പ്രകാശിന് അറിയോ വിവാഹം, പ്രണയം ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന രണ്ടു വാക്കുകളാണ്. ജീവിതം എന്തെന്ന് അറിയാത്ത സമയത്തിൽ………

ഇന്ദു

Story written by Ajeesh Kavungal

ദൂരെ നിന്ന് ഇന്ദുവരുന്നതു കണ്ടപ്പോഴേ പ്രകാശിന്റെ ഹൃദയമിടിപ്പിന് വേഗത കൂടിയിരുന്നു. കുറച്ചു നേരം കണ്ണുകളടച്ച് പ്രകാശ് ഒന്നു റിലാക്സ് ആയി.ദിവസവും ഒരു മണിക്കൂർ യോഗ ചെയ്യുന്നതിന്റെ ഉപകാരം അപ്പോഴാണ് അയാൾക്ക് മനസിലായത്.ഇന്ദുവന്ന് അയാളുടെ മുന്നിലുള്ള കസേരയിൽ ഇരുന്നു.”.പ്രകാശ് വന്നിട്ട് കുറേ നേരം ആയോ ” ഇന്ദു ചോദിച്ചു.ഇല്ല, ഇപ്പോൾ വന്നതേയുള്ളൂ ….പ്രകാശ്മറുപടി പറഞ്ഞു. എങ്ങനെ തുടങ്ങണം എന്ന് അയാൾക്ക് ഒരു പിടിയും കിട്ടിയില്ല .കുറച്ചു കാലമായ് മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു കാര്യമാണ്: ഇന്ദുവിനോടുള്ള തന്റെ പ്രണയം തുറന്നു പറയുക, പക്ഷേ അത് വെറുമൊരു പ്രണയാഭ്യർത്ഥന ആയിപോവരുത്. മരം ചുറ്റി നടന്നു പ്രേമിക്കാനോ, ഫോണിൽ മെസേജ് അയയ്ക്കാനോ തീരെ താല്പര്യമില്ല. വയസ്സ് 32 ആയി, ഒരു കല്യാണാലോചന ആണ് ലക്ഷ്യം. നേരിട്ടങ്ങ് പറയുക. “എനിക്ക് ഇന്ദുവിനെ കല്യാണം കഴിക്കാൻ താല്പര്യമുണ്ട്. ഇന്ദുവിന് ഇഷ്ടമാണെങ്കിൽ വീട്ടിലെ അഡ്രസ് പറയുക. വീട്ടിൽ വന്ന് സംസാരിച്ചോളാം”: ഇത്രമാത്രം പറയാനാണ് ഉദ്ദേശം. എങ്കിലും പെട്ടെന്ന് അവൾ മുന്നിൽ വന്നിരുന്നപ്പോൾ പ്രകാശിന് ഒന്നും പറയാൻ കഴിഞ്ഞില്ല. രണ്ടു പേരും ഒരേ ഓഫീസിലാണ് വർക്ക് ചെയ്യുന്നത്.പ്രകാശ് വരുന്നതിനും മുമ്പ് ഇന്ദുവിന് അവിടെ ജോലിയുണ്ട്. അവളെ ആദ്യം കണ്ടപ്പോൾ തന്നെ കല്യാണം കഴിക്കാൻ പോകുന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള സങ്കല്പം അയാൾ ഇന്ദുവിൽ കണ്ടിരുന്നു.

കൂടുതൽ അടുത്തപ്പോൾ മനസിലായി തന്നെപ്പോലെ തന്നെ ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ്. പല കാര്യങ്ങളിലും ഒരേ അഭിപ്രായം തന്നെയാണ്. അതു പറയാനാണ് ഇന്നു ഓഫീസ് കഴിഞ്ഞു സംസാരിക്കാനുണ്ട് എന്ന് അയാൾ ഇന്ദുവിനോട് പറഞ്ഞത്.പ്രകാശിന് കുടിക്കാൻ എന്തെങ്കിലും വേണോ എന്ന ചോദ്യമാണ് പ്രകാശിനെ ചിന്തയിൽ നിന്നുണർത്തിയത്. നോക്കുമ്പോൾ മുന്നിൽ വെയിറ്റർ.പ്രകാശ് ഒരു ചായ ഓർഡർ ചെയ്തു. ഇന്ദു ഒരു കാപ്പിയും. “എന്തിനാണ് പ്രകാശ് വരാൻ പറഞ്ഞത്, ” ഇന്ദു തന്നെ സംസാരത്തിന് തുടക്കമിട്ടു.അവളുടെ മുഖത്തേക്ക് നോക്കി പ്രകാശ് ചോദിച്ചു. “ഇന്ദുവിന് എത്ര വയസ്സായി. ” ” 25 ” അവൾ മറുപടി പറഞ്ഞു. ” വീട്ടിൽ ആരൊക്കെ ഉണ്ട്” എന്ന പ്രകാശിന്റെ ചോദ്യത്തിന് ” അച്ഛൻ, അമ്മ, അനിയത്തി.അവളുടെ കല്യാണം കഴിഞ്ഞു. ഒരു കുട്ടിയുണ്ട്.ഇതു കേട്ടതും പ്രകാശ് ആശ്ചര്യത്തോടെ ചോദിച്ചു “അനിയത്തിയുടെ കല്യാണം കഴിഞ്ഞോ, അപ്പോ ഇന്ദു എന്താ കല്യാണം കഴിക്കാത്തത് ” അവൾ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു. എന്റെ കല്യാണം ഒരിക്കൽ കഴിഞ്ഞതാണ്. ഇപ്പോ ഡൈേവഴ്സ് ആയി.പ്രകാശ് ഷോക്കേറ്റതു പോലെ ആയിപ്പോയി.

ഓഫീസിൽ ഈ കാര്യം ആർക്കും അറിയില്ലന്ന് ഉറപ്പാണ്. ഇതു വരെയുള്ള ഇന്ദുവിന്റെ പെരുമാറ്റത്തിൽ ഇങ്ങനെ ഒരു വിഷമം മനസിൽ കൊണ്ടു നടക്കുന്ന പെൺകുട്ടിയാണെന്ന് .പ്രകാശിനെ ഒന്നമ്പരപ്പിച്ചു കൊണ്ട് ഇന്ദുവിന്റെ അടുത്ത ചോദ്യം വന്നു.”പ്രകാശിന് എന്നോട് പ്രേമമാണല്ലേ…. കുറച്ച് ദിവസമായി പ്രകാശിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഒരാൾക്ക് ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയാൽ അത് നേരിട്ട് പറയണം എന്നൊന്നുമില്ല, അതിനു മുന്നേ ആ കുട്ടിക്ക് മനസിലായിട്ടുണ്ടാകും.പ്രകാശിനെക്കുറിച്ച് എന്റെ മനസിൽ നല്ലതേ തോന്നിയിട്ടുള്ള അതു കൊണ്ട് പെട്ടെന്ന് ഇതിനു എനിക്ക് താല്പര്യമില്ല എന്ന് പറയാൻ പറ്റില്ല. എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെയാണെന്ന് പ്രകാശ് അറിയണം.അത് അറിഞ്ഞു കഴിയുമ്പോൾ പ്രകാശ് തന്നെ വേണ്ട എന്നു വെച്ചോളും.” വെയിറ്റർ കൊണ്ടു വെച്ച കാപ്പി ഒരു കവിൾ ഇറക്കി, ഇന്ദു അവളുടെ കഥ പറയാൻ തുടങ്ങി._

” പ്രകാശിന് അറിയോ വിവാഹം, പ്രണയം ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന രണ്ടു വാക്കുകളാണ്. ജീവിതം എന്തെന്ന് അറിയാത്ത സമയത്തിൽ, പക്വത ഇല്ലാത്ത സമയത്ത് എന്റെ വിവാഹം കഴിഞ്ഞതാണ്. 18 ദിവസത്തിനുള്ളിൽ എന്റെ ഇഷ്ടം പോലെ നോക്കാതെ, ഒന്നു ചിന്തിക്കാനുള്ള സമയം പോലും തരാതെ എന്റെ വിവാഹം കഴിഞ്ഞു. സ്വന്തമായി അന്നൊരു വീടില്ലാത്ത ഞങ്ങൾക്ക് അച്ഛന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു ബന്ധു ഇങ്ങനെ ഒരു ആലോചനയുമായി വന്നപ്പോൾ എല്ലാവർക്കും സന്തോഷം.പഠിത്തവും, കാണാൻ കുഴപ്പമില്ലാത്തൊരു കുട്ടിയെ വേണം.ഗൾഫിൽ കൊണ്ടു പോകും എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ വീട്ടുകാർ അതിൽ മയങ്ങി പോയി.

അച്ഛനെ കുറ്റം പറയാൻ കഴിയില്ല. നിത്യ ചെലവിനുപോലും കഷ്ടപ്പെടുന്ന ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരാളെങ്കിലും രക്ഷപെടട്ടേ എന്നു കരുതിക്കാണും. കുടുംബക്കാരുടെ നിർബന്ധം കൂടി ആയപ്പോൾ എന്റെ ഇഷ്ടമോ, സമ്മതമോ ഒന്നും നോക്കീല്ല. ബന്ധു കൊണ്ടുവന്ന ആലോചന ആയത് കൊണ്ട് കൂടുതൽ അന്വേഷിക്കാനും ആരും മുതിർന്നില്ല. അങ്ങനെ എന്റെ വിവാഹം കഴിഞ്ഞു. അതിനു ശേഷം ആണ് ഞാനറിഞ്ഞത് അവർ പറഞ്ഞതെല്ലാം നുണയായിരുന്നുന്നെന്ന്. കള്ള ജാതകം കൊണ്ട് വന്നാണ് കാണിച്ചത്.അതിൽ അയാൾക്ക് മുപ്പത് വയസായിരുന്നു. പക്ഷേ അയാൾക്ക് 36 വയസുണ്ടായിരുന്നു. ഭാര്യ എന്നുള്ള ഒരു പരിഗണനയും അയാളെനിക്ക് തന്നില്ല.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് ഗൾഫിലേക്ക് പോയി. അതും, രണ്ടാഴ്ച കഴിഞ്ഞ് എടുത്തു തരാമെന്ന് പറഞ്ഞ് എന്റെ സ്വർണ്ണം പണയം വെച്ചു. വിചാരിച്ച പോലെയുള്ള ഒരു കുടുംബം അല്ലായിരുന്നു അത്.40 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നു അവർക്ക് .എങ്ങനെ അത്ര കടം വന്നു എന്ന് അവർക്ക് തന്നെ ഒരു പിടിയും ഇല്ല. കടം വാങ്ങി ആർഭാട ജീവിതം നയിച്ചിരുന്നു. അവസാനം കടം സഹിക്കാതെ വീട് വിറ്റ് കടം വീട്ടി. അവിടെ ചെന്ന ശേഷവും എന്റെ പഠിത്തവും വസ്ത്രവും എല്ലാം എന്റെ വീട്ടുകാർ തന്നെ ആണ് നോക്കിയിരുന്നത്. എന്നിട്ടും ഞാനയാളെ സ്നേഹിക്കാൻ ശ്രമിച്ചു നോക്കി, കഴിഞ്ഞില്ല. കാരണം വായ തുറന്നാൽ കള്ളം പിന്നെ അയാൾക്കെന്നോട് ഉണ്ടായിരുന്ന സമീപനം. ശരിക്കും വെറുത്തു പോയി ഞാനയാളെ .എന്റെ വീട്ടുകാരെ ഓർത്ത് ഞാനവിടെ ജീവിച്ചു, ഒരു വർഷത്തോളം .

അവസാനം അവർ പ്ലാനിട്ടു. എന്റെ സ്വർണ്ണം എല്ലാം വിറ്റ് വീടുവാങ്ങാൻ, അതും അവരുടെ പേരിൽ. എന്റെ അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വർണ്ണം ഞാൻ കൊടുത്തില്ല.സത്യം പറഞ്ഞാൽ അയാൾ ഗൾഫിൽ പോയത് നന്നായി, ഇല്ലെങ്കിൽ ചിലപ്പോൾ അയാളെ ഞാൻ കൊ ന്നേനെ. അവസാനം അയാൾ വരാറായപ്പോൾ ഞാനയാളെ വിളിച്ച് പറഞ്ഞു, ഞാനെന്റെ വീട്ടിൽ പോവാണ്. കാര്യങ്ങൾ എല്ലാം ശരിയായിട്ടേ തിരിച്ചു വരൂ. വന്നു കഴിഞ്ഞാൽ എന്റെ വീട്ടിലേക്ക് വരണമെന്ന് .പക്ഷേ അയാൾ ഗൾഫിൽ നിന്ന് വന്നിട്ട് ഒന്നു വിളിച്ചതു പോലുമില്ല വന്നതുമില്ല. എന്റെ വീട്ടുകാർ വിളിച്ച് പറഞ്ഞു. മോനേ നിങ്ങൾക്ക് ഒരു ജീവിതം വേണ്ടേ, അവളുടെ സ്വർണ്ണം വിറ്റ് നിങ്ങളുടെ രണ്ടാൾടേം പേരിൽ ബാങ്കിൽ ഇട്ടിട്ടുണ്ട്. ഒരു വീട് വാങ്ങി നിങ്ങൾക്ക് ജീവിച്ചൂടേ എന്ന്. പക്ഷേ മറുപടി പറഞ്ഞത് അയാൾടെ സഹോദരി ആയിരുന്നു. നിങ്ങളുടെ ഡിമാന്റ് ഒന്നും അംഗീകരിക്കാൻ പറ്റില്ല.ഞാൻ വേണമെങ്കിൽ വരാം, അവള വിളിക്കാൻ ,അവൻ വരില്ല. ഇലെങ്കിൽ ഡൈവോഴ്സ് ആകാം എന്നു കൂടി പറഞ്ഞു. അങ്ങനെയുള്ള ഒരാളെ എനിക്കും ആവശ്യമില്ല എന്നു തോന്നി.ആണത്തം ഇല്ലാത്ത, സ്വന്തമായി ഒരു അഭിപ്രായം പോലും ഇല്ലാത്ത ഒരു മനുഷ്യന്റെ കൂടെ ഞാൻ എന്തിനു ജീവിക്കണം. ഇതിനു മാത്രം ഞാൻ ചെയ്ത തെറ്റ് എന്താണ്. കോടതിയിൽ വെച്ച് കൗൺസിൽ പോലുംപറഞ്ഞത് അയാൾ ഒരു തരികിട ആണ് എന്നായിരുന്നു.അങ്ങനെ ഞങ്ങൾ ഡൈവോഴ്സ് ആയി. “

അങ്ങനെ കുറച്ച് നാൾ കടന്ന് പോയി.ആ ഇടയ്ക്കാണ് എന്റെ ബന്ധത്തിലുള്ള പ്രസാദ് എന്നയാളുമായി പരിചയപ്പെടുന്നത്. സ്കൂളിൽ ഞങ്ങൾ ഒരുമിച്ച് പ ഠിച്ചവരാണ്. മുറച്ചെറുക്കനായിട്ട് വരും. നല്ല കൂട്ടുകാരായി ഞങ്ങൾ..ഞാൻ എന്റെ വിഷമങ്ങൾ അവനോട് പറയുമായിരുന്നു’ഒരിക്കൽ അവൻ എന്നോട് പറഞ്ഞു. എനിക്ക് നിന്നെ ഇഷ്ടമാണെന്ന്. കെട്ടാൻ പറ്റുമോ എന്നൊന്നും അറിയില്ല. എന്നാലും ഇഷ്ടമാണെന്ന് .സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഇഷ്ടമായിരുന്നു. പക്ഷേ പറയാൻ കഴിഞ്ഞില്ല, എന്നൊക്കെ.പിന്നീട് അച്ഛൻ പറഞ്ഞു കേട്ടു, അവന്റെ അച്ഛൻ ചോദിച്ചിരുന്നു വത്രേ. എന്റെ മോനു വേണ്ടി നിങ്ങളെ മോളെ തരുമോ എന്ന്. ആദ്യമൊക്കെ ഞാനവനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. പക്ഷേ എപ്പോഴോ ഞാനവനുമായി അടുത്തു .അനുഭവിച്ച വേദന കാരണമായിരിക്കാം കുറച്ച് സ്നേഹം ഒരു ആണിന്റെ ഭാഗത്ത് നിന്ന് കിട്ടിയപ്പോൾ മനസ്സൊന്നു അറിയാതെ അവിടേക്കു ചാഞ്ഞു.

കുറച്ചു നാൾ നല്ല സ്നേഹമായിരുന്നു.പക്ഷേ പിന്നീട് എന്തു പറ്റി എന്നറിയില്ല’ ഒരു കോൺടാക്റ്റും ഇല്ല അമ്മയോട് പറയാൻ പോകുവാ നമ്മുടെ കാര്യം എന്നു പറഞ്ഞാണ് പോയത്. എന്റെ ജീവിതത്തിൽ ആത്മാർഥമായി ഞാൻ സ്നേഹിച്ചത് അവനെയാണ്. എന്നിട്ടും കിട്ടിയതോ.നീ രണ്ടാം കെട്ടുകാരിയല്ലേ .സ്വന്തം മോനെ കൊണ്ട് കന്യക അല്ലാത്ത പെണ്ണിനെ കെട്ടിക്കാൻ ഏതെങ്കിലും അച്ഛനമ്മമാർ തയ്യാറാകുമോ എന്ന ചോദ്യവും. ശരിക്കും തകർന്നു പോയ നിമിഷം. എന്നെ പറ്റി അറിഞ്ഞിട്ടാണ് അവൻ എന്നെ സേ നഹിച്ചത്. ഞാനും.ആലോചിച്ചപ്പോൾ എനിക്കു ം ശരിയാണെന്ന് തോന്നി.ആരുടെ അടുത്തു നിന്നും ഇരന്നു വാങ്ങാൻ പറ്റുന്നതല്ല ജീവിതം.ഇപ്പോ അവന്റെ കല്യാണം വേറെ കഴിഞ്ഞു. സുഖമായി ജീവിക്കുന്നു. അവർ ഒന്നു നിർത്തി, നെടുവീർപ്പിട്ടു. കുറച്ച് നേരം മൗനമായിരുന്നിട്ട്, പ്രകാശിനോട് ചോദിച്ചു

“. ഇനി പ്രകാശ് പറയു എന്നെ വിവാഹം കഴിക്കാൻ ഇപ്പോൾ താൽപര്യം തോന്നുന്നുണ്ടോ? ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കാവുന്ന രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് പ്രണയവും വിവാഹവും.ഈ രണ്ട് കാര്യങ്ങളിലും എനിക്ക് കിട്ടിയത് എന്താണെന്ന് ഇപ്പോൾ പ്രകാശിന് അറിയാൻ കഴിയുന്നല്ലോ. ഇനി എന്തു വിശ്വസിച്ചാണ് ഞാൻ ഒരു ഭാര്യ പരീക്ഷണത്തിന് നിൽക്കേണ്ടത്. എനിക്ക് ഇനി ഒരു കല്യാണത്തിനോടൊന്നും തീരെ താല്പര്യമില്ല ഒരു ജോലിയുണ്ട്. ആവുന്ന കാലം വരെ ഞാൻ ഇങ്ങനെ ജീവിച്ചോളാം. ആർക്കെങ്കിലും ഭാരമാകുമെന്ന് തോന്നുന്ന നിമിഷം ഞാൻ അവസാ’നിപ്പിച്ചോളും എന്റെ ഈ ജന്മം. അതു കൊണ്ട് പ്രകാശിന് ഇപ്പോൾ മനസ്സിൽ തോന്നിയ കാര്യം വേണ്ടെന്ന് വെയ്ക്കുക.പ്രകാശിന് അതുകൊണ്ട് ഒരു ദോഷവും ഉണ്ടാകില്ല, മറിച്ച് ഗുണമേ ഉണ്ടാകൂ. പ്രകാശിന്റെ ഈ നല്ല മനസ്സിനു ഞാൻ നന്ദി പറയുന്നു. എനിക്ക് പോയിട്ടു കുറച്ചു അതാവശ്യം ഉണ്ട്.ഞാൻ ഇറങ്ങുകയാണ് “എന്നു പറഞ്ഞ് അവൾ എഴുന്നേറ്റു..

ഇന്ദു ഒന്നു നിൽക്കു ഒരു അഞ്ച് മിനിറ്റ് ഇനി ഞാൻ പറയുന്നത് കൂടി കേട്ടിട്ട് പോകു എന്ന പറഞ്ഞു പ്രകാശ് പറയാൻ തുടങ്ങി.. “ഇന്ദു ന് എന്നെ പറ്റി എന്തെറിയാം എന്ന് എനിക്ക് അറിയില്ലാ .പക്ഷേ എന്റെ മനസ്സിൽ ഉള്ളത്ഞാൻ പറയാം അത് ഇന്ദുവിന് വിശ്വസിക്കാം വിശ്വസിക്കാതെയിരിക്കാം അത് ഇന്ദുവിന്റെ ഇഷ്ടം.. എനിക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ പോകുന്ന ആളെ കുറിച്ചു വലിയ മോഹങ്ങൾ ഒന്നും ഇല്ല.. ഒരു പെൺകുട്ടി ആയിരിക്കണം ഇത്തിരി സ്നേഹവും സന്തോഷവും തരാൻ കഴിയണം അതില്യപരി എന്നെ മനസ്സിലാക്കുന്ന ഒരാൾ ആയിരിക്കണം അത്ര ഒള്ളു. ഇതെല്ലാം ലഭിക്കാൻ ഒരു കന്യകയായ പെൺകുട്ടിയേ തന്നെ വിവാഹം കഴിക്കണം എന്നൊന്നു ഇല്ല.

ചിലപ്പോൾ ഞാൻ വേറേ കല്യാണം കഴിക്കുകയാണെങ്കിൽ ആ പെൺ കുട്ടി കന്യകയായിരിക്കും എന്ന് ഉറപ്പ് പറയാൻ പറ്റോ .തെറ്റായിട്ട് പറഞ്ഞതല്ലാ. എപ്പോഴെങ്കിലും ഒരു അബദ്ധം പറ്റിയുണ്ടെങ്കിലോ .എന്നെ സംബന്ധിച്ചിടത്തോളം വിവാഹം കഴിഞ്ഞുള്ള പരസ്പര വിശ്വാസവും സ്നേഹവും ആണ് വലുത് .ഇന്ദുവിന്റ കാര്യം അറിഞ്ഞിടത്തോളം ഇതു രണ്ടും തരാൻ തനിക്ക് കഴിയും തന്റെ കഥ അറിയുന്നതിന് മുമ്പ് എനിക്കുണ്ടായിരുന്നത് വെറും താല്പര്യം മാത്രമാണ്. പക്ഷേ ഇപ്പോ ശരിക്കും സ്നേഹമാണ്. മനസ്സ് നിറഞ്ഞ സ്നേഹം. പക്ഷേ ഇന്ദു വിഷമിക്കണ്ട ഇന്ദുവിന് താത്പര്യം ഇല്ലെങ്കിൽ ഒരിക്കലുംഞാൻ ഒന്നിനും നിർബന്ധിക്കില്ല. ഇന്ദുവിന്റെ മനസ്സ് മാറാണെങ്കിൽ ഒന്നു അറിയിക്കണം അതുവരെ ഞാൻ ഇങ്ങനെ തന്നെ ഇരിക്കുന്നുണ്ടെങ്കിൽ ഉറപ്പായും ഇന്ദു എന്റേതാവും ഇതിൻ കൂടുതലൊന്നും എനിക്ക്‌ പറയാനില്യാ വരൂ പോകാം.”

പ്രകാശ് ബിൽ പേ ചെയ്തു പുറത്തേയ്ക്ക് നടന്നു.പുറകേ ഇന്ദുവും പ്രകാശ് പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ടാക്കി പുറത്തേക്കു പോകുന്നതും നോക്കി ഇന്ദു നിന്നു .പ്രകാശ് റോഡിലേയ്ക്ക് ഇറങ്ങിയതും എതിരെ നിന്ന് ലോറി വന്നതും ഒരുമിച്ചായിരുന്നു. പെട്ടെന്നു ‘ബൈക്ക് വെട്ടിക്കുന്നതിനിടയിൽ പ്രകാശും ബൈക്കും കൂടി റോഡിന്റെ അരിക്കിലുള്ള ഒരു ചാലിലേയ്ക്ക് മറിഞ്ഞു.ഇന്ദു അവന്റെ നേർക്ക് ഓടി വരുന്നത് കണ്ണടഞ്ഞു പോവുന്നതിന് മുമ്പു അവൻ കണ്ടു .പിന്നീട് കണ്ണുതുറക്കുമ്പോൾ ആദ്യം കണ്ടത് ഇന്ദുവിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളായിരുന്നു. ഏതോ ഒരു ആശുപത്രിയിലാണെന്ന് അവനെന്ന് മനസ്സിലായി .പേടിക്കാൻ ഒന്നുമില്ല്യാ നെറ്റിയിൽ ഒരു ചെറിയ മുറിവേയുള്ളൂ പെട്ടെന്ന് വീണ ഷോക്കിൽ ബോധം പോയതാണ് .ഈ ട്രിപ് മുഴുവൻ കേറി കഴിഞ്ഞാൽ വീട്ടിലേക്ക് പോവാം എന്നു പറഞ്ഞു ഡേക്ടർ നടന്നകന്നു .

പ്രകാശ് ഇന്ദുവിനെ നോക്കി ഒന്നു പൂഞ്ചിരിച്ചു പതുക്കെ ഇന്ദുവിന്റെ കൈത്തലം പ്രകാശിന്റെ കൈയിൽ അമർന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *