എതിർ വശം ഉള്ളത് ഒരു സിസി ടീവി യാണെന്ന്ഈ പിള്ളേരുണ്ടോ അറിയുന്നു… ഞാനും ഓസിലൊരു ഫ്രഞ്ചു കിസ്സൊക്കെ കാണാന്നു ഐസ് ക്രീം പതിയെ…..

എഴുത്ത് :- ആയിഷ ഫാത്തിമ ♥️

” ഉമ്മച്ചീ… മ്മക്ക് ലുലു മാളിൽ പൂവ്വാമോ… എത്ര നാളായിട്ട് ഉമ്മ ഞങ്ങളെ പറഞ്ഞു പറ്റിക്കുന്നു.. എന്റെ ക്ലാസിലാണേൽ ഇനി ഞാൻ മാത്രേ ഉള്ളൂ മാൾ കാണാൻ.. ബാക്കി എല്ലാവരും പോയി…

” ഹാ.. പെരുന്നാൾ കഴിയട്ടെ മക്കളെ ഉമ്മ കൊണ്ടോവാം… “

ഇത് കഴിഞ്ഞ പെരുന്നാളിനെ പറയാൻ തുടങ്ങിയതല്ലേ… എന്നിട്ട് ഇത് വരെ കൊണ്ടൊയോ.. അല്ലേലും ഉമ്മച്ചിക്ക് ഞങ്ങളോട് ഒരു സ്നേഹോം ഇല്ല… വാപ്പിച്ചി ഞങ്ങടെ അടുത്ത് ഉണ്ടായിരുന്നേൽ ഞങ്ങളെ എവിടൊക്കെ കൊണ്ടോവൂന്നു അറിയോ….

” പിള്ളേർ കലിപ്പിലാണ്.. ” ന്തേയ്യാനാ… മക്കളെ കൊണ്ടോവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. പോവാന്ന് വിചാരിക്കുമ്പോൾ ഓരോരോ പ്രശ്നങ്ങൾ… ഹാ… ഇത്തവണ എന്ത് വന്നാലും പോവാൻ തന്നെ തീരുമാനിച്ചു..

ആദ്യം പിള്ളേരെ വിളിച്ച് ഒരുഗ്രൻ ക്ലാസ്സ്‌ കൊടുത്തു.. ഞാൻ പറഞ്ഞതിനൊക്കെ അവർ തല കുലുക്കി സമ്മതിക്കേം ചെയ്തു… ഇനി അവിടെ പോയിട്ട്കാ ല് മാറാതിരുന്ന കൊള്ളാം…

അങ്ങനെ ഞങ്ങൾ പോയി… ഇവിടുന്ന് ആറ്റിങ്ങൽ ബസിൽ കേറി നേരെ ലുലുവിന്റെ ഫ്രണ്ടിൽ തന്നെ കൊണ്ട് നിർത്തി… ഓട്ടോ പിടിക്കേണ്ട ആവശ്യം ഒന്നും വന്നില്ല…

ആഹാ.. വിശാലമായ ഷോ റൂം.. കുറെയൊക്കെ ഞങ്ങൾ നടന്നു കണ്ടു… നേരെ fantura യിൽ പോയി പിള്ളേരെ രണ്ടു റൈഡിലൊക്കെ കേറ്റി…. അവർക്കാണേൽ വീണ്ടും വീണ്ടും എല്ലാത്തിലും കേറണം..

എന്റെ പേഴ്സിന് വല്യ കനം ഇല്ലാത്തോണ്ട്പി ള്ളേരെ പറഞ്ഞു മനസിലാക്കി… വീണ്ടും എല്ലായിടത്തും ചുറ്റി കറങ്ങി കണ്ടു..

കുറെ നടന്നപ്പോൾ ഒന്ന് ഇരിക്കാൻ തോന്നി.. അവിടെ ഇരുന്നു കഴിക്കാനുള്ള ടേബിൾ ഒക്കെ ധാരാളം ഉണ്ടായിരുന്നു…ടേബിളിൽ ഇരുന്ന്ആ ൾക്ക് ഓരോ ഐസ് ക്രീം വാങ്ങി കഴിച്ചു…

ഞങ്ങൾക്ക് എതിരെ ഒരു ആറ് കോളേജ് പിള്ളേർ വന്നിരുന്നു..മൂന്നു ആൺകുട്ടികളും മൂന്നു പെൺകുട്ടികളും… അഞ്ചു ചെയറെ ഉണ്ടായിരുന്നുള്ളു… പാവം ഒരു പെങ്കൊച്ചിന് മാത്രം ഇരിക്കാൻ സീറ്റ് കിട്ടിയില്ല…

അടുത്തിരുന്ന അവൾടെ ബോയ് ഫ്രണ്ട് പിടിച്ചു മടിയിലിരുത്തി… ആ പയ്യനാണേൽ വീഴാതിരിക്കാൻ ഇറുക്കി പിടിച്ചിട്ടുണ്ട് ട്ടാ… സമയം കഴിയുന്തോറും ഇവന്റെ കൈ ഇഴഞ്ഞു നടന്നു… ആ പെങ്കൊച്ചിനാണേൽ ഒരു ഭാവ മാറ്റവും ഇല്ലാതെ അതിങ്ങനെ ഇരുന്നു കൊടുക്കാണ്…

എതിർ വശം ഉള്ളത് ഒരു സിസി ടീവി യാണെന്ന്ഈ പിള്ളേരുണ്ടോ അറിയുന്നു… ഞാനും ഓസിലൊരു ഫ്രഞ്ചു കിസ്സൊക്കെ കാണാന്നു ഐസ് ക്രീം പതിയെ പതിയെ നുണഞ്ഞിങ്ങനെ നോക്കിയിരുന്നു…ന്റെ മക്കളാണേൽ വേഗം ഐസ്ക്രീം കഴിച്ചിട്ട് അവര് വീണ്ടും എല്ലായിടത്തും കറങ്ങി നടന്നു…

ഞാൻ എണീറ്റു പോവാതെ അവിടെ ഇരുന്നത്കൊ ണ്ടാണോ എന്നറിയില്ല ആ പെങ്കൊച്എ ന്നെ ഒരു ജാതി നോട്ടം നോക്കി…ഇവളെന്തു തേങ്ങക്കാ ഇവിടെ ഇരിക്കുന്നെ ന്നായിരിക്കും..

ഞാൻ അതിനെ നോക്കി ഒന്ന് സ്മൈലി… അതാണേൽ തിരിച്ചൊരു പ്ലിങ്ങിയ ചിരി ഇങ്ങോട്ടും വിട്ടു…. മ്മളെ ആരും മടിയിൽ ഇരുത്താൻ ഇല്ലല്ലോ ന്ന് ഓർത്ത് ഞാൻ അസൂയപെട്ടു… ഈ സമയത്ത്ഇ ക്കയെ ഓർക്കാതിരിക്കാൻ കഴിയില്ല..

പണ്ടൊരൂസം ഒരു വിരുന്നിന് പോയിട്ട് ഞാനും ഇക്കയും കൂടി ബസിൽ കേറിയേ… ബസിലാണേൽ ലേഡീസ് സീറ്റ് മാത്രേ ഒഴിവുള്ളൂ…ഞാൻ ഇരുന്നിട്ട്ഈ മനുഷ്യനെ എന്റെ അടുത്തിരിക്കാൻ പറഞ്ഞെ.. ഒന്നൂല്ലെങ്കിലും ചുമ്മാ എന്തെങ്കിലും പറഞ്ഞ്സൊള്ളാന്നു കരുതി വിളിച്ചപ്പോ വന്നില്ലടെ…

ആ കുറ്റിയും പിടിച്ചോണ്ട് അവിടെ തന്നെ നിക്കുവാ… എനിക്ക് വന്ന കലിയുണ്ടല്ലോ… കാരണം ചോയ്ച്ചപ്പോ ലേഡീസ് ന്റെ ഇടയിൽ ഞാൻ ഇരിക്കത്തില്ല ന്ന്…. ഞാൻ ആശിച്ചതൊക്കെ വെറുതെ ആയി…അതാണ് അന്നും ഇന്നും ഉള്ള വ്യത്യാസം… പറഞ്ഞിട്ട് കാര്യം ഇല്ല.. ഇപ്പൊ കെട്ടിയ മതിയാരുന്നു 😜😜

♥️

Related Posts

Leave a Reply

Your email address will not be published. Required fields are marked *