ശ്രുതി പിണങ്ങി കുറച്ച് അകലെ പോയി മാറിയിരുന്നു.. അങ്ങ് അകലെ പൊട്ട് പോലെ നിങ്ങുന്ന ഒരു……..

കടലമ്മ

Story written by Noor Nas

കടലമ്മ കള്ളി എന്ന് എഴുതി ഓടി പോയ ശ്രുതിക്ക് പിന്നാലെ തിരകളെ പറഞ്ഞ് വിട്ടു ക്കൊണ്ട് കടലമ്മ. ദേ മക്കളെ അവളെ വെറുതെ വിടരുത്.

തിരകൾ ശ്രുതിക്ക് പിന്നാലെ പാഞ്ഞ്അ വളെ ഒന്നു പുണർന്ന ശേഷം.
കടലമ്മയുടെ അരികിലേക്ക് തിരകൾ ഓടി പോകുബോൾ

ശ്രുതി ഉച്ചത്തിൽ എന്താ കടലമ്മേ ഈ കാണിച്ചു വെച്ചക്കണത് എന്റെ സാരി മൊത്തം നാശമാക്കി.. കടലമ്മയോടുള്ള ദേഷ്യം ഉള്ളിൽ കടിച്ചു പിടിച്ച് ക്കൊണ്ട്

സാരിയിലെ ഉപ്പ് വെള്ളം കൈകൾ ക്കൊണ്ട് തട്ടി കുടഞ്ഞു കളയുബോൾ. ശ്രുതി ഞാൻ ഒരു തമാശക്ക് വേണ്ടി..

കടലമ്മ ശ്രുതിയോട് അമ്മയെ കള്ളി എന്ന് വിളിച്ചാ ഏത് മക്കളാ സഹിക്കാ ?

ശ്രുതി പിണങ്ങി കുറച്ച് അകലെ പോയി മാറിയിരുന്നു.. അങ്ങ് അകലെ പൊട്ട് പോലെ നിങ്ങുന്ന ഒരു കപ്പൽ.

ആകാശത്തു വട്ടമിട്ടു പറക്കുന്ന ഒരു ഒറ്റയാൻ പരുന്ത്..

ആരുടയോ കൈയിൽ നിന്നും പൊട്ടി പോയ നൂലിൽ കിടന്ന് ഒരു ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടം

ശ്രുതി കുറേ സമ്മയം അതിനെ നോക്കി നിന്നപോൾ കടലമ്മ.

എന്താ നീ എന്നോട് പിണങ്ങിയോ.?

ശ്രുതി. ഞാൻ മാത്രമാണോ ഇങ്ങനെ എഴുതുന്നെ എല്ലാവരും എഴുതാറില്ലേ.???

കടലമ്മ. എഴുതാറുണ്ട്.?

ശ്രുതി. എന്നിട്ടാണോ എന്നോട് മാത്രം ഇങ്ങനെ..?

കടലമ്മ.തെറ്റ് പറ്റിയത് പോലെ.

എല്ലാവരും എഴുതി എന്നിൽ നിന്നും ഓടി രക്ഷപെടും.

പക്ഷെ നിന്നെ എന്റെ കൈയിൽ കിട്ടി വികൃതി കാണിക്കുബോൾ രക്ഷപെടാനുള്ള പഴുതും ബാക്കി വെക്കണം

എന്റെ മക്കൾ പിറകെ വരുബോൾ നീ എന്തെ ഓടി രക്ഷപെടാഞ്ഞേ ഹേ.?

ശ്രുതി. എഴുനേറ്റു സാരി മുട്ടോളം പൊക്കി.

എന്നിട്ട് കടലമയോട് ദേ നോക്ക് ഇതും വെച്ചോണ്ട് ഞാൻ എങ്ങനെ ഓടും..

ശ്രുതിയുടെ കാലിൽ ചുറ്റി കിടക്കുന്ന ചങ്ങല

ചങ്ങല കുരുക്കുകകൾ അവളുടെ കാലിനു എലിപ്പിച്ച മുറിവുകൾക്ക് ഉപ്പ് വെള്ളം നൽകിയ നീറ്റലുകൾ അത് അവളുടെ മുഖത്ത് നന്നായി കാണാ.

അവളുടെ ആ അവസ്ഥ കണ്ടപ്പോൾ തിരകൾ ശാന്തമായി. കടലമ്മ മൗനമായി..

ഏതോ ഒരു ഭ്രാന്തിന്റെ ലോകത്തും നിന്നും സ്വാതന്ത്രം കൊതിച്ചു ചങ്ങല അറുത്തു മാറ്റി പറന്നു വന്ന ഒരു ഭ്രാന്തി പെണ്ണ് ആയിരുന്നു ശ്രുതി എന്ന് അറിഞ്ഞപ്പോൾ.

കടലമ്മ. വേദനയോടെ തിരകളെ നോക്കി.

അമ്മയുടെ ദുഃഖം കണ്ടാവണം ആ നോട്ടത്തിന്റെ അർത്ഥം അറിയാവുന്നത്
കൊണ്ടാവണം..

അവർ ഓടി പോയി ശ്രുതിയുടെ കൈകളിൽ പിടിച്ച് അമ്മയുടെ അരികിലേക്ക് കൊണ്ട് പോകുബോൾ…

ആകാശത്തും നിന്നും മൂക്കുകുത്തി താഴെ വീണ ആ പട്ടം.

കടൽ കരയിലെ ഏതോ ഒരു മുൾ ചെടിയിൽ കിടന്ന് കാറ്റേറ്റ് പിടയുബോൾ..

കടലും തിരകളും ശാന്തമായിരുന്നു..

ഒപ്പം ഒരു സ്വപ്നം പോലെ ശ്രുതിയും. അവസാനിച്ചിരിക്കുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *