നീയവളുടെ ശരീരം കവർന്നെടുത്തത് ചിലപ്പോൾ അവൾ ക്ഷമിച്ചേക്കാം, എന്നാൽ അതിനു വേണ്ടി മാത്രമായിരുന്നു നീയിത്ര നാളും അവളോട് അടുത്തതതും…….

Story written by Pratheesh

താലി കഴുത്തിൽ കയറും മുന്നേ കാമുകനു വേണ്ടി എല്ലാം കാഴ്ച്ച വെക്കാൻ തയ്യാറായ അവളെ എന്തു വിശ്വാസത്തിന്റെ പേരിലാണ് ഞാൻ ഭാര്യയായ് സ്വീകരിക്കേണ്ടത് ?

അവളുടെ എല്ലാം ഞാൻ അനുഭവിച്ചു കഴിഞ്ഞു ഇനിയും ഞാനവളെ വിശ്വസിക്കണോ ?

അഗ്നവിന്റെ വാക്കുകൾ മേഘശ്യാം വളരെ ഞെട്ടലോടെയാണ് കേട്ടത് !

അതിന്റെ കാരണം അഗ്നവ് സ്നേഹിക്കുന്ന ആ പെൺകുട്ടിയെ ശ്യാമിനും അറിയാമായിരുന്നു എന്നതു കൊണ്ടാണ്,

ഒരു കല്യാണ വീട്ടിൽ വെച്ചാണ് അഗ്നവിന്റെ കാമുകിയായ മുഖിയെ ആദ്യമായി ഇവർ ഇരുവരും ഒന്നിച്ച് കണ്ടു മുട്ടുന്നത്,

ഒരു നാണം കുണുങ്ങി പെൺകുട്ടി,

അന്നാ ദിവസം ചെറിയ കണ്ടുമുട്ടലുകളും, അല്ലറ ചില്ലറ പുഞ്ചിരികളും, ചില കളിയാക്കലുകളും, അപൂർവ്വം ചില നോട്ടങ്ങളിലും മാത്രമായ് ഒതുങ്ങി ആ കല്യാണവും ആഘോഷങ്ങളും അവളും കടന്നു പോയതായിരുന്നു,

എന്നാൽ അവിടുന്ന് മൂന്നാഴ്ച്ചക്കു ശേഷം മുഖിയേയും അഗ്നവിനെയും ഒന്നിച്ച് ബീച്ചിൽ വെച്ചു കാണാൻ ഇടയായതോടെയാണ് ശ്യാമിന് അഗ്നവ് അന്നേ അവളിൽ വഴിമരുന്നിട്ടിട്ടായിരുന്നു അവിടുന്ന് പോന്നിരുന്നതെന്ന് മനസിലാവുന്നത്,

അന്നേ ദിവസം അവനോടൊത്ത് അവളെ കാണുമ്പോൾ അഗ്നവിൽ നിന്നും തീർത്തും കണ്ണെടുക്കാതെ, അവനെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുന്ന മുഖിയെ കണ്ടപ്പോൾ തന്നെ ശ്യാമിനു മനസിലായി ഈ ചെറിയ മൂന്നാഴ്ച്ച സമയം കൊണ്ടു തന്നെ അവർ തമ്മിലുള്ള അടുപ്പം പ്രണയത്തിലേക്ക് വഴി മാറിയിട്ടുണ്ടെന്നും, അവനിൽ അവൾ പൂർണ്ണമായും ലയിച്ചു ചേർന്നിരിക്കുന്നു എന്നും !

