എഴുത്ത് :- സൽമാൻ സാലി
” എടീ ഷാഹീ ഇയ്യ് ഇന്ന് ഇറങ്ങി കഴിയോ ..?
” ഓ .. ന്റിക്കാ ഇതുങ്ങക്ക് എന്തേലും കൊടുത്തില്ലേൽ അവിടെ ചെന്നാൽ എന്റെ മാനം കളയും ..
കയ്യിലെ പഴം മൂന്നെണ്ണത്തിൻറേം തൊള്ളയിൽ കുത്തി നിറക്കുമ്പോ എന്നോടുള്ള കലിപ്പ് ആണെന്ന് തോന്നുന്നു മുന്നിൽ കണ്ട ചൂലെടുത്ത് ഒരേറ് ..
വായിൽ ഉള്ള പഴം അവിടേം ഇവിടേം തുപ്പിക്കളഞ്ഞു പിള്ളേർ കളി തുടർന്നു ..
കുറെ നാളായിട്ടു ആലോചിക്കുന്നതാ ഫ്രണ്ടിന്റെ വീട്ടില് ഒന്ന് പോകാൻ … ഇതുവരെ പറ്റിയില്ല .. അങ്ങിനെ ഇന്ന് പോകാമെന്ന് തീരുമാനിച്ചു രാവിലെ മുതൽ കെട്യോളോട് ഇറങ്ങാൻ പറയുന്നു .. ഇപ്പൊ സമയം വൈകിട്ട് മൂന്നര കഴിഞ്ഞു ഇപ്പളും ഓള് ഇറങ്ങീട്ടില്ല ..
ഈ ഹലാക്കിന്റെ ഷോൾ കുത്തൽ ആണ് എറ്റവും സമയം പിടിച്ച പരിപാടി .. പൊറോട്ടക്ക് മൈദാ ചുറ്റി വെച്ചപോലെ അടുക്കടുക്കായി ഷോൾ ചുറ്റി പിന്ന് കുത്തി കഴിയാൻ മിനിമം അര മണിക്കൂർ വേണം ..
ഒരു വിധം നാലര മണിക്ക് എല്ലാരും ഇറങ്ങി ഫ്രണ്ടിന്റെ വീട്ടിലെത്തിയപ്പോ. അഞ്ചര മണി ..
ചങ്ങായീന്റെ കൂടെ സംസാരിച്ചോണ്ടിരിക്കുമ്പോ അവന്റെ മക്കൾക്ക് വാങ്ങിച്ച മിട്ടായി പൊതിയും കയ്യിൽ പിടിച്ചോണ്ട് ന്റെ പിള്ളേർ വരുന്നു .. അവരണേൽ അവർക്ക് വാങ്ങിച്ചു കൊടുത്തത് വണ്ടീൽ ഇരുന്ന് കഴിച്ചു തീർത്തതാണ് ..
കുറെ കണ്ണുരുട്ടി അത് കൊടുക്കാനൊക്കെ പറഞ്ഞു നോക്കി .. എവിടെ അവർക്ക് യാതൊരു കൂസലും ഇല്ല ..
എല്ലാം കഴിഞ്ഞു ചായ കുടിക്കാൻ ഇരുന്നപ്പൊ മൂന്നാളും വന്ന് ഇന്നേവരെ ബിസ്കറ്റും കേക്കും കാണാത്തപോലെ വാരിവലിച്ചു തീറ്റ തുടങ്ങി ..
ഷാഹി എന്നെ നോക്കുന്നു ഞാൻ വേറെ എങ്ങോട്ടോ നോക്കുന്നു .. ചായ കുടി കഴിഞ്ഞു ഇറങ്ങാൻ നേരം ഫ്രണ്ടിന്റെ ഉമ്മ മക്കളുടെ കയ്യിൽ ഓരോ പഴം കൂടെ കൊടുത്തു .. എന്നിട്ട് പറയുവാ മക്കൾക്ക് പഴം നല്ലോണം ഇഷ്ടായിക്ക് ന്ന് ..
വണ്ടീൽ കേറിയതും ധാ കിടക്കുന്നു പഴം വണ്ടീടെ സീറ്റിൽ ഒറ്റയെണ്ണത്തിനും പഴവും വേണ്ട ബിസ്കറ്റും വേണ്ട .. നാണം കെടുത്താനായിട്ട് ഇറങ്ങിയതാണെന്ന് തോന്നുന്നു …
എന്നാലും എനിക്ക് മനസിലാവാത്തത് വീട്ടീന്ന് എന്ത് കൊടുത്താലും തിന്നാത്ത ഇവന്മരെങിനെയാണ് എവിടേലും പോയാൽ വാരിവലിച്ചു തിന്നുന്നത് എന്നാണ് ..
ഇനി എവിടേലും പോകുമ്പോ മക്കൾക്ക് തിന്നാനുള്ളത് കൂടെ വാങ്ങിക്കണം അല്ല പിന്നെ ..
സൽമാൻ ..
നിർത്തിയങ് അപമാനിക്കുക തന്നെ ..