരിശോധന കഴിഞ്ഞു ഡോക്ടർ പറഞ്ഞു എന്നാണ് കല്ലു എന്നോട് പറഞ്ഞത്.

“ഹാ……”

“ചേട്ടൻ ഗുളിക കഴിച്ചത് അല്ലേ “

“ഹ്മ്മ്.. കഴിച്ചു…”

തറയിലേക്ക് ഒരു തോർത്ത്‌ എടുത്തു വിരിച്ചിട്ട് ശോഭ അവിടെ കിടന്നു.

“നിനക്ക് ഈ കട്ടിലിൽ കയറി കിടക്കാൻ മേലെ… വാതം ഉള്ളത് അല്ലേടി….”

“ഓഹ്…. ഭയങ്കര ചൂട് അല്ലേ.. അതാണ്… ഈ തറയിൽ കിടക്കുമ്പോൾ നല്ല തണുപ്പ് ആണ് “

ശോഭയും അൽപ സമയം കിടന്ന് ഉറങ്ങി പോയി.

ഫോണ് ശബ്ദിക്കുന്നത് കേട്ടപ്പോഴാണ് ശോഭ കണ്ണ് തുറന്നത്..

” ഭഗവാനെ ഒരുപാട് നേരമായോ… ” അവർ എഴുന്നേറ്റു വന്നപ്പോഴേക്കും ബെല്ലടിച്ച് തീർന്നിരുന്നു..

ഫോൺ എടുത്തു നോക്കിയപ്പോൾ കല്ലുവിന്റെ അച്ഛമ്മയാണ് വിളിക്കുന്നത്.

ഉടനെ തന്നെ ശോഭ അവരെ തിരിച്ചു വിളിച്ചു.

” ഹലോ അച്ഛമ്മേ…. ഞാനൊന്നു കിടന്നു മയങ്ങി പോയിരുന്നു…. അതെയോ.. കല്ലുമോളും കിടക്കുവാ… ആഹ് ഹോസ്പിറ്റലിൽ പോയിട്ട് വന്നു… പ്രേതേകിച് വിശേഷം ഒന്നും ഇല്ല കേട്ടോ.. അച്ഛമ്മക്ക് എന്തുണ്ട് വിശേഷം… ആഹ് അതു ശരി… ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ കൊണ്ട് പോയാൽ മതി.. നിർബന്ധം ഒന്നും ഇല്ല കേട്ടോ… “

അച്ഛമ്മയോട് സംസാരിച്ച് ഫോൺ വെച്ച ശേഷം അവർ ഭർത്താവിനോടായി പറഞ്ഞു..

” കല്ലു മോളെ ഏഴാം മാസത്തിൽ കൊണ്ടുപോകുന്ന കാര്യം പറയാനാണ് അച്ഛമ്മ വിളിച്ചത്… “

” അതിന്റെയൊക്കെ ആവശ്യമുണ്ടോടി…. “

“ഞാൻ പറഞ്ഞു നമ്മൾക്ക് നിർബന്ധമുള്ള കാര്യമൊന്നുമല്ലെന്ന്… അച്ഛമ്മയ്ക്ക് പക്ഷേ ആഗ്രഹം ഉണ്ട് എന്ന് തോന്നുന്നു….”

“ആഹ്… അച്ഛമ്മയുടെ ഇഷ്ടം പോലെ ചെയ്യട്ടെ, ഒരുപാട് ദിവസം ഒന്നും അവിടെ നിർത്തണ്ട… എന്തെങ്കിലും പെട്ടെന്ന് ഒരു വയ്യഴിക വന്നാൽ അച്ഛമ്മ തനിച്ചല്ലേ ഉള്ളൂ… കല്ലുമോൾടെ അപ്പച്ചിയും ഭർത്താവും ഒക്കെ വരുമ്പോൾ വൈകുന്നേരം ആവില്ലേ “

“ഞാൻ അതൊക്കെ പറഞ്ഞുകൊടുത്തിട്ടുണ്ട് ചേട്ടാ…. ഒരാഴ്ച നിർത്തിയിട്ട് മോളെ നമ്മൾക്കിങ്ങോട്ട് തിരികെ കൊണ്ടുപോരാം “

“ഹ്മ്മ്…. നി കണ്ണനോട് കൂടെ സംസാരിക്കു കേട്ടോ “

“ആഹ്… അവൻ വരട്ടെ….”

കല്ലു എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നപ്പോൾ അച്ഛമ്മ വിളിച്ച കാര്യം ശോഭ അവതരിപ്പിച്ചു..

” എന്നോട് ഈ കാര്യം ഇന്നലെ സൂചിപ്പിച്ചിരുന്നു അമ്മേ…..ഞാൻ അമ്മയോട് പറയാൻ മറന്നു പോയതാണ്”

“ആണോ… നല്ലൊരു ദിവസം നോക്കിയിട്ട് വിളിക്കാം എന്നാണ് അച്ഛമ്മ പറഞ്ഞത്”

” അടുത്തയാഴ്ച എനിക്ക് പിഎസ്‌സി എക്സാം ഉണ്ട്. അതിനുശേഷം പോകാം അല്ലേ അമ്മേ”

“അതു മതി മോളെ… അച്ഛമ്മയോട് ആ കാര്യം മോൾ ഒന്നു പറയണേ”

“ഉവ്വ് “

കല്ലുവാണെങ്കിൽ ഉത്സാഹിച്ചിരുന്നു പഠിക്കുകയാണ്.. എങ്ങനെയെങ്കിലും ഒരു ഗവൺമെന്റ് ജോലി നേടണം എന്നതാണ് അവളുടെ ഒരേ ഒരു ലക്ഷ്യം..

എല്ലാദിവസവും കണ്ണൻ അവളോട് ചോദ്യങ്ങൾ ചോദിക്കും,,, അവനും നന്നായി അവളെ സപ്പോർട്ട് ചെയ്യുന്നുണ്ട്..

അങ്ങനെ ദിവസങ്ങൾ ഒന്നൊന്നായി പിന്നിട്ടു..

ഇന്നാണ് കല്ലുവിന്റെ പരീക്ഷ..

കാലത്തെ തന്നെ കണ്ണൻ കുളിച്ച അമ്പലത്തിൽ പോയി.. കല്ലുവിന്റെ പേരിൽ ഒരു പുഷ്പാഞ്ജലി ഒക്കെ കഴിപ്പിച്ചു.. ആ പ്രസാദം ഒക്കെ തൊടുവിച്ചാണ് അവൻ അവളെ എക്സാമിന് കൊണ്ടുപോയത്…

അച്ഛനോടും അമ്മയോടും അച്ഛമ്മയോടും ഒക്കെ പ്രാർത്ഥിക്കണമെന്ന് അവൾ പറഞ്ഞിട്ടുണ്ട്… അവൾ പരീക്ഷയ്ക്ക് കയറിയ സമയം മുതൽ അച്ഛമ്മ പ്രാർത്ഥനയോടെ ഇരിക്കുകയായിരുന്നു… ശോഭയും ഒരുപാട് ആഗ്രഹിച്ചിരുന്നു അവൾക്ക് ഒരു ജോലി, കാരണം തന്റെ മകനെ കൊണ്ട് താങ്ങാൻ പറ്റാത്ത അത്ര കടമാണ് അവന്റെ മേൽ ഉള്ളത്… കല്ലുവിനും കൂടി ഒരു ജോലി കിട്ടുവാണെങ്കിൽ അവനു ഒരു സഹായം ആകുമല്ലോ എന്ന് അവർ ഓർക്കും…

എല്ലാവരുടെയും പ്രാർത്ഥന പോലെ അവൾക്ക് പരീക്ഷ വലിയ കുഴപ്പമില്ലായിരുന്നു….

“പരീക്ഷ നല്ല എളുപ്പമായിരുന്നു കണ്ണേട്ടാ ഉറപ്പായും ഞാൻ ലിസ്റ്റിൽ വരും….”

പുറത്തു കാത്തുനിന്ന് കണ്ണനെ കണ്ട് അവൾ സന്തോഷത്തോടെ പറഞ്ഞു..

” നീ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചതല്ലേ….ഈശ്വരൻ അത് കാണാതിരിക്കില്ല”അവൻ അവളുടെ ചുമലിൽ തട്ടി…

പരീക്ഷ നടന്ന സ്കൂളിന്റെ അടുത്തായി ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു.. ഉഴുന്നുവടയും പഴംപൊരിയും ബോണ്ടയും ഒക്കെ കണ്ടപ്പോൾ കല്ലുവിന് അതൊക്കെ കഴിക്കാൻ ഒരു ആഗ്രഹം

കണ്ണനോട് പറഞ്ഞപ്പോൾ, ഒരു ചായ കുടിക്കാം എന്നും പറഞ്ഞ് രണ്ടാളും അവിടെ കയറി…

കല്ലുവാണെങ്കിൽ ഓരോരോ വിശേഷങ്ങൾ അവനോട് വാ തോരാതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്…. അവളുടെ സന്തോഷത്തിന്റെ ഒക്കെ പരീക്ഷ നന്നായി എളുപ്പമായതുകൊണ്ടാണെന്ന് അവന് മനസ്സിലായി…

പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ അവൾ അച്ഛമ്മയേയും അമ്മയെയും ഒക്കെ വിളിച്ചു പറഞ്ഞിരുന്നു…

അത്യാഹ്ലാദത്തോടെയാണ് കല്ലു വീട്ടിലെത്തിയത്…

ശോഭയാണെങ്കിൽ ഉമ്മറപ്പടിയിൽ കാത്തുനിൽക്കുകയായിരുന്നു..

അവൾ ഓടിവന്ന് അവരെ കെട്ടിപ്പിടിച്ചു…

” ലിസ്റ്റിൽ വരും എന്നാണ് എന്റെ പ്രതീക്ഷ പിന്നെ എല്ലാം ഭഗവാന്റെ അനുഗ്രഹം പോലെ നടക്കട്ടെ “

“ഈശ്വരൻ നമ്മളെ കൈവെടിയല്ല മോളെ…. നീ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചതല്ലേ അതിന് ഫലം കാണും….”

ശോഭയും അവളെ ചേർത്തു പിടിച്ചു..

ഒരുപാട് സമാധാനത്തോടെയാണ് അന്ന് കല്ലുവും കണ്ണനും ഉറങ്ങിയത്…

********************

ഇന്നാണ് കല്ലുവിനെ ഏഴാം മാസത്തിലെ കൂട്ടിക്കൊണ്ടുപോക്കൽ ചടങ്ങ്…

അവിടെനിന്നും അച്ഛമ്മയും ശോഭയും ഭർത്താവും അവരുട മൂത്ത മകളും… പിന്നെ അടുത്ത വീട്ടിലെ ഒരു ആളുടെ വണ്ടി വിളിച്ചു ആണ് അവർ വരുന്നത്.. അപ്പോൾ വണ്ടി ഓടിക്കുന്ന ഒരാളും….
എന്നാണ് അച്ഛമ്മ ശോഭയോട് വിളിച്ചു പറഞ്ഞത്..

.5പേര് ആണ് വരുന്നത്…. കല്ലുവും കുഞ്ഞും കൂടി ഏഴു പേര് തിരികെ പോകുന്നത്…

കല്യാണ സാരിയൊക്കെ ഉടുത്ത്, സ്വർണാഭരണങ്ങൾ ഒക്കെ അണിഞ്ഞു മുല്ലപ്പൂവ് ഒക്കെ ചൂടി നിൽക്കുകയാണ് കല്ലു..

എന്നാലും മുഖത്ത് ഒട്ടും തെളിച്ചമില്ല..

കല്യാണം കഴിഞ്ഞ് ഇത്രയും ദിവസം വരെയും കണ്ണനെ പിരിഞ്ഞു ഒറ്റ ദിവസം പോലും അവൾ നിന്നിട്ടില്ല.

ആദ്യം ആയിട്ട് ആണ് ഇങ്ങനെ..

ആ ഒരു വിഷമം അവൾക്ക് ഉണ്ട്… പിന്നെ അച്ഛമ്മയുടെ അടുത്ത് പോയി ഒരാഴ്ച നിന്നിട്ട് വരാൻ പറഞ്ഞു ആണ് കണ്ണൻ അവളെ സമാധാനിപ്പിച്ചത്….ഇടയ്ക്ക് അവനും വന്നോളാം എന്ന് അറിയിച്ചു.

പതിനൊന്നു മണി ആയപ്പോൾ അവർ എല്ലാവരും എത്തിയിരുന്നു..

ഒരുപാട് പലഹാരങ്ങൾ ഒക്കെ ആയിട്ട് ആണ് അച്ഛമ്മ അവളെ കൂട്ടി കൊണ്ട് പോകാൻ എത്തിയത്..

ശ്രീക്കുട്ടി ആണെങ്കിൽ കാലത്തെ വന്നത്.. രാജി തലേ ദിവസം എത്തിയിരുന്നു..

എല്ലാവർക്കും കഴിക്കാനായി ഊണ് ആണ് ഒരുക്കിയത്..
പുളിശേരിയും, മാങ്ങാ അച്ചാറും, മീൻ കുടം പുളി ഇട്ടു പറ്റിച്ചതും, പോത്തിറച്ചി ഉലർത്തിയതും, പാവയ്ക്ക കൊണ്ടാട്ടവും….അങ്ങനെ പോകുന്നു വിഭവങ്ങൾ…

സന്തോഷത്തോടെ അവരെ എല്ലാവരെയും സ്വീകരിച്ചു ഇരുത്തി ശോഭയും പെൺകുട്ടികളും കണ്ണനും ഒക്കെ ചേർന്നു അവർക്ക് ഊണ് വിളമ്പി കൊടുത്തു..

12.30നു ശേഷം ആയിരുന്നു പുറപ്പെടേണ്ട സമയം..

ഇറങ്ങുന്ന സമയത്ത് കല്ലുവിന് അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തൂവി..

കണ്ണൻ കളിയാക്കിയപ്പോൾ അവനെ നോക്കി അവൾ മുഖം വീർപ്പിച്ചു..

അവന്റ നെഞ്ചകവും വിങ്ങുക ആയിരുന്നു അപ്പോൾ…

അച്ഛന്റെയും അമ്മയുടെയും ഒക്കെ അനുഗ്രഹം മേടിച്ചു കൊണ്ട് അവൾ എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അച്ഛമ്മയുടെയും അപ്പച്ചിയുടെയും ഒക്കെ ഒപ്പം ഇറങ്ങി..

********************

വീട്ടിൽ ചെന്നു കയറിയതും കണ്ണന്റെ ഫോൺകോൾ അവളെ തേടി എത്തിയിരുന്നു..

” കല്ലു നിനക്ക് പോയ വഴിക്ക് എന്തെങ്കിലും ക്ഷീണം ഉണ്ടായോ…. “?

“ഹേയ്… കുഴപ്പമൊന്നുമില്ലായിരുന്നു ഏട്ടാ… ഞങ്ങൾ വന്ന വണ്ടിയിലെ ചേട്ടൻ പതിയെയാണ് ഡ്രൈവ് ചെയ്തത്”

” എനിക്ക് സത്യം പറഞ്ഞാൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു… കുറച്ചു ദൂരം യാത്ര ഉണ്ടല്ലോ.. നിങ്ങൾ എപ്പോൾ ചെന്നു വീട്ടിൽ “

” ഏയ് പേടിക്കാൻ ഒന്നുമില്ല…. ഞങ്ങൾ ഇപ്പോൾ വന്ന് കയറിയതേയുള്ളൂ “

” അതെയോ എന്നാൽ നീ റെസ്റ്റ് എടുത്തോളൂ… ഞാൻ കുറച്ചു കഴിയുമ്പോൾ വിളിക്കാം”

” ഹ്മ്മ്… ശരിയേട്ടാ… “

അവൾ ഫോൺ കട്ട്‌ ചെയ്തു..

അന്ന് അവൾ കിടന്ന് ഉറങ്ങുവോളം കണ്ണൻ അവളെ വിളിച്ചു ഓരോരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു..

കുറെ നാളുകൾക്കു ശേഷം അച്ഛമ്മയുടെ ഒപ്പം കല്ലു കിടന്നു ഉറങ്ങി..

പക്ഷെ കണ്ണന് ആയിരുന്നു ഏറെയും ബുദ്ധിമുട്ട്..

അവളുടെ ഗന്ധം ആ മുറിയിൽ മുഴുവൻ തങ്ങി നിൽക്കുക ആണ്…

അവൾ ചൂടിയ മുല്ലപ്പൂവിന്റെ പരിമളം അപ്പോളും അവിടെ നിറഞ്ഞു നിൽക്കുന്നു..

എന്നും തന്റെ ചൂട് പറ്റി ആണ് അവൾ ഉറങ്ങുന്നത്…. തന്റെ വലത് കരം എടുത്തു അവളുടെ വീർത്ത വയറിന്മേൽ പൊതിയും… അപ്പോളാവും തന്റെ കണ്മണി അനങ്ങുന്നത്..

ചില രാത്രികളിൽ ഒക്കെ ഉറക്കം വരാണ്ട് താൻ ഇങ്ങനെ കിടക്കും…

പലപ്പോളും സാമ്പത്തിക പ്രശ്നം മൂലം ആണ്.. കല്ലുവിനോട് അങ്ങനെ ഒന്നും വിട്ടു പറയില്ല… കാരണം അവളെ വെറുതെ ടെൻഷൻ അടിപ്പിക്കേണ്ട എന്നതാണ്…..

എത്രയൊക്കെ ആണെങ്കിൽ പോലും അവൾ അടുത്ത് ഉള്ളപ്പോൾ… അവളുടെ സാമിപ്യം അറിയുമ്പോൾ, ആ സ്നേഹം പങ്കിടുമ്പോൾ പറഞ്ഞു അറിയിക്കാനാവാത്ത ഒരു സുഖം ഉണ്ടായിരുന്നു….

പല പല ചിന്തകളുടെ തോണി തുഴഞ്ഞു പോയി പോയി എപ്പോളോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു..

******************

അച്ഛമ്മ ആണെങ്കിൽ കല്ലുവിനെ വളരെ കരുതലോടെ ആണ് പരിചരിക്കുന്നത്..

ഉച്ചയ്ക്ക് ഒക്കെ അവൾക്ക് കൂട്ടാനായി പ്രേത്യേകം കറികൾ ആണ്… കൂടുതലും ഇല കറികൾ..

ചീരയുടെ യും മത്തയുടെയും ഇലകളും ചേമ്പിന്റെ താളും, മുരിങ്ങ പൂവും ഒക്കെ ആണ് എന്നും അവൾക്കായി ഉണ്ടാക്കുന്നത്..
.
ഗർഭിണി ആയത് മുതൽ ഇത്രയും നാളും ശോഭ ആയിരുന്നു അവളെ നോക്കിയതു… അതുകൊണ്ട് അവൾ ഇവിടെ നിൽക്കുന്ന ദിവസം സാമാന്യം തരക്കേടില്ലാതെ അവൾക്ക് ഇഷ്ടം ഉള്ളത് ഒക്കെ വെച്ച് ഉണ്ടക്കി കൊടുക്കാം എന്ന് ആയിരുന്നു അവരുടെ ഉദ്ദേശം..

രണ്ട് ദിവസങ്ങൾക്ക് ശേഷം… ഒരു വൈകുന്നേരം… കല്ലുവും അച്ഛമ്മയും കൂടെ നാട്ടു വർത്തമാനം പറഞ്ഞു കൊണ്ട് ഇരിക്കുന്നു..

ആ സമയത്ത് ആണ് കണ്ണന്റെ ബൈക്ക് വരുന്നത് കല്ലു കണ്ടത്..

“ദേ അച്ഛമ്മേ… കണ്ണേട്ടൻ…”

അവൾ വിളിച്ചു കൂവി.

ചാടി എഴുനേൽക്കുവാൻ തുടങ്ങിയ അവളെ അച്ഛമ്മ സ്നേഹപൂർവ്വം ശാസിച്ചു.

“മോളെ… പതുക്കെ .. വയറ്റിൽ ഒരു കുഞ്ഞ് ഉണ്ട് കേട്ടോ “

“സോറി അച്ഛമ്മേ… ഞാൻ പെട്ടന്ന് ഏട്ടനെ കണ്ടപ്പോൾ “

“അതിന് കണ്ണൻ ഇവിടേക്ക് അല്ലേ കുട്ട്യേ വരുന്നത്…. ഒരു മയത്തിൽ ഒക്കെ വേണം എണീക്കാൻ… ഇല്ലെങ്കിൽ അകത്തു കിടക്കുന്നതിനു ആണ് ക്ഷീണം..”

“സോറി അച്ഛമ്മേ…… ഇനി ശ്രദ്ധിച്ചോളാം “..

അതു പറഞ്ഞു കൊണ്ട് കല്ലു അവന്റ അടുത്തേക്ക് ഇറങ്ങി പോയി..

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *