ആദ്യം അവർ ഒന്നു മടിച്ചു പിന്നെ കല്യാണം കഴിഞ്ഞു അവളെ നീ അങ്ങോട്ട്‌ കൊണ്ട് പോകുമെന്ന് പറഞ്ഞപ്പോൾ……

Story written by Noor Nas

ബ്രോക്കർ വാസുവേട്ടന്റെ പിന്നാലെ പെണ്ണ് കാണാൻ ആ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പോകുബോൾ വിജയൻ വാസുവേട്ടനെ ഒന്നു തോണ്ടി.

വാസു വേട്ടൻ…തിരിഞ്ഞു നിന്ന് ക്കൊണ്ട് ഉം എന്താ.?

വിജയൻ.. വാസു വേട്ടാ ഉള്ളത് ഉള്ളത് പോലെ പറഞ്ഞാ മതി ഒന്നിലും ഒരു മായം ചേർക്കരുത്…

ഗൾഫിൽ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലിയൊന്നും.

ഒരു പെണ്ണിനെ പോറ്റാനുള്ള മാന്യമായ സാലറിയൊക്കെ അവിടെന്ന് കിട്ടുന്നുണ്ട് എന്നും..

വാസു വേട്ടൻ.. വിജയനെ നോക്കി ചിരിച്ചു ഡാ മോനെ ഒരു കല്യാണം നടക്കണമെങ്കിൽ ആയിരം നുണയൊക്കെ പറയേണ്ടി വരും. അത് ഈ തൊഴിലിൽ ഉള്ളതാണ്..

സത്യം സത്യം പോലെ പറഞ്ഞാൽ ചിലപ്പോ അവിടെന്ന് തരുന്ന മിച്ചറും ചായയും കഴിച്ചു വെറുതെ ഇറങ്ങി പോരേണ്ടി വരും…

നീ ഒന്നും മിണ്ടണ്ട ഞാൻ പറയുന്ന എല്ലാത്തിനും ഒന്നു തല കുലുക്കിയാൽ മതി.

വിജയൻ ആ വലിയ വിട് നോക്കി വാസുവേട്ടനോട്. വിടേക്കോ വലുത് ആണല്ലോ വാസുവേട്ടാ നമ്മുക്ക് ഇത് ഒത്തു വരുമോ.?

വാസു വേട്ടൻ.. നീ ഒന്നു മിണ്ടാതെ ഇരി.

ഗൾഫുകാരനെ അവർക്ക് ഇഷ്ടപ്പെടുമോ എന്ന് ആദ്യം നോക്കാം.

വിജയൻ.. അപ്പോ ഞാൻ ഗൾഫിൽ ആണെന്ന് വാസുവേട്ടൻ അവരോട് പറഞ്ഞില്ലേ…

വാസുവേട്ടൻ.. പറഞ്ഞു.

ആദ്യം അവർ ഒന്നു മടിച്ചു പിന്നെ കല്യാണം കഴിഞ്ഞു അവളെ നീ അങ്ങോട്ട്‌ കൊണ്ട് പോകുമെന്ന് പറഞ്ഞപ്പോൾ..

ഏതായാലും പെണ്ണ് കാണൽ ചടങ്ങ് അങ്ങ് നടക്കട്ടെ ബാക്കി കാര്യങ്ങൾ പിന്നീട് ആലോചിക്കാം എന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞു….

വിജയൻ.. അതിന് ഞാൻ അവളെ എങ്ങോട്ട് കൊണ്ട് പോകാൻ??

അതിനുള്ള സൗകര്യം ഒന്നും എന്നിക്ക് അവിടെയില്ല വാസുവേട്ടാ അതൊക്കെ ഭയങ്കര ചിലവാണ്ഞാ ൻ കൂട്ടിയാൽ ഒന്നും കുടുലാ….

വിജയൻ.. വാസുവേട്ടൻ കൈയിൽ പിടിച്ച് വലിച്ചു ബാ നമ്മുക്ക് തിരിച്ചു പോകാം..

ഇതൊക്കെ കണ്ടും കേട്ടും മിഴിച്ചു നിൽക്കുന്ന രണ്ട് കണ്ണുകൾ ഉണ്ടായിരുന്നു

അവർ കേറി പോകാൻ തുടങ്ങിയ വീടിന്റെ

അയൽ വീട്ടിലെ മതിലിനുമപ്പുറം..ശ്രുതി…

സംസാരത്തിന് ഇടയിൽ വിജയന്റെ കണ്ണുകൾ ശ്രുതിയിൽ ഒന്നു പതിഞ്ഞു.

