മനു ഒന്നു ആലോചിച്ചു എന്നിട്ട് ബോക്ക്സണോട് ഒരു സൂത്രം ചെവിയിൽ പറഞ്ഞു ……

ട്രിക്ക്

എഴുത്ത്:-ഡോ.റോഷിൻ

എടാ ,എന്താ ചെയ്യണ്ടെ … എൻ്റെ കാമുകി ജെസീക്ക ഒരു മാതിരി ചൊറി സ്വഭാവമാണ് ,ബോക്ക്സൺ മനുവിനോട് പറഞ്ഞു .

മനു :- നീ ,അല്ലെ ,അവടെ പുറകെ നടന്നത്

ബോക്ക്സൺ നിരാശനായ് മറുപടി പറഞ്ഞു .

” ശരിയാണ് ,പക്ഷെ ,അവളിപ്പോ …. ഒരു ശല്യമായ് മാറിയിരിക്കുകയാണ് .

മനു :- എന്ത് ശല്യം …!

ബോക്ക്സൺ വിഷമത്തോടെ പറഞ്ഞു .

“ടാ …, രാവിലെ എഴുന്നേറ്റാ ഉടനെ അവൾക്ക് ഗുഡ് മോർണിംഗ് അയക്കണം ,അയക്കാൻ എങ്ങാനും മറന്നാൽ ,അന്ന് എന്നേ കൊണ്ട് ആയിരം ഗുഡ് മോർണിംഗ് അയപ്പിക്കും അവൾ സൈക്കോയാണ് .

എങ്ങനെയെങ്കിലും ,എന്നെ ഒന്നു രക്ഷപ്പെടുത്തടാ …

മനു ,ഒന്നു ആലോചിച്ചു ,എന്നിട്ട് ബോക്ക്സണോട് ഒരു സൂത്രം ചെവിയിൽ പറഞ്ഞു .

അടുത്ത ദിവസം ബോക്ക്സൺ തൻ്റെ കാമുകി ജെസീക്കയ്ക്ക് ഒരു ഗുഡ് മോർണിംഗ് അയച്ചു .

ബോക്ക്സൺ :- ഗുഡ് മോണിംഗ് ജെസീക്കാ …

ജെസീക്കാ:- ഇന്നു മറന്നില്ലല്ലൊ …

ബോക്ക്സൺ :-ഹാ ,, ഞാൻ ഇന്നു എൻ്റെ പഴകിയ ,സോറി .. പഴയ കാമുകിയെ ഓർത്തു .

ജെസീക്ക :- എന്നിട്ട് ?

ബോക്ക്സൺ :- എന്തോ ,ഒരു വിഷമം …

ജെസീക്ക :- സാരമില്ല ..

ബോക്ക്സൺ:- നിനക്ക് ഒരു കാമുകൻ ഇല്ലായിരുന്നൊ?

ജെസീക്കാ :- ആ ,ജോസ് …

ബോക്ക്സൺ :- നീ ഇപ്പോ ,അവനു മെസേജ് അയക്കാറില്ലെ?

ജെസീക്കാ :- ഇല്ല …

ബോക്ക്സൺ:- അതെന്താ ..

ജെസീക്കാ :- അതൊക്കെ ,പഴയതല്ലെ ..

ബോക്ക്സൺ :- എന്നാലും ,ഇടയ്ക്ക് അയക്ക് .

ജെസീക്കാ :- വേണൊ!

ബോക്ക്സൺ:- നീ ,അയക്ക് …. എനിക്ക് അതിൽ പ്രശ്നമില്ല .

ജെസീക്കാ:- ഒന്നു അയച്ചു നോക്കട്ടെ ,എന്നാ ഞാൻ പിന്നെ വരാം ….

ബോക്ക്സൺ :- യൂ ക്യാരി ഓൺ .

*****************

2 ദിവസം കഴിഞ്ഞ് … ജെസീക്ക വളരെ വിഷമത്തോടെ പറയുന്നു .

ജെസീക്കാ :- ഞാനിപ്പോ …. നിന്നെ ശ്രദ്ധിക്കുന്നുണ്ടൊ ,ബോക്ക്സൺ ,ഞാൻ കൂടുതൽ ജോസിനെ ശ്രദ്ധിക്കുന്ന പോലെ …

ബോക്ക്സൺ :- ഓ ,അതു സാരമില്ല …..

ജെസീക്ക :- ഞാൻ പിന്നെ വരാം ,കേട്ടോ ….

ബോക്ക്സൺ :- ഓ ….

ഒരു രണ്ട് ആഴ്ച്ച കഴിഞ്ഞപ്പോൾ ,മനു ബോക്ക്സണെ വിളിച്ചു .

മനു :- എന്തായ് …

ബോക്ക്സൺ :- താങ്ക് യൂ ആളിയാ …., ജെസീക്ക ,ജോസിൻ്റെ കൂടെ ഒളിച്ചോടി ….താങ്ക് യൂ …

മനു :- ആണൊ … എന്നാ ഞാൻ ഇപ്പോ ,വരാം …

ബോക്ക്സൺ :- എവിടെ പോവാ …

മനു :- എൻ്റെ കാമുകിയ്ക്കും ഒരു പഴയ കാമുകനുണ്ട് … ഈ തീയറി ഇനി കണ്ണും പൂട്ടി ഇറക്കാലൊ ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *