നഗരത്തിലെ തിരക്കുകളിൽ നിന്നും ഏറെയകലേയായി, ഒറ്റപ്പെട്ടു നിന്നൊരു കൊച്ചുവീട്ടിൽ, ഏകാന്തതയ്ക്കു ബലിമൃഗമായി സുബിത…..

ഊഷരം എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് സമയമെന്തായി കാണും? സുബിത, തലചരിച്ചു ചുമരിലെ ക്ലോക്കിലേക്ക് നോക്കി. മൂന്നര കഴിഞ്ഞിരിക്കുന്നു. തുലാമാസം അതിന്റെ സായന്തനങ്ങളെ ഇരുൾ മേഘങ്ങൾ കൊണ്ടു നിറച്ചിരിക്കുന്നു. പ്രഭാതത്തിലെ നീലമേഘങ്ങൾ എത്ര പൊടുന്നനേയാണ് മാഞ്ഞുപോയത്. ഉച്ചവെയിലാറാൻ തുടങ്ങിയാൽ ആകാശമിരുളും.… Read more

എന്റെ മനസ്സിന്റെ പ്രണയഭാവങ്ങളുടെ അടരുകളിൽ കൂടിയായിരുന്നു. നിങ്ങളിലെ പ്രതിഭയെ മാത്രം സ്നേഹിച്ച്, രക്തബന്ധങ്ങളെ മുറിച്ചും, തൊഴിച്ചകന്നും ഞാനൊപ്പം ചേർന്നിട്ടിപ്പോൾ…..

എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് “അന്നു നമ്മൾ കണ്ടപ്പോൾ നിങ്ങളുടെ ഭാവം എന്തായിരുന്നുവെന്ന്, നിങ്ങളോർക്കുന്നുണ്ടോ? എനിക്കതു മറക്കാൻ സാധിക്കില്ല. അത്രമേൽ സഹതാപവും ആർദ്രതയും എന്നിൽ നിറച്ചൊരു ഭാവമായിരുന്നു അത്. അതു തന്നെയാണ്, എന്നിൽ നിങ്ങളുടെ മേലുള്ള പ്രണയത്തിന്റെ വളക്കൂറായി മാറിയത്. പ്രവാസിയായിരുന്ന… Read more

നൈറ്റ് ഷിഫ്റ്റാണ് മോനേ, ഈദ് ആണെങ്കിലും ഞങ്ങൾക്കവധിയില്ല. നഴ്സുമാർക്ക് നാടും മിഡിൽ ഈസ്റ്റും സമം തന്നേ, ശമ്പളത്തിലേയുള്ളൂ വ്യത്യാസം. ശരീ ട്ടാ, വന്നിട്ടു വിളിക്കാം……

ഇരവിൽ ഒരു കതിരവൻ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് മൂന്നാം യാമം. അയാളുടെ അരികിൽ നിന്നെഴുന്നേറ്റ്, അവൾ ഇരുട്ടു തപ്പി ബാത്റൂമിന്റെ ലൈറ്റിട്ട്, സാവധാനത്തിൽ അകത്തു കയറി. കുളിമുറിയിൽ നിന്നും പുറത്തേക്കരിച്ച നേർത്ത വെളിച്ചത്തിൽ വ്യക്തമായിക്കാണാം; അവൾ വാരിപ്പുതച്ച ബെഡ് ഷീറ്റിന്റെ ഇളം… Read more

അദ്ദേഹത്തിലൊരു സർഗ്ഗപ്രതിഭയുണ്ടായിരുന്നു..നിലാവിന്റെ താരള്യവും, മണ്ണിന്റെ ചൂരും, ഭാഷയുടെ ലാളിത്യവും നിറഞ്ഞ ഒത്തിരി കഥകളെഴുതി….

അയാൾ എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് അയാളൊരു സാധാരണക്കാരനായിരുന്നു. ഒരു ശരാശരി കുടുംബത്തിൽ പിറന്ന്, ജീവിതസാഹചര്യങ്ങളോട് അടരാടി മുന്നോട്ടു പോയതിനാലാകാം, ഏകാകിയാകുവാനായിരുന്നു ഏറെയിഷ്ടം.. അദ്ദേഹത്തിലൊരു സർഗ്ഗപ്രതിഭയുണ്ടായിരുന്നു..നിലാവിന്റെ താരള്യവും, മണ്ണിന്റെ ചൂരും, ഭാഷയുടെ ലാളിത്യവും നിറഞ്ഞ ഒത്തിരി കഥകളെഴുതി, ചില ഹൃദയങ്ങളെ കീഴടക്കി.… Read more

കിടപ്പുമുറിയിൽ, കട്ടിലിൻ്റെ ക്രാസിക്കു നേരെ തലയിണ ചരിച്ചുവച്ച് മലർന്നുകിടന്ന് എഴുത്തു തുടർന്നു. ഭർത്താവ്, വന്നപാടെ……

ഫോർ പ്ലേ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഓഫീസിൽ നിന്നും മടങ്ങി വന്ന്, ഔദ്യോഗിക വേഷവിധാനങ്ങൾ മാറ്റി, സാധാരണക്കാരനായി പുറത്തു പോയ ജയചന്ദ്രൻ മടങ്ങി വന്നത്, രാത്രി എട്ടര കഴിഞ്ഞാണ്. സിന്ധുവപ്പോൾ, പ്രതിലിപിയിലേക്കുള്ള തുടർക്കഥ യെഴുതുകയായിരുന്നു. കിടപ്പുമുറിയിൽ, കട്ടിലിൻ്റെ ക്രാസിക്കു നേരെ… Read more

ഹരിയേട്ടനായിരുന്നു കൂടെയെങ്കിൽ ഒരു സാധനത്തിൻ്റേയും വില ചോദിക്കില്ലായിരുന്നു. ആവശ്യത്തിനും, അനാവശ്യത്തിനും……

തനിയേ… എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അങ്ങാടിയിലെ പച്ചക്കറിക്കടയിൽ സന്ധ്യനേരത്ത് നല്ല തിരക്കാണ്. രണ്ടു ഷട്ടറുകളുള്ള വലിയ കടയെ ഭാഗിച്ച് പച്ചക്കറികളും, പലചരക്കു സാധനങ്ങളും വിൽപ്പനക്കായി വച്ചിരിക്കുന്നു. ദിവസക്കൂലിക്കാരായ ബംഗാളി ചെറുപ്പക്കാരാൽ ഷോപ്പ് നിറഞ്ഞുനിന്നു. പച്ചക്കറികളും, പലചരക്കു സാമാഗ്രികൾക്കുമൊപ്പം ഒത്തിരി ബീ… Read more

എത്ര ചടുലമായാണവൾ സംസാരിക്കുന്നതെന്നു യദുവോർത്തു.അവളുടെ സല്ലാപങ്ങളിലെ മധുരം ആവോളം നുകരാൻ തനിക്കാവുന്നില്ലെന്നും അവൻ വേദനയോടെ തിരിച്ചറിഞ്ഞു………

തിരകൾ എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് കടൽക്കരയിൽ തിരക്കൊഴിഞ്ഞിരുന്നു. നേരം വൈകിയെന്ന വ്യഥയാലാകണം; പടിഞ്ഞാറെ ചക്രവാളത്തിന്റെ അതിരുകൾക്കപ്പുറത്തു നിന്നും ഇനമേതെന്നു തീർച്ച പറയാൻ കഴിയാത്ത ഒരു കൂട്ടം പക്ഷികൾ കിഴക്കു തേടി പറന്നകന്നു കൊണ്ടിരുന്നു. വിസ്തൃതമായ മാനത്ത്, അവയൊരു കറുത്ത… Read more

കൈനീട്ടി ഡയറിയെടുത്തു കൊണ്ട്, അമൃത അമ്മയ്ക്കരികിലിരുന്നു. നിറം മങ്ങിയ ഡയറിയിലെ ആദ്യതാളിൽ, കുനുകുനേ ഏതാനും വരികൾ ചിതറിക്കിടന്നു……..

പട്ടങ്ങൾ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് സായംകാലം; ഗോവണിപ്പടികൾ കയറി വീടിനു മുകൾ നിലയിലെത്തിയപ്പോൾ, അമൃത കണ്ടു; അറിയപ്പെടുന്ന എഴുത്തുകാരിയും അധ്യാപികയുമായ അമ്മ, പത്മജ ശേഖർ അവിടെത്തന്നെയുണ്ട്. പതിവായി എഴുതാനിരിക്കുന്നത്, മട്ടുപ്പാവിന്റെ കോണിൽ പ്രതിഷ്ഠിച്ച പഴയ കസേരയിലാണ്. കാലം നിറം കെടുത്തിയ മരമേശയുടെ… Read more

അവൾ, അവനേ തീഷ്ണമായി പ്രണയിക്കുന്നുണ്ടായിരിക്കുമോ? താൻ സ്നേഹിച്ചതിലും മേലെയായി; കെട്ടിപ്പിടിയ്ക്കുമ്പോൾ, അവൾക്കിപ്പോഴും…….

മഞ്ജീരം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഓൾഡ് മ ങ്ക് റം; സ്ഫടിക ഗ്ലാസിൽ പകർന്നു. അല്പം കൊക്കകോള ചേർത്ത്, നിറയെ തണുത്ത ജലമൊഴിച്ചു. മുറിയിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഇപ്പോൾ വ്യക്തമായി കാണാം. കുഞ്ഞു നീർക്കുമിളകളേ…. ചില്ലു ഗ്ലാസിലെ നുരകൾ,… Read more

കുളിമുറിയിൽ, രാധാസിന്റെ മഞ്ഞൾ ഗന്ധമുയർന്നു. വിയർപ്പും അഴുക്കു മൊഴിഞ്ഞ ദേഹത്തേ തുടച്ചു വൃത്തിയാക്കി..എന്നിട്ട്, ബാത്റൂമിന്റെ ചുവരിലേ…….

ഉപഹാരം എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് തീയാളുന്ന മീനവെയിലിൽ ചവുട്ടി, റെയിൽപ്പാളങ്ങൾ കുറുകേക്കടന്ന്, പാടം കയറി, തെങ്ങിൻ തോപ്പിലെ നടവഴിയിലൂടെ അവൾ വീട്ടിലെത്തിയപ്പോൾ, നട്ടുച്ച കഴിഞ്ഞിരുന്നു. അടുക്കു ചോറ്റുപാത്രം പര്യമ്പുറത്തേ കോലായിൽ വച്ച്, അടുക്കളയ്ക്കു പുറത്തേ അയയിൽ നിന്നും ഉൾവസ്ത്രങ്ങളും തോർത്തു… Read more