ലക്ഷ്മിക്ക് മീതെ വന്ന് പെയിതിറങ്ങിയ മഴ അവളുടെ കൈയിൽ കിടന്ന പേപ്പറിലെ പാതി അക്ഷരങ്ങളെയും മായിച്ചു ക്കൊണ്ട്ത കർത്തു…..

Story written by Noor Nas

എന്തിനാ മാഷേ ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നത്.

മുറിയുടെ ജനലിന് പുറത്തും നിന്നും കേൾക്കുന്ന സുന്ദരമായ ഒരു പെണ്ണ് സ്വരം.

മുറിയുടെ ജനലിന് ഓരം ചേർന്ന് കിടക്കുന്ന മേശക്ക് അരികിൽ ഇരിക്കുന്ന നന്ദൻ..

അയാളുടെ മനസ് ഇപ്പോൾ വരികൾ തേടിയുള്ള യാത്രയിലാണ് അയാളുടെ കൈയിൽ ഇരുന്ന പേന അയാളുടെ ചുണ്ടുകളിൽ വെറുതെ ഉരസിക്കൊണ്ടിരുന്നു….

അയാളുടെ ചിന്തകളെ തൊട്ട് ഉണർത്താൻ വേണ്ടി വീണ്ടും ആ സ്വരം..

മാഷ് ഒന്നും പറഞ്ഞില്ല…

നന്ദൻ. അതിന് നീ ഇപ്പോ എന്നോട് വലതും ചോദിച്ചോ പറഞ്ഞോ?

പുറത്തും നിന്നും വീണ്ടും. ഞാൻ ആരാണ് എന്ന് മാഷിന് അറിയോ..

നന്ദൻ. എന്റെ വരികളിൽ നിന്നും ഇറങ്ങി പോയ വല്ല കഥാപാത്രവും?

ശേഷം അതിനുള്ള മറുപടിക്കായി അടച്ചിട്ട ജനലിന് നേരെ ചെവി ചേർത്ത് പിടിച്ച് ക്കൊണ്ട് നന്ദൻ…

പുറത്തും. നിന്നും. ഇത്ര പെട്ടന്ന് മറന്നോ മാഷേ എന്നെ.?

മാഷ് എഴുതി പാതി വഴിയിൽ ഉപേക്ഷിച്ച. ഒരു യക്ഷി കഥയിലെ നായികയാണ്.
ഞാൻ..

ആ വഴിയോരത്തു ഇപ്പോളും ഞാൻ മാഷിനെ കാത്തിരിക്കുകയാണ്…

മാഷിന്റെ പേന തുമ്പിലാണ് ഇപ്പോൾ എന്റെ ജീവന്റെ പാതി ഉള്ളത്…

നന്ദന്റെ. ചിന്തകൾ പലപ്പോഴായി താൻ പാതി എഴുതി ചിന്തി ചുരുട്ടി കൂട്ടി എറിഞ്ഞ കടലാസ് കഷങ്ങണളിലായിരുന്നു..

നന്ദൻ ഓർത്തെടുക്കാൻ ശ്രമിച്ചു ക്കൊണ്ട് വീണ്ടും എന്റെ കഥയിലെ കുട്ടിയുടെ പേര് എന്തായിരുന്നു ?

പുറത്തും നിന്നും വീണ്ടും ആ സ്വരം ലക്ഷ്മി…

നന്ദൻ ആ ഹ ഓർക്കുന്നുണ്ട്.. ലക്ഷ്മി.

അതിൽ നീ ഒരു യക്ഷി ആയിരുന്നു.. നിന്റെ മനസിലെ പ്രതികാര കനലും ചോരയുടെ ചുവപ്പും ഞാൻ മായിച്ച ശേഷം

അവിടെ പ്രണയത്തിന്റെ വിത്തുകൾ പാകി..

നിന്റെ വെളുത്ത വസ്ത്രങ്ങൾ ഞാൻ ചിന്തി എറിഞ്ഞു പകരം നിന്നക്ക്ന ൽകിയത്. വർണ തൂവലുകളായിരുന്നു ഒരു മനുഷ്യ സ്ത്രിയുടെ ജീവന്റെ തുടിപ്പുകൾ..ആയിരുന്നു..

എല്ലാം ഞാൻ ഓർക്കുന്നു

പക്ഷെ നിന്നെ ഉപേക്ഷിച്ച ആ വഴി ഇപ്പോളും എന്റെ മറവികളുടെ ലോകത്ത് എന്നിക്ക് പിടി തരാതെ ഒഴിഞ്ഞു മാറി നടക്കുകയാണ്…

നിന്റെ ഓർമ്മകുറിപ്പുകൾ പകർത്തി വെച്ച ആ ഇന്നലകളിലേക്ക് നീ എന്നെ കൂട്ടി ക്കൊണ്ട് പോകു. ലക്ഷ്മി…

ചുവന്ന ചോരയുടെ നിറമുള്ള എന്റെ മഷി പേന നൽകും .നിന്റെ കാത്തിരിപ്പിന് ഒരു വിരാമം..

ലക്ഷ്മി.. മാഷ് ഈ ജനൽ ഒന്ന് തുറക്കോ?

പെട്ടന് പുറത്ത് നേർത്ത മഴയോടപ്പം വന്ന തണുത്ത കാറ്റു തുറന്നിട്ട ജനൽ വാതിലുകൾ..

കാറ്റിൽ ഉയർന്നു പൊങ്ങി പാറി നടക്കുന്ന ലക്ഷ്മിയുടെ മുടികൾ..

ആ കാറ്റ് ഒന്നു ഒതുങ്ങിയപ്പോൾ

മുടികൾ ലക്ഷ്മിയുടെ മുഖത്തേക്ക് വന്ന് വീണു അത് മാടി ഒതുക്കി വെച്ചു ക്കൊണ്ട്. ജനലിൽ കൂടി അകത്തേക്ക് നോക്കിയ ലക്ഷ്മി കണ്ടു

മുറിയുടെ ചുമരിൽ മാല ചാർത്തി വെച്ച നന്ദന്റെ ഫോട്ടോ…

മേശപ്പുറത്തു എഴുതി ബാക്കി വെച്ച വെള്ള പേപ്പറിൽ തുറന്നു വെച്ച ചുവന്ന മഷി പേനയുടെ തുമ്പിൽ നിന്നും ഈറ്റി വീണ ഒരു ചുവന്ന പൊട്ട്..അത് ഉണങ്ങി വരണ്ടിരുന്നു

ആ പൊട്ടിനു കിഴേ വികൃതമായി കിടക്കുന്ന തന്റെ പേര് ലക്ഷ്മി….

അവൾ ജനലിൽ കൂടി കൈകൾ നീട്ടി ആ വെള്ളപേപ്പർ എടുത്തു അവിടെന്ന് നടന്നു നിങ്ങുബോൾ…

ലക്ഷ്മിക്ക് മീതെ വന്ന് പെയിതിറങ്ങിയ മഴ അവളുടെ കൈയിൽ കിടന്ന പേപ്പറിലെ പാതി അക്ഷരങ്ങളെയും മായിച്ചു ക്കൊണ്ട്ത കർത്തു പെയ്യുകയായിരുന്നു

ചോരയുടെ നിറമുള്ള ചുവപ്പ് മഷിയുടെ പൊട്ടുകൾ മണ്ണിൽ വീണു ചിതറിയപ്പോൾ

പിറകിൽ അടഞ്ഞ ആ ജനൽ..

ചത്തു പോകുബോൾ തന്റെ ആയുസിന്റെ പകുതിയും കൊണ്ടാ നന്ദൻ പോയത് എന്ന് അറിഞ്ഞത് കൊണ്ടാവണം….

പോകാൻ ഒരിടം ഇല്ലാത്ത ഒരു ആത്മാവിനെ പോലെ മഴ വെള്ളത്തിൽ ഒലിച്ചു പോയ തന്റെ പാതി ജീവന്റെ ശേഷിപ്പുകൾ തേടി അവളും ഒഴുകി പോകുകയായിരുന്നു..

അതിന്റെ അവസാനം നന്ദനെ അടക്കിയ കുഴിമടത്തിന് അരികെ വരെ എത്തിയപ്പോൾ..

ലക്ഷ്മി ആ മണ്ണിലേക്ക് . ശേഷം നന്ദന്റെ പാതി ദ്രവിച്ച നെഞ്ചിൻ കൂട്ടിൽ പറ്റി ചേർന്ന് കിടന്ന്‌ ക്കൊണ്ട് ലക്ഷ്മി മന്ത്രിച്ചു…

മാഷേ പാതി പിറവിയുടെ നോവും പേറി ഒരാൾ ഇപ്പോളും ആ വഴിയോരത്തു മാഷിനെ കാത്ത് ഇരിപ്പുണ്ട്..മാഷിന് ഓർമ്മയണ്ടോ?

നന്ദന്റെ ദ്രവിച്ച ചുണ്ടുകൾ ഒന്നു ചലിച്ചു. ലക്ഷി എന്ന പേരെ ഞാൻ ഓർക്കുന്നുള്ളു
അവളുടെ ഭാവി കാലങ്ങൾ

എന്റെ മറവി എന്ന മഹാ രോഗം മായിച്ചു കളഞ്ഞു..

ഓർമ്മകളെ സ്വികരിക്കാത്ത സൂക്ഷിക്കാത്ത എന്റെ മനസ് എന്നെ വെറും ശവമാക്കി മാറ്റിയപ്പോൾ.. എന്റെ നെഞ്ചിൻ കുട്ടിനുള്ളിലെ ജീവനും എടുത്തോണ്ട് ഞാൻ ഇങ്ങ് പൊന്നൂ..

ലക്ഷ്മി ഇന്നി എന്നിക്ക് പോകാൻ ഒരിടമില്ല മാഷേ ഞാനും മാഷിന്റെ കൂടെ ഈ മണ്ണോട് ചേർന്നോട്ടെ…

നന്ദൻ. അപ്പോ ആ പാതി വഴിയരികിൽ കിടക്കുന്ന ലക്ഷ്മിയുടെ ആ ശരീരം..?

എന്റെ ഓർമ്മകുറിപ്പുകളുടെ ഭാണ്ഡകെട്ടു മാത്രമാണ് മാഷേ അത്

കാലങ്ങൾ ചിലപ്പോ അതിനെയും മായിച്ചു കളയും..

ലക്ഷ്മിയെ നെഞ്ചോടു ചേർത്ത് നന്ദൻ..

അവരെ വരിഞ്ഞു പുണരാൻ ആ മണ്ണും.

*********

Related Posts

Leave a Reply

Your email address will not be published. Required fields are marked *