ആസിഫ് ജീ, നീപോയതിന് ശേഷം സാബ് ജി ശരിയായി ആഹാരം പോലും കഴിക്കാറില്ല, എപ്പോഴും ആസിഫിനെ കുറിച്ച് മാത്രമാണ് സംസാരം……..

Story written by Shaan Kabeer

“ഹലോ, ഷാനിക്കാ എവിടെയാണ്, ഒരു വിവരവും ഇല്ലല്ലോ..?

“ഹലോ ആസിഫേ, ഇപ്പോ ബാംഗ്ലൂരിൽ ആണെടാ ഒരു കാര്യത്തിന് വന്നതാണ്”

“ഹോ!!! അപ്പോ എന്നാ ഇനി നാട്ടിലേക്ക്..?”

“അടുത്ത ആഴ്ച വരും, പിന്നെ എന്തൊക്കയാ നിന്റെ വിശേഷങ്ങള്‍”

“അങ്ങനെ പോണു ഇക്കാ, ഗതികെട്ടവന്റെ കാമുകിയുടെ തിരക്കഥ ഏകദേശം എഴുതി തീരാറായി, അതൊന്ന് സിനിമയായി കണ്ടിട്ട് മ രിച്ചാലും വേണ്ടില്ല”

“തീര്‍ച്ചയായും അത് സിനിമയാവും, ആദ്യം നീ നിന്റെ കൂട പിറപ്പായ ഉ ഴപ്പ് കളഞ്ഞിട്ട് ആ തിരക്കഥ മുഴുവനായി എഴുതൂ”

“ഇല്ല ഇക്ക, ഇപ്പോ ഉഴപ്പൊന്നും ഇല്ല, ഞാന്‍ ഇപ്പോ ഭയങ്കര സീരിയസ് ആണ്, ആരോടും ചിരിക്കാറ് പോലുമില്ല”

“ഹും, പിന്നെ വേറെ എന്താ വിശേഷം”

“സിനിമ അല്ലാതെ നമുക്കെന്ത് വിശേഷമാണ് ഇക്കാ, പിന്നെ ഇക്കയുടെ സിനിമയുടെ സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞോ..? കട്ട വെയ്റ്റിംഗ് ആണുട്ടോ”

“താങ്ക് യൂ ഡിയർ, സത്യം പറഞ്ഞാ ഞാന്‍ ആകെ പതിനാല് സീനേ എഴുതിയൊള്ളൂ, പിന്നെ ആ കഥ നടക്കുന്നത് ഒരു പട്ടാള ക്യാമ്പിലാണ്, എനിക്കാണങ്കിൽ ഒരു ഐഡിയയും ഇല്ല അതിനെ കുറിച്ച്, ഞാന്‍ നാട്ടില്‍ വന്നിട്ട് നിന്നെ കാണാന്‍ ഇരിക്കായിരുന്നു, നീ പ ട്ടാളത്തിലായിരുന്നല്ലോ, അപ്പോ നിന്റെ സഹായം തേടാം എന്ന് കരുതി”

ആസിഫിന്റെ മുഖത്ത് ആവേശം

“ഒരു പ ട്ടാളക്കാരനായ ആസിഫ് ഇവിടെ ഉള്ളപ്പോഴാണോ എന്റെ ഇക്ക ടെന്‍ഷന്‍ അടിക്കുന്നത്, നാട്ടില്‍ വാ എന്നിട്ട് നമുക്ക് പൊളിക്കാം”

എനിക്ക് സമാധാനമായി, ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ആസിഫ് പറഞ്ഞാ പറഞ്ഞതാ അതെനിക്കറിയാം. സിനിമാ സംവിധായകന്‍ ആകണം എന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രം പ ട്ടാളത്തിലെ ജോലി എല്ലാം ഉപേക്ഷിച്ച് സ്വന്തം സിനിമക്ക് വേണ്ടിയുള്ള തിരക്കഥ രചനയിലാണ് അവനിപ്പോൾ.

ഞാന്‍ നാട്ടിലെത്തിയ ഉടനെ ആസിഫിനെ പോയികണ്ടു. അവന്‍ പ ട്ടാളത്തിലെ തന്റെ വീരസാഹസിക കഥകള്‍ എനിക്ക് പറഞ്ഞു തന്നു. തോ ക്ക് പിടിക്കേണ്ട രീതിയും, പ ട്ടാളക്കാർ നടക്കുന്ന രീതിയും, യു ദ്ധം ചെയ്യുമ്പോഴുള്ള അവരുടെ മാനസികാവസ്ഥയും എല്ലാം വളരെ വ്യക്തമായി എനിക്കവന്‍ പറഞ്ഞു തന്നു. പക്ഷെ എനിക്ക് അറിയേണ്ടത് പ ട്ടാള ക്യാമ്പിനെ കുറിച്ചായിരുന്നു, അത് അവിടെ പോയി കുറച്ച് ദിവസം താമസിച്ചാലെ മനസ്സിലാവൂ എന്ന് ആസിഫ് പറഞ്ഞു, എന്നിട്ട് ഉടന്‍ മൊബൈല്‍ എടുത്ത് ആർക്കോ വിളിച്ചു, ഹിന്ദിയിൽ ആയിരുന്നു സംസാരം. ഫോണ്‍ കട്ട് ചെയ്ത് സന്തോഷത്തോടെ അവന്‍ എന്നെ നോക്കി

“ഇക്കാ, കുറച്ച് ദിവസം കാശ്മീരിലുള്ള ഒരു ക്യാമ്പിൽ താമസിക്കാനുള്ള അനുമതി ഞാന്‍ കേണൽ സാബിന്റെ അടുത്ത് നിന്നും മേടിച്ചിട്ടുണ്ട്, ഞാന്‍ എന്ന് വെച്ചാല്‍ സാബിന് ജീവനാണ്”

എനിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ ആസിഫിനെ കെട്ടിപ്പിടിച്ചു. അടുത്ത ദിവസം തന്നെ ഞങ്ങള്‍ കാറില്‍ കാശ്മീരിലേക്ക് തിരിച്ചു. എറണാകുളം തൊട്ട് കാശ്മീർ വരെ ആസിഫിന്റെ വീര സാഹസിക കഥകള്‍ അവന്‍ ഞാനുമായി പങ്കുവെച്ചു. ചിലപ്പോഴൊക്കെ ഇത് കുറച്ച് ഓവറാണോ എന്ന് ഞാന്‍ സ്വയം ചോദിച്ചു.

ഞങ്ങള്‍ കാശ്മീർ എത്തി. അവിടെയുള്ള അത്യാവശ്യം നല്ല ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറി. ആസിഫിനെ കണ്ടതും ഹോട്ടല്‍ ഉടമ ഓടിവന്ന് കെട്ടിപ്പിടിച്ചു, അവനേയും, എന്നേയും അയാള്‍ ഏസി റൂമിലേക്ക് കൊണ്ട് പോയി, ഞങ്ങളുടെ ടേബിൾ മുഴുവന്‍ വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കൊണ്ട് നിറഞ്ഞു. ഞങ്ങളുടെ വയറ് നിറഞ്ഞിട്ടും അയാള്‍ നിര്‍ബന്ധിച്ച് ഞങ്ങളെ കൊണ്ട് കഴിപ്പിച്ചു. ആസിഫിനോട് കൈകള്‍ കൂപി അയാള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, കുറച്ച് കഴിഞ്ഞ് അയാളുടെ തോളില്‍ തട്ടി ആസിഫ് എന്തോ പറഞ്ഞു, എന്നിട്ട് ഞങ്ങള്‍ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. ഞാന്‍ ആസിഫിനോട് കാര്യം തിരക്കി, അപ്പോള്‍ അവന്‍ ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് രണ്ട് കയ്യും പാന്റിന്റെ പോക്കറ്റിലിട്ട് എന്റെ കണ്ണിലേക്ക് നോക്കി

“കുറച്ച് കാലം എനിക്ക് ഈ ഭാഗത്തായിരുന്നു ഡ്യൂട്ടി, ആ സമയത്താണ് പതിനെട്ട് പാ ക്ക് തീ വ്രവാ ദികൾ നുഴഞ്ഞു കയറിയത്, അവര്‍ ലക്ഷ്യമിട്ടത് നമ്മള്‍ ഇപ്പോള്‍ ഭക്ഷണം കഴിച്ച ഹോട്ടലായിരുന്നു. തീ വ്രവാ ദികൾ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവർക്കു നേരെ നിറയൊഴിക്കാൻ പാഞ്ഞടുത്തപ്പോൾ ഞാന്‍ എന്റെ ജീ വന്‍ പണയം വെച്ച് എല്ലാവരെയും ര ക്ഷപ്പെടുത്തി, പതിനെട്ട് തീ വ്രവാ ദികളെയും ഞാന്‍ വെ ടിവെച്ചിട്ടു. ഞാന്‍ ചെയ്തത് എന്റെ ഡ്യൂട്ടിയാണ്, പക്ഷെ അവര്‍ എന്നെ ദൈവത്തെ പോലെ കാണുന്നു”

എനിക്ക് ആസിഫിനോട് അതിയായ ബഹുമാനം തോന്നി, ഞാന്‍ അവന്റെ കാലുകളിലേക്ക് നോക്കി, ആ കാലുകളില്‍ ഒന്നു നമസ്കരിക്കാൻ തോന്നി എനിക്ക്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ക്യാമ്പിലെത്തി. അവിടെ കണ്ട കാഴ്ച്ച എന്നെ ശരിക്കും ഞെട്ടിച്ചു!!!! കേണൽ സാബും അദ്ദേഹത്തിന്റെ കുടുംബവും, ക്യാമ്പിലുള്ള മുഴുവന്‍ പ ട്ടാളക്കാരും ആസിഫിനെ സ്വീകരിക്കാന്‍ വേണ്ടി കാത്തു നിൽക്കുകയായിരുന്നു അവിടെ, രാജകീയമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് അവിടെ ലഭിച്ചത്. ഞാന്‍ വീണ്ടും ആസിഫിന്റെ കാലുകളിലേക്ക് നോക്കി.

ആസിഫിനെ കണ്ടെതും കേണൽ സാബിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു, എന്നിട്ട് മൂക്ക് പിഴിഞ്ഞു കൊണ്ട് അവനെ നോക്കി

“ആസിഫ് ജീ, നീപോയതിന് ശേഷം സാബ് ജി ശരിയായി ആഹാരം പോലും കഴിക്കാറില്ല, എപ്പോഴും ആസിഫിനെ കുറിച്ച് മാത്രമാണ് സംസാരം, എന്തിനാ നീ ഞങ്ങളെ വിട്ടു പോയെ, നിനക്ക് ഇവിടെ എന്തായിരുന്നു ഒരു കുറവ്”

കേണൽ വന്ന് ആസിഫിനെ കെട്ടിപ്പിടിച്ച് കണ്ണീര്‍ പൊഴിച്ചു, എന്നിട്ട് ഞങ്ങളോട് മുറിയില്‍ പോയി ഫ്രഷായിട്ട് റെസ്റ്റ് എടുക്കാന്‍ പറഞ്ഞു. ഞങ്ങള്‍ റൂമി ലേക്ക് പോയി, എനിക്ക് ആസിഫിന്റെ മുന്നില്‍ ഇരിക്കാനൊക്കെ ഒരു മടി തോന്നി, എന്തോ ഒരു വല്ലാത്ത ബഹുമാനം തോന്നി എനിക്കവനോട്. ഇതൊക്കെ എന്ത് എന്ന ഭാവത്തിലായിരുന്നു ആസിഫ് അപ്പോൾ.

ഞങ്ങള്‍ നന്നായി ഒന്നുറങ്ങി, ആരോ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കേണലിന്റെ ഭാര്യ ആയിരുന്നു, അവർ എന്നെ അവരുടെ കാറിന്റെ അടുത്തേക്ക് കൊണ്ടുപോയി, ഒരു മിനി ലോറിയിൽ കൊള്ളുന്ന സാധനം ആ കാറിനകത്ത് ഉണ്ടായിരുന്നു, പച്ചക്കറികളും, ഇറച്ചിയും, അരിയു മൊക്കെ ആയിരുന്നു അതില്‍, ആ സാധനങ്ങള്‍ എല്ലാം അവര്‍ എന്നെകൊണ്ട് ചുമപ്പിച്ചു, ആ സാധനങ്ങള്‍ ക്യാമ്പിലെ കിച്ചണിൽ കൊണ്ടു വെക്കാന്‍ ആവശ്യ പ്പെട്ടു. ഞാന്‍ പിറു പിറുത്തു കൊണ്ട് സാധനങ്ങളും ചുമന്ന് കിച്ചണിലേക്ക് പോയി, എന്റെ ഈ അവസ്ഥ ആസിഫ് അറിഞ്ഞാലുള്ള കാര്യം ഓര്‍ത്തപ്പോൾ എനിക്ക് പേടിയായി, ആകെ സീനാകുന്ന മട്ടാണ്.

കിച്ചണിൽ എത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച്ച ഞാന്‍ കണ്ടെത്!!!!!

ആസിഫ് നല്ല സ്റ്റൈലായിട്ട് തലയില്‍ ഒരു കെട്ടൊക്കെ കെട്ടി, പുള്ളി തുണിയൊക്കെ ഉടുത്ത് സവാള കട്ട് ചെയ്യുന്നു, എന്നെ കണ്ടെപ്പോൾ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു അവന്‍. ആ ചിരിയിൽ നിന്നും എനിക്ക് എല്ലാം മനസ്സിലായി, അവന്‍ ആ ക്യാമ്പിലെ വെറും ഒരു പാചകക്കാരൻ മാത്രമായിരുന്നു എന്ന സത്യം ഒരു വൻ ഞെട്ടലോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്!!!!!

പിന്നെ ആ ക്യാമ്പിൽ താമസിച്ച അത്രയും ദിവസം പാചകത്തിൽ ആസിഫിന്റെ സഹായിയായി നിൽക്കേണ്ടി വന്നു എനിക്ക്, അങ്ങനെ കഥ എഴുതാന്‍ പോയ ഞാന്‍ നല്ലൊരു പാചകക്കാരനായി മാറി. തിരിച്ച് നാട്ടിലേക്ക് പോകുന്ന വഴി ഞങ്ങള്‍ക്ക് രാജകീയ സ്വീകരണം കിട്ടിയ ആ ഹോട്ടലിന് മുന്നില്‍ കാർ നിറുത്തിയിട്ട് ഞാന്‍ ആസിഫിനെ നോക്കി

“എന്തായാലും എല്ലാ കാര്യങ്ങളും ഞാന്‍ അറിഞ്ഞു, ഇനി ഇത് മാത്രം ഒളിച്ചു വെക്കേണ്ട, സത്യത്തില്‍ നീയും ആ ഹോട്ടലിന്റെ മുതലാളിയും തമ്മില്‍ എന്താ ഇടപാട്”

ആസിഫ് എന്നെ നോക്കി ചമ്മിയ ചിരിയോടെ പറഞ്ഞു

“അത് പിന്നെ ഷാനിക്കാ, ഇവിടെ പൊറോട്ടാ മാസ്റ്റര്‍ക്ക് ഭയങ്കര ഡിമാന്‍ഡ് ആണ്, ഈ ഹോട്ടലിലെ പൊറോട്ടാ മാസ്റ്റര്‍ നാട്ടില്‍ പോകുന്ന സമയത്ത് ഞാനാണ് ആ പണി ചെയ്യാറ്, എന്റെ പൊറോട്ടക്ക് ഇവിടെ നല്ല പേരാണ്”

എനിക്ക് ചിരി അടക്കാന്‍ സാധിച്ചില്ല, ഞാന്‍ പൊട്ടിച്ചിരിച്ചു. അവന്‍ വീണ്ടും ചമ്മിയ ചിരിയോടെ എന്നെ നോക്കി

“ഷാനിക്കാ, ഇവിടെ നടന്ന കാര്യം മൂന്നാമതൊരാൾ അറിയരുത്, പ്ലീസ്… പട്ടാളത്തിലായിരുന്നു എന്ന ഒറ്റ കാരണം പറഞ്ഞാ ഞാന്‍ നാട്ടില്‍ നെഞ്ചും വിരിച്ച് നടക്കുന്നത്, നാറ്റിക്കരുത്”

എന്തൊക്കെ ആയിരുന്നു, പതിനെട്ട് തീ വ്രവാ ദികൾ, ജീവന്‍ പണയം വെക്കൽ, വെ ടി, ഇ ടി, അങ്ങനെ പവനാഴി…..ഹും…..

ആസിഫിന്റെ ആ ഞെട്ടിപ്പിക്കുന്ന സത്യകഥ ഞാന്‍ ഒരിക്കലും ആരോടും പറയില്ല…. ആ രഹസ്യം എന്റെ കൂടെ മണ്ണായി തീരട്ടെ……

Related Posts

Leave a Reply

Your email address will not be published. Required fields are marked *