അവൻ്റെ നേർക്ക് അവളൊരു കവർ നീട്ടി.അത് തുറന്ന് നോക്കിയപ്പോൾ കുറച്ച് പൈസയും ഒരു കാർഡും….

പ്രാണസഖി

Story written by Jewel Adhi

മായുന്ന അസ്തമയ സൂര്യൻ്റെ കിരണങ്ങൾ കടലിനെ ചുംബിച്ചപ്പോൾ, നീരവിൻ്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ അവൻ്റെ കൈയിൽ വീണു ചിതറി.മൗനമായി ഇരുന്നു ഭാവം ഏതുമില്ലാതെ മണലിൽ തൻ്റെ പേര് എഴുതി കളിക്കുന്ന മായയെ നോക്കി അവൻ ചോദിച്ചു.

” ടോ…തനിക്ക് എന്നെ വേണ്ടേ..പോവുകയാണോ എന്നെ വിട്ട്?”

നിർവികാരതയോടെ മായ നീരവിനെ നോക്കി.അവളുടെ ചോടികളിൽ വിരിഞ്ഞ മന്ദസ്മിതത്തിന് പുച്ഛത്തിൻ്റെ ഛായ ഉണ്ടായിരുന്നു എന്ന് അവനു തോന്നി. ” ടോ..ഞാൻ തന്നോട് കല്യാണം കഴിച്ച് കൂടെ വന്നോളാം എന്ന് പറഞ്ഞിരുന്നോ എപ്പോഴെങ്കിലും? ഇല്ലല്ലോ..”

” പക്ഷേ…മായ തനിക്ക് എന്നെ ഇഷ്ടം ആണെന്ന്…”..

” ഹ…ഇഷ്ടം ആണെന്ന് കരുതി തന്നെ പോലെ ഒരു ദരിദ്രവാസിയുടെ കൂടെ എല്ലാം എന്നെ പോലെ പണക്കാരി ഇറങ്ങി വരുമെന്ന് താൻ ചിന്തിച്ചല്ലോ.. താനൊക്കെ ഈ ലോകത്ത് തന്നെ ആണോ ജീവിക്കുന്നത്?”

അവളുടെ പരിഹാസം കലർന്ന വാക്കുകൾ അവൻ്റെ ഹൃദയത്തെ കീറി മുറിച്ചു.എങ്കിലും അവളോടുള്ള ഇഷ്ടം കൊണ്ട് വീണ്ടും ഒരിക്കൽ കൂടി നീരവ് ചോദിച്ചു..

” ടോ …എന്നാലും സത്യമായിട്ടും തനിക്ക് എന്നോട് പ്രേമം ഇല്ലായിരുന്നു എന്നാണോ..? അപ്പോ നമ്മൾ തമ്മിൽ ഉണ്ടായത്..തനിക്ക് ഞാൻ നൽകിയ സമ്മാനങ്ങൾ? രാവുകളിൽ ചെവിയിൽ മൊഴിഞ്ഞ വാക്കുകൾ??..”

മുഴുവനാക്കും മുന്നേ അവൻ്റെ തൊണ്ട ഇടറി.കണ്ണുകൾ നിറഞ്ഞു തുളുമ്പി. മനസ്സിൻ്റെ നീറ്റൽ അനുഭവപ്പെടുന്നുണ്ട്.അവളുടെ മറുപടി കേൾക്കാൻ ഹൃദയം വെമ്പൽ കൊണ്ടു.

” ഓ പിന്നെ..

അതോ ..അതൊരു വാശിക്ക് തന്നെ കേറി മുട്ടിയതാ…താൻ വലിയ പഠിപ്പിസ്റ്.. ആര് വന്നാലും വീഴത്തില്ല എന്നൊക്കെ കേട്ടപ്പോ..പിള്ളാരുടെ മുന്നിൽ ഒരു വാശി. അത്രയേ ഉള്ളൂ..പിന്നെ ഉറക്കം വരാതെ കിടക്കുമ്പോൾ അങ്ങനെ ഒക്കെ ആലോചിക്കാം..അതിനിപ്പോ എന്താ..നേരിട്ട് ഒന്നും അല്ലല്ലോ…”

അവളുടെ വാക്കുകൾ അവനെ മുറിവേൽപ്പിച്ച് കൊണ്ടിരുന്നു. അവൻ സംയമനം പാലിച്ചു നിന്നു.മനസ്സിൽ കൊണ്ട് നടന്ന പെണ്ണിൻ്റെ വായിൽ നിന്നും വരുന്ന വാക്കുകൾ. ക ത്തിയെക്കാൾ മൂർച്ചയുണ്ട് അതിന്. പിന്നെ ഒന്നും പറയാതെ തിരികെ നടക്കാൻ ഒരുങ്ങിയ അവൻ്റെ കൈകളിൽ മായ പിടിച്ച് നിർത്തി. അവനിൽ ചെറിയൊരു പ്രതീക്ഷ തോന്നി. തിരിഞ്ഞ് നോക്കുമ്പോൾ അവളിൽ ഒരു പുഞ്ചിരി വിടർന്നത് കണ്ടു.

” അങ്ങനെ അങ്ങ് പോയാലോ…ഒരു കാര്യം കൂടെ.. ഇതാ..ഇത് പിടിച്ചോ..”

അവൻ്റെ നേർക്ക് അവളൊരു കവർ നീട്ടി.അത് തുറന്ന് നോക്കിയപ്പോൾ,കുറച്ച് പൈസയും ഒരു കാർഡും .മായയെ നോക്കിയപ്പോൾ അവൾ പറഞ്ഞ് തുടങ്ങി.

” എന്താണ് എന്ന് മനസിലായില്ലേ…? ഒന്ന് എൻ്റെ വിവാഹ ക്ഷണക്കത്ത്..പിന്നെ പൈസ..അത് താൻ കുറെ ആയി എനിക്ക് വേണ്ടി കളഞ്ഞ സമയത്തിനും പിന്നെ സമ്മാനങ്ങൾക്കും.എന്തായാലും കുറവ് ആവില്ല.കൂടുതൽ ഉണ്ടാവും..”

അത് വരെ മിണ്ടാതെ നിന്ന അവനിൽ ദേഷ്യം ഇരച്ച് കയറി.കൈയിൽ ഉണ്ടായിരുന്ന കവർ ചുരുട്ടി കടലിലേക്ക് എറിഞ്ഞു കൊണ്ട് നടന്നു. നിറഞ്ഞ മിഴികളെ വാശിയോടെ തുടച്ച് നടന്നകലുന്ന അവൻ അവളിൽ സന്തോഷം നിറച്ചു.ഫോൺ എടുത്ത് ആരെയോ വിളിച്ച് മായ പറഞ്ഞു..

” ടീ … ആ മാരണത്തെ ഞാൻ അങ്ങ് ഒഴിവാക്കി..തേച്ച് ഒട്ടിച്ചു…”

ചിരിയോടെ പറഞ്ഞ് ഫോൺ വച്ച്, സ്‌കൂട്ടിയിൽ കയറി മായ വീട്ടിലേക്ക് പോയി.

*****************

ഓർമയിൽ നിന്നും തിരികെ വരുമ്പോൾ,തൻ്റെ അടുത്ത് ഇരിക്കുന്ന ഒരു പെൺ കുട്ടിയിൽ ആണ് മായയുടെ കണ്ണുകൾ ഉടക്കിയത്. ചോദ്യരൂപത്തിൽ ഉള്ള അവളുടെ നോട്ടം കണ്ട് ആ പെൺകുട്ടിയിൽ ഒരു പുഞ്ചിരി വിടർന്നു.

” ടോ..തനിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്? ആക്സിഡൻ്റ് ആയിരുന്നോ …അതോ താൻ മനഃപൂർവം..ആണോ മായ…ഞാൻ അറിഞ്ഞ മായ ഇതല്ലല്ലോ… ഹമ്..”

” താൻ ആരാ..?തനിക്ക് എന്നെ എങ്ങനെ അറിയാം?”

“മായയ്ക് ഒരു നീരവിനെ അറിയാമോ?തന്നെ ചികിത്സിച്ച ഡോക്ടർ നീരവ്. അദ്ദേഹത്തിൻ്റെ ഭാര്യ ആണ് ഞാൻ… വീണ..താൻ വേണ്ടാ എന്ന് പറഞ്ഞ മാണിക്യത്തേ സ്വന്തമാക്കിയ പെണ്ണ്.”

നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ആ പെൺകുട്ടി വീണ്ടും പറഞ്ഞു.

” പണം കൊണ്ട് മാത്രം കാര്യം ഇല്ലെടോ.. സ്നേഹിക്കാൻ അറിയുന്ന ഹൃദയം വേണം.ചേർത്ത് പിടിക്കാൻ ഒരു മനസ്സ് വേണം.മനസ്സ് നീറുമ്പോൾ പറയാതെ അത് തിരിച്ചറിയാൻ കഴിയുന്ന ആൾ ആവണം.താൻ നോക്കിയത് പണം മാത്രം.അത് കൊണ്ട് എന്ത് ഉണ്ടായി? ജീവിതം തകർന്നു പോയി.എനിക്ക് എല്ലാം അറിയാം.തൻ്റെ ലൈഫിൽ നടന്ന എല്ലാം തൻ്റെ അമ്മ പറഞ്ഞു. ക്രൂ രമായ പീ ഡനങ്ങൾ ഏറ്റുവാങ്ങി ഇരുന്നപോഴും പണം എന്ന അഹങ്കാരം കൊണ്ട് പുറത്ത് ഒന്നും പറഞ്ഞില്ല.അവസാനം ഇങ്ങനെ കാണേണ്ടി വന്നു..”

മായ പറഞ്ഞു തുടങ്ങി..

” അവനെ ഉപേക്ഷിച്ച് പോയത് പണത്തിന് പിന്നാലെ തന്നെ ആയിരുന്നു. പണചാക്ക് തന്നെ.വലിയ ബിസ്സിനസ്സ് മാൻ.അയാളുടെ ഇങ്കിതങ്ങൾക് എന്നോട് സ്നേഹം നടിച്ച് എൻ്റെ സമ്പത്ത് മുഴുവൻ കൈക്കലാക്കിയപ്പോഴും എനിക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. എന്നാലിന്നലെ എന്നെ അയാളുടെ ബിസിനെസ്സ് ഡീൽ നടത്താൻ മറ്റുള്ള ആളുകൾക്ക് മാം സമായി എറിഞ്ഞു കൊടുത്തപ്പോൾ… എതിർക്കാൻ പോലും  കഴിയാത്ത വിധം എന്നെ അശക്തയാക്കി തീർത്തിരുന്നു. അതിനു വേണ്ടി അയാൾ മ യക്ക്‌മ രുന്നിന് എന്നെ അ ടിമയാക്കി. ഞാൻ… ഞാൻ..കുറെ പേരുടെ… വി ഴുപ്പ്… സഹിക്കാൻ കഴിഞ്ഞില്ല…കഴിയുന്നില്ല… അതാണ്.. മരണത്തിന് കീഴടങ്ങി കൊടുക്കാം എന്ന് കരുതിയത്.ഇത് എനിക്കുള്ള ശിക്ഷ ആണ്.മനസ്സ് കാണാതെ അവനെ നിഷ്കരുണം ചതിച്ച എനിക്കുള്ള ശിക്ഷ..ഞാൻ തോറ്റു.. ഞാൻ ചീ ത്ത ആയി.ആരും ഇല്ല എനിക്ക്..”

കരയുന്ന അവളുടെ ചുമലിൽ തട്ടി വീണ പറഞ്ഞു… ” തനിക്ക് എല്ലാവരും ഉണ്ട്.കൂടെ നിൽകാൻ ഞാനും നീരവും ഉണ്ടാവും ഉറപ്പ്…തന്നെ ഞങ്ങൾ തിരികെ കൊണ്ടുവരും..”

അതും പറഞ്ഞു തിരികെ നടക്കുമ്പോൾ വീണയുടെ മനസ്സിൽ നീരവിൻ്റെ മുഖം ആയിരുന്നു.മായ ചതിച്ചപ്പോൾ ,കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി വീട്ടിലേക്ക് വന്ന അവൻ്റെ മുഖം.എന്നോ തന്നിൽ മൊട്ടിട്ട പ്രണയത്തെ അവൻ പോലും അറിയാതെ മനസ്സിൽ സൂക്ഷിച്ചപ്പോൾ,മറ്റൊരു പ്രണയം അവനിൽ ഉണ്ടായി എന്ന് അറിഞ്ഞ് എല്ലാം മറക്കാൻ ശ്രമിച്ചു നടന്നപ്പോൾ..എല്ലാം എല്ലാം..മനസ്സിലേക്ക് ഓടി വന്നു.

മായയോട് ഉള്ള വാശിക്ക് ,പഠിച്ച് ഡോക്ടർ ആയപ്പോ അവൻ്റെ അമ്മ ആലോചിച്ച് കല്യാണം നടത്താൻ തീരുമാനിച്ചതും , മായയും ആയി ഉണ്ടായിരുന്ന പ്രണയം തൻ്റെ മുന്നിൽ തുറന്ന് പറഞ്ഞത് .അവൻ്റെ താലിക്ക് മുന്നിൽ തലകുനിച്ച് നിന്നത്.. അങ്ങനെ എല്ലാം..

എല്ലാം ഒരു പാഠം ആണ്.

തോളിൽ ഒരു കരസ്പർശം ഏറ്റപ്പോൾ ആണ് വീണ തിരിഞ്ഞ് നോക്കിയത്. നീരവ് ആണ്..

” എന്താണ് പ്രാണസഖി…വലിയ ആലോചന ആണല്ലോ..? മായ ആണോ വിഷയം..ഇനി ഞാൻ അവളുടെ പിന്നാലെ ഒന്നും പോകില്ല ..അതൊന്നും പേടിക്കണ്ട.എനിക്ക് ഒരു രാ ക്ഷസി ഉണ്ട്.. അവൾ മതി..”.

” ടോ… ആരാടോ രാ ക്ഷസി…”.

വയറിൽ കൈവച്ച് വീണ പറഞ്ഞു..

” കുഞ്ഞു…നിൻ്റെ അച്ഛ,അമ്മയെ രാക്ഷസി എന്ന് വിളിക്കുന്നു..നീ പുറത്ത് വന്നിട്ട് നല്ല അടി കൊടുക്കണം കേട്ടോ..”

ആരേലും വരുന്നുണ്ടോ എന്ന് നോക്കി, പെട്ടന്ന് നീരവ്  അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് കുറുമ്പോടെ ഓടി മറഞ്ഞു.ഒരു ചിരിയോടെ വീണ അവനെ നോക്കി നിന്നു.

അവസാനിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *