മംഗല്യ താലി ഭാഗം 105 ~~~ എഴുത്ത്:-കാശിനാഥൻ

ഭദ്ര യുടെ ഊഴം എത്തിയപ്പോൾ ഇരുവരും ഡോക്ടറേ കാണുവാനായി കയറി ചെന്നു.
ബ്ലഡ്‌ ഉം യൂറിനും ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തിട്ട് വരാൻ ആയിരുന്നു ഡോക്ടർ പറഞ്ഞത്.

വീണ്ടും ഒരു അര മണിക്കൂർ. ഭദ്ര യുടെ ടെൻഷൻ കണ്ടപ്പോൾ ഹരി അവളെ നന്നായി വഴക്ക് പറഞ്ഞു.

താൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. നമ്മുട കല്യാണം കഴിഞ്ഞു നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം ഒന്നും താൻ പ്രഗ്നന്റ് ആയതല്ലല്ലോ.

അതൊന്നും ഹരിയേട്ടന് പറഞ്ഞാൽ മനസ്സിലാവില്ല..

ഓഹ് പിന്നെ… മനസ്സിലാവില്ല പോലും.. ഹരി ഓരോന്ന് പറയുന്നുണ്ട് എങ്കിലും ഭദ്ര അതൊക്കെ കേൾക്കാൻ പോലും കൂട്ടാക്കിയില്ല.അവൾ പ്രാർത്ഥനയോട് അങ്ങനെ ഇരുന്നു.

റിസൾട്ട് ഒക്കെ വന്നശേഷം വീണ്ടും ഡോക്ടറുടെ ഓപിയിൽ നിൽക്കുന്ന സിസ്റ്റർ വന്നിട്ട് ഭദ്രയെയും ഹരിയേയും അകത്തേക്ക് വീണ്ടും വിളിച്ചു.

തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിന്റെ സ്ക്രീനിലേക്ക് നോക്കിയിരിക്കുകയാണ് ഡോക്ടർ. അവരുടെ ചുണ്ടിൽ ചെറുതായി നിന്നിരുന്ന പുഞ്ചിരി കണ്ടപ്പോൾ തന്നെ ഹരിക്ക് കാര്യം മനസ്സിലായി,എന്നാൽ ഭദ്ര ടെൻഷനോട് ഇരുന്നു.

ഭദ്ര ലക്ഷ്മി,,, ഡോക്ടർ അവളെ നോക്കി പുഞ്ചിരിയോടെ വിളിച്ചു.

വിവാഹം കഴിഞ്ഞിട്ട് എത്ര നാൾ ആയി?

8months.

ഹ്മ്… വേറെ ആരോഗ്യ പ്രശ്നങ്ങൾ എന്തേലും ഉണ്ടൊ. എന്തിനെങ്കിലും പ്രേത്യേകം മെഡിസിൻ എടുക്കുന്നുണ്ടോ

ഇല്ല ഡോക്ടർ..

Ok ഫൈൻ.. അപ്പോൾ ആരോഗ്യം ഒക്കെ നന്നായി ശ്രദ്ധിക്കുക, വേറെ കുഴപ്പങ്ങൾ ഒന്നുമില്ല കേട്ടോ. യൂറിൻ ടെസ്റ്റ്‌ ചെയ്തത് പോസിറ്റീവ് ആണ്.. അവർ പറഞ്ഞതും ഭദ്ര നിറഞ്ഞ ചിരിയോടെ ഹരിയേ നോക്കി. അവനും അതുപോലെ തന്നെ.

വിശേഷം ഒന്നുമില്ലെങ്കിൽ ഒരു മാസം കഴിഞ്ഞു വന്നാൽ മതി എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ അവരെ പറഞ്ഞയച്ചു.

അത്യാവശ്യ വേണ്ട മെഡിസിൻസ് ഒക്കെ വാങ്ങിയ ശേഷം, ഹരി യും ഭദ്ര യും വണ്ടിയിൽ വന്നു കയറി.

ഹരിയേട്ടാ….

ഹ്മ്…

എനിക്ക് ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ.

അതെന്താടോ..

ആവോ അറിയില്ല..

ടീച്ചറമ്മയോട് വിളിച്ചു പറയുന്നില്ലേ…

മ്മ്.. പറയാം.. നമ്മുക്ക് അവിടേക്ക് ഒന്നുപോയാലോ ഏട്ടാ..

ആഹ് പോകാം… അതിനു മുന്നേ നമ്മൾക്ക് ഫുഡ്‌ കഴിക്കണ്ടേ.. തനിയ്ക്ക് വിശക്കുന്നില്ലേ

ഹ്മ്… ഉണ്ട്.
അവൾ തല കുലുക്കി.

ഭദ്രയ്ക്ക് ഇഷ്ടമുള്ള ഫുഡ്‌ ഒക്കെ വാങ്ങി കൊടുക്കാൻ വേണ്ടി അവൻ ഒരു റെസ്റ്റോറന്റ് ലേക്ക് പോയി. ഹരിയുടെ ഫ്രണ്ട് ന്റെയാണ് ആ ഷോപ്പ്. അവിടെ ചെന്നിട്ട് അവൾക്ക് വേണ്ടി നാടൻ ഊണ് ആയിരുന്നു ഓർഡർ ചെയ്തത്. ഭദ്രയ്ക്ക് അതാണ് ഇഷ്ടം എന്നവന് അറിയാം.

ഹരിയേട്ടൻ അമ്മയെ വിളിക്കുന്നില്ലേ?

ധൃതി വെയ്ക്കുന്നില്ല. വീട്ടിൽ ചെല്ലട്ടെ. എന്നിട്ട് വിളിക്കാം. അത് പോരെ.

മ്മ്…. അവൾ മൂളി.

ഞാൻ അമ്മയോട് നേരിട്ട് ചെന്ന് പറയാമെന്നോർത്തു ഹരിയേട്ടാ.

ആഹ്…

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച ശേഷം ഇരുവരും കൂടി വണ്ടിയിൽ കേറിയപ്പോൾ ആയിരുന്നു മീരടീച്ചർ ഭദ്രയെ വിളിക്കുന്നത്.

ഹലോ അമ്മേ…

ആഹ് മോളെ.. നിങ്ങൾ യാത്രയിലാണോ.

. ആയിരുന്നു.. ടൗണിൽ വരെ ഒന്നു ഇറങ്ങിയതാണ്.

ആഹ്, ഞാനും അച്ഛനും കൂടി ഇവിടെ വന്നതായിരുന്നു. മോളെ കണ്ടിട്ട് നാലഞ്ചു ദിവസമായില്ലേ.

ഞാൻ വരുവാ അമ്മേ… ഒരു 10 മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യു കേട്ടോ..

അത് കുഴപ്പമില്ല മോള് പോയ കാര്യങ്ങളൊക്കെ കഴിഞ്ഞ ശേഷം വന്നാൽമതി. ഞങ്ങൾ ഇവിടെ ഇരുന്നോളാം.

കാര്യങ്ങളൊക്കെ കഴിഞ്ഞതാണ് ഇനി വീട്ടിലേക്ക് മടങ്ങി വരുവാണ്.

ഹ്മ്.. ശരി മോളെ.

അമ്മ ഫോൺ കട്ട് ചെയ്തത് ഹരിയുടെ നേർക്ക് തിരിഞ്ഞു. ഏട്ടാ ഞാൻ രാവിലെ ഭക്ഷണം ഒന്നും ഉണ്ടാക്കി ഇല്ലായിരുന്നു. അച്ഛനും അമ്മയും എന്തെങ്കിലും കഴിച്ചതാണോ  ആവോ..

നമുക്ക് ഫുഡ് പാഴ്സൽ വാങ്ങിക്കൊണ്ടു പോകാം. ഊണ് പോരെ അതോ ബിരിയാണി എന്തെങ്കിലും മേടിക്കണോ.

ഊണ് മതി ഏട്ടാ.. നമ്മൾ ഇപ്പോൾ കഴിച്ചതുപോലെയുള്ള നാടൻ ഊണ് വാങ്ങാം. ഭദ്രൻ പ്രകാരം ഹരി വീണ്ടും തിരിഞ്ഞ് റസ്റ്റോറന്റിലേക്ക് പോയി. എന്നിട്ട് ഫുഡ് പാഴ്സൽ വാങ്ങിക്കൊണ്ടു മടങ്ങി വന്നു. കുറച്ച് ഫ്രൂട്ട്സും നട്ട്സും സ്വീറ്റ്സും ഒക്കെ വാങ്ങിക്കൂട്ടിയാണ് ഹരി ഭദ്രയുമായിട്ട് വീട്ടിൽ എത്തിച്ചേർന്നത്..

അച്ഛനും അമ്മയും അവരെ കാത്ത് ഉമ്മറത്ത് ഇരിപ്പുണ്ട്.

വന്നിട്ട് ഒരുപാട് നേരം ആയോ അമ്മ….. ഭദ്ര കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് ഓടിച്ചെന്നു.

ഹേയ് ഇല്ല മോളെ… നിങ്ങള് ഷോപ്പിംഗ് നു പോയതാണോ. അച്ഛൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു.

അച്ഛനോട് തുറന്ന് പറയാൻ ഭദ്രയ്ക്ക് ഒരു ബുദ്ധിമുട്ട് പോലെ. അതുകൊണ്ട് അവൾ ഷോപ്പിംഗ് നു പോയതാണെന്ന് തലയാട്ടി.

ഹരി.. ഇന്ന് എന്തെ ഓഫീസിൽ പോയില്ല മോനേ..

ഭദ്രക്ക് ക്ഷീണം ആയതു കൊണ്ട് ഹോസ്പിറ്റലിൽ പോയതാ അങ്കിൾ..

ക്ഷീണമോ.. എന്ത് പറ്റി മോളെ. അമ്മ പെട്ടന്ന് അവളെ നോക്കി.

എന്താ മോളെ…. ഡോക്ടർ എന്ത് പറഞ്ഞു. അച്ഛനും അമ്മയും അവളുടെ നേർക്ക് തിരിഞ്ഞപ്പോൾ ഭദ്ര അവരെ നോക്കി ചെറുതായി ഒന്നു പുഞ്ചിരി തൂകി…

അച്ഛമ്മയും അച്ചച്ചനും അകത്തോട്ടു കയറി വന്നാട്ടെ. നമ്മൾക്ക് ഫുഡ്‌ കഴിച്ചു ഇരുന്ന് സംസാരിക്കാം.

ഹരി പറഞ്ഞപ്പോൾ ആയിരുന്നു ഇരുവർക്കും സംഗതി എന്താണെന്ന് പിടികിട്ടിയത്.
അച്ഛനെയും അമ്മയെയും നേരിട്ട് കണ്ട് കാര്യങ്ങൾ അവതരിപ്പിക്കണമെന്ന് പറഞ്ഞ ഭദ്ര സങ്കടത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ വളരെ കൂൾ ആയിട്ട് ഹരി കാര്യങ്ങൾ അവരോട് പറഞ്ഞു കഴിഞ്ഞിരുന്നു.

നേരാണോ മോളെ.. മീര ടീച്ചർ അവളുടെ കയ്യിൽ പിടിച്ചപ്പോൾ ഭദ്ര അതെ എന്ന് തലകുലുക്കി .അവർ അവളെ കെട്ടിപ്പിടിച്ച് ഇരു കവിളിലും മാറിമാറി മുത്തം കൊടുത്തു..
രവീന്ദ്രനും വളരെയധികം സന്തോഷം ആയിരുന്നു.

മഹാലക്ഷ്മിയെ വിളിച്ച് വിവരം പറഞ്ഞത് ഭദ്ര ആണ്. കേട്ടപ്പോൾ ആർക്കും ഒരുപാട് സന്തോഷം. ഐശ്വര്യയും അവരുടെ അടുത്തുണ്ടായിരുന്നു. അവളോട് ഭദ്ര കാര്യം പറഞ്ഞു.?അനിരുദ്ധൻ വന്നശേഷം ഞാനും അമ്മയും കൂടി അവിടേക്ക് വരാം എന്നായിരുന്നു ഐശ്വര്യ മറുപടി കൊടുത്തത്.. അങ്ങനെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വരാൻ പോകുകയാണ് എന്നുള്ള വാർത്ത  മഹാലക്ഷ്മി ബന്ധുമിത്രാദികളെ ഒക്കെ വിളിച്ച് അറിയിച്ചു. ചിലരൊക്കെ ഹരിയെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

ഭദ്ര യും ഹരിയും വേഷം ഒക്കെ മാറിയിട്ട് വരാംമെന്ന് പറഞ്ഞു റൂമിലേക്ക് പോയി.

റൂമിൽ എത്തിയ പാടെ വാതിൽ അടച്ചു ലോക്ക് ചെയ്തിട്ട് ഹരി ഭദ്രയെ ആഴത്തിൽ ഇറുക്കി പുണർന്നു.

യ്യോ.. ഹരിയേട്ടാ… ഓർക്കാപ്പുറത്തു ആയതിനാൽ അവൾ പിന്നിലേക്ക് വേച്ചു പോയി.

അപ്പോഴേക്കും വീഴാതെ അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവൻ നേരെ നിറുത്തി.

സൂക്ഷിച്ചു… വീഴല്ലേ പെണ്ണെ.

അവളുടെ മുഖത്തൂടെ അവന്റെ അധരം ഓടി നടന്നപ്പോൾ ഭദ്ര ഹരിയുടെ വലം കൈ എടുത്തു അവളുടെ വയറിൽ വെച്ച്.

അതേയ് ഇവിടെ ഒരാൾ ഇതെല്ലാം അറിഞ്ഞു കിടപ്പുണ്ട് കേട്ടോ.
എനിക്ക് മാത്രം ഉമ്മ തന്നാൽ പറ്റില്ല.

യഥാർത്ഥ അവകാശി ഇവിടെ യാണ്

തുടരും.

അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Comment