ഞാൻ പതുക്കെ ചാരി കസേരയിൽ നിന്നും എഴുനേറ്റു തട്ടിൻ പുറത്തെ ഗോവണി പടികൾ ലക്ഷ്യമാക്കി……..

യക്ഷി

Story written by Noor Nas

തട്ടിന് പുറത്തെ ഉപയോഗ ശുന്യമായ വസ്തുക്കൾ ഇട്ട് വെച്ച.

തുരുമ്പു വീണു പൊടി പിടിച്ച തകര പെട്ടിയിൽ ഇപ്പോളും കിടക്കുന്നുണ്ട്. ചിതലുകൾ കാർന്ന് തിന്ന ആ പഴയ. പാതി പുസ്തകം..

അതിനുള്ളിൽ ഏതോ ഒരു താളിൽ

ആരോ വരച്ച് പാതി വഴിയിൽ ഉപേക്ഷിച്ച

പൂർണമാക്കാത്ത യക്ഷി എന്ന അവൾ

തട്ടിൻ പുറത്തേക്കുള്ള ഗോവണി പടികളിലൂടെ കയറി വരുന്ന..

കാൽ പെരുമാറ്റത്തിനായി ഇപ്പോളും

അവൾ കാതോർത്തു ഇരിപ്പുണ്ട്

താഴെ ഉമ്മറത്തെ ചാരി കസേരയിൽ മലർന്നു കിടക്കുന്ന ഞാൻ..

മുകളിലെ വീർപ്പ് മുട്ടലുകൾ അറിഞ്ഞില്ല

വിട്ടുക്കാർ എല്ലാം അകന്ന ബന്ധത്തിൽ ഉള്ള ആരുടയോ കല്യാണത്തിന് പോയിരിക്കുകയാണ്…

അവരൊക്കെ വന്നിട്ട് വേണം ഈ തടവറയിൽ നിന്നും മോചനം കിട്ടി പുറത്തേക്ക് ഒന്ന് ഇറങ്ങാൻ…

പോകുബോൾ അമ്മയുടെ കല്പന ഉണ്ടായിരുന്നു. ഞങ്ങൾ വാരാതെ ഇവിടുന്ന് അനങ്ങി പോകരുത് എന്ന്..

പറമ്പിലെ തേങ്ങ വിറ്റ കാശ് ഉണ്ടത്രേ അലാമാരയിൽ..

അതിന്റെ താക്കോൽ ആണെങ്കിൽ അമ്മയുടെ അരയിലും. തുങ്ങി കിടക്കുകയാണ്…

ചുരുക്കി പറഞ്ഞാൽ ആ അലമാരയിൽ എന്റെ ഒരു കണ്ണ് വേണം..

കല്യാണത്തിന് പോയി തിരിച്ചു വന്ന ഉടനെ അതിന് നൂറു രൂപ നിന്നക്ക് എന്ന അമ്മയുടെ ഉറപ്പിന് മേൽ ആണ്

ഞാൻ ഇവിടെ ഇങ്ങനെ അടയിരിക്കുന്നത്..

പെട്ടന്ന് എന്റെ മനസിലേക്ക് ആരോ ഒരു ഏണീ ചാരി വെച്ചത് പോലെ…

പ്രതീക്ഷിക്കാതെ പുറത്ത് കാലം തെറ്റി വന്ന മഴയും.

ഞാൻ പതുക്കെ ചാരി കസേരയിൽ നിന്നും എഴുനേറ്റു തട്ടിൻ പുറത്തെ ഗോവണി പടികൾ ലക്ഷ്യമാക്കി.

വീടിന്റെ ഇടനാഴിയിൽ കൂടെ കടന്നു പോകുബോൾ..

മുകളിൽ കൊല്ലുസിന്റെ കിലുക്കം..

അതിനൊപ്പം ഒരു അടക്കി പിടിച്ച ചിരിയും..

ഗോവണിക്ക് താഴെ പകച്ചു മുകളിലേക്ക് നോക്കി നിൽക്കുന്ന എന്റെ

കാൽ കിഴിലേക്ക് തട്ടിൻ പുറത്തും നിന്നും

വന്ന് വീണ ഒരു കറുത്ത പേന.

ഞാൻ അത് എടുത്ത് നോക്കി.

അത് കാല പഴക്കം കൊണ്ട് ആകെ പൊടി പിടിച്ചിരിക്കുകയാണ്.

എങ്കിലും അതിനുള്ളിലെ മഷി വറ്റിയിരുന്നില്ല..

പുറത്ത് മഴയ്ക്ക് ശക്തി കൂടി കൂടി വരുകയാണ്

കുട്ടിന് കാറ്റും ഇടിയും..

എന്റെ കാലുകൾ ദ്രവിച്ച മര ഗോവണി പടികൾ കയറുബോൾ..

കൈയിൽ ആ പേനയും ഉണ്ടായിരുന്നു..

ഞാൻ കണ്ടു തകര പെട്ടിക്ക് മുകളിൽ ഒരു സുന്ദരി…

അവൾക്ക് കൈകൾ ഉണ്ടായിരുന്നില്ല….

പക്ഷെ അവൾ അവിടെ ഇരുന്ന് കാലുകൾ ആട്ടിക്കൊണ്ടിരുന്നു..

അതായിരുന്നു നേരത്തെ കേട്ട ആ കൊല്ലുസിന്റെ ശബ്‌ദം….

അവളുടെ ആ വെളുത്ത കാലിൽ കിടക്കുന്ന കൊല്ലുസിലെ മണികൾക്ക്

മുല്ല പൂ മൊട്ടുകളുടെ ഭംഗി ഉണ്ടായിരുന്നു….

തട്ടിൻ പുറത്തേക്കുള്ള അവസാന ഗോവണി പടികൾ കയറിയ ഞാൻ അതും കണ്ട് കുറേ നേരം നിന്നപ്പോൾ..

അവൾ എന്നെ നോക്കി ചിരിച്ചു…

ഇതുവരെ കണ്ട സ്ത്രീകളിൽ കാണാത്ത എന്തോ ഒരു ഭംഗിയും പ്രത്യേകതയും

അവൾക്ക് ഉണ്ടായിരുന്നു..

അവളുടെ വശികരണ ചിരിയിൽ കിടന്നു പിടയുന്ന എന്റെ മനസിനെ നിയന്ത്രിക്കാൻ

ഞാൻ പാട് പെടുബോൾ..

എന്റെ കാൽക്കൽ വന്ന് വീണ ഒരു

പഴഞ്ചൻ പുസ്തകം..

അതിന്റെ താളുകൾ കാറ്റിൽ മെല്ലെ മറിഞ്ഞു ക്കൊണ്ടിരുന്നു..

ഒടുവിൽ ഏതോ ഒരു താളിൽ വെച്ച് ആ കാറ്റ് വിട വാങ്ങിയപ്പോൾ.

ഞാൻ കണ്ടു… തട്ടിന് പുറത്തെ ജനലിൽ കൂടി പുറത്ത് പെയ്യുന്ന മഴയെ നോക്കി
അവൾ..

എന്റെ കണ്ണുകൾ താഴെ കിടക്കുന്ന പുസ്തക താളുകളിൽ ചെന്ന് കുരുങ്ങി കിടന്നു..

അവൾ ഇപ്പോൾ എങ്ങനെ ഇരിക്കുന്നുവോ അതെ പോലെ തന്നേ ആയിരുന്നു. ആ പുസ്തക താളിൽ അവൾ….

പൂർണത എത്താത്ത അവളുടെ ചിത്രത്തിൽ..

എന്റെ മനസിലെ ഭാവനകൾ.

ഒരു പൂർണതയ്ക്കായി അലഞ്ഞു തിരിഞ്ഞപ്പോൾ..

അവളുടെ മുഖത്ത് കണ്ട മോഷം അരികെ എന്ന ആ സന്തോഷ ഭാവങ്ങൾ…

ഞാൻ പതുക്കെ താഴെ നിന്നും ആ പുസ്തകം എടുത്ത ശേഷം. അവളെ തന്നേ നോക്കി.

അവൾ ഇപ്പോ കണ്ണുകൾ അടച്ച് ഇരിക്കുകയാണ്.

ജനലിൽ കൂടെ തെറിച്ചു വീണ അവളുടെ മുഖത്തെ മഴ തുളികൾ..

അത് കവിളിലൂടെ ഒഴുകി അവളുടെ ചുണ്ടിന് മുകളിൽ വന്ന് തങ്ങി നിന്നു

എല്ലാം മറന്ന്

അതിൽ നോക്കിയിരിക്കുന്ന.ഞാൻ

എന്റെ അനുവാദത്തിന് കാത്തു നിൽക്കുക പോലും ചെയ്യാതെ

എന്റെ കൈയിൽ കിടന്ന പേന..

അവൾക്ക് ചിറകുകൾ വരച്ചു കൊടുത്തപ്പോൾ…

അവളുടെ മുന്നിൽ വന്നത് ഒരു വസന്തം ആയിരുന്നു

ഒരു പൂക്കാലം ആയിരുന്നു..

അവൾ ചിറകുകൾ വിടർത്തി നിൽക്കുന്ന മനോഹരമായ പൂമ്പാറ്റായായി ജനലിന് അരികെ…

അവളിലേക്കുള്ള എന്റെ മനസിലെ ഏണീ എടുത്ത് മാറ്റി അവൾ

പുറം ലോകത്തേക്ക് പറന്നു പോയപ്പോൾ..

ഞാൻ അറിഞ്ഞില്ല എന്റെ കൈയിലെ പേനയിലെ മഷി വറ്റിവരണ്ട് ഉണങ്ങിയത്.

ഇപ്പോൾ ആ പുസ്തക താള് ശുന്യമാണ്..

അവിടെ ഇപ്പോൾ ബാക്കി കിടക്കുന്നത്

പാലാ പൂവിന്റെ ഗന്ധം മാത്രം….

ഇവന് ഇത് എവിടെ പോയി മുൻപ്പിലത്തെ വാതിലും തുറന്ന് വെച്ചിട്ട്എ ന്ന അമ്മയുടെ താഴെ നിന്നുള്ള

ശകാരം കേട്ടാണ് എന്റെ. മനസ് ഉണർന്നത്

കല്യാണത്തിന് പോയ അമ്മ തിരിച്ചു വന്നു എന്ന് തോന്നുന്നു….

അപ്പോളും എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു അവളെ മാത്രം…

ദുരെ ഏതോ ഒരു പാലമരത്തിൽ ചെന്ന് അവസാനിച്ച അവളുടെ യാത്ര..

അവൾ ആ മരത്തിൽ പറ്റി ചേർന്ന് കിടക്കുബോൾ….

ആ ചിറകിൽ അവിശേഷിച്ച മഴ തുള്ളികൾ

താഴെ വീണു ചിതറി…അതിനോടപ്പം എന്റെ സ്വപനങ്ങളും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *