ആദ്യം ചെയ്യേണ്ടത് സാറിന്റെ ഫുൾ ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചുതരിക…. വിത്ത്‌ ഫോട്ടോ…. എന്നിട്ട് ഞങ്ങൾ പെൺകുട്ടികളുടെ വീട്ടുകാരുമായി സംസാരിക്കും…….

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ

ഹലോ… ഞാൻ സെക്കന്റ്‌ മാര്യേജ് ആണ് നോക്കുന്നത്…..

അതിനെന്താ സർ…. ഞങ്ങളുടെ കയ്യിൽ സാറിന് ചേർന്ന ഒരുപാട് ആലോചനകളുണ്ട്…..

സത്യാണോ പറയണത്????

സത്യമാണ് സർ…. ആദ്യം ചെയ്യേണ്ടത് സാറിന്റെ ഫുൾ ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചുതരിക…. വിത്ത്‌ ഫോട്ടോ…. എന്നിട്ട് ഞങ്ങൾ പെൺകുട്ടികളുടെ വീട്ടുകാരുമായി സംസാരിക്കും…. അവർക്ക് താല്പര്യമുണ്ടെങ്കിൽ ഞങ്ങൾ പറയാം…. അപ്പോൾ സർ ഞങ്ങളുടെ സർവീസ് ഫീ അടക്കുക….

എത്രയാണ് നിങ്ങളുടെ സർവിസ് ഫീ….??

ഒരു വർഷത്തേക്ക് “”വെറും”” 2500/- സർ….

നിങ്ങൾ സംസാരിച് സത്യമായുള്ള ആലോചനകളല്ലേ തരൂ….??

അതേ സർ…. ഞങ്ങൾ അങ്ങനുള്ളത് മാത്രമേ തരൂ….ഞങ്ങളുടെ ഗൂഗിൾ പേ നമ്പറിൽ താങ്കൾ ക്യാഷ് അടച്ചാൽ മതി

ശരിയെങ്കിൽ…. നിങ്ങൾ അവരോട് സംസാരിക്കു… താല്പര്യമുള്ള ആലോചനകൾ ഉണ്ടെങ്കിൽ പറയ്….

ശരി സർ ഞാൻ വിളിക്കാം…

ഒരുകാര്യം ചോദിച്ചോട്ടെ….???

ചോദിച്ചോളൂ സർ….

എന്താണ് താങ്കളുടെ പേര്…??

എന്റെ പേര് മഞ്ജു…..

ശരി മഞ്ജു… നിങ്ങൾ സംസാരിച്ചിട്ട് എന്നോട് പറയു… ക്യാഷ് ഞാനയക്കാം….

ശരി സർ…

******************

സർ… ഞങ്ങൾ കുറച്ച് പേരോട് സംസാരിച്… അവർക്ക് താല്പര്യമുണെന്നാണ് പറയുന്നത്… സർ ഞാൻ പറഞ്ഞ എമൗണ്ട് അടച്ചാൽ അവരുടെ ഡീറ്റെയിൽസ് ഞാൻ തരാം… പിന്നെ ബാക്കി കാര്യങ്ങൾ നിങ്ങൾ തമ്മിൽ സംസാരിക്കണം… പെണ്ണിന്റെ വീട് കാണാനും, സംസാരിക്കുന്നതുമെല്ലാം നിങ്ങളുടെ കയ്യിലാണ്….

ആണോ…. ശരിയെങ്കിൽ… ഞാൻ ക്യാഷ് അടയ്ക്കാം…. നിങ്ങൾ ഗൂഗിൾ പേ നമ്പർ അയക്കു…..

പെട്ടെന്നുതന്നെ വാട്സ്ആപ്പിൽ ഒരു മെസ്സേജ്….

സർ ഞങ്ങളുടെ ഗൂഗിൾ പേ

9847××××67

ഓക്കേ… ഞാൻ ഇപ്പോൾ എമൗണ്ട് ട്രാൻസ്ഫർ ചെയ്യാം….

*****************

പണമടച്ചതിന് ശേഷമുള്ള 30 മിനിറ്റ് കഴിഞ്ഞതിനു ശേഷം…. ഒരു വാട്സ്ആപ് മെസ്സേജ്…..

വന്ന PDF ഫയൽ ഓപ്പൺ ചെയ്യ്തു നോക്കിയപ്പോൾ 5 – 6 പെൺകുട്ടികളുടെ കോൺടാക്ട്….

ആദ്യ കാൾ….

സെക്കന്റ്‌ മാര്യേജ് നോക്കുന്നുണ്ട്… But ബാധ്യത( കുഞ്ഞുങ്ങൾ)ഉള്ളവർ വേണ്ട…..

രണ്ടാമത്തെ കാൾ

ഇത്രേം ദൂരം ഞങ്ങൾ നോക്കുന്നില്ല.. ആലപ്പുഴ ജില്ല to മലപ്പുറം )

മൂന്നാമത്തെ കാൾ

ഞങ്ങൾ ഈഴവരെ മാത്രമേ നോക്കുന്നുള്ളു…. (ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് )….. ഗുരുദേവൻ ക്ഷമിക്കണം 🙏🏻

നാലാമത്തെ കാൾ

സ്ഥിര ജോലി അല്ലെങ്കിൽ ബിസിനസ് ഉള്ളവർക്ക് മാത്രമേ ഞങ്ങൾ കെട്ടിച്ചു കൊടുക്കു… ( പെണ്ണിന് വയസ് 36…. നടന്നത് തന്നെ )

അഞ്ചാമത്തെ കാൾ..

ഈ നബർ നിലവിലില്ല….

ആറാമത്തെ കാൾ

ഇതാരാണ് നമ്പർ തന്നത്…. ഇത് കൃഷി ഓഫീസറാണ്…. ഉള്ളതിനെ കൊണ്ട് പറ്റുന്നില്ല… പിന്നാണ് അടുത്തത്…. വച്ചിട്ട് പോടോ….

അപ്പോൾ എനിക്കൊരു കാര്യം മനസിലായി….. എന്റെ ക്യാഷ് പോയി…. “മാട്രിമോണി ചേച്ചി” എന്ന നമ്പറിൽ ഞാൻ ഡയൽ ചെയ്യ്തു….. മുഴുവൻ ബെല്ലടിച്ചു നിന്നു…. അഞ്ചുമിനിറ്റിനു ശേഷം ഞാൻ വീണ്ടും ഡയൽ ചെയ്യ്തു….. മൂന്ന് ബെല്ലിന് ശേഷം കാൾ എടുത്തു….

സർ.. പറയു…. അല്പം തിരക്കായിരുന്നു….

നിങ്ങൾ ആളെ പറ്റിക്കുകയായിരുന്നല്ലേ…?? നിങ്ങൾ തന്ന ഒന്നുപോലും ജനുവിൻ ആലോചനകളല്ല….

സർ അത് ഞങ്ങൾക്ക് ലിസ്റ്റ് മാറിപ്പോയതാണ്…. അടുത്ത ലിസ്റ്റിൽ ശരിക്കുള്ളത് അയച്ചുതരാം….

ആണോ…. എങ്കിൽ പെട്ടെന്നയക്കു….

*****************

അവർ വീണ്ടും വീണ്ടും ലിസ്റ്റ് അയച്ചുകൊണ്ടിരുന്നു…. മാസങ്ങൾ കഴിഞ്ഞു….. തന്ന നമ്പറിൽ വിളിച്ച് വിളിച്ച് ഇപ്പോൾ രണ്ടാം കല്യാണം കഴിക്കാനുള്ള മൂഡ് പോയി….

ഒന്നാം കല്യാണം എങ്ങനെയും നടത്താം… രണ്ടാം കല്യാണം ആലോചിച്ചു ചെല്ലുമ്പോൾ പെൺ വീട്ടുകാരുടെ ജാഡ…. ന്റെ പൊന്നോ…. പെണ്ണിന് 35 വയസു കഴിഞ്ഞാലും govt ജോലി/ ബിസിനസ്…. പിന്നെ ബാധ്യത (കുഞ്ഞുങ്ങൾ)ഉണ്ടാകാനും പാടില്ല…. ഇജ്ജാതി….. 😄😄😄

മാസങ്ങൾ കാൾ ചെയ്യ്തിട്ടും ഒന്നും ആകാഞ്ഞപ്പോൾ ഞാൻ അവസാനവഴിയിലേക്ക് നീങ്ങി….

മാട്രിമോണിയിലെ പെണ്ണിനെ വിളിച്ച് പ്രൊപ്പോസ് ചെയ്യ്തു….

സോറി സർ…. ഇതെന്റെ മൂന്നാം കല്യാണമാണ്…. ശല്യം ചെയ്യരുത്….

അപ്പോഴേനിക്ക് മനസിലായി… ഞാനാണ് ശശി….

Related Posts

Leave a Reply

Your email address will not be published. Required fields are marked *