ഭാര്യയുടെ കൂട്ടുകാരി അനുരാധ ഒരാഴ്ച വീട്ടിൽവന്നു നിൽക്കുമെന്ന് പറഞ്ഞപ്പോൾ വേണുവിന്റെയുള്ളിൽ എന്തെന്നല്ലതാത്ത സന്തോഷം തോന്നി…..

അനുരാധ..

എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ

ഭാര്യയുടെ കൂട്ടുകാരി അനുരാധ ഒരാഴ്ച വീട്ടിൽവന്നു നിൽക്കുമെന്ന് പറഞ്ഞപ്പോൾ വേണുവിന്റെയുള്ളിൽ എന്തെന്നല്ലതാത്ത സന്തോഷം തോന്നി….. അവളെ താൻ ഒരുപാട് ആഗ്രഹിച്ചതാണ്….അവളുടെ ശരീരം ഒരുപാട് ആഗ്രഹിച്ചിരുന്നു….

അങ്ങനെ ആ ദിവസം വന്നെത്തി…. കാളിങ് ബെൽ അടിച്ചപ്പോൾ തന്നെ വേണുവാണ് വാതിൽ തുറന്നത്…. അവളെ കണ്ടതും അവനിൽ എന്തെന്നില്ലാത്ത ഒരു ഫീൽ ഉടലെടുത്തു…. ഒരു ചെറുചിരിയോടെ അവൾ അവനെ നോക്കി…..

അവളെവിടെ….

അനുരാധ ചോദിച്ചു….

അകത്തുണ്ട്…. അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു…. അവൾ നേരെ അകത്തേക്ക് നടന്നു…. അവളുടെ ഇളകിയാടുന്ന മുടിയിഴകളും ശരീര വടിവും നോക്കി വേണു വെള്ളമിറക്കി….

വേണുവിന്റെ ഭാര്യ ലക്ഷ്മി അടുക്കളയിൽ പണിയിലായിരുന്നു….

ആഹാ..

അനു നീ എത്തിയോ…. യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു….

കുഴപ്പമില്ല…. അതുപോട്ടെ നിന്റെ കെട്ടിയോന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോല്ലേ ഞാനിവിടെ നിൽക്കുന്നതിൽ…. ആള് ഭയങ്കര പിശുക്കനാണെന്ന് നീ പറഞ്ഞിരുന്നു… അതു കൊണ്ട് ചോദിച്ചതാണ്…..

ഏയ്യ് അങ്ങനൊന്നുമില്ലെടി…. നീ അതോർത്തു വിഷമിക്കേണ്ട…..നീ ആ മുറി എടുത്തോളൂ…. ഞങ്ങൾ മുകളിലെ നിലയിലാണ് കിടക്കുന്നത്….. അനുരാധ ആ മുറിയിലേക്ക് നടന്നു….

അന്ന് രാത്രിയിൽ വേണുവിന് ഉറങ്ങാൻ കഴിഞ്ഞില്ല…. തിരിഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു വേണു…..സമയം രാത്രി ഒരുമണി കഴിഞ്ഞു…അനുരാധയെ ആലോചിച്ചപ്പോൾ അവന്റെ തൊണ്ട വരളുന്നപോലെ തോന്നി….. അല്പം വെള്ളം കുടിക്കാൻ അവൻ താഴത്തെ നിലയിൽ ഫ്രിഡ്ജ് ഇരിക്കുന്നിടത്തേക്ക് സ്റ്റെപ്പുകൾ ഇറങ്ങിയപ്പോൾ അനുരാധയുടെ മുറിയിൽ വെളിച്ചം കണ്ടു…..വാതിൽ പാതിയെ ചാരിയിട്ടുള്ളു…..വേണു ശബ്ദമുണ്ടാക്കതെ പടികൾ ഇറങ്ങി അനുരാദയുടെ മുറിയുടെ വാതിലിനടുത്ത് വന്നുനിന്നു…. അവൻ പതിയെ ആ വാതിൽ തുറന്നു….. അപ്പോൾ ആ കാഴ്ചകണ്ട് അവൻ ആകെ വിയർത്തു…. മുഖം ചുമന്നു തുടുത്തു…….. അനുരാധ… അവൾ നല്ല ഉറക്കമാണ്……..

വേണു ആ വാതിൽ തുറന്ന് അവളുടെ മുറിയിലേക്ക് കയറി….. ചുറ്റിനും നോക്കി….എന്നിട്ട്ന ല്ല ഉറക്കത്തിൽ കിടക്കുന്ന അവളെയൊന്നു നോക്കി….

മുറിയിലെ സകലമാന ലൈറ്റും ഇട്ടിട്ടുണ്ട്… A/c ഓണാണ്…. ഫാനും ഇട്ടിരിക്കുന്നു…..

പിന്നൊന്നും വേണു ആലോചിച്ചില്ല…. ലൈറ്റും, ഫാനും ഓഫ്‌ ചെയ്തിട്ട് അവൻ ആ റൂമിൽനിന്നുമിറങ്ങി വാതിലടച്ചു………

വെള്ളം കുടിച്ചിട്ട് തിരിച്ചു മുകളിലേക്ക് പോയ വേണുവിന്റെ മനസ്സിൽ അപ്പോഴും ഒരു ചിന്ത മാത്രമേ ഉള്ളായിരുന്നു…

“ആ കൊച്ചിന് ഉറങ്ങാൻ കിടക്കുമ്പോഴെകിലും ഫാനും ലൈറ്റും ഓഫാക്കാൻ വയ്യാരുന്നോ…. കറന്റ്ബില്ല് ഈ പ്രാവശ്യവും കൂടുതലായിരിക്കും… ഉറപ്പ്….”

ശുഭം……

ഇങ്ങനൊക്കെ തുടക്കം എഴുതിയാലേ ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കു…..

അപ്പോൾ ഞാൻ പറഞ്ഞു വന്നതെന്താണെന്ന് വച്ചാൽ

“വൈദ്യുതി അമൂല്യമാണ്…… അത് പാഴാക്കരുത് “

പൊതുജന താല്പര്യാർഥം…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *