പിള്ളെ… ഞാൻ പറയുന്ന കാര്യം ശ്രദ്ധയോടെ  കേൾക്കണം ….എന്റെ മകൻ ജിതിൻ ഒരു കുരുക്കിൽ പെട്ടിരിക്കയാണ്. അവൻ ഏതോ പെൺകുട്ടിയെ പീ ഡിപ്പിക്കാൻ ശ്രമിച്ചു. അവളിപ്പോൾ പരാതിയുമായി അങ്ങോട്ട് വന്നിട്ടുണ്ട്……..

നാല് പെണ്ണുങ്ങൾ …..

Story written by Suresh Menon

“സർ ഒരു പെൺകുട്ടി കാണാൻ വന്നിരിക്കുന്നു “

ഉം ? “

കോൺസ്റ്റബിൾ വസുമതിയുടെ ശബ്ദം കേട്ട എസ് ഐ സോമസുന്ദരം പിള്ള തലയുയർത്തി നോക്കി .

“ന്താ കാര്യം ….”

“പീ ഡനമാണെന്ന് തോന്നുന്നു “

” ഇതൊക്കെ അവിടെ തന്നെയങ്ങ് പറഞ്ഞ് തീർപ്പാക്കായിരുന്നില്ലെ ….. വെറുതെ ഇങ്ങോട്ട് കയറ്റി വിടുന്നതെന്തിനാ…..”

വസുമതി ഒന്നും പറഞ്ഞില്ല ….

പെട്ടെന്ന് ഡോറിന്റെ മുകളിൽ ഒരു പെൺകുട്ടിയുടെ തല പ്രത്യക്ഷപെട്ടു …

കോൺസ്റ്റബിൾ വസുമതി അവളെ കൂട്ടിയിട്ടി വന്നു …

. “ഉം ഇരിക്ക് “

എസ് ഐ യുടെ മുന്നിലിരുന്ന ആ പെൺകുട്ടി ആദ്യം ഒന്നും മിണ്ടിയില്ല….

പെട്ടെന്നാണ് സോമസുന്ദരം പിളളയുടെ ഫോൺ ശബ്ദിച്ചത് ….. എം എൽ എ രാമകൃഷ്ണനാണ് വിളിക്കുന്നത് ….

“സർ ” സോമസുന്ദരം പിള്ള വളരെ ഭവ്യതയോടെ മൊഴിഞ്ഞു.

“പിള്ളെ… ഞാൻ പറയുന്ന കാര്യം ശ്രദ്ധയോടെ  കേൾക്കണം ….എന്റെ മകൻ ജിതിൻ ഒരു കുരുക്കിൽ പെട്ടിരിക്കയാണ്. അവൻ ഏതോ പെൺകുട്ടിയെ പീ ഡിപ്പിക്കാൻ ശ്രമിച്ചു. അവളിപ്പോൾ പരാതിയുമായി അങ്ങോട്ട് വന്നിട്ടുണ്ട്. താനത് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യണം. അറിയാലൊ ഇരുപത്തിമൂന്നിന് എന്റെ മന്ത്രിസഭാ പ്രവേശനമാണ് . ഈ കേസ് അങ്ങൊതു ക്കിയേക്കണം . ആ പെണ്ണിന് വല്ലതും കൊടുത്ത് ഒതുക്കാൻ നോക്ക് ….തനിക്കതിനുള്ള ഗുണമുണ്ടാകും എന്ന് കൂട്ടിക്കൊ..”

“ശരി സർ ഞാൻ വിളിക്കാം “

സോമസുന്ദരം പിള്ള പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.

“ഉം എന്താ കാര്യം പറയു … ” .

“സർ പീ ഡനക്കേസാണ് “

“വസുമതിയോട് ഞാൻ ചോദിച്ചോ “

ഇടക്ക് കയറി മറുപടി പറഞ്ഞ വസുമതിയോട് പിള്ള രൂക്ഷമായി പ്രതികരിച്ചു

“വസുമതി കുറച്ച് നേരം പുറത്ത് പോയി നിൽക്ക്

“സർ ” വസുമതി പുറത്തേക്ക് ഇറങ്ങി

“ആരാണ് പീ ഡിപ്പിച്ചത് “

” ജിതിൻ .എം എൽ എ രാമകൃഷ്ണന്റെ മകൻ “

” കുട്ടിക്ക് ഉറപ്പാണൊ… “

അത് കേട്ട ആ പെൺകുട്ടി ദയനീയമായി എസ് ഐ യെ നോക്കി ….

ഒരു നിമിഷം അവരുടെയിടയിൽ തളർച്ചയില്ലാത്ത മൗനം പടർന്നു.

“കുട്ടി ഞാൻ ഒരു കാര്യം തുറന്നങ്ങ് പറയാം ശ്രദ്ധിച്ചു കേൾക്കണം … ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ നമുക്കീ കാര്യം ഒത്ത് തീർക്കാം. “

ആ പെൺകുട്ടി ഒന്നും മനസ്സിലാകാതെ എസ് ഐ യെ നോക്കി …

“നിനക്ക് കൂടിയാൽ പത്തൊമ്പതൊ ഇരുപതൊ വയസ്സു കാണും … ജീവിതം ഒരുപാടുണ്ടിനി…. നീ പെണ്ണാണ് … പുറത്തറിഞ്ഞാൽ ഒരു കല്യാണം പോലും നിനക്ക് കഴിക്കാൻ പറ്റില്ല. നിന്റെ മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും .
അത് കൊണ്ട് നമുക്കിത് ആരും അറിയാതെ ഒതുക്കി തീർക്കാം … വെറുതെ വേണ്ട .കുട്ടിയുടെ അക്കൗണ്ടിലേക്ക് ഒരു നല്ല തുക വരും. …. അതെല്ലാം ഞാൻ ഏർപ്പാട് ചെയ്യാം. മോള് വീട്ടിലേക്ക് ചെല്ല് .എന്നിട്ട് പച്ചവെള്ളത്തിൽ ഡെറ്റോൾ ഒഴിച്ച് നന്നായി ഒന്ന് കുളിക്ക് … ഫ്രഷായിക്കോളും …..”

ഷോക്കടിച്ച പോലെ ആ പെൺകുട്ടി എസ് ഐ നോക്കി ….പിന്നെ ചുണ്ടുകൾ വേദനയോടെ കൂട്ടിക്കടിച്ചു .കൈകൾ കൊണ്ട് കണ്ണുകൾ തുടച്ചു .. ഒന്നും പറയാനാവാതെ തല കുനിച്ചു തിരിച്ചു നടന്നു …

” ഡോ “

പുറത്തേക്കുള്ള ഡോറിൽ നിന്നൊരു ശബ്ദം കേട്ടപ്പോൾ സോമസുന്ദരം പിള്ള തലയുയർത്തി നോക്കി … പരാതി പറഞ്ഞ പെൺകുട്ടി ഡോറിൽ പിടിച്ച് നിൽക്കുന്നു ….

” തന്നോട് തന്നെ …. മനസ്സിലായൊ ….”

ദേഷ്യത്താൽ സോമസുന്ദരം പിള്ളയുടെ ചുണ്ടുകൾ വിറച്ചു …

ആ പെൺകുട്ടി വളരെ അലക്ഷ്യമായി ആ ഡോർ പിടിച്ചു കൊണ്ട് തുടർന്നു ….

.” എന്റെ അക്കൗണ്ടിലേക്ക് അയക്കാം എന്ന് പറഞ്ഞ തുകയില്ലെ …… അത് എന്റെ അണ്ണാക്കിലോട്ട് തള്ളണ്ട. പീ ഡിപ്പിക്കപെട്ടത് ഞാനല്ല .പാവം ആ പെൺകൊച്ച്  കാറിലിരുപ്പുണ്ട് .അവളുടെ അണ്ണാക്കിലോട്ട് തള്ളി വെച്ചാ മതി .അവളുടെ പേര് സന്ധ്യ. അവളുടെ ത ന്തയുടെ പേര് സോമസുന്ദരം പിള്ള സ്ഥലം എസ് ഐ . മനസ്സിലായൊ സാറെ “

ഒരു സിനിമാ സ്റ്റൈലിൽ  പറഞ്ഞു നിർത്തിയ ആ പെൺ കുട്ടിയുടെ നേരെ സോമസുന്ദരം പിള്ള ആ ഞ്ഞടുത്തു …

” കൂടുതൽ കളിക്കല്ലെ .യു ആർ ടേക്കൺ “

തന്റെ ബട്ടൺസിൽ ഒളിപ്പിച്ച ക്യാമറ ചൂണ്ടി ആ പെൺകുട്ടി പറഞ്ഞപ്പോൾ സോമസുന്ദരം പിള്ള തരിച്ചു പോയി .

“പാവം സന്ധ്യ ….തന്റെ മകളായി ജനിച്ചു എന്നൊരു തെറ്റുമാത്രമെ അവൾക്ക് പറ്റിയിട്ടുള്ളു. വിവരം അറിഞ്ഞാൽ താനവളെ കൊ ല്ലുമെന്നും അവൾക്ക് നീതി ലഭിക്കില്ലെന്നും അവൾ ഭയപ്പെടുന്നു .പക്ഷെ അവൾക്ക് ഞങ്ങൾ നീതി മേടിച്ചു കൊടുത്തിരിക്കും …പോട്ടെ സാറെ എന്റെ പേര് നന്ദന . “

വാതിൽ വലിച്ചടച്ചു …. നന്ദന പുറത്തേക്കിറങ്ങി ..

രണ്ട് ദിവസത്തിന് ശേഷം

ആ പട്ടണത്തിലെ ടൗൺ ഹാളിൽ വെച്ച് രാവിലെ പതിനൊന്ന് മണിക്ക് ഒരു സ്ത്രീ മാധ്യമങ്ങൾക്ക് മുന്നിലിരുന്നു …. ശ്രീദേവി . എസ് ഐ സോമസുന്ദരം പിള്ളയുടെ ഭാര്യ.അവർക്ക് കുറെ പറയാനുണ്ടായിരുന്നു ….

.”ആദ്യ മെതന്നെ പറയട്ടെ  നിങ്ങൾക്ക് മാദ്ധ്യമങ്ങളിൽ  ഞങ്ങളുടെ മുഖം കാണിക്കാം. എന്റെയും മകളുടേയും  മുഖം ബ്ലർ ചെയ്ത് കാണിക്കേണ്ട കാര്യമില്ല. ഞങ്ങൾക്കത് ഒരു പ്രശ്നമേയല്ല .വിക്റ്റിം ആണെന്ന് കരുതി  ഒളിച്ചോടാനൊന്നും ഞങ്ങൾക്ക് താൽപ്പര്യമില്ല. ഞങ്ങൾക്ക്  ഞങ്ങളായി തന്നെ നിങ്ങളുടെ ഇടയിൽ പഴയത് പോലെ  ജീവ വിക്കണം “

“അപ്പോൾ മകളെവിടെ “

” അവൾ   കൂട്ടുകാരുമൊത്ത് സാധാരണ പോലെ കോളേജിലേക്ക് പോയി ഇന്നവൾക്ക് പരീക്ഷയാണ് “

” കുട്ടിയുടെ അച്ഛൻ സ്ഥലം എസ് ഐ ആണ് അദ്ദേഹത്തിന്റെ സമ്മതത്തോടെ യാണൊ ഇപ്പോൾ മാദ്ധ്യമങ്ങളെ കാണുന്നത് “

മാദ്ധ്യമ വിചാരണ തുടങ്ങി

” അദ്ദേഹത്തിന്റെ അനുവാദം മേടിച്ചല്ലല്ലൊ മകളെ പീ ഡിപ്പിച്ചത് … “

” സ്ഥലം എം എൽ എ യുടെ മകനാണ് പീഡി പ്പിച്ചതെന്ന് ആരോപണമുണ്ടല്ലൊ “

“ആരോപണമല്ല ….സത്യമാണ്. തെളിവുകൾ വേണ്ടപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ട് “

” നീതിക്ക് വേണ്ടിയുള്ള  അപേക്ഷകൾ സമർപ്പിച്ചു കഴിഞ്ഞൊ “

“അപേക്ഷകളൊ . ലജ്ജയില്ലെ ആ വാക്കു പയോഗിക്കാൻ . വില്ലേജാഫീസിൽ അപേക്ഷിക്കണം പഞ്ചായത്തിൽ അപേക്ഷിക്കണം. പോലീസ് സ്റ്റേഷനിൽ അപേക്ഷിക്കണം. ഗവർമ്മെണ്ടിൽ അപേക്ഷിക്കണം എവിടെ പോയാലും നമ്മൾ അപേക്ഷിക്കണം ….. ആ വാക്ക് ഉപയോഗിക്കരുത് … അപേക്ഷയല്ല ….ഇത് അവകാശമാണ്. ആരുടെയും ഔദാര്യമല്ല. അവരുടെ മുന്നിൽ ചെന്ന് കസേരയിൽ മുഖാമുഖം ഇരുന്ന് അവകാശം നേടണം. അത് ഞങ്ങൾ നേടിയിരിക്കും … “

” ഇങ്ങനെ ആ പെൺകുട്ടി വെളിച്ചത്തിൽ ഇറങ്ങി നടന്നാൽ അവളുടെ ഭാവി…?

” അവളെ പീ ഡിപ്പിച്ചവന് വെളിച്ചത്ത് അന്തസ്സോടെ ഇറങ്ങിനടക്കാമെങ്കിൽ എന്റെ മകൾക്കും ആവാം …..”

” ഭർത്താവിൽ നിന്ന് ഇതിനെതിരെ ശക്തമായ പ്രതികരണം വരില്ലെ ….”

” ഭർത്താവ് അച്ഛൻ അതൊന്നും ചിത്രത്തിൽ വരുന്നേയില്ല . വീ നീഡ് ജസ്റ്റിസ് . ഈ സിസ്റ്റത്തിൽ നിന്ന് ഞങ്ങൾ അത് നേടും . ഏതൊക്കെ വിഗ്രഹങ്ങൾ ഉടഞ്ഞു വീണാലും അത് ഞങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല “

ടിവി യിലൂടെ ലക്ഷകണക്കിന് ആൾക്കാർ അത് കണ്ടു കൊണ്ടിരിന്നു . അനിഷ്ട സംഭവങ്ങൾ തടയാനെന്നോണം പുറത്ത് ശക്തമായ പോലീസ് നിൽപ്പുണ്ടായിരുന്നു ….

മാദ്ധ്യമങ്ങളെ കണ്ട ശ്രീദേവി വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ അപ്രതീക്ഷിത മായിരുന്നു അത്. പോലീസുകാരുടെ ഇടയിൽ നിന്നു കോൺസ്റ്റബിൾ വസുമതി മുന്നോട്ട് വന്ന്ശ്രീ ദേവിയെ നോക്കി ബഹുമാനത്തോടെ സല്യൂട്ട് ചെയ്തു ……

പിറ്റേന്ന് രാവിലെ breaking news

” അന്വേഷണ വിധേയമായി കോൺസ്റ്റബിൾ വസുമതിയെ സസ് പെന്റ് ചെയ്തു ……”

നാളുകൾക്ക് ശേഷം …… ബ്രേക്ക് ചെയ്യാതെ കാര്യങ്ങൾ ഇങ്ങിനെ

അന്വേഷണം ഇഴയുന്നു….. പിന്നെ ഫോറൻസിക്ക് ലാബ് വിശേഷങ്ങൾ …. സിസി ടിവി  പ്രശ്നങ്ങൾ ….. മൊഴിമാറ്റങ്ങൾ …… തെളിവുകളുടെ അഭാവങ്ങൾ …… സംശയത്തിന്റെ ആനുകൂല്യങ്ങൾ …. ക്യാമറ ദൃശ്യങ്ങൾക്ക് നിയമ സാദ്ധ്യതയുണ്ടൊ … സാക്ഷികൾ കൂറുമാറുന്നു …….. അങ്ങിനെ യങ്ങിനെയങ്ങിനെ ………..

നീതി ….?

കാത്തിരിക്കാം ……..

അവസാനിക്കുന്നില്ല ………. കഥയല്ല ……. കാത്തിരിപ്പ് …..

Related Posts

Leave a Reply

Your email address will not be published. Required fields are marked *