ഈ അമ്മയുടെ കണ്ണിൽ മാത്രമല്ല ഇരുട്ട് ആ മനസും നിറയെ കറുപ്പാണ്… വെറുപ്പിന്റെ കറുപ്പ്…..

കറുപ്പ്

Story written by Noor Nas

ഈ അമ്മയുടെ കണ്ണിൽ മാത്രമല്ല ഇരുട്ട് ആ മനസും നിറയെ കറുപ്പാണ്… വെറുപ്പിന്റെ കറുപ്പ്..

വിഷ്ണുവിന്റെ വാക്കുകൾ കേട്ട് മുഖത്ത്

ഉള്ള ആ കറുത്ത ഗ്ലാസ്സിനുള്ളിൽ കണ്ണിരൂകൾ മറച്ചു പിടിച്ചു ക്കൊണ്ട്..

അമ്മ. അതെടാ ഈ കണ്ണിലെ ഇരുട്ടും മനസിലെ കറുപ്പും വെച്ച് നിന്നയൊക്കെ വളർത്തി ഇവിടെ വരെ കൊണ്ടെത്തിച്ചില്ലേ..

എവിടേയോ കിടന്ന ഒരു പെണ്ണിനേയും കൊണ്ട് വന്നേക്കുവാ എന്റെ മോൻ..

അതും അന്യ ജാതിക്കാരിയായ ഒരുവൾ

ഇതെക്കെ കേട്ട് അടക്കി പിടിച്ച കരച്ചിലുമായി വിഷ്ണുവിന്റെ പിറകിൽ പതുങ്ങി നിൽക്കുന്ന.ഫാത്തിമ്മ..

അമ്മ…ഇപ്പോ തന്നേ ഇവളെ അവളുടെ വിട്ടിൽ കൊണ്ട് പോയി വിട്ടേക്കണം..

ഇതിന്റെ പേരും പറഞ്ഞു ഈ മുറ്റത്തു ഒരു

ഒരു പ്രശ്‌നം ഉണ്ടാകാൻ പാടില്ല..

വിഷ്ണു.. അമ്മേ നമ്മൾ മറ്റുള്ളവരെ നോക്കി അവരുടെ ഇഷ്ട്ടത്തിന് ഒത്തു ജീവിക്കരുത്…

നമ്മുടെ ഇഷ്ട്ടം മറ്റുള്ളവരുടെ കാൽ കിഴിൽ അടിയറവ് വെക്കാൻ ഉള്ളതല്ല…

അമ്മ.. ഹോ ഹോ എന്റെ മോൻ നന്നായി സംസാരിക്കാനോക്കെ പഠിച്ചല്ലോ?

അവർ തല ചെരിച്ചു വിഷ്ണുവിന്റെ പിറകിൽ പതുങ്ങി നിൽക്കുന്ന ഫാത്തിമയെ
നോക്കി..

വിഷുണുവിന് അറിയാം അമ്മയുടെ മനസും ആ കാതുകളും

അത് ഷാർപ്പ് ആണ്…

ഒരു കണ്ണ് കാണുന്ന മനുഷ്യനേക്കാളും കാഴ്ച ശക്തിയുണ്ട് ആ മനസിന്‌..

എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ

അവർ ചുമരുകൾ പിടിച്ചു പിടിച്ചു അകത്തേക്ക് പോയി..

വിഷ്ണുവും ഫാത്തിമയും ഉമ്മറ പടിയിൽ തന്നേ നിന്നു.

വിഷ്ണുവിന്റെ കൈ മുറുക്കെ പിടിച്ചു ക്കൊണ്ട് ഫാത്തിമയും….

ഇന്നി എന്ത് എന്നാ ചോദ്യ ഭാവം അവളുടെ മുഖത്ത് കണ്ടു കൊണ്ടാവണം.

വിഷ്ണു ഫാത്തിമയോട് ശബ്‌ദം താഴ്ത്തി പറഞ്ഞു ഹാ നീ ച്ചുമ്മ ഇരി…

ഇവിടെ ഈ അമ്മയുടെ മുന്നിൽ സമൂഹത്തിന് മുന്നിൽ നമ്മുടെ സ്നേഹത്തിനു.

മുന്നിൽ കിടക്കുന്ന മതിൽ അത്

മതത്തിന്റെതാണ്..

അത് കൊണ്ടാണല്ലോ നിന്റെ വിട്ടിൽ നിന്നും നിന്നെയും ഇറക്കി വിട്ടത്..

എല്ലാത്തിന്റെയും മനസ് കറുപ്പാണെടി

മതങ്ങളെ വികൃതമാകുന്ന കറുപ്പ്…

അകത്തേക്ക് പോയ അമ്മ തിരികെ വന്നത്ക യ്യിൽ പ്രമാണങ്ങൾ.ആയിട്ടാണ്….

അത് ഉമ്മറത്തെ ചെറിയ ഒരു ടിപോയിക്ക് മുകളിൽ ഇട്ട് കൊണ്ട് അവർ
പറഞ്ഞു…

ഇത് എന്താണ് എന്ന് എന്റെ പൊന്നൂ മോന് അറിയോ..

തലമുറകളായി കൈ മാറുന്ന നമ്മുടെ ബന്ധങ്ങളുടെയും ഈ വീടിന്റെയും വേരുകൾ..

അത് ഇതുവരെ അറ്റ് പോയിട്ടില്ല.

ഇതിൽ എഴുതി ചേർക്കണോ അന്യ ജാതിക്കാരിയായ ഒരു പെണ്ണിന്റെ പേര്.??

അവള്ക്ക് ഉണ്ടാകുന്ന മക്കളുടെ പേര്…??

അതിനെക്കാളും ഭേദം അല്ലേടാ. ഇതെക്കെ വല്ല അനാഥലയത്തിനും.

എഴുതി കൊടുക്കുന്നത്….?

നശിക്കട്ടെ എല്ലാം എന്നിലൂടെ അവസാനിക്കട്ടെ….

നീ ഇവളെയും കൊണ്ട് എങ്ങോട്ട് എങ്കിലും പൊക്കോ..

വിഷ്ണു ഫാത്തിമയുടെ കൈയിൽ പിടിച്ചു

തിരിച്ചു പോകാൻ ഒരുങ്ങി നിൽക്കുബോൾ.

അമ്മ…പൊക്കോ പൊക്കോ

ഇന്നി എന്റെ ഇരുട്ടിലെക്ക് ഒരു വെളിച്ചമായി

നീ ഒരിക്കലും തിരിച്ചു വരരുത്..

ആ വെളിച്ചം ചിലപ്പോ എന്നിക്ക് ഒരു വേദനയും മാനകേടും ആയിരിക്കും…

എന്നെങ്കിലും എവിടെയെങ്കിലും വെച്ച്ഞാ ൻ ചത്തു എന്ന് കേട്ടാൽ നീ അറിയാതെ

പോലും കരഞ്ഞു പോകരുത്.

നിന്റെ ആ കണ്ണീർ

എന്റെ ആത്മാവിനോട് നീ കാണിക്കുന്ന ദ്രോഹം ആയിരിക്കും….

അകന്ന് അകന്ന് പോകുന്ന വിഷ്ണുവിന്റെയും ഫാത്തിമയുടെയും കാലടി ശബ്‌ദത്തെ

കേൾക്കാൻ വയ്യാതെ ചെവി രണ്ടും പൊത്തി പിടിച്ചു നിക്കുന്ന.അമ്മ

അവരുടെ മുഖത്തെ കറുത്ത കണ്ണടക്ക് ഇടയിലൂടെ ഒഴുകുന്ന കണ്ണിരൂകൾ…

മകന്റെ തിരിച്ചു വരവിനു വേണ്ടി കൊതിച്ചിട്ടുണ്ടാകണം.ആ മനസ്…എന്ന് തോന്നി പോകുന്നു..

നിന്നക്ക് ഒന്നു തോറ്റു കൊടുത്തുടായിരുന്നോടി അവൻ നമ്മുടെ ഒറ്റ മോൻ അല്ലെ.?

അവന്റെ കൂടെ അവനെ വിശ്വസിച്ചു ഇറങ്ങി വന്ന ആ പെണ്ണ് കൂട്ടിയിൽ എന്ത് പോരായ്മാ നീ കണ്ടത്

നമ്മുടെ മോനെ സ്നേഹിച്ചതോ. അതോ മതം എന്ന ആ രണ്ട് അക്ഷരമോ..?

നിന്നക്ക് തെറ്റ് പറ്റിയടി ..

ആ വാക്കുകൾ കേട്ട ഭാഗം തേടി അവരുടെ

കൈകൾ ചുമരുകളിൽ അലഞ്ഞു തിരിഞ്ഞപ്പോൾ…

അത് ചെന്ന് അവസാനിച്ചത് ചുമരിൽ

ചില്ലിട്ടു വെച്ച ഭർത്താവിന്റെ ഫോട്ടോയ്ക്ക്

താഴെ അതിൽ തല ചായ്ച്ചു വെച്ച്.

അവർ എന്തക്കയോ പുലമ്പി ക്കൊണ്ടിരിക്കുബോൾ…..

മുറ്റത്തെ ടിപ്പോയിൽ വെച്ച പ്രമാണം..

പെട്ടന്ന് എവിടന്നോ വന്ന കാറ്റ് അതിനെയെടുത്തു

മുറ്റത്തെ മണ്ണിലേക്ക് കൊണ്ട് പോയി ഇട്ടു

അതിലേക്ക് വന്ന് വീണ കാലം തെറ്റി വന്ന വേനൽ മഴ തുള്ളികൾ.

അതിലെ ചില വേരുകളെ മായിച്ചു കളഞ്ഞിരുന്നു…

വീടിന് ഉള്ളിൽ ഭർത്താവിന്റെ ഫോട്ടോയ്ക്ക് കിഴേ

മനസിലെ കറുപ്പിനെ മായിച്ച് കളഞ്ഞ്

ആ കറുത്ത കണ്ണടക്ക് ഉള്ളിലെ ഇരുട്ടിൽ അവർ കാത്തിരുന്നു….

നഷ്ട്ടങ്ങളുടെ ഒരു തിരിച്ചു വരവിനായി…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *