പിന്നെ ഒരു കാര്യം ഈ കണ്ട റേഡിയോ നാടകമൊക്കെ കേട്ട് വല്ലവനെയും പ്രേമിക്കാൻ പോയാൽ ഉണ്ടല്ലോ…

സ്വപ്നം

Story written by Noor Nas

പ്രണയിക്കാനും കൊഞ്ചാനും ഇണങ്ങാനും പിണങ്ങാനും ആരുമില്ലാത്ത വേദനയിൽ നെഞ്ച് നീറി ഇരുട്ടിന്റെ മേത്തയിൽ കിടക്കുബോൾ ആണ്.

തട്ടിൻ പുറത്ത്പൂ ച്ച സാറിന്റെ ലിലാവിലാസങ്ങൾ.

എവിടന്നോ ഒരണത്തിനെ ഒപ്പിച്ചു കൊണ്ട് വന്ന അതിന്റെ സന്തോഷ രാത്രിയെ..

അവന്റെ മനസിലെ അസൂയ പഴിച്ചു

അനിയത്തിയുടെ മുറിയിൽ നിന്നും കേൾക്കുന്ന റേഡിയോ നാടകം

അതിലും വിഷയം പ്രണയം തന്നേ…

അവൻ തല പൊക്കി മുറിയിലെ

അടച്ചിട്ട വാതിലിനെ നോക്കി ദേഷ്യ പെട്ട് പറഞ്ഞു..

ഡി നീ അതൊന്നു നിർത്തുന്നുണ്ടോ… അല്ലെങ്കിൽ തന്നേ മുൻഷ്യന് ഇവിടെ ഭ്രാന്ത് പിടിച്ചു കിടക്കുകയാ…

പിന്നെ ഒരു കാര്യം ഈ കണ്ട റേഡിയോ നാടകമൊക്കെ കേട്ട് വല്ലവനെയും പ്രേമിക്കാൻ പോയാൽ ഉണ്ടല്ലോ…

നിന്റെ മുട്ട് കാൽ ഞാൻ തല്ലിയൊടിക്കും.നോക്കിക്കോ..

അതിന് ഉള്ള മറുപടി അമ്മയുടേത് ആയിരുന്നു….

അയലത്തെ പേങ്കോച്ചിന്.

ഇതിന്റെ കയ്യിൽ കത്ത് കൊടുത്തു വിട്ട നീ തന്നേ ഇത് പറയണമെടാ ..

നിന്നക്ക് ഈ നാടകം

കേൾക്കാൻ വയ്യങ്കിൽ

ആ തലയണയിൽ നിന്നും ഇത്തിരി പഞ്ഞ് തോണ്ടിടുത്ത് ചെവിയിൽ തിരുകിക്കോ…

കൂടുതൽ ഒന്നും അമ്മയോട് തർക്കിക്കാതെ

അവൻ ദ്വാരം വീണ മച്ചിൽ നോക്കി കിടന്നു

നേരത്തെ കേട്ട പൂച്ച സാറിന്റെയും കുട്ടിന് വന്ന പൂച്ചയുടെ ശബ്‌ദം കേൾക്കുന്നുണ്ടോ എന്ന് അവൻ കാതോർത്തു ആശ്വാസം

ഇപ്പോൾ കേൾക്കുന്നില്ല….

ഉറക്കം വരാത്ത അവൻ ബെഡിൽ നിന്നും അസ്വസ്ഥതയോടെ എഴുന്നേറ്റ ശേഷം.

മുറിയിലെ സ്വിച്ചിൽ വിരൽ അമർത്തി..

മുറിയിൽ ബൾബിന്റെ മഞ്ഞ വെളിച്ചം

അവൻ ചുമരിൻറെ അടുത്തേക്ക് പോയി

ആണിയിൽ തുക്കിയ

കണ്ണാടിയിൽ നോക്കി…

പൊങ്ങി നിൽക്കുന്ന അവന്റെ പല്ലുകൾ

അത് കണ്ടപ്പോൾ തന്നേ അവന് അവനോട് വെറുപ്പും പുച്ഛവും..

ദൈവമേ ദിവസം കൂടുംതോറും ഇത് പൊങ്ങി വരുകയാണല്ലോ…

അവൻ ബൾബ് അണച്ച ശേഷം ബെഡിൽ പോയി വീണു….

ഇതെക്കെ കണ്ടും കേട്ടും…

സഹതാപം നിറഞ്ഞ മനസോടെ ഒരാൾ

അവന്റെ മുറിയിൽ ചുറ്റി പറ്റി നിൽപ്പുണ്ടായിരുന്നു

അത് അവന്റെ സ്വപ്നങ്ങൾ ..ആയിരുന്നു

പാവം ഇതിന് ഇന്ന് ഇത്തിരി സന്തോഷം നിറഞ്ഞ രാത്രി തന്നേ കൊടുത്തേക്കാം

അവന്റെ സ്വപനങ്ങളുടെ വാക്കുകൾ ആ ഇരുട്ട് വീണ മുറിയിൽ ചിതറി വീണത്

അവൻ അറിഞ്ഞില്ല…

പിന്നെ എപ്പോളോ

അവന്റെ കണ്ണുകളെ തഴുകി പോയ ഉറക്കം

പിന്നാലെ സുന്ദരിയായ ഒരു പെൺകുട്ടിയുമായി

അവന്റെ..സ്വപനങ്ങളും…

ഏതോ ഒരു സ്വപ്ന ലോകത്ത് ആ പെണ്ണിനെ കണ്ട് അന്തം വിട്ടു നിക്കുന്ന അവൻ..

അവനെ നോക്കി എങ്ങനെയുണ്ട് എന്ന് ചോദിക്കുന്ന അവന്റെ സ്വപ്നവും…

നാണത്തിൽ തല താഴ്ത്തി കൊണ്ട് അവൻ പറഞ്ഞു ഉം കൊള്ളാം…

എന്നാ ഞാൻ അങ്ങോട്ട്‌ മാറി നിക്കാ..ഹേ? അത് പറയുബോൾ സ്വപ്നത്തിനും നാണം..

അവൻ സ്വപ്നത്തോട് ചോദിച്ചു

പിന്നെ ഞാൻ ഈ കൊച്ചിനെ എന്റെ ജീവിതത്തിലേക്ക് കൂട്ടി ക്കൊണ്ട് പോയി ക്കോട്ടേ.?

സ്വപ്നം..അയ്യോ അത് പറ്റില്ല..

അവൻ. അതെന്താ?

സ്വപ്നം ഇവൾ ഒരു സങ്കല്പം മാത്രമാണ്.. നീ ഒന്നു ഉണർന്നാൽ അതോടെ തീരും
ഇവളുടെ ആയുസ്..

അവൻ. എന്നാൽ എന്നിക്ക് ഇന്നി ഉണരേണ്ട..

സ്വപ്നം… അങ്ങനെ പറഞ്ഞാൽ പറ്റില്ല

നീ ഉണർന്നില്ലേങ്കിൽ അതിനർത്ഥം നീ മരിച്ചു എന്നാണ്…

അവൻ…മരിച്ചാലും സാരമില്ല ഇവളേ എനിക്ക് നഷ്ട്ടപ്പെടില്ലല്ലോ..

ഞാൻ ഇവളെ പ്രണയിക്കും മരിക്കുവോളം പ്രണയിക്കും….

സ്വപ്നം.. അതൊന്നും പറ്റില്ല എല്ലാത്തിനും ഒരു പരിമിതികളോക്കെയുണ്ട്…..

ഒരു വിട്ടു വിഴ്ചയ്ക്കും പിടി തരാത്ത സ്വപ്നത്തേയും അവൻ പഴിച്ചു…

സ്വപ്നം.. ആ ഇത്തിരി നേരത്തേക്ക് നീ ഇവളെ പ്രണയിച്ചോ..

അതിന് ഇപ്പോ പ്രത്യേകിച്ച് എന്റെ അനുവാദമൊന്നും വേണ്ടാ…

തന്നെ തന്നെ നോക്കി നിൽക്കുന്ന പെൺകുട്ടിയുടെ മുഖത്ത്

ഒരു വെറുപ്പിന്റെ വെട്ടം പോലും അവൻ കണ്ടില്ല…

പകരം ആ കണ്ണുകളിൽ നിറയെ തന്നോട് തോന്നിയ പ്രണയമോ അതോ വേറെ എന്തോ..?

അവൾ പതുക്കെ അവന്റെ അടുത്ത് വന്ന്ആ ഇരു കവിളിലും കൈകൾകൊണ്ട്

തഴുകി..

ശേഷം അവനെ അവൾ തന്നോട് ചേർത്ത് പിടിച്ചു.

അവന്റെ മുഖത്ത് അവളുടെ തണുപ്പുള്ള ശ്വാസം .

അതിൽ മതി മറന്നു കണ്ണുകൾ പുട്ടി കിടക്കുന്ന..അവൻ ..

പെട്ടന്ന് അവന്റെ സ്വപ്നലോകത്തേക്ക് ചാടി വീണ പൂച്ച..

അവൻ ചാടി എഴുനേറ്റ് കണ്ണുകൾ തിരുമി

സ്വിച്ചിൽ വിരൽ അമർത്തി…സൂര്യ വെളിച്ചം കടക്കാത്ത

അവന്റെ മുറിയിലെ ബൾബിന്റെ മഞ്ഞ വെള്ളിച്ചം..

ജനലിൽ കൂടി അവൻ കണ്ടു

മുറ്റമടിക്കുന്ന അനിയത്തി…

ആ കാഴ്ചയെ മറച്ചു ക്കൊണ്ട് ജനൽ വിടവിലൂടെ പുറത്തേക്ക് ചാടുന്ന പൂച്ച…

അരിശം കൊണ്ട് നട്ടം തിരിഞ്ഞ അവൻ

ലുങ്കി വാരി വലിച്ചു കെട്ടി മുറ്റത്തേക്ക് ഓടി…

ഇതെക്കെ കണ്ട് ഒന്നും മനസിലാകാതെ ചൂലും കൈയിൽ പിടിച്ചു.

. അന്തം വിട്ടു നിക്കുന്ന അനിയത്തി..

അമ്മേ ദേ ഇങ്ങോട്ട് വന്നേ ഈ ചേട്ടൻ എന്ന് പറയും മുൻപെ.

അനിയത്തിയുടെ കയ്യിൽ നിന്നും ചൂലും പിടിച്ചു വാങ്ങി.

ആ പൂച്ചയ്ക്ക് പിറകെ അവൻ ഓടി…

ആ ഓട്ടം കണ്ട്

പകൽ വെളിച്ചം കടക്കാത്ത അവന്റെ മുറിയിലെ മഞ്ഞ ബൾബ് വെളിച്ചത്തിൽ .

അവന്റെ ഓട്ടം കണ്ട് ചിരിച്ചു ക്കൊണ്ട് ജനൽ അരികെ ഒരാൾ നിൽപ്പുണ്ടായിരുന്നു..

അവന്റെ സ്വപ്ന ലോകത്തെ ആ പെണ്ണ് കൂട്ടി…

അവൻ തിരിച്ചു വരാൻ നേരം

അവന്റെ കയ്യിൽ നിന്നും വഴുതി വീഴാൻകാത്ത് നിൽക്കുന്ന

വെറും ഒരു പളങ്ക് പാത്രം പോലെ അവൾ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *