നീ യൊറ്റൊരുത്തി കാരണമാടീ ഇതൊക്കെ ഉണ്ടായത് എന്നിട്ട് മോങ്ങുന്നത് കണ്ടില്ലേ കേറി പോടി അസത്തേ അകത്ത് ആനുമ്മ ആയിഷയ്ക്ക് നേരെ തട്ടി കയറി…..

പക

Story written by Swaraj Raj

“ഡാ ഇങ്ങള് രണ്ടാളും പോയിട്ട് ന്തായി കാര്യം മുജീബേ” ഉമ്മാന്റെ ചോദ്യം കേട്ട് കൊണ്ടാണ് മുജീബ് വീടിന്റെ പടികയറി വന്നത്

“ന്താവാൻ ഓലിക്ക് ഇതുപോലുള്ളൊരു പെണ്ണിനെ മാണ്ടാന്ന് ” മുജീബ് കുറച്ചു ദേഷ്യത്തോടെ പറഞ്ഞു

“അല്ലാ നീ മാത്രമേ ഇങ്ങ് വന്നുള്ളു ബാപ്പ എവിടെ “ആനുമ്മ കാറിലേക്ക് നോക്കി കൊണ്ട് ചോദിച്ചു

”ബാപ്പാനെ എറക്കണം”

‘” എറക്കണോന്നോ എവിടുന്ന് ” ആനുമ്മ സംശയത്തോടെ ചോദിച്ചു

” ജാമ്യത്തിൽ “

” നീ എന്തൊക്കെയാ മുജിബേ പറയുന്നേ “

“ൻെറുമ്മാ ഞങ്ങള് നാസറിന്റെ പൊരയിൽ പോയി കാര്യങ്ങൾ ഒത്തുതീർപ്പാക്കുന്നതിനിടയിൽ ബാപ്പ നാസറിന്റെയും ഓന്റെ ഉപ്പാന്റെയും ചെകിടത്ത് രണ്ട് പൊട്ടിച്ചു ഓല് അത് കേസാക്കി വരുന്ന വഴിക്ക് ബാപ്പാനെയും കൊണ്ട് പോലീസ് പോയി “

” ന്റെ ള്ളാ എന്റെ ബാപ്പ ” ഇതെല്ലാം അകത്തു നിന്ന് കേട്ട് കൊണ്ടിരിക്കുകയായിരുന്ന ആയിഷ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി വന്നു

” നീ യൊറ്റൊരുത്തി കാരണമാടീ ഇതൊക്കെ ഉണ്ടായത് എന്നിട്ട് മോങ്ങുന്നത് കണ്ടില്ലേ കേറി പോടി അസത്തേ അകത്ത് “ആനുമ്മ ആയിഷയ്ക്ക് നേരെ തട്ടി കയറി

” അല്ല മൊയ്ന്തേ സ്വന്തം ബാപ്പനെ പോലീസ് കൊണ്ട് പോകുന്നതും കണ്ട് ഇങ്ങ് പോന്നോടാ ജ് ആണാണോടാ ഇതുപോലുള്ള രണ്ടെണ്ണത്തിനെയാണെന്നല്ലോ എനിക്ക് കിട്ടിയത് ഇതിനു മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു “

“ന്റുമ്മാ ഞാൻ വക്കീലിനെ വിളിച്ചു തല്ല് കേസായത് കൊണ്ട് കാശ് ആവിശ്യമുണ്ടാകുമെന്ന് പറഞ്ഞു കാശെടുക്കാനാണ് ഞാൻ ങ്ങ് വന്നത് കാര്യമൊന്നുമറിയാതെ ങ്ങള് എന്തിനാ എന്നെ പ്രാകുന്നത് ” മുജീബ് ദേഷ്യത്തോടെ ചോദിച്ചു

“ചെലക്കാണ്ട് കാശുമെടുത്ത് പോയി ബാപ്പാനെ എറക്കി ബാ ബാപ്പായില്ലാതെ ഈ പടി കയറിയാലുണ്ടല്ലേ പച്ചവെള്ളം പോലും തരില്ല രണ്ടിനും ” ആനുമ്മ ചവിട്ടിക്കുലുക്കി അകത്തേക്ക് പോയി

*******************

പോലീസ് സ്റ്റേഷൻ

” എടാ മുജീബേ ഇത്ര നേരം എവിടെയായിരുന്നു നീ ” വക്കീൽ തോമസ് മുജീബിനോട് ചോദിച്ചു

” വക്കീൽ സാറേ ഞാൻ വീട്ടിൽ പോയതാ കാശെടുക്കാൻ “

” ഇനി കാശൊന്നും വേണ്ട അവർ കേസ് പിൻവലിച്ചു “

“നേരാണോ വക്കീൽ സാറേ “മുജീബ് വിശ്വസിക്കാനാവാതെ വക്കീലിനെ നോക്കി

” അതേടോ “

” എന്നിട്ട് ബാപ്പ എവിടെ “

“ബാപ്പ ആ ചായ കടയിൽ ഉണ്ട് നീയൊരു കാര്യം ചെയ്യ് ബാപ്പാനെയും കൂട്ടി നീ വീട്ടിൽ പോയിക്കോ ബാക്കി രാത്രി നിന്റെ വീട്ടിൽ നിന്നും സംസാരിക്കാം”

” ശരി വക്കീലെ “

***************

” എന്താ അമ്മേ രാവിലെ തന്നെ പുറത്ത് ഒരു ബഹളം ” മാളവിക കിടക്കയിൽ നിന്നെഴുന്നേറ്റ് ചോദിച്ചു

” ഉച്ചവരെ പോത്ത് പോലെ കിടന്നുറങ്ങുന്ന നിനക്ക് ഉച്ചയൊക്കെ രാവിലെ ആയിരിക്കും ” അമ്മ പറഞ്ഞത് കേട്ട് മാളവിക ഒരു ചമ്മിയ ചിരി പാസാക്കി

” അതെ ഇന്നലെ ആയിഷയുടെ കല്യാണമായിരുന്നില്ലേ മിനിഞ്ഞാന്നും ഇന്നലെയും നല്ല ഓട്ടത്തിയിരുന്നു അതിന്റെ ക്ഷീണത്തിൽ ഉറങ്ങി പോയതാ “

” അവള് രാവിലെ പെട്ടിയുമെടുത്ത് തിരിച്ചു വന്നു അതാണ് പുറത്തെ ബഹളം “

” ആര് ആയിഷയോ ” മാളവിക ഞെട്ടലോടെ ചോദിച്ചു

“അതെ “

“എന്താ കാരണം “

” അത് നീ തന്നെ ചോദിക്ക് ” അമ്മ പറഞ്ഞത് കേട്ട് മാളവിക ഒന്നും മിണ്ടിയില്ല

” ഈ നാട്ടുകാരുടെ പറച്ചിലാ സഹിച്ചു കൂടാത്തത് ചിലരു പറയുന്നത് അവളുടെ ബാപ്പാന്റെ കൈയിലുള്ള കാശു കൊണ്ടുള്ള അഹങ്കാരമാണ് ചിലരു പറയുന്നത് അവര് ടിക് ടോകിനു വേണ്ടി വിവാഹം കഴിച്ചതാകുമെന്ന് ആർക്കറിയാം ന്യൂ ജനറേഷൻ പിള്ളേരുടെ കളിയല്ലേ ” എന്നും പറഞ്ഞ് മാളവികയുടെ അമ്മ പിറുപിറുത്ത് കൊണ്ട് പുറത്തേക്ക് പോയി മാളവിക ആയിഷയുടെ അയൽക്കാരി എന്നതിലുപരി ആത്മസൂഹൃത്ത് ആയിരുന്നു

മാളവിക ആയിഷയുടെ വീട് ലക്ഷ്യമാക്കി നടന്നു

“ഡീ നീയെന്ത് പണിയാ കാണിച്ചത് നിനക്ക് എന്ത് പറ്റി ” തന്റെ റൂമിലെ ബെഡിൽ കിടന്നു കെ ആർ മീരയുടെ ആരാച്ചാർ വായിക്കുകയായിരുന്ന ആയിഷ ശബ്ദം കേട്ട് കിടക്കയിൽ നിന്നെഴുന്നേറ്റു

” ആഹാ നീയായിരുന്നോ മാളൂ”

” ചോദിച്ചത് കേട്ടില്ലേ നിനക്ക് എന്താ പറ്റിയതെന്ന് ” മാളവിക തെല്ലു ദേഷ്യത്തോടെ ചോദിച്ചു

“എനിക്കൊന്നും പറ്റിയില്ല”

“പിന്നെന്താ നീ തിരിച്ചു വന്നത് “

” എനിക്ക് അവനെ ഇഷ്ടമില്ല” ആയിഷ പറഞ്ഞത് കേട്ട് മാളവിക അവളെ അമ്പരപ്പോടെ നോക്കി

” നീയല്ലേ പറഞ്ഞത് നാസറ് നിന്റെ കോളേജിലെ സീനിയറാണെന്നും നിനക്ക് അവനെ വലിയ ഇഷ്ടമാണെന്നും അതുകൊണ്ടല്ലേ ബാപ്പ ഈ കല്യാണത്തിന് സമ്മതിച്ചത് എന്നിട്ടിപ്പോ ഇഷ്ടമല്ലാന്ന് പറയുന്നോ സത്യം പറ നിങ്ങൾ തമ്മിൾ എന്താണ് പ്രശ്നം ” മാളവിക അവളുടെ മുഖത്ത് നോക്കി കൊണ്ട് ചോദിച്ചു

” ഞാൻ എല്ലാം പറയാം പക്ഷേ ഇജ് ഇത് മറ്റാരോടും പറയരുത്”

” ഇല്ല ഞാനാരോടും പറയില്ല നീ കാര്യം പറ”

“മൂന്ന് മാസം മുമ്പ് ബാപ്പാന്റെ കൂടെ തുണിക്കടയിൽ പോയപ്പോളാണ് ഞാൻ അവളെ കാണുന്നത് കോളെജിലെ എന്റെ ആത്മസൂഹൃത്ത് റംലയെ “

“ഹായ് റംല ഡീ നിന്നെ കുറിച്ച് ഒരു വിവരവും ഇല്ലാലോ നിന്റെ കല്യാണമൊക്കെ കഴിഞ്ഞതറിഞ്ഞു വരാൻ കഴിഞ്ഞില്ലടാ സോറി “

റംല മൂളുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല

“ഡീ നിനക്ക് എന്ത് പറ്റി പഴയ പോലെ ഉഷാറ് ഇല്ലാത്തത് ” ആയിഷ അതുകൂ’ടി ചോദിച്ചതോടെ റംല അവളെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു

” റംല കോളേജിൽ പഠിക്കുമ്പോൾ നാസറുമായി ഇഷ്ടത്തിലാകുകയും തന്റെ ഇഷ്ടം അവനെ വിശ്വസിപ്പികേണ്ടി അവന് വഴങ്ങി കൊടുക്കുകയും ചെയ്തു പക്ഷേ അവളറിയാതെ അവൻ അത് ഫോണിൽ പകർത്തുകയും ചെയ്തു അവന്റെ ആവിശ്യം കഴിഞ്ഞപ്പോൾ അവൻ അവളെ ഉപേക്ഷിക്കുകയായിരുന്നു അതിൽ അവൾ തകർന്നു പോയി അവൾ ആത്മഹത്യക്ക് ശ്രമിച്ചു പക്ഷേ ജയിച്ചില്ല പിന്നിട് എല്ലാം അറിഞ്ഞു കൊണ്ടാണ് അഷറഫ് അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് വിവാഹം കഴിഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് അഷറഫിന് വിദേശത്ത് ജോലി കിട്ടുന്നത് ഈയിടെയാണ് അഷറഫ് വിദേശത്ത് പോയതും അഷറഫ് പോയതിനു ശേഷം നാസർ അവളുടെ ഫോണിൽ വിളിച്ചു അവൻ വിളിക്കുന്ന സ്ഥലത്ത് ചെന്നില്ലങ്കിൽ വീഡിയോ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി അവൻ ആ വീഡിയോ അവൾക്ക് വാട്ട്സാപ്പിൽ അയച്ചു കൊടുത്തു അത് അവനും അവളും കിടക്ക പങ്കിടുന്ന വീഡിയോ ആയിരുന്നു പക്ഷേ അവന്റെ മുഖം മായ്ച്ചു കളഞ്ഞിരുന്നു ” റംലയിൽ നിന്ന് അവളുടെ കഥ കേട്ടപ്പോൾ ആയിഷ അവളെ ആശ്വസിപ്പിച്ചു റംല അവളൊരു പൊട്ടിപ്പെണ്ണ് സ്നേഹിക്കാൻ മാത്രമേ അവൾക്ക് അറിയു അത്രയക്കും പാവമാ

ആയിഷ എന്തോ ആലോചിച്ചിട്ട് അവളോട് നാസറിന്റെ നമ്പർ വാങ്ങി എന്നിട്ട് പറഞ്ഞു

” റംല ഇനി നാസർ നിന്നെ വിളിക്കുകയോ ശല്യം ചെയ്യുകയോ ഇല്ല ” അവളെ ആശ്വസിപ്പിച്ചു കൊണ്ട് യാത്രയായിക്കി

” നീ നാസറിന്റെ നമ്പർ വാങ്ങിയിട്ട് എന്താ ചെയ്തത് ” അവൾ പറഞ്ഞതൊക്കെ കേട്ട് അവളെ ആശ്ചര്യത്തോടെ നോക്കി കൊണ്ട് മാളവിക ചോദിച്ചു

” അപ്പോൾ തന്നെ ഞാൻ അവനെ വിളിച്ചു ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നൊക്കെ തട്ടി വിട്ടു പിന്നെ അവൻ വേറെ പെണ്ണിനെ വിളിക്കാതിരിക്കാനുള്ള വിദ്യയൊക്കെ നമുക്ക് അറിയില്ലേ ” ആയിഷ ചിരിച്ചു കൊണ്ട് പറഞ്ഞു

” റംലയെ കാണുന്നു അവളുടെ കഥ കേൾക്കുന്നു നാസറിനെ വിളിക്കുന്നു അവനെ പ്രേമിക്കുന്നു കല്യാണം കഴിക്കുന്നു പിറ്റേ ദിവസം തിരിച്ചു വരുന്നു ഇതിന്റെ ലോജിക് ഒന്നും മനസിലാകുന്നില്ലല്ലോ മോളെ “

“ലോജിക് ഒക്കെ ഇന്നലെ രാത്രിയിൽ കഴിഞ്ഞല്ലോ മോളെ ” ആയിഷ മാളവികയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു

ആയിഷയുടെ മനസിൽ തലേ ദിവസ രാത്രി ഉദിച്ചു വന്നു

പാലുമായി മണിയറയിലെത്തിയ ആയിഷ അവളെ കണ്ടതും ബെഡിൽ കിടക്കുകയായിരുന്ന നാസർ ചാടിയെഴുന്നേറ്റു നാസർ പാലിനായി കൈ നീട്ടി എന്നാൽ അവനു കൊടുക്കാതെ പാല് ടേബിളിൽ വച്ച് അവന് അഭിമുഖമായി അവൾ നിന്നു

” എന്റെ മൊഞ്ചത്തിക്കുട്ടി നിന്നെ എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു ഇങ്ങ് അരികിൽ വാ ” നാസർ അവളെ തൊടാനായി കൈ നീട്ടി അത് കണ്ട് അവൾ രണ്ടടി പിറകോട്ട് മാറി

“കിന്നരിക്കലും ഒലിപ്പിക്കലുമൊക്കെ പിന്നെ ആദ്യം മോൻ മോന്റെ ഫോൺ അൺലോക്ക് ചെയ്ത് ഇങ്ങ് താ” അത് കേട്ടതും നാസർ ഒന്ന് ഞെട്ടി

“ഫോണോ അത് നാളെ പോരെ ഇത് നമ്മുടെ ആദ്യ രാത്രി അല്ലേ നമുക്കിത് ആഘോഷിക്കണ്ടെ”നാസർ മയത്തിൽ ചോദിച്ചു

“എനിക്ക് ആദ്യ രാത്രി ആയാലേതുല്ല അവസാന രാത്രി ആയാലേതുല്ല മര്യദയ്ക്ക് ഫോൺ തരുന്നുണ്ടോ ” എന്നും ചോദിച്ചു കൊണ്ട് അരയിൽ നിന്നും കത്തി വലിച്ചൂരി അത് കണ്ട് നാസർ ഞെട്ടി വിറച്ചു

“ഓ ഹോ ഭീഷണിപ്പെടുത്തുകയാണല്ലേ” ഞെട്ടൽ പുറത്തു കാണിക്കാതെ നാസർ ചോദിച്ചു

“ഭീഷണിയൊന്നുമല്ല മോനെ ഈ കത്തികൊണ്ട് എന്റെ നെഞ്ചിലോ നിന്റെ കുത്തിക്കയറ്റും അതുറപ്പ” അവളുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ നാസർ പേടിച്ചു പോയി അവൾ പറഞ്ഞത് ചെയ്യുമെന്ന് അവനുറപ്പായി അവൻ വേഗം ഫോൺ അൺലോക്ക് ചെയ്ത് അവളുടെ കൈയിൽ കൊടുത്തു അവൾ അവനെ കൊണ്ട് വീണ്ടും പാസ് വേർഡ് അടിപ്പിച്ചു പാസ് വേർഡ് മാറ്റിക്കളഞ്ഞു

” വേറെ എവിടെയാണ് നീ റംലയുടെ വീഡിയോ സൂക്ഷിച്ചിരിക്കുന്നത് ” അത് കേട്ട് നാസർ ഞെട്ടിവിറച്ചു

” റംലയോ ഏത് റംല ” നാസർ അറിയാത്ത പോലെ ഭാവിച്ചു

“ഫ് ഭാ സ്നേഹം അഭിനയിച്ചിട്ട് അവളുടെ എല്ലാം കവർന്ന് അവളെ വലിച്ചെറിഞ്ഞ് എന്നിട്ടിപ്പോ എല്ലാം അറിഞ്ഞു കൊണ്ട് അവളെ ഒരുത്തൻ സ്വീകരിച്ചപ്പോൾ പിന്നെയും പഴയ കാര്യങ്ങൾ പറഞ്ഞ് അവളെ ശല്യം ചെയ്തിട്ട് ഇപ്പോ അവളെ നിനക്ക് അറിയില്ല അല്ലേ ” ആയിഷ കത്തുന്ന കണ്ണുകളോട് ചോദിച്ചു

“ഓഹോ ഇതിനായിരുന്നോ നീയെന്നെ വിവാഹം കഴിച്ചത് ” അവൻ പുച്ഛത്തോടെ ചോദിച്ചു

“വിവാഹമോ ഇതോ ഇത് വെറുമൊരു നാടകം മാത്രം ഇന്ന് രാത്രിയോടെ അവസാനിക്കുന്ന നാടകം പെണ്ണിന്റെ സ്നേഹമറിയത്ത അവളുടെ സ്വപ്നങ്ങളറിയാത്ത അവളുടെ മാനത്തിനു വിലയിടുന്ന നിന്നെ പോലുള്ള ഞരമ്പുരോഗികൾക്കായുള്ള നാടകം ” അവളുടെ ജ്വലിക്കുന്ന നോട്ടം നേരിടാനാകാതെ നാസർ മുഖം കുനിഞ്ഞു “മര്യദയ്ക്ക് പറഞ്ഞു വേറെ എവിടെയാ വീഡിയോ സൂക്ഷിച്ചിരിക്കുന്നത് “

” പറഞ്ഞില്ലെങ്കിൽ നീ എന്ത് ചെയ്യും” നാസർ അവളെ പകയോടെ നോക്കി കൊണ്ട് ചോദിച്ചു

” ഞാൻ എന്ത് ചെയ്യുമെന്നോ ഈ കത്തി കൊണ്ട് ഞാൻ എന്റ ശരീരമാകെ കു ത്തി മുറിവേൽപ്പിക്കും പിന്നെ അലറിക്കരയും നാട്ടുകാരും വീട്ടുകാരും ഓടിക്കൂടും പോലീസും എത്തും പിന്നെ ഞാൻ ഈ ഫോൺ അവരുടെ കൈയിൽ കൊടുക്കും പിന്നെ നിന്റെ യഥാർത്ഥ മുഖം കാണുന്നത് ആരൊക്കെയാണെന്നറിയാമോ നിന്റെ ഉമ്മ ബാപ്പാ സഹോദരിമാർ പിന്നെ നീ മെസേജ് അയച്ച് ശല്യം ചെയ്യുന്ന പെണ്ണുങ്ങളുടെ ഭർത്താക്കൻമാർ പിന്നെ നിനക്ക് കിട്ടുന്നതിന്റെ പൂരം നീ ആലോചിച്ചു നോക്കിയെ ഞാൻ എന്താ ചെയ്യുന്നതെന്ന് നിനക്ക് കാണണോ” ആയിഷയുടെ പറച്ചിൽ കേട്ട നാസർ നിന്നു വിറച്ചു

“വേ …. വേണ്ട “അവൻ വിറയാർന്ന സ്വരത്തോടെ പറഞ്ഞു

” എങ്കിൽ പറ വേറെ എവിടെയാ ഉള്ളത് “

” ലാപ്പ്ടോപ്പിൽ “

” എങ്കിൽ വേഗം ഓപ്പൺ ചെയ്ത് വീഡിയോ ഡെലീറ്റ് ചെയ്തോ ” അവൾ പറഞ്ഞത് കേട്ട് അവൻ ലാപ്പ്ടോപ്പ് ഓപ്പൺ ചെയ്ത് വീഡിയോ ഡെലീറ്റ് ചെയതു പിന്നെ അവൾ ആ ലാപ്പ്ടോപ്പ് എടുത്ത് നിലത്തെറിഞ്ഞു

“പിന്നെ നിന്റെ ഫോണുണ്ടല്ലോ അത് നമ്മുടെ വിവാഹ മോചന പേപ്പറിൽ ഒപ്പിട്ടശേഷം തരാം അതുവരെ എനിക്കെതിരെ എന്തെങ്കിലും കളിക്ക് മുതിർന്നാലുണ്ടല്ലോ പിന്നെ നിന്റെ മുഖം ലോകം അറിയും” അവൾ പറഞ്ഞത് കേട്ട് നാസർ അവളെ പകയോടെ നോക്കി

“മോൻ നന്നായി വിയർത്തിട്ടുണ്ടല്ലോ ദാഹിക്കുന്നുണ്ടോ എന്നാൽ മോൻ ആ പാലുകുടിച്ചോ ചൂട് കുറഞ്ഞിട്ടുണ്ടാകും സാരമില്ല കുടിക്കടോ പാല് “അവൾ ശബ്ദമുയർത്തി പറഞ്ഞു അത് കേട്ടതും നാസർ ഒറ്റ വലിക്ക് പാൽ കുടിച്ചു തീർത്തു

ആയിഷ പറഞ്ഞത് കേട്ട് മാളവിക വിശ്വാസം വരാതെ അവളെ തന്നെ നോക്കി നിന്നു

” അല്ല നീ ആ റൂമിൽ തന്നെയല്ലേ ഇന്നലെ ഉറങ്ങയത് ” മാളുവിന്റെ ചോദ്യം കേട്ട് ആയിഷ ഒന്ന് ചിരിച്ചു

“അതെ ഒരേ കട്ടിലിൽ” ചിരിച്ചു കൊണ്ടുള്ള ആയിഷയുടെ മറുപടി കേട്ട് അവളെ തന്നെ നോക്കി നിന്നു ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ ആയിഷ മറുപടി കൊടുത്തു

“എന്റെ പൊട്ടി മാളു അവൻ കുടിച്ച പാലിൽ ഞാൻ ഉറക്കഗുളിക കലക്കിയിരുന്നു അവൻ എഴുന്നേൽക്കുന്നതിനു മുമ്പേ ഇങ്ങ് പോന്ന് ” അത് കേട്ടതും മാളവിക അവളെ കെട്ടിപിടിച്ചു

അപ്പോളാണ് മുറ്റത്ത് കാർ വന്നു നിന്നത് അതിൽ നിന്ന് മുജീബും ബാപ്പായും ഇറങ്ങി

“അല്ല ഇങ്ങള് സമാധാനം പറയാൻ പോയതാണോ അതോ അടിയുണ്ടാക്കാൻ പോയതാണോ ” ആനുമ്മ ദേഷ്യത്തോടെ ഭർത്താവിനോട് ചോദിച്ചു

“നീയൊന്നടങ്ങിരി ആനി അവളെബിടെ “

“ഓള് മോള്ട് ചെല്ല് നിങ്ങളൊരുത്തനാ അവളെ കൊഞ്ചിച്ചു വെഷളാക്കിയത് അനുഭവിച്ചോ “

ബാപ്പ മുകളിലെത്തുമ്പോൾ ആയിഷ മാളവികയോട് സംസാരിക്കുകയായിരുന്നു ബാപ്പാനെ കണ്ടതും അവൾ ഓടിച്ചെന്ന് ആ കാല് പിടിച്ച് പൊട്ടിക്കരഞ്ഞു

” ഞാൻ കാരണല്ലേ പ്പാനെ പോലീസ് പിടിച്ചത് ഉപ്പ എന്നോട് പൊറുക്കണം” ബാപ്പ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു

“മോളെ മോള് ചെയ്തത് എല്ലാം ശരിയാ” ബാപ്പ പറഞ്ഞത് കേട്ട് ആയിഷയും മാളവികയും ഒന്നിച്ച് ഞെട്ടി വിശ്വാസം വരാതെ ബാപ്പാനെ നോക്കി

“മോളെ അന്ന് മോളോട് റംല പറയുന്നതെല്ലാം ബാപ്പ കേട്ടു ഒന്നും കാണാതെ മോള് അവനെ വിവാഹം കഴിക്കില്ലാന്ന് ബാപ്പക്ക് അറിയാം പിന്നെ ഈ കാര്യങ്ങളൊന്നും റംലത്തിന്റെ ഉപ്പാക്ക് അറിയില്ലാലോ അത് കൊണ്ട് അദ്ദേഹത്തിന് ഒന്നും ചെയ്യാൻ പറ്റുലാലോ പക്ഷേ എല്ലാം ഈ ബാപ്പ അറിഞ്ഞല്ലോ ഞാൻ അവനെ അടിച്ചില്ലെങ്കിൽ പടച്ചവൻ എന്നോട് പൊറുക്കൂല്ല കാരണം റംലയും എനിക്ക് മോളല്ലേ ” ബാപ്പ പറഞ്ഞത് കേട്ട് ആയിഷ കരച്ചിലോടെ ബാപ്പാനെ കെട്ടിപിടിച്ചു

ആയിഷയുടെയും നാസറിന്റെയും വിവാഹമോചനം കഴിഞ്ഞ് മൂന്നാം ദിവസം

പത്രം വായിക്കുകയായിരുന്ന മാളവികയുടെ കണ്ണുകൾ ആ വാർത്ത കണ്ടത്

” ഫെയ്സ് ബുക്കിലൂടെ വീട്ടമ്മയെ മെസേജ് അയച്ച് ശല്യം ചെയ്ത് യുവാവിന്റെ കൈയും കാലും വീട്ടമ്മയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തല്ലിയൊടിച്ചു ” കൂടെ നാസറിന്റെ ഫോട്ടോയും ഉണ്ടായിരുന്നു

മാളവിക ഉടൻ തന്നെ ഫോണെടുത്ത് ആയിഷയെ വിളിച്ചു

” നീ പണി തുടങ്ങി അല്ലേ മോളെ “

“അവനുള്ള പണി പുറകെ വന്നു കൊണ്ടിരിക്കുന്നതെയുള്ളു” ചിരിച്ചു കൊണ്ട് ആയിഷ ഫോൺ വെച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *