റെയിൽവെ പുറം മ്പോക്കിൽ ഉള്ള ആ ഒറ്റമുറി വീടിന്റെ തകര വാതിൽ മെല്ലെ കരഞ്ഞു കൊണ്ട് തുറന്നപ്പോൾ…..

Story written by Noor Nas

റെയിൽവെ പുറം മ്പോക്കിൽ ഉള്ള ആ ഒറ്റമുറി വീടിന്റെ തകര വാതിൽ മെല്ലെ കരഞ്ഞു കൊണ്ട് തുറന്നപ്പോൾ

അമ്മ സാവിത്രി കുട്ടിയെ ഒന്നു നോക്കി ആ നോട്ടത്തിന്റെ അർത്ഥം അവൾക്ക് സുപരിചിതമാണ്..

മുഷിഞ്ഞ ചാക്കിനു മുകളിൽ വിയർത്തു കുളിച്ചു കിടക്കുന്ന കുഞ്ഞിനെ വാരിയെടുത്തു . സാവിത്രി പുറത്തേക്കുള്ള തകര വാതിലിന്റെ അടുത്ത് എത്തിയപ്പോൾ

മുഖത്ത് വഷളൻ ചിരിയുമായി ഒരാൾ

കുറച്ചു സമ്മയം അയാൾ വഴി തടഞ്ഞു നിന്നു പിന്നെ വഴി മാറി കൊടുത്തു കൊണ്ട് അയാൾ പറഞ്ഞു അരമണിക്കൂർ കഴിഞ്ഞു ഇങ്ങു കെട്ടിയെടുത്താൽ മതി കേട്ടോ

സാവിത്രി തിരിഞ്ഞു നോക്കാതെ കുഞ്ഞിനേയും ഒക്കത്തു വെച്ച് പോകുബോൾ തന്നിക്ക് പിറകിൽ അടയുന്ന

വീടിന്റെ തകര വാതിലിന്റെ വിലാപം

സാവിത്രി ട്രാക്കിലേക്ക് കയറുബോൾ അപ്പുറത്തെ ട്രാക്കിൽ കൂടി ഒരു ട്രെയിൻ പാഞ്ഞു പോകുന്നുണ്ടായിരുന്നു

അതിന്റെ കാറ്റിൽ സാവിത്രിയുടെ ചെമ്പു നിറമുള്ള മുഷിഞ്ഞ മുടികൾ പാറി കളിച്ചു

അതിന്റെ സ്പർശനം ഏറ്റാവണം കുഞ്ഞി ഉറക്കത്തിൽ നിന്നും ഉണർന്നു കരയാൻ തുടങ്ങി…..

സാവിത്രി കുഞ്ഞിന്റെ കരച്ചിലുകൾ കണ്ടില്ല …

പിച്ചവെച്ചു നടക്കാൻ തുടങ്ങിയ കാലം തൊട്ട് സാവിത്രി ഇങ്ങനെ തനിയെ ഒറ്റയ്ക്ക് നടക്കാൻ പഠിച്ചിരുന്നു പിന്നെ എപ്പോളോ ഈ കുഞ്ഞും സാവിത്രിയുടെ കയ്യികളിൽ വന്നു വീണു…

പിഴച്ചു പോയ അമ്മേയെ സാവിത്രിക്ക് ഇഷ്ട്ടമില്ലായിരുന്നു

അച്ഛൻ ആരാണ് എന്ന് അറിയുക പോലും ഇല്ല….

പാതിരാവിൽ മുറിയിലേക്ക് കടന്നു വരുന്ന നിഴലുകളെ ഭയന്ന്

മുറിയുടെ മുലയിൽ കിടക്കുന്ന മുഷിഞ്ഞ ചാക്കിൽ സാവിത്രി ഒളിച്ചിരിക്കുമായിരുന്നു..

പിന്നെ എപ്പോളോ ഉറക്കത്തിലേക്ക് വഴുതി വിഴുകയും ചെയ്യും

ഒറ്റ മുറി വീടിന്റെ പൊട്ടിയ ഓടിന്റെ വിടവിലൂടെ വന്ന് അവളുടെ മുഖത്ത് പതിക്കുന്ന സൂര്യന്റെ വെട്ടമാണ് പലപ്പോഴും

സാവിത്രിയെ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തിയിരുന്നത്

അരികെ തളർന്നു കിടക്കുന്ന അമ്മയെ പുച്ഛത്തോടെ നോക്കി കണ്ട നാളുകൾ..

പക്ഷെ ഇന്ന് അവൾക്ക് ആ വീട്ടിലേക്ക് തിരിച്ചു പോകുന്നത് ചിന്തിക്കാൻ കൂടി വയ്യായിരുന്നു…

ട്രെയിനുകൾ ഓടാത്ത ട്രാക്കിൽ നിന്നും

അവളുടെ ചിന്തകൾ അവളെ അപ്പുറത്തെ ട്രാക്കിലേക്ക് കൊണ്ട് പോയപ്പോൾ

പിറകെ അലറി കൊണ്ട് വരുന്ന ട്രെയിന്റെ

ശബ്ദം അവൾ കേട്ടില്ല

കൂടെ ദുരെ നിന്നും വിളിക്കുന്ന അമ്മയുടെ ശബ്ദവും..

മോളെ സാവിത്രി എന്ന ആ വിളി ട്രെയിനിന്റെ ശബ്ദത്തിൽ അലിഞ്ഞു ചേർന്നപ്പോൾ

റിയിൽവെ ട്രാക്കിന്റെ ഓരത്തു ഉള്ള പാഴ് കാടുകൾ ട്രയിനിന്റെ കാറ്റിൽ ആടിയൂലഞ്ഞപ്പോൾ

അതിന്റെ ഇലകളിൽ വന്നു വീണ രണ്ട് രക്ത തുളികൾ…

ട്രെയിൻ അകന്നു പോയപ്പോൾ ആ ഇലകൾ നിശ്ചലമായി

അതിൽ നിന്നും ഈറ്റി വീണ ര ക്തം തുള്ളികൾ സാവിത്രീയുടെയും കുഞ്ഞിന്റെയും മ രണത്തിന്റെ കയ്യൊപ്പ് ആയിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *