അവളെ കെട്ടുമെന്ന കാര്യത്തിൽ നിനക്ക് സംശയമില്ലങ്കിൽ പിന്നെ.മനസ്സ് കൊണ്ട് ഒന്നായ നിങ്ങൾ ശരീരം കൊണ്ടും ഇപ്പോ ഒന്നായൽ എന്താ തെറ്റ്ന്ന്…….

നിർവൃതി

Story written by Sarath Krishna

നാട്ടിലെ പൊട്ടി പൊളിഞ്ഞു പോയ പ്രണയത്തിന്റെ കണക്കുകൾ എണ്ണി പറഞ്ഞാണ് അവന്മാർ എന്നോട് ചോദിച്ചത് നീ മടങ്ങി വരുന്നത് വരെ അവൾ നിനക്ക് വേണ്ടി കാത്തിരിക്കും എന്നതിന് എന്ത്‌ ഉറപ്പാ ഉള്ളതെന്ന് ..

ഉത്തരം മുട്ടി അവർക്ക് ഇടയിൽ ഞാൻ ഇരുന്നു …

എന്നെക്കാളും കൊടുമ്പിരി കൊണ്ട പല പ്രണയങ്ങളുടെ പരാജയങ്ങൾക്ക്‌ ഈ പ്രായത്തിന്റെ ഇടയിൽ അവർക്കൊപ്പം എനിക്കും സാക്ഷി ആകേണ്ടി വന്നിട്ടുണ്ട്..

വടക്കേലെ പ്രസാദ് ഏട്ടനും , മുടി വെട്ട് കട നടത്തുന്ന സന്തോഷേട്ടനും, കാത്തിരിക്കും എന്ന സ്നേഹിച്ച പെണ്ണ് കൊടുത്ത വാക്കിന്റെ ഉറപ്പിൽ വിമാനം കയറിവരായിരുന്നു….

വീട് ഒന്ന് പുതുക്കി പണിത് സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടി രണ്ട്‌ വർഷം കഴിഞ്ഞ് ഒന്നും അറിയാതെ പ്രസാദ് ഏട്ടൻ മടങ്ങി എത്തിത് അവളുടെ രണ്ടാമത്തെ വിരുത്തൂണ്ണിന്റെ അന്നായിരുന്നു..

കവലയിൽ സ്വന്തമായി ഒരു മുടി വെട്ട് കട തുടങ്ങാനുള്ള പൈസയുമായി തിരിച്ചെത്തിയ എത്തിയ സന്തോഷേട്ടനോട്, ഒരു കൂസലുമില്ലാതെ അവൾ എല്ലാം മറക്കണം എന്ന് പറഞ്ഞപ്പോൾ തകർന്നടിഞ്ഞത് അന്ന് വരെ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും വലിയ ദിവ്യ പ്രണയമായിരുന്നു……

സ്നേഹിച്ച പെണ്ണ് കൈ വിട്ട് പോകാതിരിക്കാൻ അവളെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കണം ഇനി അതിനവാൾ സമതിച്ചില്ലങ്കിൽ അവൾ ചതിക്കും എന്നതിന് ഒരു സംശവുമില്ലെന്ന് . ഇന്നും നഷ്ട്ട പ്രണയത്തിന്റെ ഭാരം ചുമ്മക്കുന്ന സന്തോഷ്ട്ടനും പ്രസാദ് ഏട്ടനും ഒരേ സ്വരത്തിൽ ഞങ്ങളുടെ തലമുറയോട് ആവർത്തിച്ചു പറഞ്ഞ ഉപദേശമായിരുന്നു…

അന്ന് വരെ ഫോണിൽ കൂടെ മാത്രം ഉമ്മ വാങ്ങിട്ടുള്ള എന്റെ പ്രണയത്തിനോടുള്ള ആദ്യത്തെ വെല്ലു വിളി ആയിരുന്നു ആ ഉപദേശം..

കഴിഞ്ഞ എട്ട് വർഷമായുള്ള പ്രണയമാണ്…

പോരാത്തതിന് നാട്ടിലും വീട്ടിലും ഒരു വിധപ്പെട്ട എല്ലാവർക്കും ഞങ്ങളുടെ ബന്ധം അറിയാം.

ആശ്വാസവാക്കുകൾ പലതും മനസിൽ ഉണ്ട്…

എന്നാലും അവളുടെ വീട്ടിലെ പ്രാരാബ്ധവും അവളെ കാണാൻ തരകേടില്ലാത്തതും അവൾക്ക് അച്ഛനോടുള്ള അമിത സ്നേഹവും കൂടി ഓർക്കുമ്പോൾ ഒരു ദിവസത്തെ മുറി അടച്ചിട്ട കരച്ചിലിന്റെ ആയുസ്സ് മാത്രമേ ചിലപ്പോൾ എന്റെ പ്രണയത്തിനും ഉണ്ടാവു…

മറ്റന്നാൾ ഗൾഫിൽ പോയാൽ പിന്നെ.പിന്നെ ഞാൻ മടങ്ങി വരുന്നത് രണ്ട് വർഷം കഴിഞ്ഞണ്.

എല്ലാ കാര്യങ്ങളും അറിയുന്ന രമേശൻ എന്നോട് ചോദിച്ചു.അവളെ കെട്ടുമെന്ന കാര്യത്തിൽ നിനക്ക് സംശയമില്ലങ്കിൽ പിന്നെ.മനസ്സ് കൊണ്ട് ഒന്നായ നിങ്ങൾ ശരീരം കൊണ്ടും ഇപ്പോ ഒന്നായൽ എന്താ തെറ്റ്ന്ന്..

ഇതിനേക്കാൾ വലിയ പിടി വള്ളി അവളുടെ കാര്യത്തിൽ ഇല്ലെന്നു..

അവളെ ഞാൻ ലൈനാക്കിയത് സമ പ്രായകരുടെ ഇടയിലെ എന്റെ ഏറ്റവും വലിയ വിജയമായിരുന്നു….

ആ വിജയം എന്നോട്ന ഷ്ടപ്പെടുത്തെരുതെന്ന് ഒരു ഉപദേശവും നൽകിയാണവൻ ഇന്ന് പണിക് പോയത്..

സദുദ്ദേശത്തിന് വേണ്ടിയല്ലേ… അവളെ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ഛ് ഓർക്കാൻ കൂടി വയ്യ..

ഇന്നത്തെ രാത്രിയിലെ ഫോൺ വിളിയിൽ തന്നെ അവളോട് കാര്യം അവതരിപ്പിക്കാൻ ഞാൻ തീരുമാനിച്ചു…

പാതിരാത്രിയിൽ അടഞ്ഞ സ്വരത്തിൽ കാര്യം ഞാൻ അവളോട് അന്ത്യാഭിലക്ഷം പോലെ പറഞ്ഞു..

കൂടുതൽ ഒന്ന് ആലോചിക്കകപോലും ചെയ്യാതെ അവൾ ചോദിച്ചു അതെല്ലാം കല്യാണം കഴിഞ്ഞിട്ട് പോരെ ചേട്ടാ എന്ന്…

അവളുടെ ഉത്തരം എന്നെ തേക്കാനുള്ള തേപ്പ് പെട്ടിയിലെ ആദ്യത്തെ കനൽ കട്ട കോരി ഇടുന്ന പോലെ ആയിരുന്നു..

എനിക്ക് സങ്കടവും പരവേശവും ഒരുമിച്ചു വന്നു…

ഇത്ര കൊല്ലമായിട്ടും എന്നെ വിശ്വാസമില്ലങ്കിൽ ഈ ബന്ധം ഇവിടെ നിർത്താമെന്ന് ഞാൻ തീർത്തു പറഞ്ഞു. .

പിന്നീട് കേട്ട അവളുടെ കരച്ചിലിന് ഒന്നും ഞാൻ കാതോർത്തില്ല …

ഞാൻ ഫോൺ കാട്ടാക്കി ഞാൻ നിറഞ്ഞ കണ്ണാലെ ഉത്തരത്തിലേക് നോക്കി കട്ടിലിൽ നിവർന്ന് കിടന്നു..

അവളെ പോലെ എനിക്കും പ്രധാനപ്പെട്ടത് തന്നെയല്ലേ എന്റെ കന്യകാ ത്വവും..

എല്ലാം കഴിഞ്ഞാൽ അവൾക് ഉണ്ടാക്കുന്ന എല്ല പോരായിമകളും എന്നിലും ഉണ്ടാകില്ലേ..?