അവൾ എന്തോ അബ്ദം പറ്റിയ പോലെ ചെറു വിരൽ കടിച്ചു ക്കൊണ്ട്

മതിലിന് അരികിൽ നിന്നും.

അവളുടെ കൊച്ചു വീട്ടിലേക്ക് ഓടി പോകുബോൾ..

വിജയൻ വാസുവേട്ടനെ തോണ്ടി.

വാസു വേട്ടാ അതെതാ ആ കൊച്ച്.?

വാസു വേട്ടൻ.. ഹോ അതാണോ അതും എന്റെ ലിസ്റ്റിൽ കിടക്കുന്ന കൊച്ചാ.

പക്ഷെ അതിന്റെ വിട്ടുക്കാർക്ക് കുറഞ്ഞ സ്ത്രീധനം വാങ്ങിക്കുന്ന വല്ല കുടുബത്തിനും മതി ബന്ധം..

ഗതി കെട്ട കുടുബമാണ്. അച്ഛൻ ബസ് ഡ്രൈവർ. ഒരു അനിയൻ ഉണ്ട്‌.
അതിന് കാഴ്ച ശക്തിയുമില്ല..

പിന്നെ അമ്മ..അതിന് തീരെ വയ്യ താനും.

ആര് ഈ പെണ്ണിനെ കെട്ടിയാലും കെട്ടുന്നവന്റെ തലയിൽ ആയി ബാധ്യത മുഴുവൻ എന്ന് തന്നേ പറയാം..

വാസുവേട്ടൻ ശബ്‌ദം താഴ്ത്തി വിജയനോട് പറഞ്ഞു

ഇതിന്റെ പിറകെ പോയാൽ സമ്മയ നഷ്ട്ടം അല്ലാതെ വേറെ ഒരു ലാഭവും എന്നിക്ക് ഉണ്ടാകില്ല..

അതോണ്ട് ഈ കേസ് ഞാൻ മനസ് ക്കൊണ്ട് ഒഴിഞ്ഞു..

വല്ലപ്പോഴും അതിന്റെ തന്ത എന്റെ മുന്നിൽ പെട്ടാൽ ചോദിക്കാറുണ്ട്..

വാസുവേ വലതും ഒത്തു വന്നുവോ എന്റെ മോൾക്ക് എന്ന്…

ഉടനെ ശരിയാകും എന്ന് പറഞ്ഞ് ഞാൻ തടിയുരും…അല്ലാതെ എന്തോന്ന് ചെയ്യാൻ ??

വിജയൻ വാസുവേട്ടനോട് പറഞ്ഞു എന്നാ നമ്മുക്ക് ഇന്ന് ആ വിട്ടിൽ ആവട്ടെ പെണ്ണ് കാണൽ..

വാസുവേട്ടൻ വിജയനെ തുറിച്ചു നോക്കി

ശേഷം ഡാ അവിടെന്ന് ഒന്നും കിട്ടില്ല..

ചിലപ്പോ കല്യാണ ചിലവ് അടക്കം നീ നോക്കേണ്ടി വരും…

വിജയൻ സാരമില്ല ആ മുഖം എന്റെ മനസിൽ പതിഞ്ഞു കഴിഞ്ഞു വസുവേട്ടാ

ഇന്നി അതിന്റെ ഒരു കോപ്പി എന്റെ ഇനിയുള്ള ജീവിതിലേക്കും പകർത്തണം

മടിച്ചു നിൽക്കുന്ന വാസുവേട്ടന്റെ കൈയിൽ പിടിച്ച്.വലിച്ചു ക്കൊണ്ട്

ആ വീടിന്റെ കൊച്ചു ഗേറ്റ് കടന്ന് അകത്തേക്ക് പോകുബോൾ..

വീടിന്റെ കുഞ്ഞു ജനലിൽ നിന്നും തെന്നി മാറിയ ശ്രുതിയുടെ മുഖം…

വിജയന്റെ ഇനിയുള്ള ജീവിതയാത്രയിലെ പുതിയ കൂട്ട്…വിജയന് ദൈവം വിധിച്ച പെണ്ണ് ശ്രുതി…

വാസുവേട്ടൻ … ഹാ നിന്നക്ക് ഒക്കെ ആണെങ്കിൽ എന്നിക്ക് ഒന്നുമില്ല എന്റെ കമ്മിഷൻ അങ്ങ് കിട്ടിയാൽ മതി അല്ല പിന്നെ…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *