ഹോം നേഴ്സ് ആയി ജോലി ചെയ്യുന്ന അവൾക്ക് ആറു മാസം കൂടുമ്പോൾ കാമുകന്മാർ മാറും. അവളുടെ വീട്ട് വാടകയും ചെലവും കൊടുക്കാൻ തയ്യാറായ ആർക്കും അവിടെ താമസിക്കാവുന്നതാണ്….

മഹ്ബുള്ളയിലെ മസ്സാജ് ലേഡി

എഴുത്ത്:ഹക്കീം മൊറയൂർ

സാർ, ഡൂ യു നീഡ് എ മസ്സാജ്?

കാലപ്പഴക്കം കൊണ്ട് പെയിന്റ് ഇളകി തുടങ്ങിയ ആ ബിൽഡിങ്ങിന്റെ ഇരുണ്ട ഗോവണി കയറുമ്പോൾ താഴേക്ക് വന്ന കറുമ്പി പെണ്ണ് വശ്യമായി പുഞ്ചിരിച്ചു കൊണ്ട് എന്നോട് തിരക്കി.

മനപ്പൂർവമെന്ന വണ്ണം കൊഴുത്തുരുണ്ട എണ്ണ നിറമുള്ള തു ടയുടെ പാതിയും പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ആ ചോദ്യം. ഇറുകിയ ബനിയനുള്ളിൽ അവളുടെ വലിയ മാ റിടത്തിന്റെ വടിവ് പുറത്തേക്ക് തെളിഞ്ഞു കാണാമായിരുന്നു.

‘ഒൺലി 100 കെഡി ‘.

കണ്ണുകളാൽ എന്നെ കടാക്ഷിച്ചു കൊണ്ട് അവൾ പ്രലോഭനം ചൊരിയാൻ തുടങ്ങി.

‘ആം ഓക്കേ ഫോർ എവെരിതിങ്. നോ പോലീസ്. നോ ചെക്കിങ്. നോ പ്രോബ്ലം ‘.

ഇത്തവണ അവൾ കാര്യങ്ങൾ ഒന്നൂടെ വിശദമാക്കി. എന്നെ കണ്ടപ്പോൾ ഞാൻ ആ ടൈപ്പ് ആണെന്ന് അവൾക്ക് തോന്നി കാണണം. സത്യത്തിൽ അവൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

ഒരു മണിക്കൂർ നേരത്തെ അവളുടെ സേവനത്തിനു അവൾ ചോദിക്കുന്നത് എന്റെ ഒരു മാസത്തെ ശമ്പളമാണ്. ഇനിയും നയന സുഖത്തിനു കറുമ്പി സമ്മതിക്കില്ല. ഇത് വരെ സംസാരിച്ചത് ഇംഗ്ലീഷ് ആണെങ്കിൽ ഇടഞ്ഞാൽ അവൾ സംസാരിക്കുക അവരുടെ ഭാഷയിലാണ്.

ചുണ്ടുകൾ കോട്ടി അവൾ താഴേക്ക് നടന്നു പോകുമ്പോൾ കുറച്ചു നേരം കൂടി അവളുടെ പിൻ കാഴ്ച ആസ്വദിച്ച ശേഷം ഞാൻ മുകളിലേക്ക് നടന്നു.

കുവൈറ്റിലെ മഹ്ബുള്ളയിലുള്ള ആ പഴയ നാലു നില കെട്ടിടത്തിൽ ആകെ എട്ട് ഫ്ലാറ്റുകൾ ആണ് ഉള്ളത്. ഫസ്റ്റ് ഫ്ലോറിലെ ഏറ്റവും അവസാനത്തെ ഫ്ലാറ്റിലാണ് ആ കറുമ്പി താമസിക്കുന്നത്. നിയമ വിരുദ്ധമായി മസാജ് ചെയ്തു കൊടുക്കുക എന്നതാണ് അവരുടെ ജോലി. പൈസ കൊടുത്താൽ ആ മുറിയിൽ എല്ലാം ലഭ്യമാണ്.

അതിനോട് ചേർന്ന അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നത് ഒരു ഇറാനി കുടുംബമാണ്. പ്രായം ചെന്ന ഒരു കിളവനും കിളവിയും അവരുടെ എട്ട് മക്കളുമാണ് ആ ഫ്ലാറ്റിൽ കഴിയുന്നത്. അവിടെ എത്ര പേരുണ്ട് എന്നറിയാൻ പുറത്ത് വെച്ചിരിക്കുന്ന സ്റ്റാന്റിലെ ചെരുപ്പുകളുടെ എണ്ണമെടുത്താൽ മാത്രം മതിയാവും. കിളവനെയും ആൺമക്കളെയും മാത്രമാണ് ആ ഫ്ലാറ്റിന്റെ പുറത്തേക്ക് കാണാറുള്ളത്. ഇടക്കെപ്പോഴോ മാത്രം ഒരു പ്രാവശ്യം സുന്ദരിയായ ഒരു പെൺകുട്ടിയെ റൂമിനു പുറത്ത് ഞാൻ കണ്ടിട്ടുണ്ട്. എന്നെ കണ്ടതും പെട്ടെന്ന് തന്നെ അവൾ അകത്തേക്ക് ഓടി കയറുകയും ചെയ്തു. അവരുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു സാധാരണ പേർഷ്യൻ കുടുംബമാണ് അത്.

രണ്ടാമത്തെ നിലയിലെ ആദ്യത്തെ ഫ്ലാറ്റിൽ ഒരു മിസ്രി കുടുംബമാണ്. വെളുത്തു തുടുത്ത ഒരു പെണ്ണും അവളുടെ മെലിഞ്ഞു നീണ്ട ഭർത്താവും നാലു ആൺ കുട്ടികളും അടങ്ങുന്ന ഒരു കുടുംബം.

ആ ഭർത്താവിന്റെ കയ്യിൽ എപ്പോഴും പുകയുന്ന ഒരു സി ഗരറ്റ് കാണും. മെസ്സിയുടെയും റൊണാൾഡോയുടെയും ജേഴ്സി അണിഞ്ഞ ആൺ മക്കളുടെ കയ്യിൽ പെപ്സിയുടെയോ കോളയുടെയോ ചെറിയ ടിന്നുകൾ കാണാം. അവർക്ക് നാലു പേർക്കും കൂടി ആകെ ഉള്ളത് ഒരു സൈക്കിളും ഒരു ഫുട്ബോളും മാത്രമാണ്. ആ സ്ത്രീയാണെങ്കിൽ സ്ഥൂ ലിച്ച ശരീരവും താങ്ങി അവരുടെ പിന്നാലെ വഴക്ക് പറഞ്ഞു ഓടി നടക്കും.

മിസ്രി കുടുംബത്തിന്റെ അപ്പുറത്തുള്ള ഫ്ലാറ്റിൽ ഒരു ശ്രീലങ്കൻ യുവതിയാണ്. ഹോം നേഴ്സ് ആയി ജോലി ചെയ്യുന്ന അവൾക്ക് ആറു മാസം കൂടുമ്പോൾ കാമുകന്മാർ മാറും. അവളുടെ വീട്ട് വാടകയും ചെലവും കൊടുക്കാൻ തയ്യാറായ ആർക്കും അവിടെ താമസിക്കാവുന്നതാണ്. നേരത്തെ ഒരു മലയാളിയായിരുന്നു അവൾക്ക് കൂട്ട്. രണ്ട് മൂന്ന് മാസമായി ഒരു തമിഴനാണ് അവളുടെ അന്തിക്കൂട്ട്. അയാൾക്ക് നാട്ടിൽ ഭാര്യയും കുട്ടികളും ഉണ്ടാവുമോ എന്നൊരു ചിന്ത ഉദിച്ചപ്പോൾ തല കുടഞ്ഞു കൊണ്ട് ഞാൻ മുകളിലേക്ക് കയറി.

മൂന്നാം നില അല്പം പ്രശ്നമാണ്. ആ രണ്ട് ഫ്ലാറ്റിലും താമസിക്കുന്നത് അഫ്ഗാനി ഫാമിലിയാണ്. അവരുടെ ഫ്ലാറ്റിനു മുന്നിലേക്ക് ആരും വരുന്നത് പോലും അവർക്ക് ഇഷ്ടമല്ല. ആ രണ്ട് ഫ്ലാറ്റുകളിലായി 20 ലേറെ പേർ താമസിക്കുന്നുണ്ട്.

നാലാമത്തെ നിലയിലാണ് എനിക്ക് പോവേണ്ട ജൂലിയുടെ ഫ്ലാറ്റ്. ജൂലിയും ഭർത്താവ് ഫ്രഡിയും നാലു പട്ടികളുമാണ് അവിടെ താമസിക്കുന്നത്. ഫിലിപ്പൈൻ സ്വദേശികളാണ് അവർ. അതിന്റെ അപ്പുറത്തെ ഫ്ലാറ്റിലും കുറച്ചു ഫിലിപ്പിനോ ലേഡീകളാണ്. അവരെ ഇന്നെ വരെ ഞാൻ കണ്ടിട്ടില്ല.

‘യു ലൂക്കിങ് വെരി ഹാൻഡ്‌സം മാൻ ‘.

വാതിൽ തുറന്ന ഫ്രഡ്‌ഡി എന്നെ ആലിംഗനം ചെയ്തു.

‘ഇരിക്കൂ ‘.

വലിയ സോഫയിൽ പട്ടികളുടെ കൂടെ ഇരിക്കുകയായിരുന്ന ജൂലി അല്പം സ്ഥലം എനിക്കായി ഒഴിച്ചിട്ട് കൊണ്ട് എന്നെ ക്ഷണിച്ചു. വളരെ ചെറിയ നിക്കറും കുഞ്ഞു ബനിയനും ആയിരുന്നു ജൂലിയുടെ വേഷം. അവളുടെ തു ടകളും മാ റിടവും ഏറെ കുറെ പുറത്തേക്ക് കാണുന്നത് കണ്ടു അസ്വസ്ഥതയോടെ ഞാൻ നോട്ടം മാറ്റി.

‘സീ ഡിയർ ‘.

സ്വാതന്ത്ര്യത്തോടെ എന്റെ കൈകൾ എടുത്തു അവളുടെ മടിയിൽ വെച്ചു ജൂലി സംസാരിക്കാൻ തുടങ്ങി.

‘നിനക്ക് ഇവിടെ ആ ചെറിയ റൂമിൽ താമസിക്കാം. ഫ്രഡ്‌ഡി മിക്കപ്പോഴും നൈറ്റ്‌ ആണ്. എന്റെ കുഞ്ഞുങ്ങളും തണുപ്പായത് കാരണം നേരത്തെ ഉറങ്ങും’.

ഫ്രഡ്‌ഡി ഇരിക്കുന്നത് കൊണ്ടാണ് എനിക്ക് അസ്വസ്ഥതയെന്നു മനസ്സിലായതും ജൂലി പുഞ്ചിരിച്ചു.

‘നോ പ്രോബ്ലം മാൻ. എന്നേക്കാൾ നിന്നെ ഇഷ്ടമായത് ഫ്രഡ്‌ഡിക്കാണ്. ഹി ആൾസോ ലൈക്‌ ത്രീസം ‘.

എന്റെ തുടയിൽ നുള്ളി കൊണ്ട് അവൾ പറഞ്ഞു.

വെളുത്തു തുടുത്ത ഫ്രഡ്‌ഡി ഒരു പെൺകുട്ടിയെ പോലെ നാണിച്ചു നോക്കുന്നത് കണ്ടു. ഫിലിപ്പിനോകൾ ജീവിതം ആസ്വദിക്കാൻ വേണ്ടി ജനിച്ചവരാണെന്നു മുരുകൻ പറഞ്ഞത് ഞാൻ ഓർത്തു.

മുരുകനാണ് ശരിക്കും ജൂലിയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അവനാണ് ഈ ബിൽഡിന്റെ മേൽനോട്ടം വഹിക്കുന്നത്.

‘നിനക്ക്‌ താമസവും നടക്കും. നിന്റെ കാര്യങ്ങളും നടക്കും ‘.

വളിച്ച ചിരിയോടെ മുരുകൻ പറഞ്ഞത് ഞാൻ ഓർത്തു.

‘ആ പെണ്ണിന്റെ മറ്റവൻ ഒ മ്പത് ആണെന്ന് തോന്നുന്നു. നിനക്ക് പിന്നെ അതൊന്നും പ്രശ്നമില്ലല്ലോ ‘.

എന്തോ ഓർത്തു കൊണ്ടാണ് അവൻ പറഞ്ഞത്.

നായ്ക്കളുടെ കുര കേട്ടാണ് ഞാൻ ഓർമയിൽ നിന്നും ഞെട്ടി ഉണർന്നത്. പ്രഭാത സവാരി കഴിഞ്ഞു വിയർത്തു കുളിച്ചു ജൂലിയും അവളുടെ പട്ടിയും തൊട്ട് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.

‘ഗുഡ് മോർണിംഗ് ഡിയർ ‘.

എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ജൂലി പറഞ്ഞു.

‘ഗുഡ് മോർണിംഗ് ‘.

വിക്കി വിക്കി കൊണ്ട് ഞാൻ അതിന് മറുപടി പറഞ്ഞു.

‘ബാത്‌റൂമിലെ പൈപ്പിന് ലീക്കുണ്ട്. ഒന്ന് മാറ്റിയിടാമോ?’.

‘ഓക്കേ മാഡം ‘.

‘താങ്ക്യൂ ‘.

നന്ദി പറഞ്ഞു കൊണ്ട് അവർ പോയപ്പോൾ ഒന്നും മിണ്ടാനാവാതെ ഞാൻ നോക്കി നിന്നു. മുകളിൽ നിന്നും ഗോവണിയിറങ്ങി ആ കറുമ്പി പെണ്ണ് വരുന്നുണ്ടായിരുന്നു.

‘ഗുഡ് മോർണിംഗ് ‘.

പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. പിന്നെ ധൃതിയിൽ താഴേക്ക് ഇറങ്ങി പോയി.

‘പത്തു കെഡി കൊടുത്താൽ ഓള് കൂടെ പോരും ‘.

ലീവിന് പോകും മുന്നേ മുരുകൻ പറഞ്ഞത് വീണ്ടും ഞാൻ ഓർത്തു.

സത്യമല്ല എന്നറിയാമെങ്കിലും എന്നെ കിടത്തി അവൾ മസ്സാജ് ചെയ്യുന്നതും കെട്ടി പിടിക്കുന്നതുമൊക്കെ എന്നത്തേയും പോലെ വെറുതെ സങ്കൽപ്പിച്ചു കൊണ്ട് ഞാൻ ഗോവണി തുടക്കുന്ന ജോലി തുടർന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *