സകല തിന്മകളുടെയും താക്കോലായ മ ദ്യം അയാളുടെ ഉള്ളിൽ കാ മത്തിന്റെ കൊടുങ്കാറ്റായി.ആ സമയം അയാളുടെ നിയന്ത്രണം നഷ്ടമായിരുന്നു……

ആര്യ

Story written by Navas Amandoor

പാതി തുറന്നുകിടന്ന വാതിലിലൂടെ കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന അവളെ കണ്ടപ്പോൾ കുറച്ചു നേരം അങ്ങനെ തന്നെ നോക്കി നിന്നു.

മനസ്സിന്റെ ആശ ശരീരത്തെ ഉണർത്തി തീ പിടിപ്പിക്കാൻ ഉള്ളിലെ മ ദ്യം ചിന്തയിൽ ര തിയുടെ വർണ്ണങ്ങളെ വരച്ചു.

എല്ലാം മറന്ന നിമിഷം ഉറങ്ങിക്കിടന്ന ആര്യയുടെ അടുത്തേക്ക് ചെന്ന് അവളുടെ അരികിലിരുന്നു.

അതെ മുഖം.. ചുണ്ടും നെറ്റിയും എല്ലാം അതേപോലെ. ഇവൾ മകളല്ല.. ഭാര്യ യാണെന്ന് മനസ്സ് പറയുന്നു. വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയ ഭാര്യ മകളുടെ രൂപത്തിൽ മനസ്സിനെ കൊത്തി വലിക്കുന്നു.

അയാൾ അവളുടെ ഒപ്പം കിടന്നു.

കെട്ടിപ്പുണർന്ന് ചും ബിച്ചു.

അയാൾ മറന്നു പോയി സ്വന്തം ചോ രയെ. അയാളുടെ കൈകൾ അവളുടെ ശരീരത്തിലൂടെ സഞ്ചരിച്ചു.

അച്ഛന്റെ സ്പർശനത്തിൽ ഞെട്ടിയുണർന്ന ആര്യ അച്ഛനെ പിടിച്ചു തള്ളി.

അച്ഛൻ വീണ്ടും അവളെ ചേർത്തുപിടിക്കാൻ ശ്രമിച്ചു. കുതറി മാറിയ അവളെ പിടിച്ചു വലിച്ചപ്പോൾ നഖം കൊണ്ട് ആര്യയുടെ ശരീരത്തിലുണ്ടായ മുറിവിൽ നിന്നും ര ക്തം പൊടിഞ്ഞു.

“അച്ഛാ… അച്ഛാ.. ഇത് ഞാനാ.. അച്ഛന്റെ മകൾ.”

സകല തിന്മകളുടെയും താക്കോലായ മ ദ്യം അയാളുടെ ഉള്ളിൽ കാ മത്തിന്റെ കൊടുങ്കാറ്റായി.ആ സമയം അയാളുടെ നിയന്ത്രണം നഷ്ടമായിരുന്നു.

അച്ഛൻ മകളുടെ വസ്ത്രങ്ങളെ വലിച്ചു കീറി.. വീറോടെ, വാശിയോടെ അച്ഛൻ വീണ്ടും വീണ്ടും അവളുടെ ശരീരത്തെ അയാളിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു.

വെറുപ്പോടെ സർവ്വശക്തിയുമെടുത്ത് ആര്യ അച്ഛനെ പിടിച്ചു തള്ളിയിട്ട് കട്ടലിൽ നിന്നും ചാടിയെണീറ്റ് റൂമിന്റെ പുറത്തേക്കോടി.

അച്ഛൻ അവളുടെ പിന്നാലെ ചെന്നു.

ഇതുവരെ കാണാത്ത അച്ഛൻ.. അടിമുടി വേറെ ആരോ ആയി മാറിയത് ആര്യ പേടിയോടെ നോക്കി.

അച്ഛൻ അവളുടെ അരികിലേക്ക് അടുത്തപ്പോൾ മകളുടെ കണ്ണുകൾ സ്വയരക്ഷക്ക് ആയുധം തേടി.

ആ മുറിയുടെ മൂലയിൽ ചാരി വെച്ചിരുന്ന ഇരുമ്പുവടി കൈയിലെടുത്തു.

ഇരുമ്പുവടി കൊണ്ട് അച്ഛന്റെ തലക്ക് ആഞ്ഞടിച്ച ആര്യ കലിയോടെ അച്ഛനെ നോക്കി.

വേദനയിൽ തല പൊത്തി നിന്ന അച്ഛന്റെ കൈകളിലൂടെ ചുടുചോ ര ഒഴുകി യൊലിച്ചു.

വേദന കൊണ്ട് പുളഞ്ഞ അച്ഛൻ താഴെ വീണു. വീണുകിടക്കുന്ന അച്ഛന്റെ തലയിൽ നിന്നും തറയിലേക്ക്‌ ഒഴുകിപ്പരന്ന ചോ രയിൽ ചവിട്ടി അവൾ ബാത്‌റൂമിലേക്ക്‌ പോയി.അപ്പോഴും അച്ഛൻ തറയിൽ വേദന കൊണ്ട് കിടന്നു പുളഞ്ഞു.

ഷവർ തുറന്നിട്ട്‌ വെള്ളം ശരീരത്തിലൂടെ ഒഴികിയപ്പോളുള്ള നീറ്റലിനേക്കാളും മനസ്സ് നീറിപ്പുകഞ്ഞു. വെള്ളത്തിനൊപ്പം അവളുടെ കണ്ണീരും ശരീരത്തിലൂടെ ഒഴുകി.

അച്ഛനെ ഇഷ്ടമാണ്. അച്ഛനെ മാത്രമാണ് ഇഷ്ടം. അമ്മയെ കണ്ട ഓർമ്മയില്ല. എന്നിട്ടും അച്ഛന്റെ സ്‌നേഹത്തിൽ മകളുടെ ശരീരത്തോട് കാ മത്തിന്റെ കളങ്കം വന്നുപെട്ടത് എങ്ങനെയാണ്..?

അമ്മ മരിച്ചു. വർഷങ്ങൾ കഴിഞ്ഞു. ആര്യ വളർന്നു വലുതായി. അവളൊരു പെണ്ണായി. അമ്മയുടെ മുഖം. അമ്മയുടെ സംസാരം.. അതൊക്കെ അമ്മ പോകും മുൻപേ മകൾക്ക് സമ്മാനിച്ചതല്ലേ.. ആ സമ്മാനങ്ങൾ പക്ഷേ അച്ഛന്റെ മനസ്സിൽ മകളുടെ ശരീരം അവളുടെ അമ്മയെ ഓർമിപ്പിച്ചു.

ഭാര്യയും മകളും രണ്ടല്ലേ…?

മകൾ അച്ഛന്റെ ചോ രയല്ലേ..? എന്നിട്ടും മ ദ്യലഹ രിയിൽ സ്വന്തം ചോ രയിൽ ജനിച്ച മകളെ കേറിപ്പിടിച്ചു.

അവൾ കുതറി മാറിയില്ലേ പലവട്ടം.

അച്ഛാ.. അച്ഛാ ന്ന് ഉറക്കെ കരഞ്ഞപ്പോൾ മകളാണെന്ന് അച്ഛൻ ചിന്തിച്ചില്ല.

അമ്മയില്ലാത്ത മകളെ പൊന്നുപോലെ നോക്കി വളർത്തിയിട്ട് അവസാനം ഇങ്ങനെ എല്ലാം നശിപ്പിച്ച അച്ഛന്റെ മനസ്സിൽ മ ദ്യത്തിന്റെ ല ഹരിയിലാണ് മകളുടെ ശരീരത്തോട് ഇഷ്ടം തോന്നിയത്..?

കുളികഴിഞ്ഞ് കീറിയ വസ്ത്രം മാറ്റി വേറെ ധരിച്ച് ആര്യ അച്ഛന്റെ അരികിൽ വന്നു.

അച്ഛനെ പൊക്കി കട്ടിലിൽ കിടത്തി.

അച്ഛൻ ദയനീയമായി അവളെ നോക്കി.

രാത്രിയാണ്. നിലാവില്ലാത്ത രാത്രി. നക്ഷത്രങ്ങളില്ലാത്ത രാത്രി. രാവിന്റെ ഇരുട്ടിൽ മൂടിയ വീടിനുള്ളിൽ അച്ഛനും മകളും മാത്രം.

അച്ഛന്റെ നഖം കൊണ്ട് പോറിയ അടയാളങ്ങൾ. കവിളിലും മാറത്തും.

ആര്യ അച്ഛന്റെ അരികിൽ കസേര വലിച്ചിട്ട് ഇരുന്നു.

“ഇങ്ങോട്ട് നോക്ക്… ഇത് അമ്മയല്ല.. മകളാണ്. ഈ അച്ഛന്റെ ചോ രയിൽ പിറന്ന മകൾ.. എന്നിട്ടും എങ്ങനെ തോന്നി അച്ഛാ.. എന്നോടിങ്ങനെ ചെയ്യാൻ..? എനിക്കെന്റെ അച്ഛനല്ലേ ജീവൻ..? പക്ഷെ അച്ഛന്റെ മനസ്സിൽ…”

കണ്ണീർ ചാലിട്ട കവിൾ തടങ്ങൾ. മകളുടെ കണ്ണീർ കാണാൻ ശേഷിയില്ലാതെ ആ കണ്ണീർ തുടച്ചു സമാധാനിപ്പിച്ചു. മ ദ്യല ഹരി ഇറങ്ങിപ്പോയപ്പോൾ അയാൾ
അറിയുന്നുണ്ട്.. സ്വന്തം മകളെ.

“അച്ഛാ..എനിക്കിനി അച്ഛനെ വേണ്ട. അച്ഛൻ അമ്മയുടെ അരികിലേക്ക് പൊക്കോ…”

ഇനിയെന്തിനു ജീവിക്കണം.? അതു തന്നെയാണ് അയാളും ചിന്തിച്ചത്. ഇടക്കൊക്കെ ആര്യയെ കാണുമ്പോൾ അവളുടെ അമ്മയെ ഓർമ്മ വരും. ചിരിയും മുഖവും കവിളിലെ നുണക്കുഴിയും അതുപോലെ പകർന്നു കിട്ടിയിട്ടുണ്ട്. എന്നാലും മകളെ മകളായിട്ട് തന്നെയാണ് കണ്ടത്.

അഞ്ചു വയസ്സു മുതൽ അച്ഛനല്ലേ അവളെ വളർത്തിയത്. അന്നുമുതൽ അവളുടെ ഇഷ്ടത്തിനല്ലേ ജീവിച്ചത്. വേറെയൊരു കൂട്ട് പോലും ആഗ്രഹിക്കാതെ കാലങ്ങൾ കഴിഞ്ഞു പോയില്ലേ…

ആര്യ അച്ഛന്റെ കൈയിൽ പിടിച്ചു.

“അച്ഛാ.. അച്ഛൻ അശുദ്ധമാക്കി എന്റെ ഈ ശരീരം. എനിക്ക് പേടിയാ.. ഒരുപക്ഷേ ഇനിയും അച്ഛൻ എന്റെയരികിൽ ഇങ്ങനെ വന്നാലോ..? എനിക്ക് അച്ഛന്റെ കുഞ്ഞിനെ പ്രസവിക്കേണ്ട ഗതികേട് വന്നാലോ…?”

അച്ഛൻ മകളെ നോക്കി. ഒന്നും മിണ്ടാൻ കഴിയുന്നില്ല. തലയിൽ നിന്നും ഇപ്പോഴും ചോര വരുന്നുണ്ട്. കട്ടിലിൽ ആ ചോരയുടെ ഗന്ധവും തണുപ്പും.

“ഇപ്പോഴും അച്ഛനെ വെറുക്കാൻ കഴിയുന്നില്ല ഈ മകൾക്ക്.. എന്നാലും ഇനി അച്ഛനെ എനിക്ക് വേണ്ട.”

പറഞ്ഞു കഴിഞ്ഞു കൈയിൽ കരുതിയ കത്തി കൊണ്ട് അച്ഛന്റെ കൈതണ്ടയിലെ ഞരമ്പ് മുറിച്ചു മകൾ.

പെട്ടന്ന് അയാൾ അലറി വിളിച്ചു.

“മോളെ…..”

മുറിഞ്ഞ കൈതണ്ടയിലെ ഞരമ്പിലൂടെ തറയിലേക്ക് തുള്ളിതുള്ളിയായി ഇറ്റ് വീണ ചോ രത്തുള്ളികൾ.

പതുക്കെ പതുക്കെ അച്ഛന്റെ കണ്ണുകൾ അടയാൻ തുടങ്ങി. ആ കണ്ണുകൾ അടയും മുൻപേ.. അവസാന തുള്ളി ര ക്തവും വാർന്നു പോകും മുൻപേ അയാൾ കാണുന്നുണ്ട് ഫാനിൽ ഒരു പിടച്ചിലോടെ ഇല്ലാതാകുന്ന മകളെ.

പുലരി.. ഇത് പുതിയ പുലരി. പരസ്പരം ജീവനെ പോലെ സ്‌നേഹിച്ച അച്ഛനും മകൾക്കും കാണാൻ കഴിയാത്ത പുലരി. ഇരുട്ടിൽ അമ്മയോടൊപ്പം ചേർന്ന രണ്ട് ആത്മക്കൾക്കും ഇനി ഇരുട്ടിന്റെ കൂട്ട്.

“ഒരു മകൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.. സഹിക്കാൻ കഴിയില്ല.. പൊറുക്കാനും.”

NB: ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്ന സംശയത്തിൽ കുറച്ചു നാൾ മുൻപെഴുതിയ ഈ കഥ പോസ്റ്റ് ചെയ്യാൻ മടിച്ചിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ഇതുപോലെ ഒരച്ഛനെ ചുട്ടുകൊ ന്ന വാർത്ത വായിച്ചപ്പോൾ കഥ പോസ്റ്റ് ചെയ്യണമെന്ന് തോന്നി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *