ഇനിമേലിൽ ഇമ്മാതിരി ചെ റ്റത്തരം നീ ഏതേലും പെൺകുട്ടിയോട് കാണിച്ചാൽ.. നാ റി.. നിന്നേ തേച്ച് ഭിത്തില് ഒട്ടി ക്കും ഞാൻ കേട്ടോടാ ചെ റ്റേ…….

വരുവാനിനിയുമേറേ….

ഇനിമേലിൽ ഇമ്മാതിരി ചെ റ്റത്തരം നീ ഏതേലും പെൺകുട്ടിയോട് കാണിച്ചാൽ.. നാ റി.. നിന്നേ തേച്ച് ഭിത്തില് ഒട്ടി ക്കും ഞാൻ കേട്ടോടാ ചെ റ്റേ..

മുഖമടി ച്ചുള്ള അ ടിയുടെ കാഠിന്യത്തിൽ ചുറ്റും നടക്കുന്നതൊന്നും അറിയാതെ താഴേക്കു കൈ കുത്തി ഇരിക്കുന്ന നേരം ഫിലിപ്പിന്റെ ചെവിയിലേക്ക് അന്നയുടെ ശബ്ദം മാത്രം ഒരു മൂളലായ് മാറുന്നത് അവൻ അറിഞ്ഞു..

കണ്ണ് തുറക്കാൻ നോക്കുമ്പോൾ ഒന്നും അങ്ങട് വ്യക്തമായി കാണാൻ കഴിയുന്നില്ല അവന്.. ന്താ ഇപ്പൊ ഉണ്ടായേ ഇവിടെ.. ഫിലിപ്പ് സ്വയം ചോദിച്ചു കൊണ്ട് കണ്ണുകൾ ഒന്നുടെ തുറക്കാൻ ശ്രമിച്ചു..

ന്റെ അന്നേ നീ ഒന്ന് അടങ്ങു പെണ്ണേ.. തൊട്ടടുത്ത വീട്ടിലെ തോമാച്ചൻ പറഞ്ഞ് തീരും മുൻപേ… നീ പോ ടാ നാ റി… നിന്റെ മോൾക്കാണ് ഈ ഗതി വന്നത് എങ്കിൽ നീ ഇങ്ങനെ പറയോ.. അവന്റെ ഒരു അന്നാ.. നീയൊക്കെ കൂടിയല്ലേ ഇവനെ തോളിൽ കയറ്റി വെച്ചത്.. എന്നിട്ട് ഇപ്പൊ ന്തായി..

മാഷാണ് പോലും മാഷ്… ത്ഫൂ…. ആട്ടി ഒറ്റ തു പ്പായിരുന്നു അന്നമ്മ.. ന്റെ മോൾക്ക്‌ ന്തേലും വന്ന.. പന്ന പു ന്നാര മോനെ… നിന്റെ വീട്ടി കേറി ഞാൻ വെ ട്ടും…നിന്റെ മോളുടെ പ്രായം ഉണ്ടോടാ ന്റെ മോൾക്ക്.. എന്നിട്ട് നിനക്ക് എങ്ങനെ തോന്നിടാ ചെ റ്റേ.. ഇമ്മാതിരി തോ ന്നിവാസം കാണിക്കാൻ.. ഫിലിപിന്റെ നെഞ്ച് നോക്കി ആഞ്ഞു ച വിട്ടി കൊണ്ട് അന്ന ചോദിച്ചു…

ഇപ്പൊ ന്താ ഉണ്ടായേ അന്നക്കൊച്ചേ മോളു പറ…വികാരിയച്ചൻ അന്നയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. ന്റെ അച്ഛാ….. പഠിക്കാൻ കുറച്ചു പാടുള്ള വിഷയങ്ങൾക്ക് ഞാൻ ജാൻസി മോളെ ദേ ഈ നാ റിയുടെ വീട്ടിൽ ട്യൂഷന് വിട്ടു.. ഇന്നലെ വൈകുന്നേരം കൊച്ച് വീട്ടിലേക്ക് കരഞ്ഞുകൊണ്ട് കേറി വന്നു.. എന്നിട്ട് ഒരു വീഡിയോയും എനിക്ക് കാണിച്ചു തന്നു..

പിള്ളേരല്ലേ അച്ഛാ… നമ്മൾ ഇവരുടെ വസ്ത്രം ഒന്നും അങ്ങനെ നോക്കാറില്ല…പ്ലസ് ടു വിന് പഠിക്കുന്ന മോളാണ് ങ്കിലും അറിയാലോ ഇപ്പോളത്തെ കുട്ടികളുടെ ഡ്രെസിങ്… ഞാനും അത് എതിർക്കാൻ പോയിട്ടില്ല… വീടിനു തൊട്ടടുത്താണ് ട്യൂഷൻ എന്നുള്ളത് കൊണ്ട് വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ തന്നെ ആണ് മോള് അങ്ങോട്ട്‌ പോകുമ്പോളും ഇടുന്നത്…

പക്ഷേ.. ഈ ചെ റ്റ ചെയ്ത പണി ന്താണ് ന്നു അറിയോ.. ട്യൂഷൻ എടുക്കുന്ന മേശയുടെ അ ടിയിൽ ക്യാമ റ… എഴുതുന്ന ടേബിളിന്റെ മുകളിൽ ഉള്ള ഫ്ലവർവെയ്‌സിൽ ക്യാ മറ.. എന്ന് വേണ്ട.. ഇവർ തിരിയുന്ന സ്ഥലത്തു.. എല്ലാം ക്യാ മറ വെച്ച് ഇവരുടെ ശ രീരം പ കർത്തി ലൈ വ് ആയി ഈ ചെ റ്റയുടെ മുറിയിലെ ലാപ്ടോ പ്പിൽ ഇരുന്നു കാണലാ ഇവന്റെ തൊഴിൽ..

ഇന്നലെ മോള് ഇവൻ അറിയാതെ ഇവന്റെ ലാപ് വെറുതെ ഒന്ന് ഓപ്പൺ ചെയ്തു നോക്കിതാ.. അപ്പോളാ ഇവന്റെ ഈ വൃ ത്തികേടുകൾ കണ്ടത്…. ഇവനെ ന്ത് ചെയ്യണം അച്ഛാ ഞാൻ.. അതും പറഞ്ഞ് അലറിക്കൊണ്ട് ഫിലിപ്പിന്റെ ഇരു കവിളിലും അന്ന മാറി മാറി അ ടിച്ചു…

അന്നമ്മേ… മതി.. മതി.. ഇനി ഒന്നും ചെയ്യണ്ടാ… പോലീസ് വരും ഇപ്പൊ.. ഇനി അവർ വന്നിട്ട് മതി എല്ലാം.. അവർ വരും വരേ ഇവനെ നാട്ടുകാർ നോക്കിക്കോളും നീ വാ.. വീട്ടിൽ കേറി ഇരിക്ക്.. വികാരിയച്ചൻ അന്നയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു… എന്നാലും ഈ നാ റിയെ എനിക്ക്…. അന്ന പെട്ടന്ന് ഒന്നുടെ തിരിഞ്ഞു അടുത്ത് കിടന്ന ഒരു മരക്കഷ്ണം എടുത്തു ഫിലിപ്പിന്റെ കാലിൽ ആഞ്ഞ ടിച്ചു.. അമ്മേ.. ഫിലിപ്പ് അലറി കരഞ്ഞു…

അന്ന കൊച്ചേ.. നീ വാ.. മതി… മതി… വികാരിയച്ചൻ അന്നയെ ഒരു കണക്കിന് അവളുടെ വീടിന്റെ അകത്തേക്ക് കൊണ്ട് പോയി..

******************

അന്നമ്മോ.. പറയുന്നത് കൊണ്ട് നിനക്ക് ദേഷ്യമോ സങ്കടമോ വരരുത്… എല്ലാം ക്ഷെമയോടെ കേൾക്കുക.. വികാരിയച്ചൻ പറയുന്നത് കേട്ട് അന്ന തല ഉയർത്തി നോക്കി.. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു അപ്പോൾ…. അന്ന തലയാട്ടി.. അന്നയും കുറച്ചു ശ്രദ്ധിക്കണമായിരുന്നു… വികാരിയച്ചൻ പറയുന്നത് കേട്ട് അന്ന ഒന്നു പകച്ചു…

മ്മ്.. അച്ഛൻ നാട്ടിൽ ഇല്ല.. അമ്മയും മോളും മാത്രം താമസിക്കുന്നു..അറിയാലോ നമ്മുടെ സമൂഹം.. പിന്നെ.. പെൺകുട്ടികൾ അല്ലേ.. അവർ നമുക്ക് എന്നും കുഞ്ഞു കുട്ടികൾ തന്നെ ആയിരിക്കും.. പക്ഷേ.. പുറത്തേക്ക് പോകുമ്പോൾ…അവരുടെ രൂപം… അവരുടെ പെരുമാറ്റം.. അവരുടെ വസ്ത്രധാരണം എല്ലാം..എല്ലാം… നമ്മൾ കൂടെ ശ്രദ്ധിക്കണം..

ഞാൻ ഇപ്പൊ മിക്കവാറും വീടുകളിൽ കാണാറുണ്ട് മുട്ടോളം ഇറക്കമുള്ള ട്രൗസർ ഇട്ട് നടക്കുന്നത്.. അത് തെറ്റാണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല… ഒരുപാട് ഇറുകിയതായ വസ്ത്രങ്ങൾ… നമ്മുടെ വീട് പോലെ അല്ല.. പുറത്തേക്ക് ഇറങ്ങുമ്പോൾ.. വസ്ത്രങ്ങൾ ധരിക്കുമ്പോൾ … അവർക്ക് കൂടി ചേരുന്നത് മാത്രം തിരഞ്ഞെടുക്കുക.. നമ്മളുടെ മക്കൾ അല്ലേ.. അവരുടെ നന്മ മാത്രം അല്ലേ.. നമ്മൾ ആഗ്രഹിക്കുന്നത്..

പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള ഏതൊരു പെൺകുട്ടികളുടെ അമ്മമാർക്കും അവൾ പുറത്ത് പോയി തിരിച്ചെത്തും വരേ ഒരു ആധിയാണ്.. അന്നമ്മയെ പോലെ ചുരുക്കം ചിലരേ ഇങ്ങനെ പ്രതീകരിക്കൂ.. ബാക്കി എല്ലാർക്കും പേടിയാ.. കാരണം ന്താണ് ന്നു അറിയോ… മ്മടെ ഈ സമൂഹം ഇങ്ങനെ ആണ്.. എന്നും.. അന്നമ്മ ചെയ്തത് തന്നെയാണ് ശരി.. ഇങ്ങനെയുള്ള അന്നമ്മമാരെയാണ് മ്മടെ സമൂഹത്തിനു ഇന്ന് വേണ്ടതും. വികാരിയച്ചൻ പറഞ്ഞു നിർത്തി…

അറിയാം… ക ഴുകൻ ക ണ്ണുകളിലൂടെ അല്ലാതെ ഇവനൊക്കെ… ഒന്ന് നോക്കാൻ ശ്രമിച്ചു കൂടെ… സ്വന്തം അമ്മ പെങ്ങമാരേ പോലും ഭീ തിയുടെ നിഴലിൽ നിർത്തി ഉറങ്ങാൻ വിടുന്ന ഇവന്റെയൊക്കെ ഈ ക ഴപ്പ്.. പകുതിയിൽ നിർത്തി അന്നമ്മ…ഒന്ന് കിതച്ചു… പുരുഷസമൂഹത്തിൽ വളരെ കുറച്ചു പേരെ കാണൂ ഇവനെ പോലുള്ള നി കൃഷ്ട ജീ വികൾ.. പക്ഷേ.. എല്ലാ പുരുഷൻമാരുടെയും അന്തസ്സ് കളയുന്ന ഇവനെയൊക്കെ സ്പോട്ടിൽ വെ ടി വെച്ച് കൊ ല്ലുന്ന നിയമം വരണം നമ്മുടെ നാട്ടിൽ… നടു റോഡിൽ പ ച്ചക്ക് നിർ ത്തി ക ത്തിക്കുന്ന നിയമം വരണം.. ഇല്ലേ… ഇനി.. ചിലപ്പോൾ എന്നേ പോലുള്ള അമ്മമാർ തെരുവുകളിൽ നി യമം നടപ്പാക്കുന്ന കാലം വിദൂരമല്ല.. അത് വരിക തന്നെ ചെയ്യും.. ഉറച്ച ശബ്ദത്തിൽ അന്നമ്മ അത് പറയുമ്പോൾ പുറത്തു ഫിലിപ്പിന്റെ അലറിയുള്ള കരച്ചിൽ ആ വീഥികളിൽ മാറ്റൊലിയായി മാറിയിരുന്നു..

ശുഭം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *