മന്ത്രകോടി ~ ഭാഗം 03, എഴുത്ത്: അതുല്യ സജിൻ

ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

ഏയ് സാരി…..

എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി…

ഒരു നിമിഷം തരിച്ചു നിന്നു. പിന്നീട് തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല…സീനിയർ ചേട്ടന്മാർ അവരവരുടെ ഇരകളെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നുണ്ട്…

നീതുവിനെ നോക്കിയപ്പോൾ അവളും സംശയത്തോടെ പുറകോട്ട് നോക്കുന്നുണ്ട്…

എങ്ങനെ എങ്കിലും ഒന്ന് ക്ലാസ്സിൽ എത്തിയ മതി എന്ന് തോന്നി..

തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോൾ ദേ നിൽക്കുന്നു മുന്നിൽ ഇടുപ്പിൽ കയ്യും കുത്തി തല ചെരിച്ചു നോകികൊണ്ട്‌ ആ ചേട്ടൻ…

നിന്ന നിൽപ്പിൽ ആവിയായി പോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.. നെഞ്ചിൽ ചെണ്ടമേളം കൊടുമ്പിരി കൊള്ളാണ്…

കയ്ക്കും കാലിനും വിറയൽ ബാധിച്ച പോലെ തോന്നി…

നീതു എന്റെ മുന്നിൽ കയറി നിന്നു അയാളെ നോക്കി.. എന്താ എന്ന് ചോദിച്ചു…

അയാൾ കണ്ണുകൊണ്ടു എന്താ എന്ന് തിരിച്ചു ചോദിച് ഞങ്ങളുടെ സൈഡിലൂടെ പുറകിലുള്ള ചേട്ടന്മാരെ ഒന്ന് നോക്കി … നോട്ടത്തിന്റെ അർത്ഥം മനസിലായ അവൾ കുടിനീരിറക്കി എന്നിട്ട് ഒന്ന് ചിരിച്ചു കാണിച്ചു …

അവളുടെ എല്ലാ പരിഭ്രമവും അതിൽ ഉണ്ടായിരുന്നു.

സീനിയർസിനെ റെസ്‌പെക്ട് ചെയ്യാൻ ഇനി പ്രത്യേകം പറഞ്ഞു തരണോ….???

അവളൊന്ന് പരുങ്ങി…

അതൊക്കെ പോട്ടെ… തന്റെ പേരെന്താ…. എന്നെ നോക്കി ചോദിച്ചു…

വിറച്ചുകൊണ്ട് പറഞ്ഞു… ദേവിക മേനോൻ…

അയാൾ അവിടെയുള്ള ഒരു ബൈക്കിൽ ഇരുന്നു…എന്നിട്ട് നീതുവിനോട് പോവാൻ ആംഗ്യം കാണിച്ചു…

അവൾ എന്റെ മുഖത്തേക് നോക്കി…

ഞാൻ പോവല്ലേ എന്ന് അവളോട്‌ തലയാട്ടി എന്നിട്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ചു…

തന്നോട് പോവാനല്ലേ പറഞ്ഞെ… കലിപ്പിലാണ്…

എന്റെ കൈ താനെ അയഞ്ഞു…

അവൾ പോവാനായി തിരിഞ്ഞു

പിന്നേയ്… മോള് ഒന്ന് നിന്നെ…

സീനിയർസിനെ കണ്ടാൽ വിഷ് ചെയ്യണം എന്നറിയില്ലേ…

അവൾ നിന്നു.. ആാാ സോറി ചേട്ടാ…. .

ആ രണ്ടാമത്തെ ബിൽഡിംഗ്‌ കണ്ടോ…

അവൾ തലയാട്ടി…

അത് ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് ആണ്… അവിടെ ചെന്ന് എല്ലാ ക്ലാസിലെയും കുട്ടികളോട് ഒരു ഗുഡ് മോർണിംഗ് അങ്ങ് പറഞ്ഞേക്ക്…

എന്താ പറയില്ലേ…

നിന്നോടാണ്….

ആ പറയാം…

ഡാ വരുൺ … അയാൾ ഒരു പയ്യനെ കൈകാണിച്ചു വിളിച്ചു….

എന്താ ബ്രോ…

ആ നീ ഈ കൊച്ചിന്റെ കൂടെ ഒന്ന് ചെന്ന് ആ ഇക്കണോമിക് ഡിപ്പാർട്മെന്റ് ഒന്ന് കാണിച്ചു കൊടുത്തേ….

എന്നിട്ട് അവളുടെ വർക്ക്‌ കഴിഞ്ഞ് കയ്യോടെ ഇപ്പൊത്തന്നെ അവളെ ഇങ്ങോട്ടു കൊണ്ട് വരേം വേണം..

അത് ഞാൻ ഏറ്റു മച്ചാനെ…

അങ്ങനെ അവര് പോയി… അതോടെ എന്റെ ഉള്ള ധൈര്യം കൂടി ചോർന്നു പോവുന്നത് ഞാൻ അറിഞ്ഞു…

മ്മ് മ് പിന്നെ തനിക്കുള്ള പണി വേണ്ടേ…

ഞാൻ അയാളുടെ മുഖത്തേക് നോക്കിയതേ ഇല്ല..

തനിക് ഡാൻസ് അറിയോ…

ഞാൻ പേടിച്ചു തല പൊക്കി ഒന്ന് നോക്കിയപ്പോൾ ഒരു കള്ള ചിരിയും ചിരിച്ചു എന്നെ തന്നെ നോക്കിനിൽപ്പുണ്ട്…

ഞാൻ ഇല്ലെന്നു തലയാട്ടി…ആ…. എന്ന ഡാൻസ് തന്നെ ആയാലോ.. അറിയാത്തവർ കളിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാ….

അവൾ പേടിച്ചു അവനെ നോക്കി എന്നിട്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു…

ഒരുപാട് പേർ ആ പരിസരത്തു നിൽപ്പുണ്ട്…

പേടിയോടെ ഒന്ന് നോക്കി വേണ്ട എന്ന് തലയാട്ടി…

പെണ്ണിന്റെ പേടി കണ്ടില്ലേ… നിവിൻ മനസ്സിലോർത്തു…. ഇനിയും പറഞ്ഞാൽ ഇവിടെ നിന്നു കരയും… എന്തായാലും അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ…

എന്നാൽ മോൾക്ക്‌ ഈസി ഉള്ള ഒരു കാര്യം ചേട്ടൻ പറയാം…

അവൾ ആശ്വാസത്തോടെ നോക്കുന്നുണ്ട്…

ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.. ഗാർഡനിൽ ഒരു ചുവന്ന റോസാപ്പൂ വിരിഞ്ഞു നിൽപ്പുണ്ട്.

ചേട്ടന്റെ മോള് ആ പൂവൊന്ന് ചെന്ന് പറിച്ചു കൊണ്ട് വന്നേ..

അവൾ വേഗം പോയി ആ പൂവ് പറിച് കൊണ്ടു വന്നു…

പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ട്.. അവനു അത് കണ്ടപ്പോൾ പാവം തോന്നി…

അവൾ അത് അവനു നേരെ നീട്ടി.

അവൻ രണ്ടു കയ്യും കെട്ടി അവളെത്തന്നെ നോക്കി നിന്നു..

കുറെ നേരം കഴിഞ്ഞിട്ടും പൂവ് വാങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവൾ അവനെ ഒന്ന് തലയുയർത്തി നോക്കി…

ഇത് മാത്രം പോരാ….

പിന്നെ…..

മോള് ഈ ക്യാമ്പസ്സിനെ സാക്ഷിയാക്കി ഈ ചേട്ടനെ പ്രൊപ്പോസ് ചെയ്യണം… 🥰

അവൾ ഭയത്തോടെ അവനെ നോക്കി..

അപ്പോഴേക്കും ചുറ്റുമുള്ളവരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു..

അവളുടെ കണ്ണിൽ നിന്നും രണ്ടു നീർമുത്തുകൾ കൊഴിഞ്ഞു വീണതും ഒരു തേങ്ങൽ ഉയർന്നതും ഒരുമിച്ചായിരുന്നു…

അത് കണ്ടപ്പോൾ നിവിന് വേദന തോന്നി…

അവൻ തന്റെ കൈ കൊണ്ടു അവളുടെ കണ്ണീരിനെ ഒപ്പിയെടുക്കാൻ ആഞ്ഞതും അവൾ പേടിച്ചു രണ്ടടി പിന്നിലേക്ക് മാറി………

എന്നാ വേണ്ട താൻ ബുദ്ധിമുട്ടണ്ട…

ചേട്ടൻ വേറെ ഒരു ഐഡിയ പറയാം.

അവൾ അവനെ നോക്കി… ..

മോള് ഏത് ഡിപ്പാർട്മെന്റ് ആണ്..

ബി എ ലിട്രേച്ചർ…

സബ്ജെക്ട്…?

ഇംഗ്ലീഷ്..

മ്മ് മ്… ഇംഗ്ലീഷ് വേണ്ട… നല്ല പച്ച മലയാളത്തിൽ നാളെ വരുമ്പോൾ ഒരു തൂവെള്ള പേപ്പറിൽ ഒരു പ്രേമലേഖനം ഇങ് എഴുതികൊണ്ട് പോര്…. ചേട്ടന്

അവൾ ഒന്ന് ഞെട്ടി…അപ്പോഴും ആ മുഖത്തെ കള്ളച്ചിരി മാഞ്ഞിരുന്നില്ല…

അപ്പോഴേക്കും നീതുവും കൂടെപ്പോയ വരുണും മടങ്ങി വന്നു…

ഇത്ര വേഗം വിഷ് ചെയ്തോ…

നിവിൻ ചോദിച്ചു….

ആ.. നീതു പറഞ്ഞു..

എങ്ങനെ ഉണ്ടായിരുന്നു എടാ വരുണെ…

ആ നിനക്ക് കേൾക്കണോ…

ഇവള് ഓരോ ക്ലാസ്സിലും കയറി “എല്ലാവർക്കും എന്റെ ഗുഡ് മോണിങ് ” എന്ന് പറഞ്ഞു ദേ വന്നു നിൽക്കുന്നു…

അവൾ മുഖം പൊത്തി ചിരിക്കുന്നുണ്ട്.. 😁😁

എന്റെ നീതു… അത് കണ്ടപ്പോൾ എനിക്കും ചിരി വന്നു…

നീ കൊള്ളാല്ലോടീ…പക്ഷെ നിന്റെ അതിബുദ്ധി എന്റെ അടുത്ത് ചിലവാവില്ല..

പോയി ഓരോ ക്ലാസിലെയും കുട്ടികളോട് പ്രത്യേകം വിഷ് ചെയ്തിട്ട് വാ…

അത് ചേട്ടാ ക്ലാസ്സ്‌ തുടങ്ങാനായി…

അതൊക്കെ കഴിഞ്ഞിട്ട് ക്ലാസിൽ പോവാം…

നീയും ചെല്ലടാ… ഇനി എന്ടെങ്കിലും ഉടായിപ്പ് കാണിക്കാം എന്ന് മനസിലുണ്ടെങ്കിലേ മോള് അതങ്ങ് മറന്നേരെ…

മര്യാദക്ക് ചെയ്തില്ലെങ്കിൽ ഇനി കോളേജ് മുഴുവൻ നീ നടന്നു ഗുഡ് മോണിംഗ് പറയേണ്ടി വരുവേ…

അവൾ മുഖം കോട്ടി തിരിഞ്ഞു നടന്നു..

അവള് പോവുന്നത് കണ്ട് അയാൾ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു..

അവൾക്കേ ഇന്നലെ ഞാൻ ഓങ്ങി വെച്ചിരുന്നു. അഹങ്കാരത്തിന്റെ ചെറിയൊരു വാലുണ്ടായിരുന്നു ഇപ്പൊ അത് മുറിഞ്ഞു ..

എന്നാ താനും പൊയ്ക്കോ…

ഞാൻ പറഞ്ഞ കാര്യം മറക്കണ്ട.. നാളെ…

ഞാൻ തിരിഞ്ഞു നടന്നു…

അതേയ്..

ഓഓ..മാരണം പിന്നേം അതാ പുറകെ വരുന്നു…

പിന്നെ ഇന്നലെ ഞാൻ ഒന്നും കണ്ടില്ല ട്ടോ…ഞാൻ അപ്പോഴേക്കും മുഖം പൊത്തി…

ഞാൻ അയാളെ ഒന്ന് വേദനയോടെ നോക്കി..

താൻ പേടിക്കണ്ട ഞാൻ ഇതാരോടും പറയില്ല…

ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു..

💜💜💜💜

രണ്ടു പിരിയഡ് കഴിഞ്ഞിട്ടും നീതുവിനെ കാണുന്നില്ല..

അവൾ ഇല്ലാഞ്ഞിട്ട് ക്ലാസ്സിൽ ഇരിക്കാനേ തോന്നുന്നില്ല..

പിന്നെ പുറത്തു പോയിരുന്നു ആ കാലമാടന്റെ കയ്യിൽ എങ്ങാനും ചെന്ന് പെട്ടാലോ എന്ന് പേടിച്ചിട്ടാണ് ഇവിടെ തന്നെ ഇരുന്നത്…

പാവം എന്റെ നീതു.. എന്നെ രക്ഷിക്കാൻ നോക്കീട്ട് അവള് പെട്ടു..

കുറച്ചു കഴിഞ്ഞപ്പോൾ അണച്ചുകൊണ്ട് അവൾ കേറി വന്നു.. എന്നിട്ട് കുപ്പിയിലെ വെള്ളം മുഴുവൻ ഒറ്റ വീർപ്പിന് കുടിച്ചു തീർത്തു…ഞാൻ അന്തo വിട്ട് നോക്കുന്നത് കണ്ടു അവൾ ചോദിച്ചു.

എന്താ…? പറഞ്ഞു പറഞ്ഞു മനുഷ്യന്റെ വായിലെ വെള്ളം മുഴുവൻ വറ്റി..

ഇനി അയാളോട് തർക്കിക്കാൻ ഞാനില്ലേ…

നീ എന്താ ന്നു വെച്ച ആയിക്കോ…

അങ്ങനെ പറയല്ലേടാ…

എനിക്കും കിട്ടി പണി…

എന്താ..

നാളെ വരുമ്പോൾ ആ കോന്തന് ഞാൻ ലവ് ലെറ്റർ എഴുതി കൊടുക്കണം ന്ന്..

ഏ.. 😄

ഇതിപ്പോ അവിടം വരെ എത്തിയോ.. ആ അയാളേം കുറ്റം പറയാൻ പറ്റില്ല.. ഫസ്റ്റ് ഇമ്പ്രെഷൻ നല്ല ബെസ്റ്റ് ആയിരുന്നില്ലേ…

ആരായാലും വീണു പോവും… 😆😆 love at first sight

എടീ നിന്നെ ഞാൻ…

അവളുടെ പുറത്തിനിട്ട് രണ്ടെണ്ണം വെച്ച് കൊടുത്തു..

അല്ല ദേവു അയാൾക്കല്ലേ ഒരു ലൈനുണ്ടെന്ന് അശ്വതി ചേച്ചി പറഞ്ഞത്..

ഒന്ന് പോടീ പെണ്ണെ.. അല്ലെങ്കിൽ ഇപ്പൊ അയാളെന്നെ അങ്ങ് പ്രേമിച്ചേനെ…

അയാളൊരു തനി റൗഡി ആണെന്ന തോന്നുന്നത്…

പിന്നെ അയാളുടെ ഒരു ഒലിപ്പീരും…

നമുക്ക് ആ പെണ്ണിനോട് ഒന്ന് ചെന്ന് പറഞ്ഞാലോ ദേവു..

ഒന്ന് പോയെടി.. എന്നിട്ട് അയാൾ ഇതറിഞ്ഞിട്ട് വേണം അടുത്ത പാര തരാൻ..

ഒന്നിന്റെ ക്ഷീണം മോളത് മാറിയാരുന്നോ..

ഹിഹി ഇല്ല 😁😁

ന്നാ ന്റെ മോള് മിണ്ടാതെ അവിടെ ഇരുന്നോ..

അന്ന് ഞങ്ങൾ ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങിയതേ ഇല്ല.. ക്യാന്റീനിൽ പോലും പോയില്ല…

അങ്ങനെ കോളേജ് വിട്ടു പോവാൻ നേരം ഗേറ്റിനടുത്തു അതാ നിൽക്കുന്നു ആ റൗഡി..

ഞാൻ നീതുവിന് കാണിച്ചു കൊടുത്തു..

മോളെ ഇയാള് നിന്നേം കൊണ്ടേ പോവൂ എന്നാ തോന്നുന്നേ..

നാളെ മുതൽ നീ പർദ്ദ ഇട്ടു വരേണ്ടി വരും..

ഞാൻ മാത്രമല്ല.. നീയും..

ആ അതും ശരിയാ…

ഞങ്ങൾ ആ ഭാഗത്തേക്കെ നോക്കിയില്ല…നല്ല തിരക്കായതുകൊണ്ട് അയാളുടെ കണ്ണിൽ പെടാതെ എങ്ങയൊക്കെയോ പുറത്തു കടന്നു…

ഞാൻ കണ്ടില്ലെന്ന അവളുടെ വിചാരം.. സ്റ്റാന്റിലേക്കാണല്ലോ പോവുന്നെ…

അവൻ അവളെ പിന്തുടർന്നു.. അവളറിയാതെ..

സ്റ്റാൻഡിലെ കൽ ബെഞ്ചിൽ ഇരുന്നു വാതോരാതെ സംസാരിക്കുന്ന അവളെ അവൻ അത്ഭുതത്തോടെ നോക്കി നിന്നു…

ഇവളാണോ ഇന്ന് തന്റെ മുന്നിൽ മിണ്ടാപ്പൂച്ചയായി നിന്നത്….? അവനു ചിരി വന്നു

അവൾ പോവുന്നത് വരെ അവൻ അവിടെതന്നെ നിന്നു… ശേഷം അവളിരുന്ന ആ ബെഞ്ചിൽ പോയിരുന്നു.

അവിടെ അതാ ഒരു റോസാപൂ വീണുകിടക്കുന്നു.. വാടിയിട്ടുണ്ട്..

അത് അവളുടെ മുടിയിഴകളിൽ നിന്ന് ഊർന്നുവീണതാണല്ലോ എന്നോർത്തപ്പോൾ അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

അവൻ അത് കൈയിലെടുത്ത് തന്റെ നെഞ്ചോടു ചേർത്തു വെച്ചു..

കണ്ണടച്ച് അവിടെ ചാരി ഇരുന്നു.. അവന്റെ കണ്ണുകളിൽ അവളുടെ മുഖം തെളിഞ്ഞു വന്നു…. .

💜💜💜💜💜

ഇന്ന് പതിവിലും നേരത്തെ പഠിക്കാനുണ്ട് എന്ന് പറഞ്ഞു ഞാൻ മുകളിലേക്ക് പോന്നു…..

ഇതിപ്പോ എങ്ങനെ എഴുതിതുടങ്ങണം….

സ്നേഹം നിറഞ്ഞ ഏട്ടന്..

ഛെ.. ഏട്ടൻ വേണോ..

ആ കിടന്നോട്ടെ..

നീതുവിനെ ഒന്ന് വിളിക്കാം..

ഫോൺ എടുത്തു വിളിച്ചു….

ഡാ ഞാൻ എങ്ങനാ പ്പോ എഴുതാ…

എന്റെ ദേവൂസെ.. നീ കവിതയൊന്നും അല്ലല്ലോ എഴുതുന്നത്.. അർത്ഥം അലങ്കാരോം ഒക്കെ നോക്കാൻ…

അതും ആ റൗടിക്കല്ലേ..

അപ്പൊ അത്ര ആലോചിച്ചൊന്നും എഴുതണ്ട..

എന്ധെലും ഒക്കെ എഴുതി അങ്ങ് ഒപ്പിക്..

ന്ന ശരി നീതു….

ശരിയാ ഞാനെന്തിന് ഇങ്ങനെ ചിന്തിക്കണം…എന്ധെലും ഒക്കെ അങ്ങ് എഴുതാം…

ആ അങ്ങനെ അവസാനം അതെങ്ങെഴുതി…

മടക്കിവെക്കുന്നതിനിടയിൽ പെട്ടന്ന് ഉണ്ണി കയറി വന്നു..

പെട്ടന്ന് ഞെട്ടിപിടഞ്ഞെഴുന്നേറ്റ് തിരിഞ്ഞു നിന്നു കത്ത് പിടിച്ച കൈ പുറകിലേക്ക് പിടിച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോൾ അവനൊന്ന് ചുഴിഞ്ഞു നോക്കി

ഇടക്ക് പിറകിലേക് നോക്കുന്നുണ്ട്..

എന്താ ചെച്ചിൻടെ കയ്യിൽ…?

ഒന്നുല്ല…

ഞാൻ വേഗം മേശമേൽ ഉണ്ടായിരുന്ന ബൂക്കിനിടയിലേക് അത് തിരുകി വെച്ചു..

നോക്കട്ടെ….

ന്നാ നോക്കിക്കോ… ഞാൻ കൈ രണ്ടും ഉയർത്തി കാണിച്ചു..

മ്മ് മ്മ്…. എന്ധോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട്…. അവനൊന്ന് കൂർപ്പിച്ചു നോക്കി…

ആണോ.. അത് നിന്നെത്തന്നെ ആയിരിക്കും.. പോയി കുളിക്കെടാ ചെക്കാ..

ഒരു ദിവസം എന്റെ കയ്യിൽ കിട്ടും…

ഓ.. പിന്നെ കിട്ടിയ നീ ഞൊട്ടും..

ആ കാണാം..നിനക്ക് ഇപ്പൊ എന്താ വേണ്ടേ…?

അമ്മ വിളിക്ണ്ടേ…

ഞാൻ വന്നോളാം…

അവൻ പോയപ്പഴാണ് ശ്വാസം ഒന്ന് നേരെ വീണത്…

രാവിലെ എണീറ്റപ്പോൾ ഒരു ഉത്സാഹവും തോന്നിയില്ല..

ഇന്നാ റൗഡിയെ എങ്ങനെ നേരിടും..

വേഗം കുളിക്കാൻ കയറി….

കുളി കഴിഞ്ഞു പുറത്തു വന്നപ്പോൾ.. വാതിലിനു മുന്നിൽ ഒരു നിഴൽ മിന്നിമാഞ്ഞു…

അവിടേക്കു ചെന്നപ്പോൾ ഉണ്ണി അതാ വിളിച്ചു കൂവുന്നു..

അമ്മേ അച്ഛാ ഒന്നോടി വന്നേ…

പിന്നെ താഴേക്കു ഒരോട്ടമായിരുന്നു..

താഴെ എത്തിയപ്പോൾ അമ്മയും അച്ഛനും എന്നെ നോക്കി നിൽക്കുന്നുണ്ട്… കയ്യിൽ ഞാനെഴുതിയ കത്തും….

ഉണ്ണിയാണെങ്കിൽ മുഖം പൊത്തി ചിരിക്കുന്നുമുണ്ട്…

ദേവു.. എന്തായിത്…?

അമ്മ കണ്ണുരുട്ടി…

ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി…. 🥵🥵

തുടരും… 😃

Related Posts

Leave a Reply

Your email address will not be published. Required fields are marked *