അത്…കുട്ടൻ ടിവിയിൽ ഒക്കെ കണ്ടിട്ടില്ലേ…ഒരു ചേട്ടൻ പാട്ട് പാടുമ്പോൾ ഒരു ചേച്ചി ഡാൻസ് കളിക്കുന്നത്..അതാണ് പ്രണയം…

റെഡ് കളർ പ്രണയം

Story written by Divya Kashyap…

കഴിഞ്ഞ ദിവസം fb ല് തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് മെസഞ്ചറിൽ നിന്നു ക്ണും എന്നൊരു ശബ്ദം കേട്ടത്..ചെന്ന് നോക്കിയപ്പോൾ ഇവിടുന്ന് കിട്ടിയ ഒരു കുരിപ്പാണ്…എന്തോ മെസേജ് ടൈപ്പ് ചെയ്തിട്ടിരിക്കുന്നൂ…

D…prd timil pranaYam cheyyaamo…ഇതാരുന്ന് മെസേജ്..

ഞാൻ:::ങ്ങേ ….🙄

ഒരു നിമിഷം കൊണ്ട് പലത് എൻ്റെ മനസ്സിലൂടെ പാഞ്ഞുപോയി…””ഇവള് നാട്ടിലല്ലെ..കെട്ടിയോൻ ഗൾഫിലും..ഇവളെന്തിനാ ഇപ്പൊ പ്രണയിക്കുന്നത്…ഇനി ഇപ്പൊ നാട്ടിൽ ആരെങ്കിലും….അയ്യേ ഇവളി ത്തരത്തിൽ ഉള്ളവൾ ആയിരുന്നോ..”???

D… Dd….

ഓള് പിന്നേം വിളിയോട് വിളി..

enthaandri…??ഞാൻ ചോദിച്ചു..

പറ…:::::ഓള്..

നീയെന്താ ഉദ്ദേശിച്ചത്..??

cheyyaamo…nee para..??

“നീയെന്താ ടൈപ്പ് ചെയ്ത് വെച്ചിരിക്കുന്നത്..നന്നായി വായിച്ചു നോക്ക്…”ഞാൻ പറഞ്ഞു…

yyyooo….pranayam അല്ലെടി..praanaayaamam…

🤣🤣

കുരിപ്പിന് രണ്ടു ദിവസം മുൻപ് പ്രാണായാമത്തെ കുറിച്ച് നീണ്ട പ്രഭാഷണം നടത്തി കൊടുത്തപ്പോൾ ഓർത്തില്ല കുരിപ്പ് എനിക്കിട്ട് കൊണ്ട് തന്നെ പണിയുംന്നു.. ഹിഹി..

***************

അതും കഴിഞ്ഞ് ഒറ്റപുത്രന് സന്ധ്യക്ക് ഹോം വർക്കിന് അഡീഷൻ ചെയ്യാൻ സഹായിച്ചൊണ്ടിരിക്കുമ്പോൾ ആണ് കയ്യെടുത്ത് കൂട്ടി നോക്കുന്നതിനിടയിൽ അവൻ എൻ്റെ മുഖത്തേക്ക് തന്നെ തറപ്പിച്ച് നോക്കി ഇരിക്കുന്നത് കണ്ടത്..

“എന്താ കാശൂട്ടാ..ബോറടിച്ചോ…”ഞാനവൻ്റെ താടിതുമ്പിൽ പിടിച്ച് വലിച്ചു…

“അല്ല..വേറെ ഒരു ഡൗട്ട്…”

“മ്മ്…ചോദിച്ചോ…”??ഞാൻ നിവർന്നിരു ന്നു..

“ഈ പെണയം എന്ന് പറഞാൽ എന്തുവാ…”??

“ങ്ങേ…🙄”ഞാൻ വീണ്ടാമതും ഞെട്ടി…

“അതിപ്പോ..അതിപ്പോ കൊച്ചിന് പറഞാൽ മനസ്സിലാവില്ല…വലുതാവുമ്പോൾ അമ്മ പറഞ്ഞു തരാം ..”

അപ്പോഴാണ് കൊച്ചിൻ്റെ അച്ഛൻ്റെ രംഗപ്രവേശം…

“എന്താ കുട്ടാ ഡൗട്ട്…അച്ച പറഞ്ഞു തരാം…”

അവൻ അച്ഛനോടും ഡൗട്ട് ആവർത്തിചൂ..

“അത്…കുട്ടൻ ടിവിയിൽ ഒക്കെ കണ്ടിട്ടില്ലേ…ഒരു ചേട്ടൻ പാട്ട് പാടുമ്പോൾ ഒരു ചേച്ചി ഡാൻസ് കളിക്കുന്നത്..അതാണ് പ്രണയം…”

“ങ്ങേ…🙄”..ഞാൻ വീണ്ടും…

“അതൊന്നുമല്ല…നിങ്ങൾക്ക് രണ്ടുപേർക്കും അറിയില്ല..പെണയം എന്ന് പറഞാൽ ലവ് ആണ് ലവ്..ദേ ഇങ്ങനെയിരിക്കും…”ചെക്കൻ വൃത്തിയിൽ ഒരു ഹൃദയചിഹ്നം പേപ്പറിൽ വരച്ചിട്ടു..ചുവന്ന സ്കെച്ച് എടുത്ത് നിറവും കൊടുത്ത്…

“ങ്ങേ…”പാവം ഞാൻ വീണ്ടും…

“ദേ..ഇങ്ങനെ റെഡ് കളറിൽ ആണ് പെണയം ഇരിക്കുന്നത്…”അവനാ പേപ്പർ പൊക്കി കാണിച്ചു…

“ങ്ങേ… റെഡ് കളറിലെ പ്രണയമോ….”???

താടിക്ക് കയ്യും കൊടുത്തിരുന്ന അവൻ്റെ സ്വന്തം പ്രൊഡ്യൂസർ വക കമൻ്റ്…”ആദ്യമൊക്കെ അങ്ങനെ ചുവന്നോക്കെ ഇരിക്കുമെടാ കാശുവെ…പിന്നെ അതൊക്കെ മാറും…”

എന്നിട്ട് ശബ്ദം താഴ്ത്തി എന്നോട്..

“ചെക്കൻ പോയി വല്ല കുരുക്കിലും വീണോടി…”??

“ങ്ങേ… കാണും …കാണും…മത്തൻ കുത്തിയാൽ…..”ബാക്കി ഞാൻ പറഞ്ഞില്ല…

എൻ്റെ കിളികൾ പറത്താൻ ഓരോ കുരിപ്പോള്….

😊

Related Posts

Leave a Reply

Your email address will not be published. Required fields are marked *