സ്നേഹസമ്മാനം-അധ്യായം 04, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

രഞ്ജു….. ശംഭു മെല്ലെ അവളെ വിളിച്ചു. നീ എന്നു മുതലാ എന്നെ ഇങ്ങനെ സ്നേഹിക്കാൻ തുടങ്ങിയത്?

ഞാനൊരിക്കലും നിന്നെ വേറൊരു കണ്ണുകൊണ്ടു കണ്ടിട്ടില്ല. എനിക്കൊന്നും മനസിലാകുന്നുമില്ല.ശംഭു അവളുടെ മുഖം അവന്റെ കൈകൾക്കുള്ളിലാക്കി…..

രഞ്ജു മെല്ലെ കരഞ്ഞു കലങ്ങിയ കണ്ണുകൊണ്ട് അവനെ നോക്കി.അതുവരെ കാണാത്ത കണ്ണിന്റെ തിളക്കം രഞ്ജുവിന്റെ കണ്ണുകളിൽ അവൻ കണ്ടു.

രഞ്ജു… നീ എന്താ ഒന്നും മിണ്ടാത്തെ… എന്നോട് ദേഷ്യാണോ?

ഏയ്‌.. അതുവരെ ഇല്ലാത്ത നാണത്തോടെ അവൾ അവളുടെ തല മെല്ലെ ചലിപ്പിച്ചു.
എനിക്ക് ശംഭുവേട്ടനോട് ഒരു ദേഷ്യവുമില്ല. പകരം ഇഷ്ടം മാത്രേ ഉളളൂ. എന്റെ ഇഷ്ടം ഞാൻ മാത്രേ അറിഞ്ഞുള്ളൂ.ശംഭുവേട്ടന് എന്റെ ചേച്ചിയുമായി ഇഷ്ടമാണെന്നു മനസിലാക്കിയ നിമിഷം മുതൽ ഞാൻ എന്റെ മനസിനെ പറഞ്ഞുപഠിപ്പിച്ചു എനിക്കുള്ളതല്ലെന്നു.. പക്ഷെ ചേച്ചി മറ്റൊരാളെ വിവാഹം കഴിക്കുവാണെന്നറിഞ്ഞപ്പോൾ ശംഭുവേട്ടൻ പറ്റിക്കപ്പെടുവാണെന്നു തോന്നിയപ്പോൾ ഇനിയും എനിക്ക് ആ സ്നേഹം നഷ്ടമാവരുതെന്നു തോന്നി.

എന്റെ ജീവനേക്കാൾ എനിക്കിഷ്ടമാണ് എന്റെ ശംഭുവേട്ടനെ… പിന്നെ ശംഭുവേട്ടന് എന്നെ ഇഷ്ടാണോന്നെനിക്കറിയില്ല. ഇഷ്ടമില്ലെങ്കിൽ അത് തുറന്നു പറയാം. ഞാനൊരിക്കലും എന്നെ സ്നേഹിക്കണമെന്ന് വാശിപിടിക്കില്ല…

ശംഭു പ്രത്യേകിച്ച് മറുപടി ഒന്നും പറഞ്ഞില്ല.

രഞ്ജു അവര് പെട്ടെന്നൊന്നും വരുമെന്നെനിക്ക് തോന്നുന്നില്ല. എനിക്ക് വിശക്കുന്നുണ്ട്. നമുക്ക് പോയി ദോശ കഴിക്കാം.

രഞ്ജുവും ശംഭുവും ആദ്യമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. രണ്ടുപേർക്കും സംസാരിക്കാൻ ഒരുപാടുണ്ടായിരുന്നു. പക്ഷെ സംസാരിച്ചത് അവരുടെ കണ്ണുകളായിരുന്നു.

രണ്ടുപേരും ഭക്ഷണം കഴിച്ചു. ബില്ല് ഞാൻ കൊടുത്തോളം ശംഭുവേട്ടാ… രഞ്ജു പറഞ്ഞു.
അപ്പോൾ ഞാനിപ്പോഴും ഡ്രൈവർ ആണല്ലേ.. ശംഭു ഇത്തിരി ഖനപ്പിച്ചു ചോദിച്ചു. ഇന്ന് മുതൽ ഞാൻ പറയുന്നത് നീ കേട്ടാൽ മതി. എന്താ മനസിലായില്ലേ നിനക്ക്… നീ എന്റെ പെണ്ണാണെന്ന്….. ഞാൻ നിന്നെ തിരിച്ചറിയാൻ വൈകി അത് സത്യം പക്ഷെ ഇനി നീ എന്നും എന്റെതാ…ഞാൻ ബില്ല് കൊടുത്തിട്ട് ഇപ്പോൾ വരാം.

രഞ്ജുവിന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ആഞ്ഞടിച്ചു. താൻ ഇനി മുതൽ ശംഭുവേട്ടന്റെതാണ്. ഒരുപാട് പെൺകുട്ടികൾ ആഗ്രഹിച്ച സ്ഥാനം….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *