ആ നിമിഷം ടീച്ചർമാരിൽ നിന്നും കുട്ടികളിൽ നിന്നും അവരുടെ അച്ഛനമ്മമാരിൽ നിന്നും ഏൽക്കുന്ന സഹതാപത്തിൻെറ നോട്ടവും എത്രയോ തവണ ഞങ്ങൾ കണ്ടിട്ടുണ്ട്…..

എഴുത്ത്:- മനു തൃശൂര്‍

അനിയത്തിയെ കല്ല്യാണം കഴിക്കാൻ പോകുന്ന ചെക്കൻ വീട് കാണാൻ പോയ ദിവസം.. !!

അളിയനാകൻ പോകുന്ന ആ മനുഷ്യനോട് !! ഞാനാദ്യം ചോദിച്ചത് മ ദ്യപിക്കുമോ എന്നായിരുന്നു..

കാരണം എൻറെ അച്ഛനൊരു മ ദ്യപാനിയായിരുന്നു .!!

അച്ഛൻെറ മ ദ്യപാനം കൊണ്ട് ജീവിതത്തിൽ ഒരുപാട് നാണം കെട്ടപ്പോൾ.!! അച്ഛനെന്ന വെക്തിയോട് ഞങ്ങൾക്ക് വെറുപ്പായിരുന്നു ..

”സ്ക്കൂളിൽ പോകുമ്പോഴൊക്കെ വഴിയിൽ കു ടിച്ചു ബോധമില്ലാതെ നിൽക്കുന്ന അച്ഛനെ കണ്ടുട്ട് പേടിയോടെ നിന്നിട്ടുണ്ട്.

ആ നിമിഷം ചുറ്റിലുമുള്ള പരിഹാസങ്ങളിൽ നെഞ്ച് പൊള്ളി മുൻപോട്ടു നടക്കാൻ കഴിയാതെ വീട്ടിലേക്ക് തിരിച്ചു നടന്നിട്ടുണ്ട്…

അച്ഛൻ അന്നൊക്കെ കിട്ടുന്ന കാശിന് കു ടിക്കുകയും കൈയ്യിൽ കു ടിക്കാൻ പണമില്ലാതെ വരുമ്പോൾ..

അമ്മ ഞങ്ങൾക്കായി മാറ്റിവെക്കുന്ന കാശുണ്ടെന്ന് അച്ഛനറിഞ്ഞ് അമ്മയെ ത ല്ലുകയും അതെല്ലാം തിരഞ്ഞു പിടിച്ച് എടുത്തു കൊണ്ടും പോകുമായിരുന്നു

അതുകൊണ്ട് എന്നും ഒന്നുമില്ലാത്തവരെ പോലെയായിരുന്നു ഞങ്ങളുടെ ജീവിതം അതോർത്തു അമ്മ എത്രയോ തവണ കരഞ്ഞിട്ടുണ്ട് ..

സ്ക്കൂളിൽ നിന്നും (ഏസ്സ്. സി ) കുട്ടികൾക്ക് കാശുണ്ട് പറയുമ്പോൾ ആ ഇത്തിരി തുകയിൽ വർഷങ്ങളുടെ കാത്തിരിപ്പിൽ നടക്കാൻ അഗ്രഹിച്ച ഒത്തിരി സ്വപ്നങ്ങൾ ഉണ്ടാകും..

”നല്ല ചെരിപ്പ്. ബാഗ്.. കുട .അങ്ങനെ ഒരുപിടി ആഗ്രഹങ്ങൾ..

അതല്ലാം കിട്ടണമെങ്കിൽ സ്ക്കൂളിലേക്ക് അമ്മ വന്നു ആ കാശ് വാങ്ങണമെന്നും ഞങ്ങൾ ആഗ്രഹിച്ചിട്ടുണ്ട്

പക്ഷെ അച്ഛനത് അറിഞ്ഞ് അന്ന് ആ കാശിന് വേണ്ടി വീട്ടിൽ വന്നു അമ്മയുമായി പ്രശ്നം ഉണ്ടാക്കും അമ്മയ്ക്ക് അച്ഛനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല .

അതുകൊണ്ട് അച്ഛനായിരുന്നു അത് വാങ്ങാൻ സ്ക്കൂളിൽ വരുന്നത് അപ്പോഴും മ ദ്യപിച്ചിട്ടുണ്ടാകും…..

ആ നിമിഷം ടീച്ചർമാരിൽ നിന്നും കുട്ടികളിൽ നിന്നും അവരുടെ അച്ഛനമ്മമാരിൽ നിന്നും ഏൽക്കുന്ന സഹതാപത്തിൻെറ നോട്ടവും എത്രയോ തവണ ഞങ്ങൾ കണ്ടിട്ടുണ്ട്..

പലരും അച്ഛനെന്ന തണല് പറയുമ്പോൾ എന്നിൽ വെറുപ്പായിരുന്നു ചുട്ടു പുഴുത്ത വെറുപ്പ്….

ഒരുപാട് രാത്രികളിൽ അച്ഛൻെറ വെ ളിവുകെട്ട മനസ്സിൻെറ ക്രൂ രതയിൽ സഹിക്കാനകാതെ കരഞ്ഞിട്ടുണ്ട് ..

അച്ഛൻ ഞങ്ങളെ ഒന്നും ചെയ്യാതെ ഇരിക്കാൻ മുറിക്ക് അകത്താക്കി ശേഷം അമ്മ അച്ഛൻെറ കൈകളിൽ സ്വന്തം ശ രീരം ഒരു ഇരയെപോലെ കീഴടങ്ങി കൊടുക്കും..

ആ നിമിഷം അച്ഛൻെറ ക്രൂ രതൾക്ക് മുന്നിൽ പിടിക്കപ്പെട്ട ഒരു മാൻ പേടയെ പോലെ ചെറുത്തു നിൽക്കുന്നത് വാതിലിനു വിടവിലൂടെ എത്രയോ വട്ടം ഞാൻ നോക്കി നിന്നിട്ടുണ്ട്..

അമ്മയുടെ മു ടിക്കു ത്തിൽ പിടിച്ചു വലിക്കുന്നതും അമ്മയിട്ട വ സ്ത്രം വലിച്ചു കീ റുന്നതും കണ്ട് ജീവിതത്തിൽ മുഴുവനും അച്ഛനോടുള്ള പകയുടെ കനൽ എരിയുകയായിരുന്നു

ഒടുവിൽ അച്ഛൻ തളർന്നു ഉറങ്ങുമ്പോൾ ചോറു വിളമ്പി തന്നു ഒന്നും കഴിക്കാതെ ഞങ്ങൾക്ക് കാവലിരിക്കുന്ന അമ്മ ..

” പലവട്ടം പറയും എൻറെ മോന് അച്ഛനെ പോലെ ആകെരുതെന്ന്..

അച്ഛൻെറ മ ദ്യപാനവും !! അതുവരുത്തി തീർത്ത ഞങ്ങളുടെ ജീവിത മുഹുർത്തങ്ങൾ ഓർത്തു കൊണ്ടാവണം എനിക്ക് മ ദ്യം അറപ്പായിരുന്നു..

പിന്നെൻെറ കുഞ്ഞു പെങ്ങൾ എന്നും മ ദ്യപിച്ച് വരുന്ന അച്ഛനെ കണ്ടു വളർന്ന അവൾക്ക് കു ടിയൻമാരെ കാണുമ്പോൾ പേടിച്ച് അവള് ആ നിമിഷങ്ങളിൽ ഭയപ്പെട്ട് കരഞ്ഞു പോകാറുണ്ട്..

അപ്പോഴോക്കെ ഞാനവളുടെ ഭാവിയെ കുറിച്ച് ഓർക്കും !! അമ്മ അനുഭവിച്ച ജീവിതം പോലെ അവളും അനുഭവിക്കെരുത് ഞാൻ ആഗ്രഹിച്ചിരുന്നു..

അതു കൊണ്ടായിരുന്നു ഞാനെൻെറ പെങ്ങളുടെ കഴുത്തിൽ തലിക്കെട്ടാൻ പോകുന്ന ആ മനുഷ്യനോട് ആ ഒരു വാക്കുമാത്രം ചോദിച്ചതും അയാളിൽ നിന്നും ഒരു മറുപടി പ്രതീക്ഷിച്ചതും..

അയാളുടെ നല്ല കുടുംബമായിരുന്നു സ്നേഹമുള്ളവർ വളരെ മാന്യമായ ജോലിയുള്ള ഒരാളായിരുന്നു കൊണ്ടും കു ടിക്കില്ലെന്ന് അറിഞ്ഞാപ്പോൾ ഞാനൊരു നിമിഷം കരഞ്ഞു പോയി..

നിറഞ്ഞു വന്ന സന്തോഷം കൊണ്ടും പെങ്ങളുടെ സുരക്ഷിതമായ ജീവിതവും ഓർത്ത് അയാൾക്ക് മുന്നിൽ കൈക്കൂപ്പി നിൽക്കുമ്പോൾ ചോദിച്ചു പോയതിൻെറ കുറ്റബോധം ആ നിമിഷം എന്നിലുണ്ടായ്..

പതിയെ ഞാൻ അയാളുടെ ഇരുകരങ്ങളും വാരിയെടുത്തു മുറുകെ ചേർത്ത് പിടിക്കുമ്പോൾ അതിലെൻറെ പ്രതീക്ഷകൾ എല്ലാം ഉണ്ടായിരുന്നു.. .

ഒടുവിൽ ആ വിശ്വാസത്തിന്റെ കെട്ടുറപ്പിൽ പെങ്ങളെ കൈപിടിച്ച് അയാളെ ഏൽപ്പിച്ചതും ..

ജീവിതത്തിൽ തനിച്ചായ് തോന്നുമ്പോഴൊക്കെ ഒരോ തവണ കാണാൻ ചെല്ലുമ്പോഴും ഞാനവളുടെ മുഖത്തേക്ക് നോക്കും ..

” അവള് കരഞ്ഞിട്ടുണ്ടോ..?

എൻറെ അമ്മയെ പോലെ ?? മറ്റുള്ളവരുടെ മൂന്നിൽ സങ്കടം മറച്ചു പിടിച്ചിട്ടുണ്ടോ ?

അതറിയാൻ എൻെറ കണ്ണുകൾ അവളിലേക്ക് ആഴത്തിൽ ചെല്ലുമായിരുന്നു.

മുഖത്തെ ഭാവങ്ങളെ ശ്രദ്ധിക്കും !! അപ്പൊഴൊക്കെ അവളുടെ ഉള്ളം തിരിച്ചറിയാൻ കഴിയാതെ പോകുന്നോ എന്നൊരു ആധിയെനിക്ക് ഉണ്ടായിരുന്നു ..

ഒടുവിൽ വീട്ടിലേക്ക് മടങ്ങാൻ നേരം അവളുടെ കരങ്ങളിൽ യാത്ര ചൊല്ലി പറയാൻ ചേർത്ത് പിടിച്ച എൻറെ കരങ്ങളിൽ ഒരേട്ടൻെറ സങ്കടമുണ്ടെന്ന് അവളൊരു നിമിഷം അറിഞ്ഞു കാണുമെന്നോർത്ത്..

” ഒരുവേള ഞാനവളെ തിരിഞ്ഞു നോക്കിയില്ല !! അവൾ എങ്ങാനും കരഞ്ഞു പോയാൽ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.?

പതിയെ അവളിൽ നിന്നും വേദനയോടെ നടന്നു അകലുമ്പോൾ ഞാൻ മനസ്സിലോർത്തു..

” എന്തു വേദനയിലും അത് മറച്ചു വെക്കാൻ പെണ്ണിനൊരു കഴിവുണ്ടെന്ന് അമ്മയിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്…

വീട്ടിലെ ക്രൂരതകൾക്ക് ഇടയിൽ ജീവിക്കുമ്പോഴും അവധിക്കാലത്തോ അല്ലെങ്കിൽ വിശേഷങ്ങൾക്ക് വിരുന്നു പോകുമ്പോഴോ ഒന്നും അമ്മയുടെ മുഖത്ത് നിരാശയോ സങ്കടമോ കുറ്റബോധമോ വേദനയോ ഞാൻ കണ്ടിട്ടില്ല…

ആരോടും പറയുന്നതും ഞാൻ കേട്ടിട്ടില്ല…

ഒരിക്കൽ പോലും അതൊക്കെ അമ്മയിൽ നിന്നും വായിച്ചെടുക്കാനകത്തവണ്ണം അമ്മയത് മനസ്സിൻ്റെ ഒരു കോണിൽ എത്രയോ ആഴത്തിൽ കുഴിച്ചു മുടിയിരുന്നു..

എന്നാലും ഒരുപക്ഷെ ഉള്ളുകൊണ്ട് ഒരോ നിമിഷവും അമ്മ മൗനമായി ജീവിതത്തെ ശപിച്ചിരിക്കണം .

ശുഭം 🙏❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *