സത്യത്തിൽ അവന് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ്പെങ്ങളുടെ കുഞ്ഞുങ്ങൾ വീട്ടിൽ വന്നാൽ അവൻ അവർക്കൊപ്പമാണ്. കുഞ്ഞുങ്ങൾക്ക് ഒരു മണമുണ്ട്……

മഴ

Story written by Ammu Santhosh

ഇന്നും ആ കുട്ടി അവിടെ നിൽക്കുന്നുണ്ട്ഷെ ല്ലി ഒന്നുടെ നോക്കി. അവൻ ഡ്യൂട്ടിയിലായിരുന്നു. ട്രാഫിക്കിലാണ് ഒരാഴ്ച ആയിട്ട്. എന്നും കാണും സ്കൂളിന് മുന്നിൽ എല്ലാവരും പോയിട്ടും കാത്തു നിൽക്കുന്ന കുട്ടിയെ. ഒടുവിൽ അതിന്റെ അമ്മ വന്നു വിളിച്ചു കൊണ്ട് പോകുന്നത് കാണാം. അമ്മയല്ല ആ കുട്ടിയാണ് അവനെ ആകർഷിച്ചത്. സത്യത്തിൽ അവന് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ്
പെങ്ങളുടെ കുഞ്ഞുങ്ങൾ വീട്ടിൽ വന്നാൽ അവൻ അവർക്കൊപ്പമാണ്. കുഞ്ഞുങ്ങൾക്ക് ഒരു മണമുണ്ട്. ആ മണം അവന് വലിയ ഇഷ്ടം ആണ്. അവൻ നോക്കുന്നത് കൊണ്ടാവും കുട്ടി ഇടക്ക് പരിചയത്തിൽ ചിരിക്കും. പിന്നെ കൈ വീശും കാലം മോശമായതു കൊണ്ട് അതിന്റെ അമ്മ വന്ന് വിളിക്കുന്നത് വരെ അവൻ ശ്രദ്ധ മാറ്റില്ല

ഒരു ദിവസം അമ്മ വന്നില്ല കുട്ടി അവിടെ തന്നെ നിൽപ്പുണ്ട്അ ഞ്ചു മണിയായി

ആറ് മണിയായി

ഒടുവിൽ അവൻ ഓടി അവിടെ ചെന്നു കുട്ടി കരയുന്നുണ്ട്

“എന്താ മോളെ അമ്മ വന്നില്ലേ?”

“ഇല്ല “എന്ന് പറയുകയും പൊട്ടിക്കരച്ചിൽ

മഴയും വരുന്നു

അവൻ കുട്ടിയേയും കൊണ്ട് സ്റ്റേഷനിൽ പോരുന്നു കോൺസ്റ്റബിൾ ഷീബയെ ഏൽപ്പിച്ചു പിന്നെ ഡ്യൂട്ടിക്ക് പോയി അമ്മയുടെ ഫോൺ നമ്പർ കുട്ടിയിൽ നിന്ന് വാങ്ങി വിളിച്ചു

എടുക്കുന്നില്ല

അവൻ ഷീബയെ വിളിച്ചു. ആ കുട്ടിയുടെ അച്ഛനെ വിളിച്ചു പറയാൻ പറഞ്ഞു

അച്ഛൻ മരിച്ചു പോയിന്ന കുട്ടി പറഞ്ഞത് എന്ന് ഷീബ പറഞ്ഞു

ശോ കഷ്ടം ആയല്ലോ.മറ്റു ബന്ധുക്കൾ ഒന്നുമില്ലേ എന്ന ചോദ്യത്തിന് കുട്ടിക്ക് ഉത്തരം ഇല്ല.

അവൻ അങ്ങനെ നോക്കി നിൽക്കെ രാത്രി ഏഴു മണിയോടെ ഓട്ടോയിൽ അതിന്റെ അമ്മ വന്നിറങ്ങികയ്യിലും നെറ്റിയിലും വെച്ചു കെട്ടലുകൾ ഉണ്ട്
അവർ ആധിയോട് കുഞ്ഞ് നിന്നിടത്ത് വന്നു നോക്കുന്നത് കണ്ടു അവൻ അങ്ങോട്ടേക്ക് ചെന്നു

“നിങ്ങൾ ഇങ്ങനെ താമസിക്കുമ്പോൾ ആരെയെങ്കിലും വിളിക്കാൻ ഏർപ്പാട് ചെയ്യണ്ടേ ഒരു പെൺകുഞ്ഞാണ് സൂക്ഷിക്കണ്ടേ “

“സാറെ എനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. കണ്ടില്ലേ ആശുപത്രിയിൽ നിന്ന് വരികയാണ്എ ന്റെ മോള് എവിടെ സാറെ “

“വിഷമിക്കണ്ട സ്റ്റേഷനിൽ ഉണ്ട്പോ യി കൂട്ടിക്കോളൂ “

അവൻ അപ്പോഴാണ് ശരിക്കും അവരുടെ മുഖം ശ്രദ്ധിച്ചത്ക ഷ്ടിച്ച് ഇരുപത്തിയഞ്ച് വയസ്സ് മാത്രം ഉള്ള ഒരു പെണ്ണ് ആയിരുന്നു അത്

ഒരു മെഴുകുതിരിനാളത്തിന്റെ പ്രഭയുള്ള മുഖം

കണ്ണിൽ പേടിയാണ് മുന്നിട്ട് നിൽക്കുന്നത്

“അതേയ്.. എവിടെയാ ജോലി?”

“ടീച്ചർ ആണ് ഗവണ്മെന്റ് എൽ പി സ്കൂളിൽ. അടുത്ത സ്റ്റോപ്പിലാണ് “

“എങ്കിൽ പിന്നെ മോളെയും അവിടെ ചേർത്താൽ പോരെ? എന്തിനാ ഇവിടെ?”

“ജോലി കിട്ടിയിട്ട് ഒരു മാസം ആയുള്ളൂ ഈ വർഷം മുഴുമിച്ചിട്ട് അങ്ങോട്ട് മാറ്റാം എന്ന് കരുതി. അപ്പൊ മോള് ഒന്നാം ക്ലാസ്സിൽ ആകും,

അവൻ തലയാട്ടി

കയ്യിലെയും നെറ്റിയിലെയും മുറിവുകളിൽ രക്തം കിനിയുന്നുന്നുണ്ട്

“നല്ല മുറിവാണല്ലോ “

“സ്കൂട്ടറിൽ ബസ് ഒന്ന് തട്ടി ഭാഗ്യം ഇത്രേ ഉള്ളു. വലിയ ഉപകാരം ഞാൻ അങ്ങോട്ട് ചെല്ലട്ടെ “

അവൾ നടന്ന് നീങ്ങിയിട്ടും അവൻ ആ വഴി നോക്കി നിന്നു

പിന്നെ പിന്നെ വൈകുന്നേരം അമ്മ വരുമ്പോൾ അവന് ഒരു ചിരി സമ്മാനിക്കും. മോള് മിക്കവാറും അവന്റെ പരിസരത്ത് തന്നെ വന്നു നിൽക്കും ഒരു കഷ്ണം മുട്ടായിയോ വാര്യരുടെ കടയിൽ നിന്ന് ഒരു ചായയും വടയുമോ അവൻ വാങ്ങി കൊടുക്കും

“അതൊന്നും വേണ്ട ട്ടോ ഇവൾ ഭയങ്കര സോപ് ആണ്. ഒന്നും വാങ്ങിച്ചു കൊടുക്കണ്ട. സർ ഇവിടെ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം “

അവൾ അറിയാതെ പറഞ്ഞു പോയതായിരുന്നു അത്

“ഡ്യൂട്ടി മാറും ഇനി. ശരിക്കും ഇതിനു മുൻപ് മാറേണ്ടതാ ഞാൻ ചോദിച്ചു വാങ്ങിയതാ. ഇനി ചിലപ്പോൾ സ്റ്റേഷൻ ഡ്യൂട്ടി ആയിരിക്കും.”

അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു വാടി ഒന്ന് ചിരിച്ചു

“പേടിക്കണ്ട ദേ മോളെ ഇന്നാള് വന്നില്ലേ.. ദോ കാണുന്നില്ലേ അതാണ് അങ്കിളിന്റെ സ്റ്റേഷൻ മോള് സ്കൂൾ വിട്ട് അവിടെ വന്നിരുന്നോ. ഞാൻ നോക്കിക്കൊള്ളാം “

അവൻ അവളുടെ കണ്ണിലേക്കു നോക്കി

ആ കണ്ണില് നന്ദി ഉണ്ട്

പിന്നെ… സ്നേഹം അതുണ്ടോ എന്ന് അവൻ ഒന്നുടെ നോക്കി

വ്യക്തമല്ല

“എന്താ പേര്?”

“കവിത “

“ഭർത്താവ് എങ്ങനെയാ മരിച്ചത്?”

“അറ്റാക് ആയിരുന്നു.. “

“എന്നായിരുന്നു?”

“അദ്ദേഹം മരിക്കുമ്പോൾ മോള് ജനിച്ചിട്ടില്ല “

അവൻ നടുക്കത്തോടെ ആ മുഖത്ത് നോക്കി

“വീട്ടില് അച്ഛന്റെ ഭാര്യയ്ക്ക് എങ്ങനെ എങ്കിലും എന്നെ ഒഴിവാക്കണം. ഈ കല്യാണം വന്നപ്പോൾ വേണ്ട എന്ന് ഒരായിരം വട്ടം ഞാൻ പറഞ്ഞതാ.. പഠിക്കണമായിരുന്നു എനിക്ക്കേ ട്ടില്ല. പ്ലസ് ടു കഴിഞ്ഞിട്ടേയുള്ളായിരുന്നു… പക്ഷെ ഭർത്താവ് പാവമായിരുന്നു ട്ടോ. മൂന്ന് മാസമേ ഒന്നിച്ചു ജീവിക്കാൻ പറ്റിയുള്ളൂ. ദൈവം ആയുസ്സ് കൊടുത്തില്ല. മോളുണ്ടായി കഴിഞ്ഞു ഞാൻ പിന്നെയും പഠിച്ചു. കുറച്ചു കഷ്ടപ്പെട്ടു. എന്നാലും ജോലി കിട്ടി. ഇപ്പൊ വിഷമം ഒന്നുല്ല. ഇത് പോലെ വിളിക്കാൻ ലേറ്റ് ആകുമ്പോൾ ടെൻഷൻ വരും. അത്രേയുള്ളൂ “

“അത് സാരമില്ല. ഇവിടെ ഇപ്പൊ ഞാൻ ഇല്ലേ?”

അവൾ അവന്റെ മുഖത്തേക്ക് നോക്കി

“അല്ല ഞങ്ങൾ..ഞങ്ങൾ എല്ലാരും “

അവൾ തലയാട്ടി.

“എന്റെ പേര് ഷെല്ലി. അങ്ങനെ വിളിച്ചാ മതി “

അവൻ മെല്ലെ പറഞ്ഞു

അവൾ പുഞ്ചിരിച്ചു

മോളെയും ചേർത്ത് പിടിച്ചു നടന്ന് നീങ്ങുന്ന രൂപം നോക്കി നിന്നു അവൻ

അവന്റെ വീട്ടിൽ കല്യാണലോചനകൾ തുടങ്ങിയിരുന്നു

“എടാ ഈ ഞായറാഴ്ച അവർക്ക് അസൗകര്യമുണ്ട്. അത് കൊണ്ട് തിങ്കൾ പോകാമെന്നു തീരുമാനിച്ചു. മറക്കല്ലേ തിങ്കളാഴ്ച ലീവ് എടുക്കണേ .”

അമ്മ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. കല്യാണം ആലോചിക്കുമ്പോൾ ഒറ്റ കണ്ടിഷൻ മാത്രേ ഷെല്ലി അമ്മയ്ക്ക് മുന്നിൽ വെച്ചുള്ളൂ

ഒറ്റ വട്ടമേ കാണു

അതിനെ കെട്ടും

കണ്ടയിടത്തു കേറി നടന്ന് ചായ കുടിക്കാൻ എന്നെ കിട്ടത്തില്ല

അമ്മ സമ്മതിച്ചു

ആ ഞായറാഴ്ച പോയി നല്ല പെൺകുട്ടി

എഞ്ചിനീയർ ആണ്

ഒരു എസ് ഐ ക്ക് എഞ്ചിനീയർ ചേരും അമ്മ തീർത്തു പറഞ്ഞു

എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്ക് ആരോ പറയുന്നു

പെൺകുട്ടിയുടെ മുന്നിൽ ചെന്നു നിന്നു

ഒന്നും പറയാനില്ല അവൾ എന്തൊക്കെയോ ചോദിച്ചു. അവൻ എന്തൊക്കെയോ പറഞ്ഞു അവൻ വാച്ചിൽ നോക്കി

സ്കൂൾ വിടുന്ന സമയം ആകുന്നു

മോള് വരും

തന്നെ നോക്കും

സാധാരണ വരുമ്പോൾ ഓടി വന്നൊരു കെട്ടിപ്പിടിത്തം ഉണ്ട്. പൊക്കിയെടുത്തു ടേബിളിൽ ഇരുത്തി ഒരു ചായ കൊടുക്കുമ്പോ ആള് ഹാപ്പി ആണ്.. പിന്നെ കൊഞ്ചൽ ആണ്. കവിത വരും വരെ.. കവിത വന്നു കഴിഞ്ഞ വേഗം പോകും. തിരിഞ്ഞു നോക്കി കൈ വീശി..താൻ ഇല്ലെങ്കിലും ഷീബ നോക്കിക്കോളും. എന്നാലും മോള് തന്നെ നോക്കും കണ്ടില്ലെങ്കിൽ വിഷമിക്കും.

അവൻ എന്തൊക്കെയോ പറഞ്ഞു വേഗം അവിടെ നിന്നു തിരിച്ചു

അവൻ നേരേ സ്റ്റേഷനിൽ വന്നു

“മോളെ കൂട്ടികൊണ്ട് ഇപ്പൊ പോയെ ഉള്ളു.”

“അതെന്താ നേരെത്തെ?”

“ഇന്ന് കവിതയ്ക്ക് ഉച്ച വരെയേ ഉള്ളായിരുന്നു അത് കൊണ്ട് ആണ് എന്ന് പറഞ്ഞു “

അവന് നിരാശ തോന്നി

മോളെ കണ്ടില്ല

“സാറിന് എന്താ ഒരു വിഷമം?”

“അല്ല മോളെ കണ്ടില്ല?”

“അതോ.മോളുടെ അമ്മയെയോ?”

ഷീബയുടെ മുഖത്ത് കള്ളച്ചിരി

അവൻ എതിർത്തില്ല
പിറ്റേന്ന്…

“ഇന്നലെ കണ്ടില്ലലോ “

കണ്ട ഉടനെ കവിത ചോദിച്ചു

“സാറിന് ഒരു പ്രൊപോസൽ. പെണ്ണ് കാണാൻ പോയിരിക്കുകയായിരുന്നു “

ഷീബ പെട്ടെന്ന് പറഞ്ഞു

അവൻ വിളറി പോയി കവിതയുടെ മുഖം ഒരു നിമിഷം മ്ലാനമായത് അവൻ കണ്ടു പെട്ടെന്ന് അവൾ ഒരു ചിരി വരുത്തി

“ഉടനെ ഉണ്ടാവുമോ?”

അവൻ മറുപടി പറഞ്ഞില്ല. വെറുതെ അവളെ നോക്കി നിന്നതേയുള്ളു.

അവൾ നടന്ന് പോകുമ്പോൾ അന്നാദ്യമായി അവന്റെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി

കവിത ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാഫ് റൂമിലേക്ക് വരികയായിരുന്നു

“ടീച്ചർക്ക് ഒരു വിസിറ്റർ ഉണ്ട് “

പ്യൂൺ നാരായൺ വന്ന് പറഞ്ഞപ്പോൾ അവൾ അങ്ങോട്ടേക്ക് ചെന്നു

ഷെല്ലി

“കല്യാണം വിളിക്കാൻ വന്നതാണോ?”

അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു

“ഉം “

“എന്നാണ്?”

“താൻ പറയുന്ന ദിവസം “

അവളുടെ മുഖത്തെ രക്തം വാർന്നു പോയി

“എനിക്ക് തന്നെ ഇഷ്ടമാണെടോ. മോളെയും ഇഷ്ടമാണ്. എന്നെ ഇഷ്ടം ആണെങ്കിൽ എന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ.. നാളെ മോളെ വിളിക്കാൻ വരുമ്പോൾ പറയണം. ആലോചിച്ചിട്ട് മതി “

അവൾ അങ്ങനെ നിൽക്കെ അവൻ നടന്നു പോയി

മുഖത്ത് നനവ് തട്ടിയപ്പോഴാണ് താൻ കരയുകയാണ് എന്ന് അവൾ അറിഞ്ഞത്

പിറ്റേന്ന് അവർ വന്നില്ല

പിന്നെ ശനിയാഴ്ച

ഞായറാഴ്ച

തിങ്കൾ

ഷെല്ലി നോക്കിയിരിക്കെ മോൾ ഓടി വന്നവനെ കെട്ടിപ്പിടിച്ചു

പിന്നെ പതിവ് പോലെ ചായ കേക്ക്…

കവിത ദൂരെ നിന്ന് നടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ അവന്റെ നെഞ്ചിടിച്ചു

പതിവ് പോലെ മോളെയും കൊണ്ട് അവൾ നടന്ന് നീങ്ങി. കുറച്ചു നടന്നിട്ട് അവൾ തിരിച്ചു വന്നു

“ഞാൻ….. എനിക്ക് എന്ത് പറയണം എന്ന് അറിഞ്ഞൂടാ ഷെല്ലി.. ഇഷ്ടം ആണോന്ന് ചോദിച്ചാൽ….. എനിക്ക് അറിഞ്ഞൂടാ.. പക്ഷെ ഇപ്പോഴിപ്പോ ഉള്ളിൽ നിങ്ങളുണ്ട്.. ആരുമില്ലെന്ന് എനിക്ക് ഇപ്പൊ തോന്നാറില്ല.. എന്റെയായിട്ട് ഒരാൾ ഇവിടെയുണ്ടെന്ന്… അത് ആണ് ഇഷ്ടം എങ്കിൽ എനിക്ക് ഷെല്ലിയെ വലിയ ഇഷ്ടാണ് “

അവൾ യാത്ര പറഞ്ഞു പോയിട്ടും അവൻ അങ്ങനെ തറഞ്ഞു നിന്നു പോയി

ഒരു പെണ്ണ് മുഖത്ത് നോക്കി പറയുകയാണ്

എനിക്ക് വലിയ ഇഷ്ടം ആണെന്ന്… നീ. എന്റെയാണെന്ന്

അവന്റെ കണ്ണ് നിറഞ്ഞു പോയി

അമ്മ വലിയ വഴക്ക് ഉണ്ടാക്കി

ഒരു കൊച്ചുള്ളവളെയെ നിനക്ക് കിട്ടിയുള്ളു ഞാൻ ഇത് സമ്മതിക്കില്ല പിന്നെ എന്തൊക്കെയോ

അതൊന്നും അവനെ ബാധിച്ചില്ല

ഒരു കുഞ്ഞുണ്ടായത് കുറവല്ല അവൾ കുറച്ചു കൂടി മഹത്വം ഉള്ളവളായി അമ്മേ എന്ന് അവൻ അമ്മയ്ക്ക് പറഞ്ഞു കൊടുത്തു

“ഞാൻ ഒരു പെണ്ണിനെ മാത്രം അല്ല ഒരു അമ്മയെയാണ് കല്യാണം കഴിക്കുന്നത്… ഭർത്താവ് മരിച്ചു പോയത് അവളുടെ കുറ്റമാണോ? അവൾക്ക് ജീവിക്കണ്ടേ?”

അവന്റെ വാദങ്ങൾക്ക് മുന്നിൽ അവർ ഒടുവിൽ തോറ്റു

അവൻ പറയുന്നതിൽ കാര്യമുണ്ട് എന്ന് ഒടുവിൽ അവർക്ക് തോന്നി

“അതിലൊന്നും ഒന്നുല്ലമ്മേ ഒരു പെണ്ണിനെ കാണുമ്പോൾ എന്റെ പെണ്ണാണ് എന്ന തോന്നൽ ഒരാണിന് വരണം. അവൾക്ക് തിരിച്ചു അവൻ എന്റെയാണെന്നും. ആ തോന്നൽ മാത്രം മതി ഒന്നിച്ചു ജീവിക്കാൻ..”

ഒടുവിൽ അവൻ പറഞ്ഞു നിർത്തി

അമ്മ അവനെയൊന്നു ചേർത്ത് പിടിച്ചു ആ നെറ്റിയിൽ ഉമ്മ വെച്ചു

“ഞാൻ വളർത്തിയ മോനല്ലേ നീ നീ ഇങ്ങനെയേ പറയു “

അവൻ ചിരിച്ചു പോയി

“ഈ ഡയലോഗ് വരാൻ ഞാൻ കുറച്ചു കഷ്ടപ്പെട്ടു അത്രേയുള്ളൂ “

അവൻ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു

കവിതയും മോളും അവന്റെ വീട്ടിലേക്ക് വന്ന ദിവസം നല്ല മഴയായിരുന്നു

അവർ ഒന്നിച്ചാണ് ആ മഴ നനഞ്ഞത്

ഇനിയങ്ങോട്ടുള്ള മഴക്കാലം അവർക്കായുള്ളതാണ്

അവർക്ക് വേണ്ടി പെയ്യുന്ന മഴ

Related Posts

Leave a Reply

Your email address will not be published. Required fields are marked *