മുഖം നോക്കി സംസാരിക്കാൻ മടിയുള്ളവന്റെ നോട്ടം നെഞ്ചിലേക്ക് തറച്ചതും,വഷളച്ചിരിയോടെ അവൻ സംസാരം തുടർന്നതും തൊണ്ട വരണ്ടു അവന്റെ…….

മു ലച്ചി

Written by Sabitha Aavani

കുഞ്ഞുപെറ്റിക്കോട്ടിനുള്ളിൽ വലിപ്പം വെച്ച മു ലകളെ ഒളിപ്പിക്കാൻ
കഷ്ടപ്പെട്ട കൗമാരത്തെ ഓർത്തുപോകുന്നു.

അതിന്റെ പേരിൽ ഉപേക്ഷിച്ച ഏറ്റവും പ്രിയപ്പെട്ട ഉടുപ്പിനെ ഇന്നും കൊതിയോടെ ഓർക്കാറുണ്ട്.

ബ്രായെന്ന വസ്ത്രത്തെ ശരീരം ആദ്യമായി  സ്വന്തമാക്കിയതും അതേ കൗമാരത്തിൽ തന്നെ!

ശ്വസംവിടാൻ അനുവദിക്കാതെ മു ലകളെ പൊതിഞ്ഞ് കെട്ടി തുടങ്ങിയത് അന്നുമുതലാണ്.

എല്ലാ പെണ്ണുടലുകളും മു ലകള്‍ക്ക് മാത്രം ഒരു പ്രത്യേകതരം കരുതല് കൊടുക്കാറുണ്ട്.

ശാരീരിക വടിവിനും ഭംഗിയ്ക്കും അപ്പുറം മു ലകളെ സ്ത്രീകള്‍ അതീവമായി
സ്നേഹിച്ച് പോകാറുണ്ട്.

പക്ഷെ എത്രയെത്ര തുറിച്ചുനോട്ടങ്ങൾ… ശരീരം കാർന്ന് ചോരകുടിയ്ക്കുന്ന
മനുഷ്യരെ കണ്ട മു ലകൾ ഉൾവലിയാനാകുമായിരുന്നെങ്കിൽ എന്നേ തോടിനുള്ളിലേയ്ക്ക് തലവലിക്കുന്ന ആമയെപോൽ ഉൾവലിഞ്ഞേനെ.

യൗവനത്തിന്റെ ആരംഭത്തിലെ മു ലകളിലേക്ക് ചേക്കേറിയ ചേലത്തുണ്ട്പ ലയാവർത്തി അടർത്തി മാറ്റാൻ ശ്രമിച്ച നോട്ടങ്ങളുണ്ട്.

മുഖം നോക്കി സംസാരിക്കാൻ മടിയുള്ളവന്റെ നോട്ടം നെഞ്ചിലേക്ക് തറച്ചതും,
വഷളച്ചിരിയോടെ അവൻ സംസാരം തുടർന്നതും തൊണ്ട വരണ്ടു അവന്റെ മുന്നിൽ നിന്നും വിയർത്തതും ഓർക്കുമ്പോൾ മു ലകളിൽ നിന്നൊരു നിലവിളി ഉയരും

“നിങ്ങൾ എന്നേ വെറുതെ വിടൂ…” എന്നവർ കേഴുന്നതായി തോന്നും.

തിരക്കിട്ട ബസിന്റെ യാത്രയിലെപ്പോഴോ അജ്ഞാതമായൊരുവന്റെ കൈകൾ മു ലകളിലേക്ക് അമര്‍ന്നതും മുഖം കാണിക്കാതെ തിരക്കിലേക്ക് പോയ ആ ഒരുവനെ ഇന്നും കണ്ണുകൾ ഭീതിയോടെ എല്ലാ ആൾക്കൂട്ടങ്ങളിലും തേടും.

എല്ലാ ആള്‍കൂട്ടങ്ങളും അതേ ഭീതിയെ ഓര്‍മ്മപ്പെടുത്തും..ഏതു നിമിഷവും ആരാലോ ആക്രമിക്കപ്പെടുമെന്ന്ഭ യക്കുന്ന ഒരു രാജ്യമാണ് മു ലകളെന്ന് തോന്നും. അപ്പോൾ ശരീരത്തിരുന്ന് മു ലകൾ ഉറക്കെ  നിലവിളി കൂട്ടുന്നതായി തോന്നും.

ര തിയുടെ ഉ ന്മാദങ്ങളിൽ അവൾക്കായി അവ കുറുകും … സ്നേഹത്തിന്റെ അമൃത് പേറി ഹൃദയം നിറഞ്ഞ് ഒരുവനത് സമ്മാനിക്കുമ്പോൾ അവളുടെ മനസ്സും ശരീരവും നിറഞ്ഞിരിക്കും. അവളുടെ അഴകളവുകളെ അവനല്ലാതെ മറ്റാര്‍ക്കാണ് അവ പങ്ക് വെയ്ക്കുക.

പേറ് കഴിഞ്ഞ പെണ്ണിന്റെ മു ലകൾ കുഞ്ഞിന് ജീവനേകുമ്പോൾ മു ലക്കണ്ണ്  പൊട്ടിയൊലിച്ച ചോ രയും പ ഴുപ്പും കണ്ടവൾ എത്ര തവണ തന്റെ മു ലകളെ പഴിച്ചിട്ടുണ്ട്. വേദനതിന്ന് കൊണ്ട് തന്നെ കുഞ്ഞിന് വീണ്ടും അമൃതേകിയിട്ടുണ്ട്.

പ്രായമാവും തോറും വളർച്ച മാറി എത്ര തവണ അവ വലുതും ചെറുതുമായി
മനസ്സിനെ പറ്റിച്ചിട്ടുണ്ട്? വാർധക്യത്തിന്റെ അവസാനങ്ങളിലേക്ക്ക ടന്ന് മു ലകൾ തൊലിചുളുങ്ങി ഉണങ്ങി ശരീരമൊട്ടി ശൂന്യമായി കിടന്നിട്ടുണ്ട്.

മു ലകളെ നിങ്ങൾ എത്ര ചരിത്രങ്ങളിൽ ഇടം പിടിച്ചു? എത്ര സമരങ്ങളിൽ നിങ്ങൾ ചർച്ചയായി?

എന്നിട്ടും വിടാതെ പിന്തുടരുന്നൊരു ജാലവിദ്യ പെണ്ണിന്റെ മു ലകളിൽ തൂങ്ങി
ജീവന്‍ കൈയ്യിലെടുത്ത്അ വളുടെ മുഖത്ത് നോക്കി ചിരിക്കുന്നു..ലോകം അവളെ വിളിക്കുന്നു 

മു ലച്ചി!

🥰

Related Posts

Leave a Reply

Your email address will not be published. Required fields are marked *