മോന്റെ അടുത്ത ബോൾ സിക്സ് അടിക്കാൻ നിക്കുമ്പോൾ ആണ് ശ്രദ്ധിച്ചത് ബോളിനെക്കാൾ വലിപ്പത്തിൽ എന്തോ ഒന്ന് മുഖം ലക്ഷ്യമാക്കി വരുന്നു……..

എഴുത്ത്:-സൽമാൻ സാലി

ധെ… ഒന്നിങ് വന്നേ….!!

മോനോടൊപ്പം മുറ്റത്തുനിന്നും ക്രിക്കറ്റ് കളിചോണ്ടിരിക്കുമ്പോൾ ആണ് അവൾ അകത്ത് നിന്നും വിളിച്ചു കൂവിയത്…

ആ… വല്ല തേങ്ങ ചിരവാനാകും എന്ന് കരുതി ഞാൻ കളി തുടർന്നു…

അല്ലേലും സച്ചിന്റെ റെക്കോർഡ് തകർക്കാൻ നിക്കുമ്പോൾ ആണ് അവളുടെ വിളി..

മോന്റെ അടുത്ത ബോൾ സിക്സ് അടിക്കാൻ നിക്കുമ്പോൾ ആണ് ശ്രദ്ധിച്ചത് ബോളിനെക്കാൾ വലിപ്പത്തിൽ എന്തോ ഒന്ന് മുഖം ലക്ഷ്യമാക്കി വരുന്നു…

“”വലതു മാറി ഇടത്തോട്ട് നീങ്ങി മുഖം വെട്ടിച്ചത് കൊണ്ട് ദേഹത്തു കൊള്ളാതെ രക്ഷപെട്ടു..

വന്നത് എന്താണെന്ന് നോക്കി തിരിഞ്ഞു നിന്നതും മുന്നിൽ അവൾ…

മണിച്ചിത്രത്വഴിലെ ഗംഗയെപ്പോലെ കണ്ണുകൾ ചുവപ്പിച്ചു കൊണ്ട് എന്റെ മുന്നിൽ അതാ അവൾ എന്റെ കെട്ടിയോൾ…

“”വരമാട്ടെ… നീ വരമാട്ടെ… ഞാൻ വിളിച്ചാൽ നീ വരമാട്ടെ….

ഡയലോഗ് എന്റെ മനസ്സിൽ തോന്നിയതോ അതോ അവൾ പറഞ്ഞിരുന്നോ എന്ന് ഇപ്പോളും വ്യക്തമല്ല….!!!!

അവൾ ഗംഗയെ പോലെ ഉറഞ്ഞു തുള്ളുന്നത് കണ്ടു മോൻ പപ്പു ചാടി പോകും പോലെ പറമ്പിക്കൂടേ ചാടി ചാടി.. ഓടി രക്ഷപെട്ടു….

നാഗുലനെ രക്ഷിക്കാൻ അമേരിക്കയിൽ നിന്നും ഡോക്ടർ സണ്ണികുട്ടൻ വന്നെങ്കിലും എന്നേ രക്ഷിക്കാൻ ആരും ഉണ്ടായില്ല….

ധെ… മനുഷ്യാ ആരാ ഈ റഹ്മത്ത്… എനിക്ക് ഇപ്പൊ അറിയണം….

പടച്ചോനെ.. ഏത് രഹ്മതിന്റെ കാര്യമാ ഇവൾ പറയുന്നത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലലോ എന്ന് ആലോചിച്ചു നിക്കുമ്പോ ആണ് അടുത്ത ചോദ്യം…

“”ഓള് എന്തിനാ ഇങ്ങക്ക് ബിരിയാണി വെച്ചു തരുന്നത്.. എനിക്ക് ഇപ്പൊ അറിഞ്ഞേ പറ്റൂ.. നിങ്ങൾക് അവളിൽ എത്ര കുട്ടികൾ ഉണ്ട്..??

റഹ്മത്ത് ആരാണെന്ന് അറിയില്ല പിന്നെയാ കുട്ടികൾ..മനസ്സിൽ പറഞ്ഞെങ്കിലും ശബ്ദം പുറത്ത് വന്നില്ല…

“”അല്ല എന്താ നിനക്ക് പറ്റിയത്.. നീ വല്ലതും കണ്ടു പേടിച്ചു പോയോ..??

എരി തീയിൽ എണ്ണ ഒഴിച്ചത് പോലെ ആയി എന്റെ ആ ചോദ്യം.. കയ്യിലുണ്ടായിരുന്ന മടൽ ബാറ്റ് പിടിച്ചു വാങ്ങി എന്റെ ഫോൺ എനിക്ക് നേരെ നീട്ടി…

“”ഒന്നും അറിയാത്ത ആള്.. ആ വഹാട്സാപ്പ് ഒന്ന് എടുത്ത് നോക്ക്.. അപ്പൊ മനസിലാകും ആരാണ് കണ്ടു പേടിക്കുന്നത് എന്ന്…

“”പടച്ചോനെ പണി പാളിയാ… ഇനി ഫേസ്ബു ക്കിൽ ചാറ്റ് ചെയ്ത ഏതേലും പെണ്ണ് മെസ്സേജ് അയചോ… എങ്കിൽ തീർന്നത് തന്നെ എന്നാലോചിച്ചു ഞാൻ വാട്സാപ്പ് തുറന്നപ്പോൾ ആദ്യം കാണുന്നത് തന്നെ.. റഹ്മത്ത് എന്ന പേര്…

മെസ്സേജ് തുറന്ന് നോക്കിയപ്പോൾ “”ബിരിയാണി റെഡി വേഗം വന്നോളു.” എന്നൊരു മെസ്സേജും…

മനസ്സിൽ ഞാൻ ചിരിച്ചു ചിരിച്ചു വയ്യാണ്ടായെങ്കിലും അവളുടെ മുഖത്തു നോക്കി ചിരിക്കാൻ നിന്നില്ല…

ചിരിച്ചിരുന്നേൽ മൂന്നാം ദിവസം എന്റെ ദുആ ഇരക്കലിന്റെ നെയ്‌ച്ചോർ നാട്ടു കാർ തിന്നേനെ…

എടീ ഇത് റഹ്മത്ത് ഹോട്ടലിൽ നിന്നും അവർ മെസ്സേജ് അയച്ചതാ.. എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞു അവിടെ നല്ല ബിരിയാണി കിട്ടുമെന്ന് അത് ഞാൻ വിളിച്ചു ഓർഡർ ചെയ്തിരുന്നു റെഡി ആയാൽ വാട്സാപ്പിൽ മെസ്സേജ് അയക്കാൻ പറഞ്ഞത് ഞാൻ മറന്നു.. നീ ഇവിടെ തന്നെ നിക്ക് ഞാൻ ഇപ്പൊ പോയി ബിരിയാണി വാങ്ങി വരാമെന്നും പറഞ്ഞു ഫോണും പിടിച്ചു അകത്തേക്ക് ഓടി…

ഡ്രസ്സ്‌ മാറി ബൈക്കിന്റെ കീ എടുത്ത് പുറത്തോട്ട് ഇറങ്ങിയതും അവൾ ഒരു ചുരിദാറും ഇട്ടു ബൈക്കിന്റെ അടുത്ത് വന്നു നിൽക്കുന്നു…

“”ഏതായാലും നിങ്ങൾ പോകുമ്പോൾ ബൈക്കിൽ ഒരു സീറ്റ് കാലിയല്ലേ ഞാനും വരുന്നു ബിരിയാണി വാങ്ങാൻ….

അവളേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല സംശയം കുടുങ്ങിയാൽ അത് മാറുന്നത് വരെ ഓൾക് ഒരു സമാധാനോം കിട്ടൂല… അത്രക്ക് ബിശ്വാസം ആണ് മ്മളെ കെട്ടിയോൾക് എന്നേ….

ബിരിയാണി വാങ്ങിച്ചു അവളുടെ കയ്യിൽ കൊടുത്തു ഫോണിൽ ബാക്കിയുള്ള സകല പെണ്ണിന്റെ പേരുള്ള നമ്പറും ആണിന്റെ പേര് ആക്കി എഡിറ്റ് ചെയ്തിട്ടാണ് അന്ന് വീട്ടിൽ കേ റിയത്… അല്ലെങ്കിൽ നാളെ ഗാംഗുലിയുടെ റെക്കോർഡ് തകർക്കാൻ നേരം ഉരുളിയെങ്ങാനും പറന്നു വന്നാലോ….

സ്വന്തം ഫോണിൽ വേറെ പെണ്ണിന്റെ നമ്പർ save ചെയ്യൽ ആരോഗ്യത്തിന് ഹാനീകരം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *