അതും പോട്ടെ നിന്റെ വീട്ടിലേക്ക് നിനക്ക് വണ്ടി ഓടിച്ചു പോകണം എന്ന് പറഞ്ഞു നീ ഓടിക്കുമ്പോൾ എതിരെ ഓട്ടൊ വന്നപ്പോ ഇയ്യ്‌ വൈപ്പർ ഇട്ടത് എന്തിനായിരുന്നു…….

എഴുത്ത്:- സൽമാൻ സാലി

രണ്ട് വട്ടം ഫോൺ റിങ് ആയിട്ടും കെട്യോള് ഫോണെടുക്കാതായപ്പോൾ ഉമ്മാന്റെ ഫോണിൽ വിളിച്ചു ഓൾക് കൊടുക്കാൻ പറഞ്ഞത് …

”ഹലോ ..ഇയ്യെന്താ ഫോണെടുക്കാഞ്ഞത് ..?

”മ്മ്മ് …ഇങ്ങള് ന്നെ വിളിക്കേണ്ട ..ഇങ്ങളെന്തിനാ ഞാൻ വണ്ടി പഠിച്ചതൊക്കെ ഫേസ്ബുക്കിലിട്ടത് …

”ഓ അതിനാണോ ഇയ്യ്‌ ഫോണെടുക്കാഞ്ഞേ ..?

”ആ …

””അയിന് ഞാൻ നിന്റെ മണ്ടത്തരങ്ങൾ ഒന്നും അവിടെ പറഞ്ഞില്ലാലോ ..

””ഇയ്യ് ഉറക്കത്ത് സ്വപ്നം കണ്ടു ബ്രെക് ചവിട്ടി മൂന്ന് വട്ടം കട്ടിലിൽ നിന്ന് ന്നെ ചവിട്ടി നിലത്തിട്ടില്ലേ അത് ഞാൻ പറഞ്ഞോ ..

””ഇല്ല ……..മൂന്നല്ല നാല് വട്ടം ..

””അ നാലെങ്കിൽ നാല് ””അത് പോട്ടെ ഉമ്മാമാക് സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ മൂന്ന് വട്ടം നീ വിളിച്ചിട്ടും ഞാൻ എടുക്കാതെ നാലാം വട്ടം എടുത്തപ്പോൾ ഇയ്യെന്താ ചോദിച്ചത് ചുരം കയറുമ്പോൾ ഗിയർ മാറ്റുകയാണെങ്കിൽ ബ്രെകും ക്ല ച്ചും ഒന്നിച്ചു ചവിട്ടാണോ ന്ന് ……അത് ഞാൻ പറഞ്ഞോ ..?

””ഇല്ല ….അത് പിന്നെ എനിക്ക് അറിയാൻ വേണ്ടി ചോതിച്ചതല്ലേ ..!

””അതും പോട്ടെ നിന്റെ വീട്ടിലേക്ക് നിനക്ക് വണ്ടി ഓടിച്ചു പോകണം എന്ന് പറഞ്ഞു നീ ഓടിക്കുമ്പോൾ എതിരെ ഓട്ടൊ വന്നപ്പോ ഇയ്യ്‌ വൈപ്പർ ഇട്ടത് എന്തിനായിരുന്നു ..?

””അത് അവരോട് ഏതെങ്കിലും സൈഡിലേക്ക് മാറ്റിക്കോ എന്ന് സിഗ്നൽ കൊടുത്തതല്ലേ ..

””അത് ഞാൻ പറഞ്ഞോ ..

””ഇല്ല …

””അതും പോട്ടെ ഗിയറിലെ ‘R’ കാണിച്ചു ഇതെന്താ ഇക്കാ ഇതിലെ ആറാമത്തെ ഗിയർ മാത്രം ഇംഗ്ലീഷിൽ എന്ന് ചോദിച്ചത് ഞാൻ പറഞ്ഞോ ..

””ഇല്ല ..

””പിന്നെന്തിന മുത്തേ എന്നോട് പിണങ്ങുന്നേ ..

