നിനക്ക് തന്ന വാക്ക് ഞാൻ പാലിക്കും. ഇന്ന് രാത്രി ഇരുചെവി അറിയാതെ എന്റെ ഭാര്യയെ ഞാൻ കൊ ന്നിരിക്കും…….

Story written by Shaan Kabeer

“നിനക്ക് തന്ന വാക്ക് ഞാൻ പാലിക്കും. ഇന്ന് രാത്രി ഇരുചെവി അറിയാതെ എന്റെ ഭാര്യയെ ഞാൻ കൊ ന്നിരിക്കും”

ഒന്ന് നിറുത്തിയിട്ട് അയാൾ വല്ലാതെ റൊമാന്റിക് ആയി

“ന്റെ മുത്തിനെ സ്വന്തമാക്കാൻ ഞാൻ എന്തും ചെയ്യും. ഞാൻ നിന്നിൽ അടിക്റ്റ് ആണ് ഡിയർ”

മറുതലക്കൽ അവൾ കൊഞ്ചൽ തുടർന്നു

“ശ്രദ്ധിച്ച് വേണം കെട്ടോ, ഒന്ന് പി ഴച്ചാൽ പിന്നെ നമ്മുടെ പ്ലാനിങ് എല്ലാം തെറ്റും”

അവൻ അവൾക്ക് ധൈര്യം കൊടുത്തു

“ന്റെ മുത്ത് പേടിക്കേണ്ട, ആരും അറിയാതെ തീ ർക്കാം. എത്ര ഒഴിവാക്കാൻ നോക്കിയതാ അവളെ. അട്ടയെ പോലെ എന്നെ മതി എന്നുപറഞ്ഞ് പറ്റിപ്പിടിച്ചിരിക്കല്ലേ ശ വം”

പതിവ് ശൃംഗാരമൊക്കെ കഴിഞ്ഞ് അവർ ഫോൺ വെച്ചു. ഒരു സി ഗരറ്റും ചുണ്ടിൽ വെച്ച് കത്തിച്ച് അവൻ വീട്ടിലേക്ക് നടന്നു. കയ്യിൽ ചെറിയൊരു പൊതിയുണ്ടായിരുന്നു. തന്റെ ഭാര്യ കഴിക്കുന്ന ഭക്ഷണത്തിൽ ചേർക്കാനുള്ള വീര്യം കൂടിയ വി ഷമായിരുന്നു അതിൽ. വീടിന്റെ അടുത്തെത്താൻ നേരം ആ പൊതി അവൻ പേന്റിന്റെ പോക്കറ്റിൽ ഇട്ടു.

വീട്ടിൽ എത്തിയ ഉടൻ അവൻ റൂമിൽ കയറി, അവനെ കണ്ടതും ഭാര്യ അടുത്തേക്ക് പോയി

“ഇന്നെന്താ ഇത്ര വൈകിയേ”

“കുറച്ച് പണിയുണ്ടായിരുന്നു”

അവൾ അവനെ പരിഭാവത്തോടെ നോക്കി

“എത്ര നേരായി ഞാൻ കാത്തിരിക്കുന്നു. വിളിച്ചപ്പോൾ ഫോൺ ബിസിയും”

അവൻ അവളെ രൂക്ഷമായൊന്ന് നോക്കി

“എന്തിനാ ഇങ്ങനെ വിളിച്ച് വെറുപ്പിക്കുന്നെ. വല്ലാത്ത ശല്ല്യാണല്ലോ നീ”

അവളുടെ മുഖത്ത് സങ്കടം നിഴലിച്ചു

“അതല്ല, ഇന്ന് നമ്മുടെ വിവാഹ വാർഷികം അല്ലേ… അതോണ്ട് നല്ല നെയ്‌ച്ചോറും ചിക്കൻ കറിയും ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങൾ വരാൻ കാത്തിരിക്കായിരുന്നു കഴിക്കാൻ. രാവിലെ ഒന്നും കഴിക്കാത്തോണ്ട് എനിക്കാണേൽ നല്ല വിശപ്പും”

“ഞാനൊന്ന് കുളിച്ചിട്ട് വരാം, എന്നിട്ട് ഒരുമിച്ച് കഴിക്കാം”

അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം. അവൻ ഡ്രസ്സ്‌ ഊരിമാറ്റി കുളിക്കാൻ കയറി. അവൾ ടേബിളിൽ ഫുഡ്‌ റെഡിയാക്കിവെച്ചു.

കുറച്ച് സമയം കഴിഞ്ഞ് അവൻ ഫ്രഷായി ഭക്ഷണം കഴിക്കാൻ വന്നിരുന്നു. അവൾ അടുത്ത് വന്നിരുന്നപ്പോൾ അവൻ അവളെ നോക്കി

“നീ കുടിക്കാൻ കുറച്ച് ജീരക വെള്ളം തിളപ്പിക്ക്”

അവൾ അത്ഭുതത്തോടെ അവനെ നോക്കി

“ഇതെന്താ പുതിയ പഠിപ്പൊക്കെ. നിങ്ങള് ജീരകവെള്ളം കുടിക്കാറില്ലല്ലോ”

അവൻ അവളെ നോക്കി

“ഭയങ്കര ഗ്യാസ്”

അവൾ തലയാട്ടി അടുക്കളയിലേക്ക് പോയി. ആ സമയം അവൻ വേഗം റൂമിലേക്ക് ഓടി പോക്കറ്റിൽ നിന്നും വി ഷമെടുത്ത് അവൾക്ക് വിളമ്പിയ ഭക്ഷണത്തിൽ കലർത്തി. വിഷത്തിന്റെ ബോട്ടിൽ അരയിൽ ഒളിപ്പിച്ചു.

കുറച്ച് സമയത്തിന് ശേഷം ഭാര്യ ജീരകവെള്ളവുമായി വന്നു. രണ്ട് പേരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. കഴിച്ചോണ്ടിരിക്കുമ്പോൾ അവൾ അവന്റെ കണ്ണിലേക്ക് നോക്കി

“ഇന്നെന്താ അറിയില്ല ഭയങ്കര വിശപ്പ്. കുറേകാലത്തിന് ശേഷം ഇങ്ങളെ കൂടെ കഴിക്കുന്നത് കൊണ്ടാവും അല്ലേ”

ഒന്ന് നിറുത്തിയിട്ട് തന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ തുള്ളികൾ തുടച്ചുമാറ്റി അവൾ തുടർന്നു

“ഇപ്പൊ കുറച്ചുകാലായി ഇങ്ങക്ക് എന്നെ കാണുന്നത് തന്നെ വെറുപ്പാണ്. അതെന്താ ഇക്കാ അങ്ങനെ. ഞാൻ ഒന്നിനും കൊള്ളാത്തവളായിട്ടാണോ”

അവളുടെ ചോദ്യങ്ങൾക്ക് അവന് ഉത്തരം ഇല്ലായിരുന്നു. കൈകഴുകി അവൻ വേഗം റൂമിൽ പോയി മൊബൈൽ കയ്യിലെടുത്ത് കാമുകിക്ക് മെസ്സേജ് അയച്ചു

“മിഷൻ സക്സസ്”

കുറച്ച് സമയത്തിന് ശേഷം

കട്ടിലിൽ പാതി മയക്കത്തിലുള്ള അവന്റെ അടുത്ത് ഭാര്യ വന്നിരുന്നു, എന്നിട്ട് അവന്റെ കണ്ണിലേക്ക് നോക്കി

“നിങ്ങളുടേയും കാമുകിയുടേയും പ്ലാനിൽ ചെറിയൊരു മാറ്റമുണ്ട്. നിങ്ങൾ എന്നെ കൊ ല്ലാൻ വേണ്ടി കൊണ്ടുവന്ന വി ഷം നിങ്ങൾ കുളിക്കാൻ കയറിയപ്പോൾ തന്നെ ഞാനെടുത്ത് നിങ്ങളുടെ ഭക്ഷണത്തിൽ ചേർത്തിരുന്നു. നിങ്ങൾ എന്റെ ഭക്ഷണത്തിൽ ചേർത്തത് സാധാരണ അരിപ്പൊടി മാത്രമാണ്”

ഭാര്യ പറയുന്നത് കേട്ട് ചാടിയെഴുന്നേൽക്കാൻ നോക്കിയ അവന് ഒന്ന് അനങ്ങാൻ പോലും സാധിച്ചില്ല. അവന്റെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി. അവൾ അവനെ നോക്കി പുഞ്ചിരിച്ചു

“ഈ കൊ ലപാതകത്തിൽ എനിക്ക് പങ്കില്ല. എല്ലാ തെളിവുകളും നിങ്ങളുടെ ഫോണിലുണ്ട്. നിങ്ങളും കാമുകിയും തമ്മിലുള്ള കോൾ റെക്കോർഡ് അടക്കം”

അവന്റെ കണ്ണുകൾ മെല്ലെ അടച്ച് അവൾ തന്റെ ഫോൺ കയ്യിലെടുത്ത് കാമുകന് വാട്സാപ്പിൽ മെസ്സേജ് അയച്ചു

“മിഷൻ സക്സസ് ഡിയർ”

Related Posts

Leave a Reply

Your email address will not be published. Required fields are marked *