ലവൻ പറയാതെ ഫോൺ വെച്ചിട്ട് പിന്നെ വിളിച്ചിട്ട് എടുക്കാതെയും കൂടെയായപ്പോ എനിക്കുണ്ടായ സങ്കടം വല്ലോം അവനറിയാവോ.. …

എഴുത്ത്:- അബ്രാമിൻ്റെ പെണ്ണ്

ആകെക്കൂടിയുള്ള ക്രഷ്നോട് വീഡിയോ കാൾ ചെയ്തോണ്ടിരിക്കുവാരുന്നു..എങ്ങനെയോ, എന്തോ ഫിൽറ്റർ പെട്ടെന്നങ്ങു മാറി നോർമൽ വീഡിയോ കാളിലേയ്ക്ക് പോയി…

അവനും ഞാനും ഒരേപോലെ പകച്ചു പോയി.. എന്തെങ്കിലും പറയാനൊക്കുന്നതിനു മുൻപ് അവൻ കാൾ കട്ട്‌ ചെയ്ത്.. അങ്ങോട്ട് വിളിച്ചിട്ട് എടുക്കുന്നതുമില്ല..കൊറേ നേരം കഴിഞ്ഞപ്പോ…

“ടീ,, അമ്മച്ചി കണ്ടോണ്ട് വന്നിട്ട് എന്തേലും പ്രശ്നമൊണ്ടാക്കിയോ…??

ചോദ്യത്തോടൊപ്പം ദോണ്ടേ ഈ കണ്ണും തുറിച്ചിരിക്കുന്ന ഇമോജിയും…

യെവനെന്ത് കുന്തമാണ് പറയുന്നതെന്ന് ഞാൻ..

” ഏത് അമ്മച്ചി കണ്ടോണ്ട് വന്നെന്നാ,, നിനക്ക് പ്രാന്തൊണ്ടോ പടേ,, അമ്മ വയ്യാതെ കിടക്കുവല്ലേ…

ലവൻ പറയാതെ ഫോൺ വെച്ചിട്ട് പിന്നെ വിളിച്ചിട്ട് എടുക്കാതെയും കൂടെയായപ്പോ എനിക്കുണ്ടായ സങ്കടം വല്ലോം അവനറിയാവോ..

“ങ്‌ഹേ,, അത് അമ്മച്ചിയല്ലാരുന്നോ.. പിന്നെ വീഡിയോയിൽ പെട്ടെന്ന് കേറി വന്ന ആ തള്ളച്ചി ഏതാ. നിന്നെപ്പോലിരിക്കുന്നു…

ഈശോ,, ന്റെ ക്രഷ് തെറ്റിദ്ധരിച്ചു…

“ടാ,, സോറി,, അത് അമ്മച്ചിയും തള്ളച്ചിയുമൊന്നുമല്ല..ഞാനാരുന്നു…ഫിൽറ്റർ മാറിപ്പോയതാ,, സോറി…

ലവൻ മിണ്ടുന്നില്ലെടെ..

“ടാ,,,, ടാ,,,, എന്താ മിണ്ടാത്തെ..

കാറിക്കൂവി വിളിച്ചിട്ടും മിണ്ടുന്നില്ല.. വല്ല ഹൃദയാഹ്ലാദവും വന്ന് ഫോണും കയ്യിൽ പിടിച്ചു ചത്തിരിക്കുവാന്നോ..

“ങ്‌ഹേ,, ങ്ങാ,, കേൾക്കുന്നുണ്ട്.. ടീ വല്ലാത്ത തലവേദന… ഞാനൊന്നുറങ്ങട്ടെ.. വിളിക്കാം കേട്ടോ.. ബൈ…

ഫോണും വെച്ചിട്ട് ലവൻ പോയി.. കുറച്ചു നേരം കഴിഞ്ഞു നോക്കിയപ്പോ അവന്റെ ഐഡി കാണുന്നില്ല.. ഫേസ്ബുക്ക്,, വാട്സ്ആപ്പ്,, ഇൻസ്റ്റാ,, ടെലിഗ്രാം,, ഒന്നും കാണുന്നില്ല..

ഇനി ബ്ലോക്കിയതെങ്ങാനുമായിരിക്കുവോ..??

അല്ലായിരിക്കും…

നല്ല തലവേദന കാണും… മാറിയിട്ട് വരുമായിരിക്കും…

ല്ലേ…???

Related Posts

Leave a Reply

Your email address will not be published. Required fields are marked *