പിന്നെയും പലയിടത്തു വെച്ചും ശ്യാം അവരെ കണ്ടുമുട്ടി അപ്പോഴെല്ലാം അവർ വെറുതെ നിൽക്കുകയാണെങ്കിൽ പോലും അഗ്നവിനോടു തൊട്ടുരുമി നിൽക്കുന്നതായിട്ടെ മുഖിയെ ശ്യാമിനു കാണാൻ സാധിച്ചിരുന്നുള്ളൂ,

അവനൊപ്പമുള്ളപ്പോഴെല്ലാം തമ്മിലൊരു അകലം സൂക്ഷിക്കുക എന്നത് മുഖിയിൽ പലപ്പോഴും വളരെ പ്രയാസകരമായി കാണപ്പെട്ടു, അവൾക്ക് എപ്പോഴും അവനോടു ഒട്ടിചേർന്നല്ലാതെ നിൽക്കാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു, അവളുടെ ആ ചേർന്നു നിൽക്കലിൽ നിന്നു തന്നെ ശ്യാമിനു മനസിലായി അവളുടെ ഹൃദയത്തിലെ അവന്റെ സ്ഥാനം,

അല്ലെങ്കിലും, ഹൃദയത്തിൽ അടുപ്പം കൂടുമ്പോഴാണല്ലൊ തമ്മിലുള്ള അകലം കുറയുന്നത് !

അങ്ങിനെയുള്ള അവളെ കുറിച്ചാണ് അവൻ ഈ പറയുന്നതെന്ന് ശ്യാമിന്റെ ഞെട്ടലിന്റെ ആഴം കൂട്ടി,

അഗ്നവ് വീണ്ടും പറഞ്ഞു,

നാളെ അവൾ മറ്റൊരുവന്റെ കൂടെയും ഇക്കാര്യത്തിനായി പോകില്ലെന്ന് എന്തുറപ്പാണുള്ളത് ?

അവളിലുള്ള എന്റെ വിശ്വാസം നഷ്ടമായിരിക്കുന്നു പിന്നെ ഞാനെന്തിനവളെ പരിഗണിക്കണം ?

നമ്മൾ കാമുകനായും അല്ലാതെയും പലതിനും ശ്രമിച്ചെന്നിരിക്കും എന്നാലതിൽ നിന്നെല്ലാം അവളെ സ്വയം തടയേണ്ടതും നിയന്ത്രിക്കേണ്ടതും അവൾ തന്നെയല്ല ?

ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ പിൻബലം അവളുടെ മനസിനും വേണ്ടതല്ലെ ? ഒരുത്തൻ വന്ന് അ ഴിച്ചു കാണിക്കാൻ പറഞ്ഞാൽ ഉടനെ അ ഴിച്ചു കാണിച്ചു കൊടുക്കാൻ ഇതെന്താ അട്ടത്ത് മുളപ്പിക്കാനായി ഇട്ടു വെച്ച തേങ്ങയാണോ ?

ശ്യാമേ നീ തന്നെ പറയ്, ഒന്നു അമർത്തി പിടിച്ചാൽ അഴിഞ്ഞു വീഴുന്ന മടിക്കുത്താ ണെങ്കിൽ എന്റെ കൈ തന്നെ അതിനു വേണമെന്നുണ്ടോ ? ഏതൊരു കൈക്കു മുന്നിലും അതഴിഞ്ഞു വീഴില്ലെ ? ഇതൊക്കെ പോക്കു കേ സുകളാണളിയാ !ഇതിനെയൊക്കെ കാര്യം കഴിഞ്ഞാൽ ചുളുവിലങ്ങ് ഒഴിവാക്കുന്നതാണ് നല്ലത് !

കല്യാണം കഴിക്കുമ്പോൾ നമുക്ക് നല്ല തറവാട്ടിൽ പിറന്ന പെണ്ണു മതി ഭാര്യയായിട്ട് !

ശ്യാമിന് അവന്റെ പറച്ചിൽ കേട്ട് ശരിക്കും ചൊറിഞ്ഞു കയറുന്നുണ്ടായിരുന്നു എന്നിട്ടും ശ്യാം മുഖിക്കു വേണ്ടി ക്ഷമയോടെ സ്വയം നിയന്ത്രിച്ചു നിന്നു !

അഗ്നവിന്റെ വാക്കുകൾ എല്ലാം കേട്ടിട്ടും ശ്യാം അവനോടു പറഞ്ഞു,

നിന്നോടുള്ള വിശ്വാസം കൊണ്ടല്ലെടാ അവൾ നീ വിളിച്ചപ്പോൾ നിന്നോടൊപ്പം വന്നതും നിന്റെ താൽപ്പര്യങ്ങൾക്ക് നിന്നു തന്നതും ? എന്നിട്ടിപ്പോ ?

“എന്തു താൽപ്പര്യം ? താൽപ്പര്യം എനിക്കു മാത്രമായിരുന്നെങ്കിൽ അവളതിനു വഴങ്ങുമായിരുന്നോ ? താൽപ്പര്യമൊക്കെ അവൾക്കുമുണ്ട് അവളതു കാണിക്കാതെ നമ്മളേ കൊണ്ട് അവളെ നിർബന്ധിക്കാൻ തയാറാക്കിപ്പിച്ച് അറിയാഭാവം നടിക്കുകയാണവൾ ! “

“ശ്യാമേ നിയെന്താ പൊട്ടനാണോ ? ” “നിനക്കിതൊന്നും ഇപ്പോഴും മനസി ലാകുന്നില്ലെ ? ” ഇതിനെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടാ !

“അഗ്നവേ നിന്റെ ആവശ്യം കഴിഞ്ഞപ്പോൾ എല്ലാ തെറ്റുകളും അവളിൽ പഴിചാരി നീയവളെ മനപ്പൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും, അതിന് പറയുന്ന പൊള്ളയായ ന്യായീകരണങ്ങൾ മാത്രമാണ് ഇവയെല്ലാമെന്നും എനിക്കറിയാം, ” വേണ്ടടാ….., ആ പെണ്ണൊരു പാവമാണ് ! ആ പാവം ഇതെല്ലാം നിന്നോടുള്ള സ്നേഹം കൊണ്ടോ, നീ അവളെ വിട്ടു പോകുമോ എന്നുള്ള ഭയം കൊണ്ടോ, ചെയ്തതാവും, നീ ഒന്നു കൂടി ആലോചിക്കടാ !

“ശ്യാമേ സ്നേഹം കൊണ്ടും ഭയം കൊണ്ടും തു ണിയാണോ അഴിച്ചു കാണിക്കേണ്ടത് ? “

“നീയെന്തു പറഞ്ഞാലും അവള് പെ ഴയാടാ ! പൊറുപ്പിക്കാൻ പറ്റുന്ന ടൈപ്പല്ല അവളൊന്നും ! “

അഗ്നവിന്റെ പറച്ചിൽ കേട്ട് ശ്യാമിന്റെ നിയന്ത്രണങ്ങൾ തെറ്റാൻ തുടങ്ങിയിരുന്നു എങ്കിലും അവൻ പിന്നേയും മുഖിക്കു വേണ്ടി അവനോടപേക്ഷിച്ചു,

അവളൊരു നിഷ്ക്കളങ്കയായ പെണ്ണാടാ ഇത്തരം കാര്യങ്ങളെയൊന്നും അത്ര നിസാരമായി കാണാൻ അവൾക്കു സാധിച്ചെന്നു വരില്ല, തകർന്നു പോകുമെടാ അവള് !

“ആണുങ്ങളായാൽ ചെളി കണ്ടാൽ ചവിട്ടുകയും വെള്ളം കണ്ടാൽ കഴുകുകയും ചെയ്യും, കുറച്ചു ദിവസം ഒരു കരച്ചിലും പി ഴിച്ചലും ഒക്കെയുണ്ടാവും അതു കഴിഞ്ഞാൽ പിന്നെ കാണാൻ വരുന്ന എതെങ്കിലും ഒരുവന്റെ തലയിൽ ചാടി കയറിയങ്ങ് പൊക്കോള്ളും ! “

അതും കൂടി കേട്ടതോടെ അവന്റെ വർത്താനങ്ങളിൽ നിന്നു ശ്യാമിനു മനസിലായി അവനൊരിക്കലും ശ്യാം പറയുന്നതൊന്നും കേൾക്കില്ലെന്നും അവന്റെ ആവശ്യങ്ങളെല്ലാം കഴിഞ്ഞ സ്ഥിതിക്ക് അഗ്നവിന്റെ ഇനിയുള്ള ലക്ഷ്യം അവളെ എങ്ങിനെയെങ്കിലും സ്വന്തം തലയിൽ നിന്നൊഴുവാക്കുക എന്നതു മാത്രമാണെന്ന്

അതു മനസിലായതോടെ അവളെക്കുറിച്ചെന്തോ ഭയം ഉള്ളിൽ നിഴലിച്ചതും വീണ്ടും ശ്യാമവനോടു പറഞ്ഞു,

“നീയവളുടെ ശരീരം കവർന്നെടുത്തത് ചിലപ്പോൾ അവൾ ക്ഷമിച്ചേക്കാം, എന്നാൽ അതിനു വേണ്ടി മാത്രമായിരുന്നു നീയിത്ര നാളും അവളോട് അടുത്തതതും സംസാരിച്ചതും പ്രവർത്തിച്ചതും എന്നറിയുമ്പോൾ അവൾ ആകെ തകർന്നു പോകുമെടാ, അതിലും വലിയ മുറിവാണ് ഇനി ഒരിക്കലും അവളുടെ ജീവിതത്തിൽ നീയില്ലാ എന്നത് ! സഹിക്കാൻ കഴിയാത്തത് ആ ഒന്നു മാത്രമാണെടാ ! നീയവളെ ഒഴിവാക്കിയാൽ ആ പെണ്ണ് ചിലപ്പോൾ ചത്തു കളയുമെടാ നീയൊന്ന് മനസിലാക്ക് ! “

ശ്യാം അത്രയൊക്കെ പറഞ്ഞിട്ടും വളരെ ലാഘവത്തോടെ അഗ്നവ് പറഞ്ഞു,

ഇതൊക്കെ ചാവുന്നതു തന്നാ നല്ലത് ! വെടക്കുക്കെട്ട ഒന്നെങ്കിലും ഈ ഭൂമിയിൽ കുറഞ്ഞു കിട്ടുമല്ലോ ? “

അതുവരേ ക്ഷമിച്ചു നിന്ന ശ്യാമിന്വ ളരെ ലാഘവത്തോടെയുള്ള അഗ്നവിന്റെ ആ മറുപടി തീരേ ദഹിച്ചില്ല, ക്ഷമയുടെ നിയന്ത്രണം കൈവിട്ട ശ്യാം ഒരു നിമിഷം അവൻ തന്റെ സുഹൃത്താണെന്ന കാര്യം മറന്ന് അവനോടു പൊട്ടിതെറിച്ചു,

എടാ മൈ ത്താണ്ടി മോനേ, അവൾക്കു പകരം ഇതേ പോലെ ഒരുത്തൻ നിന്റെ പെങ്ങളോടും ഇതു പോലെ ചെയ്ത് നിന്റെ പെങ്ങളെന്തെങ്കിലും കടുംകൈ കാണിച്ചാൽ നീയവനെ തേടിച്ചെന്ന്

“പൊന്നളിയാ നീ ചെയ്തതാണ് ശരി ഈ പെ ഴച്ചവളുമാരെല്ലാം ചാവുന്നതു തന്നെയാണ് നല്ലതെന്നും പറഞ്ഞ് അവനെ കെട്ടി പിടിച്ച് അഭിനന്ദിക്കോടാ പരനാ റീ…?

“ആ നീ ചിലപ്പോൾ അതും ചെയ്യുമായിരിക്കും,ഇത്രയൊക്കെ ചെയ്യാമെങ്കിൽ അതും കൂടി ചെയ്യാനാണോ നിനക്ക് പ്രയാസം ? “

അതു കേട്ടതും അഗ്നവിന്റെ രക്തം തിളച്ചു,

” ശ്യാമേ നീ വീട്ടുകാരേ ഇതിലേക്ക് വലിച്ചിഴക്കേണ്ട “

“അതെന്താ നിന്റെ വീട്ടുകാരേ പറഞ്ഞപ്പോൾ നിനക്കൊരു പൊള്ളൽ ? ആ പെണ്ണിനുള്ള അതെ സാധനങ്ങൾ തന്നെയല്ലെ നിന്റെ വീട്ടിലുള്ള പെണ്ണുങ്ങൾ ക്കുമുള്ളത് ?

മറ്റൊരുത്തന്റെ നോട്ടം അവരിലേക്കെത്തില്ലെന്ന് നിനക്ക് അത്രക്ക് ഉറപ്പുണ്ടോ ?
നീ മിടുക്കനാവുമ്പോൾ നിന്നെക്കാൾ മിടുക്കുള്ളൊരുത്തൻ അവരിലേക്കും കണ്ണു വെക്കില്ലെന്ന് എന്തുറപ്പാണ് നിനക്കുള്ളത് ?

നീയെന്താടാ വിചാരിച്ചിരിക്കുന്നത് ? നിന്നെ പോലെ നീ മാത്രമാണ് ഈ ഭൂമിയിലുള്ളതെന്നോ ? അതോ നിനക്കു മാത്രേ ഇതേ കഴിവും ചിന്തയുമൊക്കെയുള്ളോയെന്നോ ?

നിന്നേക്കാൾ പെടപ്പ് കൂടുതലുള്ള ഒരുപാട് രോമേശ്വരന്മാർ വേറെയും ഈ നാട്ടിൽ തന്നെയുണ്ട്, ഊക്കാനും ഊരാനും നിനേക്കാൾ കഴിവുള്ളവന്മാർ കേട്ടോടാ പുന്നാര മോനെ ?

“നീയെന്താ പറഞ്ഞത് ? കല്യാണം കഴിക്കുമ്പോൾ നല്ല തറവാട്ടിൽ പിറന്ന പെണ്ണു മതിന്നോ ? നീ കെട്ടാൻ പോകുന്ന തറവാട്ടിൽ പിറന്നവളെ നിന്നെപ്പോലെ വേറൊരുത്തൻ കൊണ്ടു പോയി കളിച്ചിട്ടില്ലെന്ന് നീയെങ്ങനെ തിരിച്ചറിയും ?
കന്യകയാണെന്ന് ഉറപ്പിക്കാൻ കെട്ടും മുന്നേ നീയവളുടെ കാലിനിടയിൽ മൈക്രോസ്ക്കോപ്പ് കൊണ്ടു പോയി വെച്ച് പരിശോധിച്ചു നോക്കോ ?”

നീയവളെ ചതിക്കുകയായിരുന്നു എന്നറിയുന്ന നിമിഷം, പോടാ മൈ…..!നീയല്ലെങ്കിൽ നിന്നെപ്പോലെ വേറൊരുത്തൻ എന്നവൾ നിന്റെ മുഖത്തു നോക്കി പറയണമായിരുന്നു, ഇപ്പോഴത്തെ ജനറേഷൻ ഉറപ്പായും നിന്നേപ്പോലുള്ളവരോട് അതു തന്നെ പറയും !

“നാട്ടിൽ എത്ര മാത്രം പെണ്ണുങ്ങളുണ്ടെടാ ശ രീരം വിൽപ്പനച്ച രക്കാക്കിയവർ ? ഒരഞ്ഞൂറു രൂപ മുടക്കിയാൽ നിന്റെ ഈ മൂന്നാംകാലു കൊണ്ടിടാൻ വേറെ അത്തരത്തിലുള്ള എത്രയെണ്ണത്തിനെ വേണമെങ്കിലും കിട്ടില്ലെടാ പരനാ റീ ? “

