ലോഡ്ജ് മുറിയുടെ മങ്ങിയ വെട്ടത്തിൽ ബാഗിൽ നിന്നും ഒരു കവർ എടുത്ത് പുറത്ത് വെയ്ക്കുമ്പോൾ രോഹന്റെമനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു ..കവർ തുറന്ന് അവനത് പുറത്തേയ്ക്ക് എടുത്തു……..

അവനില്‍ നിന്നും …

Story written by Sabitha Aavani

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ലോഡ്ജ് മുറിയുടെ മങ്ങിയ വെട്ടത്തിൽ ബാഗിൽ നിന്നും ഒരു കവർ എടുത്ത് പുറത്ത് വെയ്ക്കുമ്പോൾ രോഹന്റെമനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു ..കവർ തുറന്ന് അവനത് പുറത്തേയ്ക്ക് എടുത്തു.

ഇളം വയലറ്റ് ഷിഫോണ്‍ സാരിയും വെള്ള ഹക്കോബാ ബ്ലൗസും. കൂട്ടത്തിലൊരു കുഞ്ഞു പൊതി വളരെ സൂക്ഷ്മതയോടെ അവന്‍ പുറത്തെടുത്തു. നിറയെ മണികൾ പിടിപ്പിച്ച പാദസരം..അത് കൈയ്യിലെടുത്ത് രണ്ടു തട്ട്… ചിൽ എന്ന ശബ്ദം കാതുകളെ വല്ലാതെ മോഹിപ്പിക്കുന്നു.

അത് കാലിലണിഞ്ഞ് നടക്കുമ്പോള്‍ ആ ശബ്ദം തന്നെ എത്ര മാത്രം സന്തോഷിപ്പിക്കും… പെണ്ണെന്ന് തന്നെ അത് അടയാളപ്പെടുത്തും ഉറപ്പ്. അവനതിൽ ചുണ്ടു ചേർത്തു. കറുത്ത കുപ്പിവളകളും , വെള്ളി മുത്തുകൾ തൂക്കിയ ജിമിക്കയും ,ചുവന്ന വലിയവട്ടപ്പൊട്ടും,കണ്മഷിയും,ലിപ്സ്റ്റിക്കും നോക്കി അവന്റെ കണ്ണുകൾ വിടർന്നു…

എന്തൊരു ഭംഗിയാണ്…ഇതൊക്കെ ഇട്ട് അണിഞ്ഞൊരുങ്ങി തന്നിലെ പെണ്ണിനെ പുറത്തെടുക്കാൻ കൊതിയായിട്ട് വയ്യ. ബാഗിൽ നിന്നും ടവ്വലും എടുത്ത് രോഹൻ കുളിമുറിയിലേക്ക് പോയി.

ഷേവിങ്ങ് ക്രീം മുഖത്ത് തടവി അവൻ താടി രോമങ്ങൾ മുഴുവന്‍ നീക്കം ചെയ്തു. ശേഷം കൈകളിലെ നീളൻ രോമങ്ങളും… പുരുഷനെന്ന് ഓർമ്മിപ്പിക്കുന്ന ആ നീളൻ രോമങ്ങൾ തന്റെ ഉള്ളിലെ പെണ്ണിന്റെ മാറ്റു കുറയ്ക്കണ്ട. കൈകൾ എത്ര മൃദുവായി… ശരിക്കും പെണ്ണിന്റേത് പോലെ തന്നെ… മുഖം സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ആകെ ഒരു നീറ്റൽ.

കുളിച്ച് കയറി വന്ന് കയ്യിലുണ്ടായിരുന്ന ലോഷൻ പുരട്ടുമ്പോൾ അവന്റെ ശരീരം നന്നേ തണുത്തിരുന്നു.
ബാഗിൽ നിന്നെടുത്ത ഷേയ്പ് വിയർ ഇട്ട്. പാഡഡ് ബ്ര യിസിറും ഇട്ട് അവൻ കണ്ണാടിയിൽ നോക്കി.
ശരീരം ഒരു സ്ത്രീയായി മാറുന്നത് അവൻ തന്റെ കണ്ണുകൾ കൊണ്ട് നന്നേ ആസ്വദിക്കുന്നതായി തോന്നി.
ബ്ലൗ സിട്ട് സാരി ഞൊറിഞ്ഞുടുത്ത് അവൻ ഒരുവളായി എത്ര പെട്ടെന്നാണ് പരിണമിച്ചത്.

ശരീരത്തിലുപരി അവന്റെ മനസ്സ് ഒരു പെണ്ണായി പണ്ടേ പാകപ്പെട്ടതിനാലാവാം ശരീരം എത്രവേഗമാണ് അവനിലെഅവളെ ഉൾക്കൊണ്ടത്. കണ്ണാടിയ്ക്കു മുന്നിൽ നിന്നും കണ്ണെടുക്കാതെ അവൾ അവളുടെ ശരീരവടിവുകളെ ആസ്വദിക്കുവായിരുന്നു. അവളെ ഇനി നമുക്ക് വേദ എന്ന് വിളിക്കാം. സാരിത്തലപ്പ് അല്പം അയച്ചിട്ട് ഇടുപ്പിലെ സാരിമുറുക്കി കുത്തി അവൾ തന്റെ ശരീരത്തെ കൊതിയോടെ നോക്കി.

എന്ത് സുന്ദരിയാണ് ഞാൻ… ടൈ ചെയ്ത വെച്ചിരുന്ന നീളൻ കോലൻ മുടി അഴിച്ചിട്ട് അതിൽ കൈ കൊണ്ട് കോതി അവൾ തന്റെമുടിയിഴകളെ കാറ്റില്‍ പറത്തി. കണ്ണെഴുതി….ചുവന്ന പൊട്ട് തൊട്ട് …പാദസരമിട്ട് … ചുണ്ടിൽ ഇളം ചുവപ്പ് ലിപ്സ്റ്റിക്ക് തേച്ച് ….കരിവളയും കമ്മലും അണിഞ്ഞ്അ വൾ കണ്ണാടിയിൽ നോക്കി. എത്ര കണ്ടിട്ടും കൊതി തീരുന്നില്ല… എത്ര ആസ്വദിച്ചിട്ടും മതിവരാതെ അവൾ നിന്നു. നീളൻ കഴുത്ത് ഒഴിഞ്ഞ് കിടന്നു. ഉന്തി നിന്ന എല്ലുകൾ കഴുത്തിനു ഭംഗി കൂട്ടിയതുപോലെ. ഒരു കാമുകനുണ്ടായിരുന്നെങ്കിൽ …

അവൾ കൊതിച്ചു. നാണം കൊണ്ടു ചുവക്കുന്ന കവിളിണകളെ ചുംബിക്കാൻ… എന്റെ ശരീരം മൃദുവാണെന്ന് പറഞ്ഞ് തലോടാൻ… പെൺകുട്ടികൾ ചും ബനം കൊതിക്കുന്നത് പിൻകഴുത്തിലാണെന്ന് കേട്ടിട്ടുണ്ട്. അവൾ തന്റെ പിൻകഴുത്തിൽ മറ്റാരോ ചും ബിക്കുന്നതായി സ്വപ്നം കണ്ടു..ശരീരം ഒരു മനുഷ്യനായി കൊതിക്കുന്നത് ? മുഖത്ത് മിന്നിമാഞ്ഞ നാണം ,.ശരിക്കും താന്‍ പെണ്ണായത് പോലെ… അണിഞ്ഞൊരുങ്ങി കഴിഞ്ഞ് കൈയ്യിലുണ്ടായിരുന്ന ചുവപ്പ് നെയിൽ പെയിന്റ് നഖങ്ങളിൽ തേച്ച് അവൻ തന്റെനീളന്‍ വിരലുകളെ ചുംബിച്ചു..

മൊബൈലെടുത്ത് തന്റെ പല പോസ് ഫോട്ടൊസ് പകര്‍ത്തി… എന്തൊരു ഭംഗിയാണ്… കുറച്ചു സമയം തന്നേ തന്നെ നോക്കിയിരുന്നു. കൈയ്യിലുണ്ടായിരുന്ന സാധനമെല്ലാം മുറിയിൽ വെച്ച് അവൾ മുറി പൂട്ടിയിറങ്ങി. തിരക്കുള്ള തെരുവ് അവളെ നോക്കി നിൽക്കുന്നതായി തോന്നി. തിരക്കുകള്‍ കൂടി വന്നു കൊണ്ടിരുന്നു. അലക്ഷ്യമായി നടന്നുപോകുന്ന വേദയെ നോക്കി ചെറുപ്പക്കാർ കമന്റു പറയുന്നതും, അവളുടെ വടിവൊത്ത ശരീരത്തിലേക്ക് നോട്ടമെറിയുന്നതും അവള്‍ അറിഞ്ഞു. തന്നെയൊരു പെണ്ണായി ആളുകൾ അംഗീകരിക്കുന്നുവെന്ന് ആ നിമിഷം വേദ തിരിച്ചറിയുകയായിരുന്നു. അവൾ മനസ്സ് നിറഞ്ഞു നിന്നു. മുന്‍പൊരിക്കലും ഇത്ര സന്തോഷത്തോടെ ,ആത്മവിശ്വാസത്തോടെ താന്‍ പുറത്തിറങ്ങി നടന്നിട്ടില്ല… തിരക്കുകൾ കൂടി വന്നു.

ഒഴിഞ്ഞ ഒരറ്റം കൂടി നിൽക്കുന്ന സ്ത്രീകൾക്കിടയിലേക്ക് വേദ നടന്നടുത്തു. മനോഹരങ്ങളായ സാരികളും, ആഭരണങ്ങളും വിൽക്കുന്ന ഓരോന്നും എടുത്ത് നോക്കി അവൾ വില ചോദിച്ചു. ഇഷ്ടപെട്ടതെല്ലാം വാങ്ങി അടുത്ത കടയിലേക്ക് കയറുമ്പോൾ അവിടെ മെഹന്തി ഇടാൻ ആളുകൾ തയ്യാറായി നിൽക്കുന്നു. ഒന്നുമാലോചിക്കാതെ അവർക്ക് മുന്നിൽകൈനീട്ടിയിരുന്നു കൊടുത്തു. കൈനിറയെ മെഹന്തി ഇടാൻ എത്ര കൊതിച്ചതാണ്. നിറം കടുത്ത് വരും മുന്നേ അത് കഴുകി കളയുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു. ഒരാളും തിരിച്ചറിയാതെ അപരിചിതർക്കിടയിൽ തലയുയർത്തി നടക്കുമ്പോൾ അവൻ പൂർണ്ണമായും അവളിലേക്ക്….വേദയിലേക്ക്,ചേക്കേറി കഴിഞ്ഞിരുന്നു.

തട്ടുകടയ്ക്ക് മുന്നിലിരുന്ന് ചൂട് ദോശയും ചട്നിയും കഴിച്ച് ,ചൂട് ചായ ഊതി കുടിച്ച്അ.വൾ തന്നിലെ സ്ത്രീത്വത്തെ മുഴുവനായി ആസ്വദിച്ചു. പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക് ഒരുപക്ഷെ അവൾ തന്റെ ജീവിതം ആസ്വദിക്കുന്നത് കണ്ട് അസൂയ തോന്നിയേക്കാം. കാരണം കാഴ്ച്ചയിൽ അവൾ അത്ര സുന്ദരിയും സന്തോഷവതിയുമായിരുന്നു. നേരം സന്ധ്യയോടടുത്തു… അവൾ നേരെ കടൽത്തീരം ലക്ഷ്യമാക്കി നടന്നു. അവധി ദിവസമാണ് നല്ലതിരക്കുണ്ട്. തിരമാലകൾ കാലുകളിൽവന്നു തട്ടുമ്പോൾ തന്റെ പാദസരം തിളങ്ങുന്നത് നോക്കി അവൾ പുഞ്ചിരിച്ചു..സൂര്യന്‍ കടലിലേക്ക് താണു പോകുന്നതും നോക്കി അവൾ നിന്നു. സൂര്യന്റെ അവസാന രശ്മികളും അവളെചുംബിച്ച് പകലിനോട് യാത്ര പറഞ്ഞ് പോയി.ആ സന്ധ്യ സൂര്യനസ്തമിക്കാതിരിക്കാൻ അവളേറെകൊതിച്ചിരുന്നു.ഇരുട്ട് വീണു തുടങ്ങി.
ആളുകള്‍ കൊഴിഞ്ഞ് പൊയിക്കോണ്ടിരുന്നു.

നഗരം വിജനമായിതീര്‍ന്നു. തനിച്ച് രാത്രിയുടെ സൗന്ദര്യം കൂടി ആസ്വദിക്കാന്‍ മനസ്സ് പറയുന്നു വേദ നഗരത്തിൽ വട്ടം ചുറ്റി. പലരും അവിടവിടെയായി നിന്ന് ഉറ്റുനോക്കുന്നുണ്ട്. അടുത്ത് വന്ന് രൂക്ഷമായി നോക്കി പോകുന്ന ചിലർ…അപ്പോഴാണ് രാത്രികൾക്കു മറ്റൊരു മുഖമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞത്…എതിരെ പാഞ്ഞുവന്നൊരു ബൈക്ക് തൊട്ടടുത്ത് ബ്രേക്ക് ചവിട്ടി..അതിലുണ്ടായിരുന്ന മനുഷ്യൻ അവളെ അടിമുടിയൊന്ന് നോക്കി ശേഷം ബൈക്ക് വിട്ടുപോയി..രാത്രികൾ ശരീരം കാര്‍ന്നു തിന്നുന്ന കഴുകന്മാരുടെ കൂടിയാണെന്ന് അവൾ തിരിച്ചറിയുക യായിരുന്നു..ലോഡ്ജിലെത്തി മുറി തുറന്ന് അകത്ത് കയറുമ്പോൾ അവളാകെ തളർന്നിരുന്നു. കണ്ണാടിയില്‍ നോക്കി.തളര്‍ന്ന കണ്ണുകളും ….പാറിപറന്ന മുടിയിഴകളും അയഞ്ഞ സാരീയും എന്നിട്ടും അവളെത്ര സുന്ദരി… അവള്‍ തന്റെ കവിളില്‍ തലോടി..അവരവരുടെ സൗന്ദര്യം സ്വന്തം കണ്ണിലൂടെ മാത്രമല്ല മനസ്സിലൂടെയും കാണാന്‍ ശ്രമിക്കണം അവിടെ നമ്മള്‍നമ്മുടെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ തുടങ്ങുമെന്ന് അവള്‍ ഓര്‍മ്മപ്പെടുത്തുന്നു. മനസ്സില്ലാമനസ്സോടെ സാരിയും വേഷവുമെല്ലാം അഴിച്ചു വെച്ച് അവൾ രോഹനായി..കട്ടിലിൽ മലർന്നു കിടക്കുമ്പോൾ അവൻ ചിന്തിക്കുകയായിരുന്നു എത്ര സുന്ദരമായ നിമിഷങ്ങളാണ് അവൾഅവനു സമ്മാനിച്ചത്. അവള്‍ ഓര്‍മ്മകളായി മാറിയിരിക്കുന്നു. വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് അയാൾ കതകു തുറന്നത്. താഴെ റിസപ്ഷനില്‍ ഇരിക്കുന്ന പയ്യനാണ്

“എന്താണ് ?”

“ഒരു സ്ത്രീ ഇതുവഴി വന്നോ ?”

” ഇല്ല.”

“പണിക്ക് വന്ന ചെറുക്കൻ പറഞ്ഞു ആരെയോ ഇവിടെ കണ്ടൂന്ന്…മുറി തുറന്ന് കയറിയത് ഒരുപെണ്ണാണെന്ന്.പഴയ കാലം ഒന്നുമല്ല സാറേ ഡീറ്റെയിൽസ് തരാതെ ആരെയും ഒപ്പം താമസിപ്പിക്കാന്‍ കഴിയില്ല.”

” ഇവിടെ ആരും ഇല്ല. നിങ്ങള്‍ അകത്ത് കയറി നോക്കൂ. ആ ചെക്കന്‍ കണ്ടത് എന്നെ തന്നെയാണ്.”

അന്തം വിട്ടു നിന്ന പയ്യന്‍ അടിമുടി രോഹനെ നോക്കി.

വിരലുകളിലെ നെയില്‍ പെയിന്റ് കണ്ട് പയ്യന്‍ തലയാട്ടി ചിരിച്ചു. എന്നിട്ടും അവനിലെന്തോ സംശയങ്ങള്‍ഉടലെടുത്തിരിക്കണം.”ശരി സാര്‍ …”

മുറിയില്‍ കയറി.വാതിലടയ്ക്കുമ്പോള്‍ രോഹന്‍ ഒരുപാട് ചിരിച്ചു.

മൊബൈലെടുത്ത് രാവിലെ പകര്‍ത്തിയ ഫോട്ടോസില്‍ ഒന്നുകൂടി കണ്ണോടിച്ച് നോക്കി അവന്‍ കിടന്നു.
ആരും തിരിച്ചറിയാത്ത ഇടങ്ങളില്‍ അവള്‍ക്കെന്ത് ഭംഗിയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *