ഇത്ര മാത്രം നിന്റെ അമ്മ നിന്നെ ഉ, പദ്രവിക്കാൻ എന്ത് തെറ്റാണ് ഇഷാനി ചെയ്തത്.
അമ്മയുടെ ഇഷ്ടംത്തിനു ഒത്തു ഞാൻ ജീവിച്ചില്ല. അത് തന്നെയാണ് അമ്മ കണ്ടുപിടിച്ച തെറ്റ്.
അയാളെ കെട്ടുന്ന കാര്യം പറഞ്ഞാണോ എന്നും വഴക്ക്.
മ്മ്…
എന്തൊരു സ്ത്രീയാണ്.. ഹോ കഷ്ടം തന്നെ.നിനക്ക് എത്രമാത്രം വേദനിച്ചു മോളെ.
പാത്തു സങ്കടത്തോടെ അവളെ നോക്കി.നീ എങ്ങനെ സഹിക്കുന്നു
സാരമില്ല ടാ.. ഒക്കെ എന്റെ വിധി.
അങ്ങനെ വിധി ക്ക് വിട്ട് കൊടുക്കാൻ പറ്റില്ല ടാ. നമ്മൾക്ക് എന്തേലും ചെയ്തേ പറ്റു.
എന്ത്.. എന്ത് ചെയ്യാനാ.. എന്റെ അമ്മയല്ലേ.
എന്ന് കരുതി നിനക്ക് നീതി വേണ്ടേ പെണ്ണെ.
ഇരുവരും സംസാരിച്ചു നിന്നപ്പോൾ ബെല്ലടിച്ചു.
..
പാത്തു അവളുടെ കൈയിൽ പിടിച്ചു ക്ലാസ്സ് റൂമിലേക്ക് പോയി.
ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ പാവം ഇഷാനി യ്ക്ക് വായ തുറക്കാൻ പോലും പറ്റുന്നില്ല. അത്രയ്ക്ക് വേദന.
കണ്ണ് നിറഞ്ഞു ഒഴുകിയതും പെട്ടന്ന് അവൾ ടവൽ എടുത്തു തുടച്ചു.
ടാ… നീ കരയാതെ.. ഉറപ്പായും നമ്മൾക്ക് ഇതിനൊരു പരിഹാരം കാണാം..
എന്ത് പരിഹാരം.. എന്റെ അമ്മയെന്ന ആ ദുഷ്ടയായ സ്ത്രീയുടെ മുന്നിൽ നിന്നും എനിക്ക് ഒരിക്കലും ഒരു മോചനം ഇല്ലടാ. ഇനി അമ്മ പറയുന്ന അയാളെ തന്നെ കെട്ടാൻ ആയിരിക്കും എന്റെ വിധി.
പിന്നെ… ഒരിക്കലുമില്ല.. നിന്റെ കൂടെ ഞാനുണ്ട്. ഇന്നുറപ്പായിട്ടും ഞാൻ എന്റെ വീട്ടിൽ ചെന്ന് നിന്റെ കാര്യം സംസാരിക്കും. എന്നിട്ട് നമുക്ക് ഇതിനൊരു തീരുമാനം ഉണ്ടാക്കാം.
വേണ്ടടാ നീ കാര്യമൊന്നും ആരോടും ദയവുചെയ്ത് പറയരുത്… നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയതുകൊണ്ടാണ് ഞാൻ എല്ലാം ഷെയർ ചെയ്യുന്നത്. മാധവ് സാർ ഒരിക്കലും ഇതൊന്നും അറിയരുത് എനിക്കത് ബുദ്ധിമുട്ടാണ്.
അറിയേണ്ടവർ അറിയില്ല തന്നെ വേണം, പല കാര്യങ്ങളും മറച്ചുവെച്ചല്ലേ നീ മുന്നോട്ട് ജീവിക്കുന്നത് ഇനി അത് പാടില്ല. നന്നായി പഠിക്കുവാൻ കഴിവുള്ള നല്ലൊരു പെൺകുട്ടിയാണ് നീയ് ആ രണ്ടാം കൂട്ടുകാരുടെ കൂടെ ജീവിതം വേസ്റ്റ് ആക്കി കളയാൻ ഞാൻ നിന്നെ സമ്മതിക്കില്ലമോളെ.
പാത്തുവിന്റെ സമാധാന വാക്കുകൾ ഒരുപാട് ആശ്വാസമായിരുന്നു ഇഷാനിക്ക്.
എടാ…. നീ ഉള്ളതുകൊണ്ട് നിന്റെ അടുത്ത് ഇരിക്കുമ്പോൾ കിട്ടുന്ന ഈയൊരു സന്തോഷത്തിനു വേണ്ടിയാണ് അത്രയും വയ്യങ്കിലും ഞാനിന്ന് വന്നത്.
പോട്ടെടാ.. കരയാതെ. ഫ്രണ്ട്സിന് ഇപ്പോൾ തന്നെ സംശയമുണ്ട് നിന്റെ മുഖം കണ്ടിട്ട് പലരും അതാണ് ചോദിച്ചത്.നീ വീണതാണെന്ന് പറഞ്ഞതൊന്നും എല്ലാവർക്കും അത്രയ്ക്ക് വിശ്വാസമായിട്ടില്ല കേട്ടോ.
പാത്തു പിറുപിറുത്തു.
ഉച്ചയ്ക്കു ശേഷവും മാധവിന്റെ ഒരു പീരിയഡ് ഉണ്ടായിരുന്നു.
അവൻ ക്ലാസ് എടുക്കാൻ വന്നപ്പോഴും ഇഷാനി കുനിഞ്ഞ മുഖത്തോടെയാണ് ഇരുന്നത്. മനപ്പൂർവ്വം അവൻ ക്വസ്റ്റ്യൻ ചോദിക്കുന്നതിൽ നിന്നും അവളെ ഒഴിവാക്കി.
വൈകുന്നേരം പാത്തു മാധവിന്റെ അടുത്തേക്ക് പോകുമ്പോഴാണ് ഇഷാനി നടന്നു പോകുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.
ടാ… ഇഷാനി.
പാത്തു ഉറക്കെ വിളിച്ചു.
പെട്ടെന്ന് അവൾ തിരിഞ്ഞുനോക്കി.
പാത്തു അവളുടെ അടുത്തേക്ക് ഓടിവന്നു.
എന്ത് പറ്റി… നിന്റെ സ്കൂട്ടി എവിടെ?
ഞാനിന്ന് ബസ്സിലാണ് വന്നത്. അമ്മ പറഞ്ഞു ഇന്ന് മുതൽ ബസ്സിൽ പൊയ്ക്കോളാൻ അമ്മ വാങ്ങി തന്ന വണ്ടി എടുക്കണ്ടെന്ന്. എന്നോടല്ലേ കേട്ടോ സർവന്റിനെ പറഞ്ഞ് ഏൽപ്പിച്ചിട്ട് അമ്മ നേരത്തെ പോയിരുന്നു.
മ്മ്.. നീ വാ. ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം.
ഹേയ്.. അതിന്റെ ആവശ്യമൊന്നുമില്ല എനിക്ക് ബസ് കിട്ടും നീ പൊയ്ക്കോളൂ.
ഇഷാനി പറയുന്നത് കേൾക്ക്. മര്യാദയ്ക്ക് എന്റെ കൂടെ വരു.
അത് ശരിയാവില്ല നീ വേറൊന്നും ഓർക്കരുത്,. സാറ്..
ഏട്ടൻ പാവമാടി പെണ്ണെ. നീ കരുതുന്നതുപോലെ ഒന്നുമില്ല. വന്നേ.
പാത്തു അല്പം ബലത്തിൽ ഇഷാനിയുടെ കൈത്തണ്ടയിൽ പിടിച്ചു. അപ്പോഴേക്കും മാധവ് വണ്ടി ഇറക്കി അവരുടെ അടുത്തേക്ക് വന്നിരുന്നു.
ഏട്ടാ…. ഒരു 10 മിനിറ്റ് ചുറ്റിയാൽ മതി ഇവളുടെ വീടിന്റെ അടുത്ത് കൂടി പോകാം ഏട്ടന് ബുദ്ധിമുട്ടുണ്ടോ. ഉണ്ടെങ്കിൽ ഏട്ടൻ പൊയ്ക്കോളൂ ഞാൻ ഇവളുടെ ഒപ്പം വന്നോളാം.
പാത്തു ഗ്ലാസ് താഴ്ത്തിയിട്ട് മാധവിനെ നോക്കി പറഞ്ഞു.
നീ കയറ്….
ഇഷാനിയോ?
അയാളും പോരട്ടെ.
മാധവ് പാത്തുവിനെ നോക്കി പറഞ്ഞു.
പാത്തു പിന്നിലെ ഡോർ തുറന്നിട്ട് ഇഷാനിയെ ആദ്യം കയറ്റി. എന്നിട്ട് അവളും കയറി ഡോറടച്ചു
ഏട്ടാ.. പോകാം.
മ്മ്..
അവൻ ചെറുതായി ഒന്ന് തലകുലുക്കി എന്നിട്ട് വണ്ടി മുന്നോട്ട് എടുത്തു.
പാത്തു എന്തൊക്കെയോ പതിയെ അവളോട് സംസാരിക്കുന്നുണ്ട്. എന്നാൽ മാധവ് ഇഷാനിയോടൊന്നും പ്രത്യേകിച്ചൊന്നും ചോദിച്ചതില്ല..
പാത്തു പറഞ്ഞു കൊടുത്ത വഴികളിലൂടെ അവൻ വണ്ടിയോടിച്ചു പോയി.
ഒടുവിൽ ഒരു വലിയ ഇരുനില മാളികയുടെ മുന്നിൽ മാധവ് കാർ കൊണ്ടുവന്നു നിർത്തി.
സാർ… ഇതാണ് എന്റെ വീട്. ഇറങ്ങുന്നുണ്ടോ.
പേടിയോടെ ആണെങ്കിലും വീടിന്റെ മുൻപിൽ എത്തിയപ്പോൾ ഇഷാനി മാധവിനോട് ചോദിച്ചു.
പിന്നീട് ഒരിക്കൽ ആവാം പോയിട്ട് അല്പം ധൃതിയുണ്ട്.
അവൻ ഗൗരവത്തിൽ മറുപടി പറഞ്ഞു.
ഇഷ… പിന്നെ ഒരു ദിവസം ഞാനും എന്റെ വീട്ടിലുള്ള എല്ലാവരും ചേർന്ന് വരാം കേട്ടോ. നീയിപ്പോ ചെല്ല്. പിന്നെ എന്തെങ്കിലും ആവശ്യം നിനക്ക് എപ്പോഴെങ്കിലും വന്നിട്ടുണ്ടെങ്കിൽ എന്നെ വിളിക്കുവാൻ മടി കാണിക്കരുത്. അതുപോലെതന്നെ സത്യസന്ധമായി എനിക്ക് റിപ്ലൈയും ചെയ്തോണം. എനിക്ക് ഒരിക്കലും നീ ഒരു ബാധ്യതയോ ബുദ്ധിമുട്ടോ ഒന്നുമല്ല എന്റെ കൂടപ്പിറപ്പ് തന്നെയാണ് നീ… അത് മറക്കരുത്.
പാത്തു ഒരിക്കൽ കൂടി ഇഷാനിയെ ഓർമിപ്പിച്ചു.
തുടരും