അതെങ്ങനാ ? നിന്നെ പോലുള്ളവരുടെയൊന്നും പ്രശ്നം അതൊന്നും അല്ലാല്ലോ, നിനക്കൊക്കെ കളിച്ചു സുഖിക്കാൻ ഫ്രഷ് തന്നെ വേണല്ലോല്ലെ ?, ആരും തൊടാത്തത് സീലു പൊട്ടിക്കാൻ കിട്ടണം അതിനുള്ള എളുപ്പ വഴിയാണ് നിനക്കൊക്കെ ഈ കാമുകപദവി ! അതല്ലാതെ നിന്റെയൊക്കെ ഉദേശം ഒരിക്കലും ആത്മാർത്ഥ സ്നേഹം തിരഞ്ഞു കണ്ടു പിടിക്കലൊന്നുമല്ലെന്ന് എനിക്കറിയാം, ഇതാവുമ്പോൾ കാശും വേണ്ട കുറച്ചു ഫോൺ കോളിന്റെയും പഞ്ചാര വാക്കിന്റെയും ചിലവല്ലെയുള്ളൂ അല്ലെ ?

നാണമുണ്ടോടാ നാ റീ നിനക്കൊക്കെ, ഒരു പെണ്ണിനെ സ്നേഹിച്ചു വളച്ചൊടിച്ച് സ്വന്തം ആവശ്യങ്ങൾക്കുപയോഗിച്ച് മടുക്കുമ്പോൾ ഒഴിവാക്കുക, എന്നിട്ടതിന് ഒരോ മുടന്തൻ ന്യായങ്ങളും അല്ലെ ?

വീണ്ടും അതു കേട്ട് ദേഷ്യം പിടിച്ച അഗ്നവ് ശ്യാമിനെ നോക്കി കൊണ്ട്,

“ശ്യാമേ നീ വല്ലാതെ അതിരു കടക്കുന്നുണ്ട്, അവള് പക്ക പി ഴയാണെന്ന് എനിക്കൊരു സംശയവുമില്ല, നീ വെറുതെ അനാവശ്യ കാര്യങ്ങൾ സംസാരിച്ച് കാര്യങ്ങൾ വഷളാക്കരുത് നീ പറയുന്നതെല്ലാം കേട്ട് ഞാൻ വെറുതെ നോക്കി നിന്നെന്നു വരില്ല “

“നീയെന്താക്കുമെടാ കോപ്പേ എന്നെ തല്ലോ ?അതിനെങ്ങാനും നീ കൈയുയർ ത്തിയാൽ നായെ നിന്നെ ഇവിടെയിട്ട് ഞാൻ വെട്ടിയങ്ങ് കൊ ല്ലും പന്ന പു ന്നാര മോനേ ! “

ശ്യാമിന്റെ ശബ്ദം കനത്തതോടെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് തോന്നി തുടങ്ങിയതോടെ ഒന്നു പരുങ്ങിലിലായ അഗ്നവ് മൗനം പാലിക്കാൻ തയ്യാറായി,

അതു മനസിലാക്കിയതും ശ്യാമവനെ നോക്കി പറഞ്ഞു,

നീയും നിന്നെ പോലുള്ളവന്മാരും എന്തു പറഞ്ഞാലും കേൾക്കില്ലെന്നറിയാം എന്നാൽ നീയും നിന്നെപ്പോലുള്ള വന്മാരും അറിഞ്ഞിരിക്കാൻ വേണ്ടി ചിലത് പറയാം,

നിങ്ങൾക്കൊക്കെ ഒരു തോന്നലുണ്ട് നിങ്ങളുടെ കഴിവു കൊണ്ടാണ് ഈ പെൺ കുട്ടികളെല്ലാം നിങ്ങളുടെ മുന്നിൽ അടിമപ്പെടുന്നതെന്ന് ! അതൊന്നും നിങ്ങളുടെ കഴിവു കൊണ്ടല്ല !

അത് ആ പെൺകുട്ടി അവളുടെ ശ രീരത്തേക്കാളേറെ നിന്നെയൊക്കെ സ്നേഹിക്കുന്നതു കൊണ്ടും, നിന്നോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നതു കൊണ്ടും, നിങ്ങളെയൊക്കെ അതിരു കടന്നു വിശ്വസിക്കുന്നതു കൊണ്ടുമാണ് !

അതു മനസിലാക്കാൻ ആർക്കും വലിയ ബുദ്ധിയൊന്നും വേണ്ട നീയൊക്കെ പ്രയോഗിക്കുന്ന വിവാഹവാഗ്ദാനമെന്ന തന്ത്രം തന്നെ ധാരാളമാണതിന്,

അതില്ലായിരുന്നെങ്കിൽ അവരൊന്നും നിന്റെ ഒരു കളിക്കും കൂട്ടു നിൽക്കുക യില്ലായിരുന്നു, അവരുടെ ദേഹത്തൊന്നു തൊടാൻ പോലും നിങ്ങൾക്കൊന്നും സാധിക്കില്ലായിരുന്നു, അത്രക്കുണ്ട് ഉള്ളിൽ തങ്ങളെ സ്നേഹിക്കുന്ന ഒരാളോ ടൊപ്പം ജീവിക്കാനുള്ള അവരുടെയൊക്കെ ആഗ്രഹം,

എന്തിട്ടാണ് എല്ലാം അവൾ നിന്റെ മുന്നിലേക്ക് വെച്ചു നീട്ടിയതാണെന്ന തരത്തിൽ നിന്റെയൊരു ന്യായം അവളുടെതെല്ലാം അനുഭവിച്ചു കഴിഞ്ഞു ഇനി അവളെ എനിക്കെന്തിനാണെന്ന് ?! “

എത്ര കണ്ടാലും, കേട്ടാലും, അറിഞ്ഞാലും, ഈ പെണ്ണുങ്ങൾ അതിൽ നിന്നൊന്നും പഠിക്കില്ലെന്നോരു തോന്നലുണ്ട് പലർക്കും, എന്നാലത് നീയൊന്നും കരുതും പോലെയല്ല,

തന്നെ സ്നേഹിക്കുന്നവൻ നല്ലവനാണോ മോശപ്പെട്ടവനാണോ എന്നു തിരിച്ചറിയാൻ തിരിച്ചടികൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കേണ്ട ഒരു ഗതികേട് അവർക്കു മുന്നിലുണ്ട് അതിനി പ്രണയത്തിലായാലും വിവാഹത്തിലായാലും മറ്റു ഏതൊരു ബന്ധങ്ങളിലായാലും !

ഒരുവൻ നല്ലവനായാലും മോശപ്പെട്ടവനായാലും അതു തിരിച്ചറിയാൻ കഴിയാത്ത വിധം അവർക്കെല്ലാം കാഴ്ച്ചയിൽ ഒരേ രൂപവും, ഭാവവും, മുഖവും, ഭാഷയുമാണ് ! മോശം ചിന്തയുള്ളവനും നല്ല ചിന്തയുള്ളവനും ഒരു പെണ്ണിലേക്ക് അവളെ സ്നേഹിക്കുക എന്ന ഒരേ വഴി തന്നെയാണ് എന്നും തിരഞ്ഞെടുക്കുന്നതും,

ഇതിൽ ആരാണ് സ്നേഹിക്കുന്നതെന്നും ആരാണ് സ്നേഹം നടിക്കുന്നതെന്നും തിരിച്ചറിയാൻ അവസാനം വരെ കാത്തിരിക്കേണ്ടതുണ്ടെന്നു മാത്രം,

ച തി എന്നത് സംഭവിച്ച ശേഷം മാത്രം തിരിച്ചറിയപ്പെടുന്ന ഒന്നായതു കൊണ്ടു മാത്രമാണ് അവരിന്നും നിന്റെയൊക്കെ മുന്നിൽ വന്നു പെടുന്നതും വഞ്ചിത രാവുന്നതും !

ഒരു പെണ്ണിന്റെ ശ രീരത്തിന്റെ മേന്മയറിയണമെങ്കിൽ സ്വന്തം രക്തബന്ധത്തിൽ പിറന്ന ആർക്കെങ്കിലും ഇത്തരത്തിലുള്ള അനുഭവം വരുമ്പോഴേ നിങ്ങൾക്കെല്ലാം അതു മനസിലാവൂ !

ഒരു കാമുകിയുടെ വിലയറിയണമെങ്കിൽ അവളെ സ്വന്തം ജീവനും ജീവിതവുമായി കണ്ട് സ്നേഹിച്ചും അവളെ നഷ്ടമായവനോട് ചോദിക്കണം !!

ഒരു പെണ്ണിന്റെ സ്നേഹത്തിന്റെ മഹത്വമറിയണമെങ്കിൽ അവളുടെ ആവശ്യങ്ങളെ അറിഞ്ഞ് അവളുടെ നിർമ്മലമായ ഹൃദയമിടുപ്പുകൾക്ക് കൂട്ടിരിക്കാൻ കഴിയണം !

അതിനെല്ലാം ഉള്ളിൽ അലിവുള്ളൊരു ഹൃദയവും ഒപ്പം ആണെന്ന വാക്കിന്റെ അർത്ഥം പേറാൻ കഴിയുന്നവനുമാകണം !

നീയൊക്കെ ലിംഗമുള്ള ഒരു ഇറച്ചിക്കെട്ട് മാത്രമാണ് !

ഇനി നിന്നോട് അവസാനമായി ഒരു ചോദ്യം കൂടി ചോദിക്കാം, നിനക്കതിന്ഉ ത്തരമുണ്ടാവില്ലെന്നറിയാം എന്നാലും,

നീ കരുതും പോലെ അവൾ തീർത്തും മോശപ്പെട്ടവളാണെന്ന് നിനക്ക് തിരിച്ചറിയാൻ കഴിയും വിധം അവൾ അവളുടെ അവസാന അടി വസ്ത്രവും നിനക്കു മുന്നിൽ അഴിച്ചു തന്നപ്പോൾ എന്തു കൊണ്ട് നീയത് അവിടെ വെച്ച് അവസാനിപ്പിച്ചില്ലാ ?

ആ നിമിഷം അവൾ മോശപ്പെട്ടവളാണെന്ന് നീ തിരിച്ചറിഞ്ഞതല്ലെ ? പിന്നെ നീയെന്തിനു വേണ്ടിയാണ് അവളോടൊപ്പം കയറി കിടന്നത് ?

അപ്പോൾ ഒരു കാര്യം വ്യക്തം അവളല്ല, നീയാണ് ശരിക്കും പി ഴ !!

അഗ്നവിന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല, അതു കണ്ട ശ്യാം അവനോടു പറഞ്ഞു,

നീ ചെയ്തതിന്റെ പേരിൽ ആ പെങ്കൊച്ച് എന്തെങ്കിലും കടുംകൈ കാണിച്ചാൽ നിനക്കെതിരേ ആദ്യത്തെ മൊഴി കൊടുക്കുന്നത് ഞാനായിരിക്കും സൂക്ഷിച്ചോ !

പറയാനുള്ളതെല്ലാം പറഞ്ഞവസാനിപ്പിച്ച് മേഘശ്യാം അവനെ വിട്ടകന്നു…!

ശ്യാമിനറിയാം അഗ്നവിന്റെ സ്വഭാവത്തിൽ ഇതു കൊണ്ടൊന്നും ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ലെന്നും, മുഖിയേ ഒഴുവാക്കിയതു തന്നെ പുതിയ ഇരയേ കൊത്തിയ ശേഷമായിരിക്കുമെന്നും !

എന്നാലിനി പുതിയൊരാൾക്കായി ചൂണ്ടയെറിയുമ്പോൾ അവൻ തീർച്ചയായും ഒാർക്കും ഇതൊന്നും സ്വന്തം കഴിവല്ലെന്നും മറ്റൊരാളുടെ വിശ്വാസങ്ങളെ ചൂഷണം ചെയ്യുകയാണ് അവൻ ചെയ്യുന്നതെന്നും…!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *