വെഡിങ് ആനിവേഴ്സറിയായിട്ട് കെട്ടിയോനോട് ഇച്ചിരി സല്ലപിക്കണമെന്ന് രാവിലെ തന്നെ തീരുമാനിച്ചതാരുന്നു…വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങാൻ…….

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

വെഡിങ് ആനിവേഴ്സറിയായിട്ട് കെട്ടിയോനോട് ഇച്ചിരി സല്ലപിക്കണമെന്ന് രാവിലെ തന്നെ തീരുമാനിച്ചതാരുന്നു…വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങാൻ പതിവിലും താമയ്ച്ചു.. ഏകദേശം ആറര.. പകലൊക്കെ നമ്മള് പുൽ പുഷ്പം പോലെ വണ്ടിയോടിയ്ക്കുമെങ്കിലും രാത്രി അത് പറ്റത്തില്ല… കണ്ണ് തീരെ കാണത്തില്ല..

അതോണ്ട് ഇരുട്ടുന്നേന് മുന്നേ വീട്ടിലെത്താൻ ആറേ അറുപതിൽ വണ്ടിയിങ്ങനെ കത്തിച്ച് വിട്ട്..

മഴക്കോള്.. തണുത്ത കാറ്റ്…റോഡിലെ തിരക്കിൽ കൂടെ ശൂർ.. ശൂർ…ന്ന് പോകുന്ന ബൈക്കുകൾ.. പാണ്ടി ബസ്.. പാറ ക്വാറിയിൽ നിന്ന് വരുന്ന ടിപ്പർ ലോറി.. അതിനിടെ ചിത്രശലഭം പോലെ നീല സ്കൂട്ടറിൽ ഈ ഞാനും..

എനിക്ക് പാട്ട് പാടാൻ മുട്ടുന്ന്..

പാടാൻ മുട്ടിയാൽ അപ്പൊ പാടണം..

“ഷിക്കുണ മാമാ.. ഷിക്കുണ മാമാ.. ഷിക്കുണ മാമാ.. ഷിക്ക്…

ഹോയ്.. ഷിക്കുണ മാമാ.. ഷിക്കുണ മാമാ.. ഷിക്കുണ മാമാ ഷിക്ക്….

ബാക്കി അറിയാത്തോണ്ട് ഈ പറഞ്ഞ ഷിക്കുണ തന്നെ,, പിന്നേം പിന്നേം പാടിയപ്പോ നല്ല സുഖം.. പാടിപ്പാടി പാട്ടും നമ്മളും കൂടെ ലയിക്കുന്ന ആ സമയത്തെ ലയന സുഖത്തിലോട്ട് വന്നതും മുൻപേ പോയ ബൈക്കിന്റെ തൊട്ട് മുന്നേ പോയ കാറ് പെട്ടെന്ന് ബ്രേക്ക് പിടിയ്ക്കുന്നു.. സ്വാഭാവികമായും എനിക്ക് മുൻപേ പോയ ബൈക്കുകാരനും ബ്രേക്ക്‌ പിടിച്ചു..

എന്നാൽ ഷിക്കുണ പാടിക്കൊണ്ടിരുന്ന നീല സ്‌കൂട്ടറോടിച്ചു വന്ന ചിത്രശലഭത്തിന് ബ്രേക്ക് പിടിയ്ക്കാൻ സമയം കിട്ടിയില്ലെടേ….

വണ്ടി നേരെ ചെന്ന് മുന്നിൽ നിർത്തിയ ബൈക്കിന്റെ പിന്നിൽ ഒറ്റയിടി… ആ ബൈക്കുകാരന്റെ കു ണ്ടി ഒന്നുയർന്നു വീണ്ടും സീറ്റിൽ വന്നു വീണു..

അയാളും ചിത്രശലഭവും ഒരുമിച്ച് ഞെട്ടി..

പുള്ളി വണ്ടിയിൽ നിന്നിറങ്ങി എന്നെയങ്ങു നോക്കുവാ.. ചെവിക്കല്ലിന് തന്നെ അടിമേടിക്കാൻ പാകത്തിന് മുഖം സെറ്റ് ചെയ്ത് പാവം ചിത്രശലഭവും വണ്ടിയിൽ നിന്നിറങ്ങി പുള്ളിയുടെ കയ്യകലത്തിൽ നിന്നു..

അങ്ങേരങ്ങു നോക്കുവാ.. ഒന്നും മിണ്ടുന്നില്ല… ദേഷ്യമാണോ അതോ സങ്കടമാന്നോ.. ഒറ്റ നിൽപ്പ് നിന്നങ്ങു നോക്കുവാ.. ഇനി മനസ്സിൽ ചീ ത്ത വിളിക്കുവാന്നോ.. നേരം പോകുന്നല്ലോ ഭഗവാനേ.. ഇവന് പറയാനുള്ളത് പറഞ്ഞിട്ട് തരാൻ വല്ലോമുണ്ടെങ്കിൽ അതും തന്ന് എന്നെയങ്ങു പറഞ്ഞു വിട്ടൂടെ.. നേരം രാത്രിയാവുന്നല്ലോ തമ്പുരാനേ.. ഇരുട്ട് വീണാൽ ഇനി വേറെ വല്ല വണ്ടീടേം മണ്ടേൽ പോയി കേറുവല്ലോ…

“സോറി അണ്ണാ..

ഞാൻ അങ്ങേരെ നോക്കി പതുക്കെ പറഞ്ഞു..

പുള്ളി എന്റടുത്തോട്ട് വന്നു.. ഇപ്പൊ അടി പൊട്ടും… ഉള്ള പല്ല് താഴെ വീഴും… എന്നാലും സാരവില്ല.. കാര്യം കഴിഞ്ഞിട്ട് വീട്ടീ പോകാമല്ലോ.. ഞാൻ മനസ് കൊണ്ട് തയ്യാറെടുത്തു..

“കണ്ണൊന്നും കാണാൻ വയ്യാത്ത നിനക്കൊക്കെ ആരാ ലൈസൻസ് തന്ന് റോഡിലോട്ട് വിട്ടത്.. തവിക്കണ പോലൊരു സാമാനവുമെടുത്ത് ച ന്തിക്ക് വെച്ചോണ്ട് റോഡിലിറങ്ങിക്കോളും.. നാശങ്ങൾ..

പറഞ്ഞിട്ട് അങ്ങേര് വണ്ടീമെടുത്ത് ഒറ്റപ്പോക്ക്..

അയ്യോടാ.ഇത് കൊള്ളാവല്ലോ….ലൈസൻസ് തന്ന സാറിന്റെ പേര് എനിക്കെങ്ങനറിയാം.. വല്ലോന്റേം പേര് തെരക്കി നടക്കുവാന്നോ ഞാൻ.. എന്റെ വണ്ടി തവിക്കണയാന്നു പോലും.. അവൻ പിന്നെ ച ന്തി വെയ്ക്കാതെ ഉച്ചിയും കു ത്തിയാന്നോ വണ്ടിയോടിയ്ക്കുന്നെ…ഞാനിനീം വണ്ടിയോടിയ്ക്കും.. അവന്റെ കു ണ്ടിയ്ക്ക് കൊണ്ട് ഇടിക്കുവേം ചെയ്യും.. ഇവനെന്തോ ചെയ്യുമെന്നെനിക്കറിയണം

നടുറോഡിൽ കൊണ്ട് ബ്രേക്ക് പിടിച്ചിട്ട് നമ്മടെ തോളിലോട്ട് കേറുന്നു..എന്തൊരു കാലക്കേടാണെന്ന് പറയണേ….

ഞാനൊന്നും പണയാൻ പോയില്ല..

വീട്ടിൽ വന്നു നോക്കുമ്പോ വണ്ടിയുടെ മുൻവശം ചളുങ്ങിയിരിയ്ക്കുന്നു..അത് കണ്ടിട്ട്,,ഇങ്ങേരോട് സല്ലപിക്കാൻ മുട്ടി വന്ന എന്നെ ഈ പന്നങ്ങേര് മുട്ടൻ ചീ ത്ത വിളിച്ചു..വെഡിങ് ആനിവേഴ്സറിയായിട്ട് വൈകിട്ട് നല്ല കോളാരുന്നു..

കഴിഞ്ഞത് കഴിഞ്ഞു.. നീല വണ്ടിയോടിയ്ക്കുന്ന ചിത്രശലഭത്തിന് ഒരുപാട് ആശംസകൾ അറിയിച്ച സ്നേഹസൗഹൃദങ്ങൾക്ക് നിറയെ ഉമ്മകൾ….. 😘

Related Posts

Leave a Reply

Your email address will not be published. Required fields are marked *