പിന്നെ കല്യാണം കഴിഞ്ഞോ , കെട്യോൻ ഗള്ഫിലാണോ , ഇങ്ങനെ നൂറായിരം മെസ്സേജ് ആണ് .. ആന്താ ഇക്കാ ഇങ്ങനെ…..

എഴുത്ത് :- സൽമാൻ സലി

” ഇക്കാ ഇങ്ങക്ക് വൈകാതെ കൊറേ അളിയന്മാർ ഉണ്ടാവും ട്ടാ ..!!!

” ങേ .. അതെന്താടി അന്റെ ഉമ്മ പ്രസിവിക്കാൻ പോവാണോ ..?

” ദേ ഇക്കാ ചുമ്മാ ചൊറിയാൻ നിക്കല്ലേ .. ഞാൻ വല്ലതും പറയും ..!!

” ഓഹോ ഇപ്പൊ കുറ്റം എന്റേതായൊ .. ഇയ്യ്‌ കാര്യം പറ ഷാഹീ ..?

നോമ്പ് ആയതോണ്ട് നൈറ്റ് ആണ് ഡ്യൂട്ടി പകൽ മുഴുവൻ ഒന്നുറങ്ങാമെന്നു കരുതിയപ്പോളാണ് ഓൾടെ ഒരു ഫോൺ വിളി .. എന്നിട്ട് എനിക്ക് കുറെ അളിയന്മാർ ഉണ്ടാവുമെന്ന് .. അല്ലെങ്കിലേ ഓൾടെ ആ മസിൽമാൻ ആങ്ങളയെ കണ്ടാൽ എനിക്ക് പേടിയാണ് ..!!

” അത് പിന്നെ ഇക്ക അല്ലെ പറഞ്ഞത് ഇങ്ങളെ കഥ വായിക്കാൻ ഫേസൂക്ക് ണ്ടാക്കാൻ .. ഞാൻ പുതിയ ഐഡി ണ്ടാക്കി അന്ന് മുതൽ രാത്രി ആയാൽ പിന്നെ മെസ്സഞ്ചറിൽ ‘ ഹായ് ‘ കൊണ്ട് മഴ പെയ്യുന്ന പോലെയാണ് ..

” ഹ ഹ അതാണോ കുരിപ്പേ കാര്യം ഞാൻ അങ് പേടിച്ചു പോയി ഇനി ഇന്റെ ഉമ്മ യെങ്ങാനും പ്രസവിച്ച അയിന്റെ പേരിൽ എത്രയ ചിലവ് വരുവാ…

” ദേ ഇക്കാ എന്ന് വിളിച്ച നാവ് കൊണ്ട് വേറെ വിലിപ്പിക്കരുത് ട്ടാ ഇങ്ങള് .. !!

” ഉം എന്നിട്ട് മെസെഞ്ചർ ഇയ്യ്‌ ഒഴിവാക്കിയോ ..?

” ന്റെ റബ്ബേ അത് മെസെഞ്ചർ അല്ല ശെയ്ത്താന്റെ കൂടാണ് ..!

” അതെന്താടി അങ്ങിനെ . പറഞ്ഞെ ..?

” ഇന്നലെ കൊറേ ഹായ് വന്നത് കണ്ടപ്പോ അതിൽ ഒന്ന് പെണ്ണിന്റെ പേര് ഞാൻ ചുമ്മാ ഹായ് വിട്ടതായിരുന്നു .. ന്റള്ളോഹ് പിന്നെ ഇങ്ങോട്ട് ഓരോ സാധനം വിട്ട് തന്നു അത് കണ്ടിട്ട് ഞാൻ അറ്റാക്ക് വന്ന് മയ്യത്താവാണ്ടതായനും പിന്നെ ഇങ്ങള് സുഖത്തിൽ ജീവിക്കുമല്ലൊ എന്നോർത്ത് ഞാൻ പിടിച്ചു നിന്നതാ …

” ശേ .. ആ സാധനം എനിക്ക് വിട്ടാൽ പോരായ്‌നോ ..?

” ഇക്കാ .. നോമ്പ് മാസം ആണ് ഇങ്ങക്ക് ഉളുപ്പില്ലേ ഇങ്ങനെ പറയാൻ ..!!

” അത് കഴിഞ്ഞു പിന്നേം കൊറേ ആള് മെസ്സേജ് അയച്ചിനും .. അതിൽ ഒരുത്തൻ പറയുവാ ഓനിക്ക് പെങ്ങൾ ഇല്ലാ ഓന്റെ പെങ്ങൾ ആവുമോ എന്ന് .

” എന്നിട്ട് ഇയ്യ്‌ എന്ത് പറഞ്ഞു ..?

എന്താ ഇങ്ങക്ക് ഓനെ അളിയൻ ആക്കണോ .. ?

” അള്ളോഹ് മാണ്ട .. ഇപ്പൊ ഉള്ള രാണ്ടെണ്ണം തന്നെ മതി .. എനിക്ക് ..

” പിന്നെ ഇക്കാ വേറെ കൊറേ ആൾക്ക് അറിയേണ്ടത് എന്താ ഉറങ്ങാത്തത് എന്നാ .. പിന്നെ കല്യാണം കഴിഞ്ഞോ , കെട്യോൻ ഗള്ഫിലാണോ , ഇങ്ങനെ നൂറായിരം മെസ്സേജ് ആണ് .. ആന്താ ഇക്കാ ഇങ്ങനെ എല്ലാര്ക്കും മെസ്സേജ് അയക്കുമോ ആണുങ്ങൾ ..?

” ആണുങ്ങൾ എല്ലാരും അയക്കില്ല ചില ഞരമ്പന്മാർ അയക്കും അതുകൊണ്ട് തന്നെ ബാക്കിയുള്ള ആണുങ്ങൾ കൂടെ അതിൽ തെറ്റിദ്ധരിക്കപ്പെടും ..

” ഉം പടച്ചോനറിയാം ഇങ്ങളെ എത്ര ഹായ് ഏതൊക്കെ പെങ്കുട്യോളുടെ മെസെഞ്ചറിന്റെ വാതിൽക്കൽ വീണ് കിടപ്പുണ്ടെന്ന് ..

” ഹും ഇയ്യ്‌ എന്നെ അങ്ങിനെ ആണോടി കരുതിയെ .. ഞാനൊന്നും ഒരു പെൺകുട്ടിക്കും ഹായ് അയകൂല ട്ടാ ..

” അയ്യെടാ അയച്ചതെ ഓര്മ കാണു ആ കൈ ഞാൻ വെട്ടും ..

അല്ലേലും ഉറങ്ങാൻ കിടന്ന എന്നെ വിളിച്ചിട്ട് ഇപ്പൊ എന്റെ കൈ വെട്ടുന്ന കാര്യത്തിൽ എത്തിയ ഫോൺ വിളി എങ്ങനേലും ഒന്ന് വിഷയം മാറ്റാൻ വേണ്ടി ഞാൻ അടുത്ത ചോദ്യം വിട്ടു

” എടീ കുട്യോൾക്ക് പെരുന്നാൾ ഡ്രസ്സ് എടുത്തോ ഇയ്യ്‌ ..?

” ആ അത് പറയാനാ ഞാൻ വിളിച്ചേ ഇങ്ങള് അയച്ച പൈസ തീർന്ന് .. ന്റെ പർദ്ദ തയ്പ്പിക്കാൻ കൊടുത്തത് വാങിയില്ല ഇങ്ങള് ഒരയ്യായിരം ഉറുപ്പിയ അയിക്ക് ട്ടോ ..!!

” അതെന്താടി പതിനായിരം അയച്ചത് ഇത്ര വേഗം തീർന്നോ ..?

” ഉം ഞാൻ അതീന്ന് ഒരു മൂവയിരം വേറെ കൊടുത്തു .. ആർക്കാ എന്ന് ഇങ്ങള് ചോയിക്കണ്ട ഞമ്മളെ കുട്യോൾ പുതിയത് ഇടുമ്പൊ ഇടാൻ പറ്റാത്ത രണ്ട് കുട്യോൾക്ക് ഡ്രസ്സ് വാങ്ങാൻ കൊടുത്തതാ … ആളെ ഞാൻ പറയൂല

” അതെന്താടി അനക്ക് ആളെ പറഞ്ഞാല് .. ?

” ഇക്കാ തീരെ കഴിവ് ഇല്ലാത്തോരെ എല്ലാരും സഹായിക്കും.. പക്ഷെ ചെലൊര് കാഴ്ച്ചയിൽ എല്ലാം ഉള്ളവർ ആയിരിക്കും പക്ഷെ ഒന്നും ഉണ്ടാവില്ല അങ്ങിനെ ഉള്ള ഒരാൾക്ക് കൊടുത്തത .. ആളെ പറ ഞ്ഞാൽ ഇങ്ങക്ക് അറിയും .. ഇങ്ങള് അത് അറിയണ്ട അയിന്റെ കൂലി ഇങ്ങക്ക് കിട്ടും അത് പോരെ …!

” ഉം അത് മതി എന്നാ ബാക്കി ഞാൻ അയക്കാം ഇപ്പൊ ഞാൻ ഉറങ്ങട്ടെ .. വേറെ ഒന്നും ഇല്ലേ ..

” ഉം .. ഇങ്ങക്ക് പിന്നെ ഉറക്കം ആണല്ലോ എപ്പോഴും .. പോയി ഉറങ് ..

” ഉം ഞാൻ ഉറങ്ങാം വെക്കുന്നതിന് മുൻപ് എനിക്ക് ഒന്നും തരുന്നില്ലെ ..?

” ഒന്ന് പോ ഇക്കാ നോമ്പ് ആണ് അന്നേരം ആണ് ഓന്റെ ഒരു ഉമ്മ ചോയ്ക്കൽ .. ഇങ്ങള് ഫോൺ വെച്ചോ …

”എന്നാ ഓക്കേ അസ്സലാമു അലൈകും ..

വ അലൈകുമുസ്സലാം …

Nb: ഷാഹിയുടെ fb ഐഡി ചോയിക്കണ്ട തരൂല . ആരുടെയെങ്കിലും മെസ്സഞ്ചർ മുറ്റത്ത് എന്റെ ഒരു ഹായ് കിടപ്പുണ്ടേൽ തൂത്തുവാരി ഒഴിവാക്കിയേക്ക് എന്ന് ഞാൻ ഒപ്പ് …

Related Posts

Leave a Reply

Your email address will not be published. Required fields are marked *