””ഉം …

കെട്യോള് ഡ്രൈവിങ് പഠിച്ചത് പോസ്റ്റിയതിന്റെ കലിപ്പ് ഒരുവിധം തണുത്തു എന്ന് കരുതിയപ്പോളാണ് ഓളെ അടുത്ത പ്രശ്നം ..

””അതെയ് ഇക്കാ ഇങ്ങള് ഇനി കഥ എഴുതണ്ട ..

””എന്തെയ് ..?

””അയിന്റെ കമന്റില് കൊറേ പെണ്ണുങ്ങൾ ഇങ്ങൾക് ലവ് ❤️ ഇടുന്നുണ്ട് ….അങനെ നിങ്ങൾക്ക് ഞാൻ അല്ലാതെ വേറെ ആള് ലവ് ഇടേണ്ട …

”’എടീ അത് അവർക്ക് എഴുത്ത് ഇഷ്ട്ടാവുന്നത് കൊണ്ടല്ലേ എഴുത്തിന് ലവ് ഇടുന്നതല്ലേ ….എനിക്കല്ലലൊ ..

””ഉം …

””അല്ല നീ എന്തിനാ ഇന്നലെ atm ൽ നിന്ന് പതിനായിരം എടുത്തത് എനിക്ക് മെസ്സേജ് വന്നല്ലോ ..

””അത് പിന്നെ ഇങ്ങളെ കഥ വായിച്ചു കുറെ കമന്റ് ണ്ടായിരുന്നു ഡ്രൈവിങ് സ്കൂളിൽ പൊയിട്ട് തന്നെ പഠിച്ചാലേ ഡ്രൈവിങ് ശരിക്ക് പഠിക്കൂ ന്ന് മൂവായിരത്തി അഞ്ഞൂറ് കൊടുത്തു ഞാൻ ഡ്രൈവിങ്ങിന് ചേർന്ന് ..

അള്ളാ പടച്ചോനെ പണി പാളിയോ എന്ന് മനസ്സിൽ കരുതിയെങ്കിലും ഓളോട് പറഞ്ഞില്ല ..

”അതിനെന്തിനാടീ പതിനായിരം ..

””അത് പിന്നെ ഡ്രൈവിങ്ങിനു പോകുമ്പോൾ മാറ്റി മാറ്റി ഇടാൻ ഒരഞ്ചാറ് ചുരിദാറിന്റെ ടോപ് വാങ്ങി …

പടച്ചോനെ ഇപ്പൊ പണി ശരിക്കും പാളി ..

”’മോൾ സ്കൂളിൽ പോയോ ..

””അ പോയി ..

””എന്ന ഓക്കേ ഡീ ഞാൻ വെക്കുവാ ..

ഇനിയും മിണ്ടിയാൽ അടുത്ത പതിനായിര ത്തിന്റെ പണി ഓള് തരും അതിന് മുന്നേ ഫോൺ വെക്കാനുള്ള പരിപാടി നോക്കിയ ഞാൻ ..

””അതെയ് വെക്കല്ല വെക്കല്ല ….ഇങക്ക് ന്നോട് ദേഷ്യമുണ്ടോ ..

ഉള്ളിൽ പതിനായിരം പൊയ സങ്കടം അടക്കി പിടിച്ചു ഞാൻ പറഞ്ഞു ..”ഇല്ലെടി നിന്നോട് ഞാൻ ദേഷ്യപെടുമോ ..

””അല്ലേലും എനിക്കതറിയാം ….ഇങക്ക് ദേഷ്യം ഒന്നും കാണൂല ന്ന് ഐ ലവ് യൂ ഇക്കാ ..

”ഐ ലവ് യൂ ..മുത്തേ ..

വേഗം ഫോൺ കട്ട് ചെയ്ത് ഞാൻ ഡ്യൂട്ടിക്കിറങ്ങി ….അല്ലെങ്കിലും എനിക്കെന്തിന്റെ കേടായിരുന്നു ….കുറച് ലൈകിനു വേണ്ടി ഇട്ട പോസ്റ്റാ പതിനായിരം പോയി കിട്ടി …

പണി വരുന്ന ഓരോ വഴികളെ …

സൽമാൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *