എന്റെ വിനുവേട്ടാ .. … ദാ പ്പളത്തെ ലേറ്റസ്റ്റ് ട്രെൻഡ് ഒരാണിന് ഏതെങ്കിലും പെണ്ണിന്റെ കൂടെ കിiടക്കണം എന്ന് തോന്നിയാൽ വളരെ മാന്യമായി മര്യാദയോടെ അവളോട് ചോദിക്കുക…….

കൺസന്റ് ……….സമ്മതം

Story written by Suresh Menon

ഷോപ്പിങ്ങ് മാളിന് മുമ്പിലെ സൈഡ് റോഡിൽ പാർക്ക് ചെയ്ത കാറിൽ വിനു സംഗീതത്തിന്റെ താളത്തിനനുസരിച്ച് സ്റ്റിയറിങ്ങിൽ കൈ വിരലുകൾ ചലിപ്പിച്ചു കൊണ്ടിരുന്നു.

“ഹാവു വരുന്നുണ്ട്

കയ്യിൽ ബാഗുമായി നടന്നു വരുന്ന നിത്യയെ കണ്ടപ്പോൾ വിനു മനസ്സിൽ പറഞ്ഞു. വാച്ചിൽ നോക്കി. സമയം അഞ്ചര .

പെട്ടെന്നാണ് വിനു അത് ശ്രദ്ധിച്ചത്. ഏതാ ഒരു ചെറുപ്പക്കാരൻ നിത്യയോട് എന്തോ സംസാരിക്കുന്നത് . കാര്യമായ എന്തോ ആണല്ലൊ.

ഒട്ടും നിനച്ചിരിക്കാതെ അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. നിത്യ അവന്റെ ചെവിക്കുiറ്റി നോക്കി ഒരെണ്ണം പൊiട്ടിക്കുന്നു. വിനു ഷോക്കടിച്ച പോലെ ഇരുന്നു പോയി. ഒന്നും സംഭവിക്കാത്ത പോലെ നിത്യ മാളിന്റെ പടികൾ ഇറങ്ങി കാറിൽ കയറി.

“ബാ പോകാം “

” പോകാനൊ .. നീ ഒരുത്തന്റെ കരണക്കുiറ്റി നോക്കി പൂiശുന്നത് കണ്ടല്ലൊ.എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ വന്നിരിക്കുന്നൊ. കാര്യമെന്താ ..”

” അവൻ എന്നോട് കണസന്റ് ചോദിച്ചു. സമ്മതം “

” സമ്മത മൊ എന്തിന് “

” അവന്റെ കൂടെ കിiടക്കാൻ ….”

“വാട്ട് ഡു യു മീൻ : കൂടെ കിiടക്കാനൊ “

” എന്റെ വിനുവേട്ടാ .. … ദാ പ്പളത്തെ ലേറ്റസ്റ്റ് ട്രെൻഡ് ഒരാണിന് ഏതെങ്കിലും പെണ്ണിന്റെ കൂടെ കിiടക്കണം എന്ന് തോന്നിയാൽ വളരെ മാന്യമായി മര്യാദയോടെ അവളോട് ചോദിക്കുക. എനിക്ക് നിന്റെ കൂടെ കിiടന്നാൽ കൊള്ളാമെന്നുണ്ട്. ഭവതിക്ക് സമ്മതമാണൊ എന്ന് . അവൾക്കും സമ്മതമാണെങ്കിൽ രണ്ടു പേരും സമ്മത പത്രത്തിൽ ഒപ്പിടുന്നു. സ്ഥലവും സമയവും നിശ്ചയിക്കുന്നു. കൂടെ കിiടക്കുന്നു. എത്ര നല്ല സിസ്റ്റം അല്ലെ . . വളരെ സേഫ് ആണ് . ഈ ഒ ടി പി യൊക്കൊ വരുന്ന പോലെ .ഒരു തട്ടിപ്പും ഇല്ല ” നിത്യ ഒരു പരിഹാസം പോലെ തുടർന്നു

വിനു ഒരു കഥ കേൾക്കുന്നത് പോലെ കേട്ടുകൊണ്ടിരുന്നു.

“അതേയ് ഇരുപത്തി നാലു മണിക്കൂറും ബിസിനസ്സ് മാർക്കറ്റിങ്ങ് ബാങ്ക് ബാലൻസ് എന്നൊക്കെ പറഞ്ഞ് നടന്നാ പോരാ.. വല്ല പ്പോഴും ടി വി യിലെ ന്യൂസ് ഒക്കെ ഒന്നു കാണണം”

“എന്നോട് അവൻ സമ്മതം ചോദിച്ചു. ഞാൻ അവന്റെ ചെവിക്കുiറ്റി നോക്കി ഒന്നു കൊടുത്തു. “

പെട്ടെന്നാണ് കാറിന്റെ ചില്ലിൽ മുട്ടുന്ന ശബ്ദം കേട്ടത് .വിനു ചില്ലു താഴ്ത്തി . മഞ്ഞ ചുരിദാർ ഇട്ട ഒരു യുവതി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു

“സർ സമ്മതമാണൊ ” . ആ യുവതി പതിയെ ചോദിച്ചു

” സമ്മതമാണ്. നാളെ വന്നോളു. ” വിനുവിന്റെ പെട്ടെന്നുള്ള മറുപടി കേട്ട നിത്യ വായും പൊളിച്ചിരുന്നു പോയി.

“പിന്നെ ഒരു കാര്യം സ്റ്റാഫ് എത്തുമ്പോൾ പത്ത് മണിയാകും …. അത് കൊണ്ട് ഒമ്പതര ക്ക് വന്നോളു. അതാ സൗകര്യം . മാക്സിമം ഒരു ഇരുപത് മിനിറ്റ് അത് പോരെ “

” അയ്യോ അത്രയൊന്നും വേണ്ട സർ നമുക്കൊരു പതിനഞ്ച് മിനിറ്റ് പോരെ സർ “

“ങ്ങേ …” നിത്യയുടെ ശ്വാസം നിലച്ച പോലെ .

എന്താണി കേക്കണെ. സമയം വരെ അളന്നു കുറിച്ചാണ് സമ്മതം മേടിക്കുന്നത് . നിത്യ മനസ്സിൽ പറഞ്ഞു.

ആ യുവതി പുഞ്ചിരിച്ചു കൊണ്ട് നടന്നുനീങ്ങി. വിനു ഡോറിന്റെ ചില്ലു പൊക്കി

“ഇനിയൊന്നും മേടിക്കാനില്ലല്ലൊ അല്ലെ എങ്കി നേരെ വീട്ടു പോകാം “

” വീട്ടിലേക്ക് നിങ്ങൾ പോയാ മതി . ഞാൻ ഓട്ടോ വിളിച്ചു പൊക്കോളാം “

” ഓട്ടോ വിളിച്ചു പോകാനൊ . എങ്ങോട്ട് “

“എന്റെ വീട്ടിലേക്ക് “

. ഇരുപത് മിനിറ്റ് പോരെന്ന് ..ഛെ നാണക്കേട്. … ഇരുപത് മിനിറ്റിൽ മതിയാക്കുന്ന ഒരു മനുഷ്യൻ. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട . ഒരു തീരുമാനം ഇന്ന് ഉണ്ടാക്കിയെപ റ്റു . ഒന്നും അറിയില്ലാന്ന് അഭിനയിക്കുകയായിരുന്നല്ലെ എന്നോട് … “

” ടീ നീയെന്താണി പറയുന്നത് ഞാൻ അഞ്ചു ലക്ഷത്തിന്റെ L I C പോളിസിയെടുക്കുന്നതിന് നീയെന്തിനാടി നിന്റെ വീട്ടിൽ പോകുന്നത് “

“L I C പോളിസിയൊ “

” അതെ ആ കൊച്ച് എന്നും ഓഫീസിൽ വരും പോളിസി എടുപ്പിക്കാൻ .പത്ത് ലക്ഷമാ പറഞ്ഞെ . പാവം തോന്നി .ഞാൻ അഞ്ചാക്കി കുറച്ചു . നാളെയാണെങ്കി പത്ത് മണിക്ക് എനിക്ക് അർജന്റ് മീറ്റിംഗാ. സ്റ്റാഫ് വന്നു കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല. അതാ ഒമ്പതരക്ക് വരാൻ പറഞ്ഞെ “

നിത്യ ഒന്നും പറഞ്ഞില്ല. കുറച്ചുനേരം തലയും കുനിച്ചിരുന്നു പിന്നെ പതിയെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

” വണ്ടി വിട്ടൊ “

മേൽപാലത്തിലൂടെ വണ്ടി കയറി ചുവട്ടിലേക്ക് ഇറങ്ങുമ്പോൾ വിനു പതിയെ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു

” സമ്മതമാണൊ . “

” ഉം “

” ഒരിരുപത് മിനിറ്റ് “

” വേണ്ട ഒരു മണിക്കൂർ എടുത്തൊ “

“ഹ ഹ ഹ ” വിനു പൊട്ടിച്ചിരിച്ചു. അവരെയും കൊണ്ട് കാർ മുന്നോട്ട് നീങ്ങി …..

(അവസാനിച്ചു)

Related Posts

Leave a Reply

Your email address will not be published. Required fields are marked *