സ്വന്തം വീട് നാട് എല്ലാം വിട്ടു, അതിലുപരി വീട്ടുകാരെ എല്ലാം വെറുപ്പിച്ചു വേണ്ടെന്നു വെച്ചു വന്നതാ അവള്… മൊത്തത്തിൽ ഒരു പറിച്ചു നടൽ……

ദേഷ്യം

Story written by Kannan saju

” നാടും വീടും വിട്ടു നിന്നേം വിശ്വസിച്ചു ഇറങ്ങി വന്ന ഒരു പെണ്ണാ വീട്ടിൽ ഇരിപ്പുണ്ട് വിളിച്ചോണ്ട് വന്ന അന്ന് തന്നെ അതിനെ വീട്ടിൽ ഇരുത്തി ഈ പള്ളിപ്പെരുന്നാൾ എന്നും പറഞ്ഞു ഇറങ്ങി നടക്കണോ ???? “

പള്ളിയുടെ പരിസര പ്രദേശത്തെ ഒഴിഞ്ഞ ഒരിടത്ത് നിർത്തി ഇട്ടിരിക്കുന്ന കാറിൽ ഗ്ലാസ്സിലേക്ക് മ ദ്യം ഒഴിച്ച് കൊണ്ട് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന റോഷനെ നോക്കി അനസ് ചോദിച്ചു.

ഫ്രണ്ട് ഗ്ലാസ്സിലൂടെ ഇരുട്ടിലേക്കു തന്നെ നോക്കി ഇരുന്നുകൊണ്ട് റോഷൻ മുഖത്തൊരു ചിരി വരുത്തി.

” അതിനെന്നാ…. ??? പപ്പേം മമമീം ഇല്ലേ അവിടെ ??? “

” ആഹാ !!! ബെസ്റ്റ്… നീയുള്ളത് പോലെ ആവോ അവൾ ഉള്ളത് ??? ഇനി പഴയ പോലെ അല്ല.. എന്നാ എങ്കിലും ചെയ്യും മുന്നേ അവളെ പറ്റി കൂടി ചിന്തിക്കണം “

” എന്റെ പൊന്നിക്കാ , ഇത്രേം നാളും അവൾ എന്നാ തന്നെ അല്ലെ സ്നേഹിച്ചേ ??? ഇപ്പോ എന്റെ വീട്ടിലേക്കു കൊണ്ടൊന്നു എന്നൊരു മാറ്റം മാത്രം “

” അത് വെറുമൊരു മാറ്റം അല്ലടാ … “

അനസ് മ ദ്യം ഒറ്റ വലിക്കു കുടിച്ചു… റോഷൻ അനസിന്റെ മുഖത്തേക്ക് നോട്ടം എറിഞ്ഞു. ചുണ്ടിൽ ഇരുന്ന മ ദ്യം തുടച്ചു കൊണ്ട് അനസ് ഗ്ലാസ്‌ താഴെ വെച്ചു.

” സ്വന്തം വീട് നാട് എല്ലാം വിട്ടു, അതിലുപരി വീട്ടുകാരെ എല്ലാം വെറുപ്പിച്ചു വേണ്ടെന്നു വെച്ചു വന്നതാ അവള്… മൊത്തത്തിൽ ഒരു പറിച്ചു നടൽ. പപ്പയും മമ്മിയും ഒക്കെ എത്ര സ്നേഹിച്ചു എന്ന് പറഞ്ഞാലും അപ്പന്റെ സ്ഥാനത്തു നിന്നാൽ അപ്പൻ ആവില്ല..! ആ തട്ട് എപ്പോഴും താണ് തന്നെ ഇരിക്കും… അവൾ എല്ലാം ചെയ്തത് നിന്റെ പെണ്ണായി ഇരിക്കാനാ… നിന്റെ കൂടെ ജീവിക്കാൻ.. ഞാൻ അതുകൊണ്ട് പറഞ്ഞുന്നെ ഉള്ളു. “

റോഷൻ മറുപടി ഒന്നും പറഞ്ഞില്ല.. അനസ് പറഞ്ഞു നിർത്തിയതും റോഷന്റെ ഫോൺ റിങ് ചെയ്തു.. അവളാണ് വിളിക്കുന്നത്‌.

” ഞാൻ പറഞ്ഞില്ലേ… എടുത്തു സംസാരിക്കു… വേഗം വരുവാണെന്നു പറയ്‌ “

തലയാട്ടിക്കൊണ്ട് ഫോണുമായി റോഷൻ പുറത്തേക്കിറങ്ങിയതും ഒരു ബൈക്കിൽ രണ്ടു പേര് ചീറി പാഞ്ഞു അവനെ തട്ടി തട്ടിയില്ല എന്ന മട്ടിൽ കടന്നു പോയി… കലി പൂണ്ട റോഷൻ ” നീയൊക്കെ ആരുടെ **** കെട്ടിക്കാൻ പോവാടാ ***** ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു…

വീണ്ടും ഫോൺ ചെവിയിൽ വെച്ച്

” ഹലോ “

” ഇതാരായ ഈ ചീ ത്ത വിളിക്കുന്നെ ??? ദേഷ്യം ഒക്കെ ഇച്ചിരി കുറക്കൂ “

” അതൊന്നുല്ലാടി… രണ്ടവന്മാർ ഉടുക്കത്ത സ്പീഡിൽ പോയതാ… അത് വിട്… “

” ഇതെന്നാന്നെ വരാത്തെ ??? ഒറ്റക്കിരുന്നു മടുത്തു “

” ദാ വരണ്… പത്തു മിനിറ്റ് “

” ഉം “

ഫോൺ വെച്ചപ്പോഴേക്കും അനസ് ഒരു ഗ്ലാസിൽ ഒഴിച്ച മ ദ്യവുമായി പുറത്തേക്കു ഇറങ്ങി റോഷന് നേരെ നീട്ടി.

” ഏതാ ഇക്ക അവന്മാര്… എന്നാ ഒരു സ്പീഡാ “

” രണ്ടാം വാർഡിൽ ഉള്ളതാ… കണ്ട് പരിചയം ഉള്ളു “

” ഉം “

റോഷൻ മ ദ്യം ഒറ്റ വലിക്കു കുടിച്ചു… ഗ്ലാസ്‌ കാറിനു മുകളിൽ വച്ചതും പോയ ദിശയിൽ നിന്നും തിരിച്ചു വരുന്ന ബൈക്കിന്റെ വെളിച്ചം അനസ് കണ്ടു.

” റോഷാ , അവന്മാര് തിരിച്ചു വരുന്നുണ്ടേ “

റോഷൻ തിരിഞ്ഞു നോക്കി… മൂന്നു ബൈക്ക് ഉണ്ടായിരുന്നു… ആദ്യം വന്നത് അങ്ങോടു ഓടിച്ചു പോയ ബൈക്ക് തന്നെ ആണ്.. പക്ഷെ ഓടിക്കുന്നവന്റെ പുറകിൽ ഇരിക്കുന്ന ആൾക്ക് മാറ്റം ഉണ്ട്.. മറ്റു രണ്ടു ബൈക്കിൽ വന്നവരിലും അയ്യാൾ ഇല്ലായിരുന്നു.

ബൈക്ക് ഓടിച്ചവൻ വണ്ടിയിൽ നിന്നും ഇറങ്ങി കാറിന് നേരെ വന്നു

” ചേട്ടൻ എന്നാത്തിനാ ചേട്ടാ എന്റെ അമ്മക്ക് വിളിച്ചത് ??? “

റോഷന്നോട് അവൻ കലിയോടെ ചോദിച്ചു

” പിന്നെ നീയൊക്കെ ഈ മാതിരി മരണ പാച്ചില് പാഞ്ഞാ പിന്നെ നിന്നെയൊക്കെ പൂവിട്ടു പൂജിക്കണോ ??? “

” വേണ്ട… അതിനു അമ്മക്ക് വിളിക്കണോ ??? ഞാൻ എന്നാത്തിനാ പോയെന്നു ചേട്ടന് അറിയോ?? “

” എടാ മോനെ നിങ്ങൾ അവനെ ഇടിച്ചു ഇടിച്ചില്ല എന്നും പറഞ്ഞല്ലേ പോയെ.. ആ ദേഷ്യത്തിൽ പറഞ്ഞതാ.. നിങ്ങൾ ഒന്ന് അടങ്ങു ” അനസ് ഇടയ്ക്കു കയറി

” ചേട്ടാ ഞാൻ എന്റെ പെങ്ങൾക്ക് ബ്ലഡ്‌ കൊടുക്കാൻ ആളേം കൊണ്ട് പോയതാണ്.. മാത്രല്ല നിർത്തി ഇട്ടിരിക്കുന്ന കാർ ആണ്.. ഇറങ്ങുമ്പോ പിന്നിലൂടെ വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയിട്ട് ഡോർ തുറന്നൂടെ? “

റോഷൻ കലിയോടെ ഗ്ലാസ്‌ എടുത്തു വലിച്ചെറിഞ്ഞു.

” പോ ക്കിരിത്തരം കാണിച്ചതും പോരാ എന്നിട്ട് എന്ന പറയുന്നോടാ ****”

അവനു നേരെ ചാടിയ റോഷനെ അനസ് പിടിച്ചു മാറ്റി…

” മതി… അവര് പറഞ്ഞേലും കാര്യം ഉണ്ട്… “

റോഷൻ നിർത്തി.. അനസ് അവർക്കു നേരെ തിരിഞ്ഞു ” അന്നേരത്തെ ഒരു ദേഷ്യത്തിൽ പറഞ്ഞതാ…. അവനും അറിയില്ലല്ലോ നിങ്ങൾ എങ്ങോട്ടാ പോവുന്നെന്നു… പരസ്പരം ഒന്ന് ക്ഷമിക്കാൻ കഴിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു “

കുറച്ചു നേരം എല്ലാവരും മൗനമായി.. ശേഷം ബൈക്കിൽ വന്നവൻ അനസിനോട് പറഞ്ഞു ” ശരി ചേട്ടാ.. ഞങ്ങൾ പോണു… ഞങ്ങക്ക് പ്രശ്നന്നുല്ല… “

റോഷനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം അവൻ തിരിച്ചു ബൈക്കിൽ കയറാൻ നടന്നു…

അനസ് റോഷനെ നോക്കി ” നീ അത് വിട് “

” എന്നാ വിടാൻ ??? ഇപ്പോ ഇക്കാക്ക് സമാധാനം ആയല്ലോ??? ഞാൻ കുറ്റക്കാരൻ.. അവന്റെ പെങ്ങൾക്ക് മൂത്ത് കിടക്കുവാന്നു എനിക്കറിയോ?? “

റോഷൻ ഉച്ചത്തിൽ അലറി.. ബൈക്കിൽ കയറിയ പയ്യൻ വണ്ടി വീണ്ടും ഓഫ്‌ ചെയ്തു.

” നീ ഇപ്പൊ എന്നാ വർത്തനാടാ പറഞ്ഞെ ??? “

പയ്യൻ അടുത്തേക്ക് ഓടി അടുത്തു.. റോഷൻ അനസിനെ തട്ടി മാറ്റി പയ്യനെ ചവിട്ടി വീഴ്ത്തി… ഇത് കണ്ട പയ്യന്റെ കൂട്ടുകാർ ഓടി വന്നു റോഷനെ അടിച്ചു നിലത്തേക്ക് ഇട്ടു.

അതോടെ അനസും അവന്മാരെ അടിക്കാൻ തുടങ്ങി… ഈ സമയം നിലത്തു ചവിട്ടു കൊണ്ട് വീണ പയ്യൻ ബൈക്കിൽ നിന്നും ക ത്തി എടുത്തു കൊണ്ട് തപ്പി തടഞ്ഞു എണീറ്റ റോഷനെ ഓടി വന്നു കു ത്തി.. കലി തീരത്തെ ക ത്തി വലിച്ചൂരി വീണ്ടും കു ത്തി.

അതോടെ കണ്ടു ഭയന്ന എല്ലാവരും സംഘട്ടണം നിർത്തി.. അനസ് ഓടി വന്നു റോഷനെ മടിയിൽ എടുത്തു… പയ്യന്മാർ ഭയന്ന് ഓടി.

അനസ് എന്തെങ്കിലും ചെയ്യും മുന്നേ റോഷന്റെ കണ്ണുകൾ അടഞ്ഞു… കണ്ണിലെ വെളിച്ചം മങ്ങി മങ്ങി പോകുമ്പോഴും കണ്ണുകളിൽ ഭാര്യയുടെ മുഖം ഉണ്ടായിരുന്നു… അപ്പോൾ റോഷൻ ചിന്തിച്ചു ” കുറച്ചു മുന്നേ ആ മുഖം ഒന്ന് ഓർത്തിരുന്നെങ്കിൽ “

കൈ പിടിച്ചു കൊണ്ട് വന്ന അന്ന് തന്നെ തന്റെ ഭർത്തതാവിന്റെ ചേതനയറ്റ ശരീരം ഒരു ആംബുലൻസിൽ വരും എന്നറിയാതെ അവൾ ജനാലയിലൂടെ അവന്റെ വരവും കാത്തു പുറത്തേക്കു നോക്കി ഇരുന്നു.

അഥർവ്വ് ❣️.

Related Posts

Leave a Reply

Your email address will not be published. Required fields are marked *