ഫാമിലിയെ കൊണ്ട് വിടാൻ നാട്ടിലേക്ക് പോകുമ്പോൾ ബീമാനത്തുന്നു കെട്യോൾക് കലശലായ മൂത്രശങ്ക .. ടോയ്‌ലെറ്റിൽ പോയിവരാൻ പറഞ്ഞപ്പോ ഓൾക് ആണേൽ ഭയങ്കര പേടിയും……..

എഴുത്ത് :- സൽമാൻ സാലി

ഫാമിലിയെ കൊണ്ട് വിടാൻ നാട്ടിലേക്ക് പോകുമ്പോൾ ബീമാനത്തുന്നു കെട്യോൾക് കലശലായ മൂത്രശങ്ക .. ടോയ്‌ലെറ്റിൽ പോയിവരാൻ പറഞ്ഞപ്പോ ഓൾക് ആണേൽ ഭയങ്കര പേടിയും .. കേറിയപാടെ സീറ്റ് ബെൽറ്റ് എടുത്തു കുടുക്കിയിട്ടാണ് ഇരുത്തം തന്നെ …

കുറച്ചൂടെ അവൾ പിടിച്ചു നിന്നെങ്കിലും ശങ്ക ഒരു ആശങ്കയായി മാറിയപ്പോ ഓള് മനസില്ലാ മനസോടെ ടോയ്‌ലെറ്റിൽ പോയി ..

അല്പം കഴിഞ്ഞു പേടിച്ചു വിറച്ചു ആകെ വിയർത്തുകൊണ്ടാണ് ഓള് തിരിച്ചു വന്നത് ..

” എന്താടി .. എന്ത് പറ്റി ..?

അവൾ സീറ്റിലിരുന്ന് കിതക്കുകയല്ലാതെ ഒരക്ഷരം മിണ്ടുന്നില്ല ..

ബീമാനത്തിലെ സപ്ലൈറേ വിളിച്ചു കുറച് വെള്ളം വേണമെന്ന് പറഞ്ഞപ്പോ ഓള് കല്യാണ പൊരെന്ന് വെള്ളം തരുന്ന കപ്പില് കുറച് വെള്ളോം കൊണ്ട് വന്നു ..

അത് കുടിച്ചു കഴിഞ്ഞപ്പോഴാണ് ഓള് ഒന്ന് നേരാവണ്ണം ശ്വസിച്ചത് …

പിന്നെയാണ് ഓള് കാര്യം പറഞ്ഞത് ..

ടോയ്‌ലെറ്റിൽ പോയി അവൾ പരിപാടി കഴിഞ്ഞപ്പോ ഒന്ന് ഫ്ലെഷ്‌ അടിച്ചു .. പണ്ടാരം അതിന്റെ വാക്വമ് ഓൺ ആയപ്പോ അതിന്റെ ശബ്ദം കേട്ട് ഓള് കരുതി വിമാനം തകർന്നു വീഴുകയാണെന്ന് .. വെപ്രാ ളത്തിൽ വാതിൽ തുറക്കാനും പറ്റിയില്ല .. പാവം നല്ലോം പേടിച്ചു പോയിട്ടുണ്ടായിരുന്നു …

പതിയെ ആകാശ യാത്രയിൽ മയക്കത്തിലേക്ക് വഴുതിക്കൊണ്ടിരിക്കുമ്പോൾ ഓള് എന്നെ ഒന്ന് തോണ്ടി ..

” അതേയ് .. ഇതിന്റെ പാരച്ചൂട്ട് എവിടെയാ ഉണ്ടാവുക ..

”പാരച്ചൂട്ടോ .. ?

” ഹാ ന്ന് അഥവാ ഇത് പൊട്ടിപോയാൽ ഞമ്മള് സിൽമേൽ കാണുന്നപോലെ പാരച്യൂട്ടിൽ താഴേക്ക് ചാടണ്ടേ …

” ന്റെ പൊന്നാര ഷാഹി .. ബീമാനത്തിൽ പാര ച്യുട്ട് ഉണ്ടെന്ന് അന്നോട് ആരാ പറഞ്ഞെ .. ആദ്യായിട്ട് ബീമാനത്തിൽ കേറിയപ്പോ ഞാനും കൊറേ തപ്പിയത അതൊക്കെ ഞമ്മളെ പറ്റിച്ചതാ ..!

” ഹും ഇങ്ങക്ക് അറീല്ലെങ്കിൽ അത് പറഞ്ഞാൽ മതി .. ഇന്നാള് കാക്കു പറഞ്ഞല്ലോ apj കലാം സാറും മോഡിയും പിന്നെ ഉസ്കൂളെ കുട്ടിയും പോകുമ്പോ ബീമാനം കേട് വന്നപ്പോ അതില് രണ്ട് പാരച്ചൂട്ട് ഉണ്ടായിരുന്നുള്ളു എന്നും മോഡി ആ ഉസ്കൂളെ കുട്ടീന്റെ ബാഗ് പാരച്ചൂട്ട് ആണെന്ന് കരുതി ഇട്ടോണ്ട് ചാടി എന്നൊക്കെ ….

” ബീമാനം ആയി പോയി അല്ലേൽ ഒരു പാര്ക്ക് തീ കൊടുത്ത് കൂട്ട ആക്കീട്ട് അന്റെ തല ഞാൻ പൊളിച്ചേനെ . മണ്ടത്തരം പറയുന്നതിനും വേണ്ടേ ഒരു ലിമിറ്റ് …

എന്നാലും ന്റെ സംശയം .. ബീമാനത്തിൽ പാരച്ചൂട്ട് ണ്ടോ ..?

Related Posts

Leave a Reply

Your email address will not be published. Required fields are marked *