അവൾക്ക് വേണ്ടി കണ്ടു തീർത്ത സ്വപ്നങ്ങൾക് നിറം കൂട്ടാനല്ലേ മനസില്ലാഞ്ഞിട്ടു കൂടി ഞാൻ ഗൾഫിൽ പോകാൻ തയ്യാറായത്…

കാവിലെ ഉത്സവവും .. പറ പുറപ്പാടും എല്ലാം എല്ലാം ഉപേക്ഷിച്ചു പോകാൻ ഒരുങ്ങിയത് അവൾക് വേണ്ടി മാത്രമല്ലേ ..

എന്നിട്ടും അവൾക്ക് അതിന് സമ്മതമല്ലന്ന്..

എന്നെ വിശ്വാസം പോരെന്ന്…..

മാറാല പിടിച്ച കിടക്കുന്ന ഓട്ടും പുറത്തേക്ക് നോക്കി ഞാൻ ഉറപ്പിച്ചു ഇനി അങ്ങോട്ട് നാട്ടിലെ പരദൂക്ഷണക്കാരായ വിജയേട്ടനും അന്ത്രുക്കയും പറയാൻ പോകുന്നത് എന്റെ പ്രണയ പരാജയത്തിന്റെ കഥകളാക്കുമെന്ന് ..

എനിക്ക് അവൾ വളഞ്ഞതിന് അസൂയയുള്ള അമ്പല മുക്കിലെ എല്ലാവന്മാർക്കും ഇനി അങ്ങോട്ട് ആഘോഷത്തിന്റെ നാളുകളാകുമെന്ന്

സങ്കടം സഹിക്ക വയ്യാതെ ഞാൻ ചെരിഞ്ഞു കിടന്നു…

തലയണ കൊണ്ട് മുഖത്തേക് അമർത്തി പിടിചു കരച്ചിലിനിടയിലും അവൾ വിളിക്കുണ്ടോന്ന് പ്രതിക്ഷയുടെ കണ്ണുകൾ കൊണ്ട് ഇടക്കിടെ ഫോണിലേക്കും ഞാൻ ഇടം കണ്ണ് ഇട്ട് നോക്കി ..

അൽപ സമയം കഴിഞ്ഞപ്പോൾ എന്റെ ഫോൺ മന്ത്രിച്ചു.

അവളുടെ കാൾ ആണ്..

അന്ത്യ ശ്വാസം വലിച്ചു കിടക്കുന്നവന്റെ അടുത്തേക്ക് വിളിക്കാതെ എത്തിയ ആംബുലൻസ്‌ പോലെ എന്റെ ഫോണന്റെ റിങ് ടോൺ എന്റെ കാതുകളിൽ മുഴങ്ങി…

കരച്ചിലും ഏങ്ങലിനും ഒടുവിൽ അവൾ പറഞ്ഞു അവൾക്ക് സമ്മതാമാണ്ണെന്നു..

എന്റെ കണ്ണിനെ കുതർത്തിയ കണ്ണുനീർ, ആനന്ദാശ്രുവാക്കാൻ പിന്നെ അധികം സമയം ഒന്നും വേണ്ടി വന്നില്ല..

അവൾ തന്ന സമ്മതം പുറത്ത് പെയ്യുന്ന വൃശ്ചികമഞ്ഞിന്റെ കുളിര് ഒന്നും കൂടെ കൂട്ടുന്നതായിരുന്നു…

എന്റെ എട്ട് കൊല്ലത്തെ പ്രണയത്തിന്റെ വിജയമായിരുന്നു..

കിടക്കയിൽ നിന്ന് എണീറ്റ് ഞാൻ ജനാലയുടെ വിരി മാറ്റി..

രണ്ട്‌ വീടുകൾക്ക് അപ്പുറം അവളുടെ മുറിയിൽ നേരിയ വെട്ടം കാണാം..

ചന്ദ്രൻ മേഘങ്ങൾക്ക് ഇടയിൽ നിന്ന് നീങ്ങി ഒന്നും കൂടി നിലാവ് പൊഴിച്ചു…

ഫോണിൽ അവളോട് ഞാൻ പറഞ്ഞു.. നാളെ രാത്രി ഞാൻ വരും കാത്തിരിക്കണം എന്ന്..

അതു വരെ ഇല്ലാത്ത എന്തോ ആവേശമായിരുന്നു അപ്പോഴന്റെ സ്വരങ്ങൾക്ക്..

ആദ്യ സംഗമത്തിന്റെ നിമിഷങ്ങൾ ഞങ്ങൾ ഒരുമിച്ച് സ്വപനം കണ്ടു ..

എന്റെ ആഗ്രഹങ്ങൾക് പലതിനും അവൾ നാണത്തോടെ സമ്മതം മൂളി…

പിറ്റേന്ന് രാവിലെ ഉറക്ക ക്ഷീണം മുഴുവൻ തീർത്ത് അല്പം വൈകിയാണ് ഞാൻ എണീറ്റത്.. .. ..

എണീറ്റ പാടെ പല്ലും മുഖവും തേച്ചു കഴുകി തെക്കേലെ തങ്കമണി ചേച്ചീടെ വീട്ടിന് നാഴി ആട്ടും പാൽ വാങ്ങി കുടിച്ചപ്പോൾ എന്റെ കായിക ശേഷി ഒന്നും കൂടെ പുരോഗമിക്കുകയായിരുന്നു

വീടിന്റെ പിന്നം പുറത്ത് നിന്നിരുന്ന മുരിങ്ങായിൽ കയറി എണ്ണമറ്റ മുരിങ്ങക്ക തോരൻ വെക്കാനായി പൊട്ടിച്ചിടുമ്പോൾ എന്നെ കണ്ണ് പോട്ടെ ചീ ത്ത പറഞ്ഞ അമ്മക്ക് അറിയില്ലായിരുന്നു സ്വന്തം മകന്റെ മോഹങ്ങൾ പൂവാണിയാനുള്ള മരുന്നാണ് ഇതെന്ന്.

കൂട്ടിൽ കയറാൻ കൊതിച്ചു നടക്കുന്ന കോഴിയെ പോലെ ഞാൻ അവളുടെ വീടിനെ ചുറ്റി പറ്റി ഞാൻ നടന്നു… എന്റെ നിരീക്ഷണം മുഴുവൻ അവളുടെ വീട്ടിൽ വിരുന്നുക്കാർ ആരേലും വരുന്നുണ്ടോ എന്നായിരിന്നു….

നേരം സന്ധ്യയായി .. ..

ഇരുട്ടായി…

മനസിൽ എന്തോ വല്ലാത്ത ഒരു ഉന്മേഷം.. വിമാനത്തിൽ കയറാൻ കൊതിച്ചു കിടന്നവന് സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് കിട്ടിയ അവസ്‌ഥ .

അന്ന് ആദ്യമായ് അത്താഴം കഴിഞ്ഞ് ഞാൻ കൈ സോപ്പിട്ട് കഴുകി , പല്ലു തേച്ചു..

ഇല്ലാത്ത ശീലങ്ങൾ കണ്ട് ചോദ്യം ചെയ്ത പെങ്ങളോട് പല്ലിന് പുഴുക്കേട് ആണെന്ന് നുണ പറഞ്ഞു.

പതിവിലും നേരത്തേ ഞാൻ മുറിയിൽ കയറി കതകടച്ചു..

മറിഞ്ഞു കിടന്നു …

തിരിഞ്ഞു കിടന്നു..

ഇഴഞ്ഞു നീങ്ങുന്ന ക്ലോക്കിൽ സൂചി എന്നെ നോക്കി പല്ലിളിച്ചു..

‘അമ്മ പത്രം കഴുകിയതും… നാളെത്തേക്ക് ഉള്ള പലഹാരത്തിനായി പെങ്ങൾ ആരി ആട്ടിയതും അച്ഛൻ പായ വിരിച്ച് കിടന്നതെല്ലാം വരെ എന്റെ നിരീക്ഷണ വലയത്തിലായിരുന്നു..

എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ ഞാൻ പതിയെ എണീറ്റു..

ക്ലോക്കിലേക്ക് നോക്കി മണി 12…

കൊണ്ട് പോകാൻ വാങ്ങി വെച്ച അത്തർ കുപ്പി എടുത്തു ഞാൻ നാല് റൗണ്ട് എന്റെ അടി മുടി പൂശി..

ശബ്ദം ഉണ്ടാക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങി അവളുടെ വീടിന്റെ പിന്നിലെ തൊഴുത്തായിരുന്നു എന്റെ ലക്ഷ്യം…

ഓരോക്കാൽ വെപ്പിലും എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി ..

എന്തോ ഒരു അനുഭൂതി എനിൽ വന്ന് നിറയുകയായിരുന്നു..

തൊഴുത്തിന് പുറകിലെ വൈക്കോൽ കൂനയിൽ നിന്ന് ഒരു കെട്ട് വൈക്കോൽ എടുത്ത് വിരിച്ചിട്ട് ഞാൻ ഇരുന്നു…

അവൾ ഒരു ഗ്ലാസ് പാലുമായി നാണത്തോടെ മണിയറ വാതിലേക്ക് തുറന്ന് ജീവിതത്തിലേക്കു കടന്നു വരുന്നത് സ്വപ്നം കണ്ട് എത്ര രാത്രികളാണ് ഞാൻ ഉറങ്ങാതെ ഇതേപോലെ ഇരുന്നിട്ടുള്ളത് …

കുറ്റി മുല്ലയുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധത്തി ന് പകരം ചാണകത്തിന്റെയും ദുർഗന്ധവും . പട്ട്മെത്തക്ക് പകരം ചൊറിഞ്ഞു തടിക്കുന്ന വൈക്കോലും..

കാത്തിരിപ്പിന് വല്ലാത്ത അസഹിഷ്‌ണുത അനുഭവപെട്ടു…

തൊഴിത്തിലെ ചവട്ടിക്കാൻ പാകമായി നിൽക്കുന്ന പൂവലി പശുവിന് എന്റെ ആഗമനോദ്ദേശ്യം ഏറെ കുറെ മനസിലാക്കിയ പോലെ അവൾ എന്നെ രണ്ട് തവണ കണ്ണ് ചിമ്മി….

അതിനിടയിൽ അവളുടെ മുറിയിലെ ലൈറ്റു ഒന്ന് മിന്നി മാഞ്ഞു..

അടുക്കള വാതിലിന്റെ ശബ്ദം ഉണ്ടാക്കുന്ന കുറ്റിയിൽ എണ ഒഴിച്ചിടാൻ ഞാൻ ഇന്നലെ അവളോട് പറഞ്ഞിരുന്നു..

വെള്ളം പിടിച്ചു വെക്കുന്ന ഡവറയും പോണിയും വഴിയിൽ നിന്ന് മാറ്റി വെക്കാമെന്ന് അവൾ ഏറ്റിരുന്നു ..

ക്ഷമയുടെയും കാതിരിപ്പിന്റെയും കൊടുമുടി ഞാൻ കണ്ടു തുടങ്ങി…

കുറച്ചു കഴിഞ്ഞപ്പോൾ അടുക്കള വാതിൽ തുറന്ന് അവൾ പതിയെ മുറ്റത്തേക്ക് ഇറങ്ങി…

വൈക്കോൽ കുനയുടെ മറയിൽ നിന്നും അവൾ കാണാത്തക്ക വിധത്തിൽ ഞാൻ മാറി നിന്നു..

അവൾ എന്നെ കണ്ടു…. യാഥാർഥ്യം സ്വപ്നങ്ങളെ കീഴ്പ്പെടുത്താൻ പോകുന്ന നിമിഷങ്ങൾ

അവൾ എന്റെ അരികിലേക്ക് അടുക്കും തോറും എന്നിലെ വികാരം സിരകളിലേക്ക് കത്തി പടരുന്നതയി ഞാൻ അറിഞ്ഞു..

അവളെ എന്റെ മാ റോട് ചേർത്ത് കെട്ടി പുണരാൻ എന്റെ കരങ്ങൾ വെമ്പൽ കൊണ്ടു

തെല്ല് നാണത്തോടെയും അതിലേറെ ഭയതോടെയും അവൾ എനിക് അഭിമുഖമായി നിന്നു ..

ഞാൻ അവളുടെ കൈകളിൽ പതിയെ സ്പർശിക്കാൻ തുടങ്ങിയപ്പോൾ അവൾ കയ്യിൽ കരുതിയ സിന്ദൂര ചെപ്പ് അവൾ എനിക്ക് നേർക്ക് നീട്ടി..

അതിൽ നിന്ന് ഒരു നുള്ള് എടുത്ത് അവളുടെ നെറുകയിൽ തൊടിക്കാൻ എന്നോട് അവൾ ആവശ്യപ്പെട്ടു…

ഒന്നും അറിയാതെ വീടിന് ഉള്ളിൽ ഉറങ്ങുന്ന അച്ഛനും അമ്മയേയും ചതിക്കാൻ വയ്യന്ന്

എന്റെ ആഗ്രഹങ്ങൾക് വഴങ്ങാൻ ഒരു നുള്ള് സിന്ധൂരത്തിന്റെ സുരക്ഷിതം അവൾക് വേണമെന്ന്…

ഈ നിമിഷം മുതൽ അവൾക്ക് എന്റെ ഭാര്യായാകണമെന്നു…

നിറഞ്ഞ കണ്ണാലെ അവൾ അത് പറയുമ്പോ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു…

വിറയാർന്ന കയാലെ ഒരു നുള്ള് സിന്ധൂരം അവളുടെ നെറുകയിൽ ഞാൻ ചാർത്തി.. ..

അവളുടെ നെറുകയിൽ ഞാൻ ഒന്ന് ചും ബിച്ചു..

അപ്പോഴേക്കും എന്റെ സിരകളിൽ വികാരത്തെ കുറ്റബോധം കീഴ്പ്പെടുത്തിയിരുന്നു..

ആ മുഖത്തെ എന്റെ കൈ വെള്ളയിൽ ഒതുക്കുമ്പോൾ ആ നേരത്തെ എന്റെ വികാരം അതിരു കവിഞ്ഞ വാത്സല്യമായിരുന്നു..

അപ്പോഴായിരുന്നു വൃശിചിക മഞ്ഞിന്‌ തണുപ്പേറിയത്..

അപ്പോഴായിരുന്നു മാനത്തെ പൂർണ്ണ ചന്ദ്രൻ ശരിക്കും മറ നീക്കി നിലാവ് പൊഴിച്ചത്.. .

കരഞ്ഞു മുഖം താഴ്ത്തി നിൽക്കുന്ന അവളോട് ഞാൻ വീട്ടിലേക്ക് തിരിച്ചു നടക്കാൻ ആവശ്യപ്പെട്ടു..

പരിപൂർണ മനസോടെയണ് ഞാൻ പറഞ്ഞതെന്ന് അറിഞ്ഞപ്പോൾ അവളെ എന്നെ ആദ്യമായി പുഞ്ചിരി തൂകി കെട്ടി പുണർന്നു…

അവൾ വീടിന്റെ പാതി ചാരിയ വാതിൽ തുറന്ന് അകത്തു കയറുന്ന വരെ നിറഞ്ഞ മിഴികളോടെ അവളെ തന്നെ നോക്കി ഞാൻ നിന്നു..

തിരിച്ചു വിട്ടിലേക് മടങ്ങുമ്പോൾ. മനസു നിറയെ കുറ്റബോധമായിരുന്നു.. എല്ലാം സംഭവിക്കേണ്ട സമയത്തു സംഭവിക്കുമ്പോഴാണ് അതിന് ഭംഗിയെറുന്നതെന്ന് ഞാൻ ആ നിമിഷം തിരിച്ചറിയുകയായിരുന്നു

എന്നെങ്കിലും അവൾ ജീവിതത്തിലേക്ക് വലതുകാൽ വെച്ചു കടന്നു വരുമ്പോൾ.. ഇന്ന് ചെയ്യാൻ പോയ തെറ്റ് അന്നവളോട് എനിക്ക് ഏറ്റു പറയണം.. അവളെ നഷ്ടപ്പെടാൻ വയ്യാത്തത് കൊണ്ടാണ് ഇതിന് തുനിഞ്ഞതെന്ന് പറയണം…

കണ്ണൊന്ന് തുടച്ച് ജീവിതത്തിൽ പുതിയ അർത്ഥങ്ങൾ തന്ന പുണ്യത്തോടെ ഞാൻ വിട്ടിലേക് നടന്നു ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *