എടാ സാലീ ഇനി മേലാൽ ഇയ്യ്‌ ഈ പൊരെന്ന് ഇറങ്ങിയാൽ മുട്ടുംകാൽ ഞാൻ തല്ലി ഒടിക്കും…….

എഴുത്ത് :- സൽമാൻ സാലി

” എടാ സാലീ ഇനി മേലാൽ ഇയ്യ്‌ ഈ പൊരെന്ന് ഇറങ്ങിയാൽ മുട്ടുംകാൽ ഞാൻ തല്ലി ഒടിക്കും ..!!

” അന്റെ വാപ്പേം വാപ്പാന്റെ വാപ്പേം ബീ ഡി വലിച്ചികില്ല അനക്ക് ആ റയീസിനെ കണ്ട് പടിച്ചൂടേ .. ” ഹാ അതെങ്ങനാ ഓനേം കൂടെ ബെടക്കാക്കാൻ നോക്കും ഇയ്യ്‌ …

ഈ ഡയലോഗിന്റെ ഫ്യൂ മിനിറ്റ് ബിഫോർ ഭാസ്കരേട്ടന്റെ കട

” റയീസ് : ഡാ ഞാനൊന്ന് പള്ളീൽ കേറിയിട്ട് മൂ ത്രമൊഴിച്ചു വരം ബാക്കി നീ വലിക്ക് .. വലിചൊണ്ടിരുന്ന സി ഗരറ്റ് കയ്യിൽ തന്നു ഓൻ മൂത്രമൊഴിക്കാൻ പോയി ..

ഞാൻ സി ഗരറ്റ് വായിൽ വെച്ച് വലിച്ചു പുക വിടാൻ നേരം ഉമ്മച്ചി കടയിലേക്ക് കയറി വന്നു ..

ഉമ്മച്ചി എന്നേം നോക്കി ഞാൻ ഉമ്മച്ചിയേയും നോക്കി ..

സി ഗരറ്റ് ഉള്ള കൈ പോക്കറ്റിൽ ആണ് .. പോക്കറ്റിൽ കൂടെ പുക എന്റെ ബുർജ് ഖലീഫയിൽ തട്ടി തുടങ്ങി ..

” ഇയ്യെന്താടാ മുണ്ടാണ്ടിരിക്കുന്നെ ..

” ഒന്നൂല്ല മ്മാ .. ന്ന് പറഞ്ഞതും വായിൽ കിടന്ന പുക പുറത്തോട്ട് ചാടി …

” കള്ള സുബറെ ഇബടെ വന്നിരുന്ന് ബീ ഡി വലിക്കാ ഇയ്യ്‌ ല്ലേ ..

” ബീ ടിയൊന്നും അല്ലുമ്മ ഇങ്ങളെ കണ്ടപ്പോ ന്റെ കരള് ഒന്ന് കത്തി അയിന്റെ പൊക ആണ് ..

” ഹും അന്റെ കരള് ന്താ പൊകേല തണ്ടോ .. ഇങ്ങനെ നാറാൻ .. ഇയ്യ്‌ വീട്ടിക്ക് വാ ട്ടോ ..

ഉമ്മച്ചി ഉള്ളീം വാങ്ങി പോകുമ്പോ റയീസ് പള്ളീന്ന് ഇറങ്ങി വരുന്നു .. ഓനെ കണ്ടതും ഉമ്മാന്റെ ഒരു ഡയലോഗ് ” ഇയ്യ്‌ സാലിന്റൊപ്പം കൂടീട്ട് ബെടക്കാവണ്ട ട്ടാ ..

ഉമ്മച്ചി നല്ല കലിപ്പിലാണ് വാപ്പാനേം വാപ്പാന്റെ വാപ്പാനേം വിളിച്ചത് ഞാൻ സഹിക്കും പക്ഷെ പിന്നെ പറഞ്ഞത് ഇൻക് സഹിക്കൂല ..

ഉമ്മച്ചി എന്റെ എന്ത് കുറ്റം കണ്ടെത്തിയാലും പുട്ടിൽ തേങ്ങാ ഇടുന്ന പോലെ അവസാനം റയീസിനെ കണ്ട് പടിക് റയീസിനെ കണ്ട് പടിക്ക് പറയും ..

സകല കുരുത്തക്കേടും പഠിപ്പിക്കുന്നത് ഒനാണ് എന്ന തുണിയുടുക്കാത്ത സത്യം ഉമ്മാക്ക് അറിയൂല്ലല്ലോ ..

പഹയൻ ആണേൽ പൂച്ചയെ പോലെയാണ് എങ്ങിനെ വീണാലും നാല് കാലുമ്മൽ ന്ന് പറഞ്ഞപോലെ എല്ലാ കുഴപ്പത്തിലും ന്നെ കൊണ്ടോയി ചാടിക്കും അവസാനം ഓൻ കൈചലവും ..

മൂക്കിൽ കൂടെ പുക വിടുന്നത് പഠിപ്പിച്ചു തരാമെന്നും പറഞ്ഞു ന്റെ കയ്യിന്ന് അഞ്ചുറുപ്പിയ ഓൻ വാങ്ങീക്ക്‌ .. ന്നാലും ഉമ്മാക്ക് ഓനെ ഭയങ്കര വിശ്വാസം ആണ് ..

കാലം കഴിഞ്ഞു പോയി കൊണ്ടിരുന്നു റയീസിനെ കണ്ടു പഠിച്ചു പഠിച്ചു ഞാൻ നാട്ടിൽ അത്യാവശ്യം പേര് കേട്ട അലവലാതിയും അവൻ നല്ലവനും ആയി ..

നല്ലവനായ ഓൻ വേഗം പെണ്ണും കിട്ടി ..

ന്റെ ഉമ്മാക്ക് ആണേൽ ന്നെകൊണ്ട് കെട്ടിക്കാനുള്ള ഒരു ചിന്തേം ഇല്ലാ ..

” അല്ല ഉമ്മച്ചി ഇങ്ങള് റയീസിനെ കണ്ട് പഠിക്ക് റയീസിനെ കണ്ട് പഠിക്ക് എന്ന പറഞ്ഞിട്ട് ഞാൻ ഓനെ കണ്ട് പഠിച്ചത് .. ഓൻ പെണ്ണ് കെട്ടി .. ഇനി ഓനെ കണ്ട് പഠിക്കണമെങ്കിൽ എനിക്കും പെണ്ണ് കെട്ടണം …

” പ്പഹാ .. നാട്ടാരെ കൊണ്ട് പറയിപ്പിച്ചു നടന്നിട്ട് ഓനിക് പെണ്ണ് കെട്ടണം പോലും .. ആദ്യം ഇയ്യ്‌ നന്നാവാൻ നോക്ക് …

അന്ന് മുതൽ ഞാൻ സകല കുരുത്തക്കേടും നിർത്തി ഒരു തൊപ്പിയും വെച് അഞ്ച് നേരം പള്ളിയിൽ പോകാൻ തുടങ്ങി .. അതോടെ നാട്ടാർക്ക് സംശയം പെണ്ണ് കിട്ടാഞ്ഞിട്ട് മനസ്സ് തെറ്റി തൊപ്പീം വെച്ച് നടക്കുകയാണെന്ന് .. അല്ലേലും നാട്ടാർക്ക് എന്തും ചിന്തിക്കാലോ ഒന്ന് നന്നാവാനും സമ്മതിക്കൂല ..

അവസാനം ഇന്‍കും കിട്ടി പെണ്ണ് അപ്പോഴേക്കും റയീസിന് ഒരു കുട്ടി ണ്ടായിക്കണ് ..

ഞാൻ പിന്നേം ഓനെ കണ്ടു പഠിക്കാൻ തുടങ്ങി .. ഇൻക് ഒന്ന് ആയപ്പോ ഓന് രണ്ടായി .. ഇൻക് രണ്ടായപ്പോ ഓന് മൂന്നായി ഞാനും വിട്ട് കൊടുത്തില്ല ഇൻക് മൂന്നായപ്പോ ഓന് നാലായി ..

ഓനെ കണ്ടു പഠിക്കാനായി നാലാമതും ഞാൻ ഷാഹിയുടെ അടുത്ത് ചെന്നപ്പോ ഓള് പറയുവാ ഇങ്ങള് എല്ലാത്തിലും പാസായിക്ക്ണ് ഇനി ആരേം കണ്ടു പഠിക്കാൻ നിക്കണ്ട ഇൻക് കൊറച്ചു റെസ്റ്റ് വേണമെന്ന് …

ഓള് പറഞ്ഞോണ്ട് ഞാൻ ഓനെ കണ്ടു പഠിക്കൽ നിർത്തി ..

ഇപ്പളും ഓൻ നാട്ടാർക്ക് നല്ലവൻ ആണ് ഓന്റെ അടുത്തുന്നു കുരുത്തക്കേട് പഠിച്ച ഞാൻ ബെടക്കും ..

അല്ലേലും ചില സത്യങ്ങൾ അങ്ങിനെയാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി പോലും നിരപരാധിയെ അപരാധിയായതി പ്രഖ്യാപിക്കും ..

nb ആരും ന്നെ കണ്ടു പഠിക്കണ്ട ട്ടാ ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *