ഇടയ്ക്ക് തറവാട്ടിലേക്ക് ഒന്ന് പോയി അവളെ കാണാൻ വേണ്ടി മാത്രം. അവൾ ഉറങ്ങുന്നിടം കണ്ടു. പുല്ല് വളർന്നു പടർന്നു കിടക്കുന്നു…..

ഭിക്ഷ

Story written in Sabitha Aavani

വൃദ്ധസദനത്തിന്റെ ഒരുകോണിൽ ഇരുന്ന്ഭി ക്ഷ കിട്ടുന്ന സ്നേഹം അനുഭവിക്കുമ്പോ അവളുടെ സ്നേഹത്തെ ഓർമ്മിക്കും.

ഇരുമ്പഴികൾക്കുള്ളിൽ നിന്ന് പുറത്തേക്കൊരു നോട്ടം നീളുമ്പോ വെറുതെ കൊതിക്കും അവൾ ആ ഗേറ്റ് കടന്നു വന്നെങ്കിൽ …

എന്റെ കൈപിടിച്ച് ഇത്തിരി ഒന്ന് നടന്നെങ്കില്‍…

ഇടയ്ക്ക് തറവാട്ടിലേക്ക് ഒന്ന് പോയി അവളെ കാണാൻ വേണ്ടി മാത്രം. അവൾ ഉറങ്ങുന്നിടം കണ്ടു. പുല്ല് വളർന്നു പടർന്നു കിടക്കുന്നു.

അന്ന് വെച്ച തൈതെങ്ങ് വാടിപോയിരിക്കുന്നു. അവളുടെ നെഞ്ചിലേക്ക് വേരിറങ്ങിയ പടർപ്പുകൾ ഉള്ള് നോവിച്ചു.

തൊട്ടടുത്തു എനിക്കുറങ്ങാൻ മൂന്നടി മണ്ണ് കിടപ്പുണ്ട്. അടുത്തടുത്ത് അടക്കം ചെയ്ത് കാണണം എന്ന മോഹം ഒരിക്കൽ അവൾ പറയുകയുണ്ടായി.

നിങ്ങളെ തനിച്ചാക്കി പോവില്ലന്ന് അന്നവള്‍ ഉറപ്പ് തന്നു. അവൾ ജീവിച്ചിരിക്കെ വേണം ഞാൻ മരിക്കാൻ എന്നവൾ പറഞ്ഞു.

“ഞാൻ മരിച്ചാൽ നിങ്ങളൊറ്റപെടും”എന്നവൾ നെടുവീർപ്പെട്ടു. അന്നത് എനിക്കൊരു തമാശ ആയിരുന്നു.

“ഹേ ഞാൻ വേഗം മരിക്കാൻ നീ ആഗ്രഹിക്കുന്നോ..?” മറുപടി ഉണ്ടായില്ല..

സത്യമാണ്… അവൾ പോയതിൽ പിന്നെ ഞാൻ തീർത്തും ശൂന്യമായി.

അവൾ മരിച്ചതിൽ പിന്നെ അന്തി തിരി ക ത്തി ഞാൻ കണ്ടിട്ടില്ല. കുളിയ്ക്കാൻ മറയിൽ ചൂടുവെള്ളം വന്നിട്ടില്ല.

ഉച്ചയൂണ് കഴിഞ്ഞിത്തിരി നേരം മുറ്റത്തെ തൈമാവിൻ ചോട്ടിൽ വർത്തമാനം പറഞ്ഞിരിക്കാൻ അവൾ ഉണ്ടായിട്ടില്ല.

രാത്രി ഉറക്കത്തിൽ ഞെട്ടി ഉണരുമ്പോ നെഞ്ചുതിരുമ്മി ചേർത്ത് പിടിക്കാൻ അവളില്ലെന്ന് അറിയുമ്പോ

മരണം പോലും എന്തെ എന്നെ വിളിയ്ക്കാൻ വൈകുന്നു എന്നുതോന്നും.

പെറാൻ കഴിയാതെ പോയ പെണ്ണിന്ഉ ള്ളിൽ പേറ്റുനോവിനെക്കാൾ വേദന ഒറ്റപെടലായിരുന്നെന്നവള്‍ പറയുമായിരുന്നു.

പ്രായമേറെ ആയിട്ടും സ്നേഹത്തോടെ ഓരോ തവണ ചുംബിക്കുമ്പോഴും അവൾ പറയും “അധികം പ്രേമിക്കണ്ട പ്രായം കുറെ ആയില്ലേന്നു.

അവളെ സ്നേഹിക്കാൻ എനിക്ക് അങ്ങനെ ഒരു കാലം നിശ്ചയിച്ച് തന്നിരുന്നോ നീ എന്ന് ചോദിക്കുമ്പോ അവൾ ചിരിയ്ക്കും.

ഇന്ന് അവളെ ഓർത്ത് വീർപ്പുമുട്ടി ഈ ഒറ്റമുറിയ്ക്കുള്ളിൽ കഴിഞ്ഞ് കൂടുമ്പോഎല്ലാവരെയും സ്നേഹം ഒരു ഭിക്ഷയായേ തോന്നാറുള്ളു

ഒന്ന് ചിരിയ്ക്കാൻ മറന്നുപോയ ഞാൻ ഇന്നിവിടെ ജീവിച്ചിരിയ്ക്കുന്നു പകുതി ച ത്ത്.

മരിച്ചത് മനസ്സായിരുന്നു

അതിൽ ജീവിച്ചിരുന്നത് അവളും. സ്വപ്നത്തിൽ എങ്കിലും കാണാൻ കഴിയുന്ന നിന്നെ എന്റെ മരണശേഷം എനിക്ക് കാണാനാവാതെ വരുമോന്ന ആധിയുണ്ട്

മരണശേഷം ഒരു ജീവിതമുണ്ടെന്ന് വെറുതെ കൊതിയ്ക്കാം… അല്ലാതെ എന്ത് ചെയ്യാൻ..

മരണം വരുംവരെ കാത്തിരിപ്പ്… നിനക്കും എനിക്കുമായുള്ള കാത്തിരിപ്പ്.

🦋

Related Posts

Leave a Reply

Your email address will not be published. Required fields are marked *