എന്നെ തല്ലിയിട്ട് അങ്ങ് പോകാമെന്നു വെച്ചോ നീ നിന്നെ ഞാൻ ഇവിടെയിട്ട് എൻ്റെ പൂതി….

നന്ദി

Story written by Santhosh Appukuttan

“ചേച്ചീ സമയം വല്ലാതെ വൈകിയല്ലോ? ഞാൻ ചേച്ചീനെ വീട്ടിലാക്കി തരാം”

അടുത്ത് വന്ന് നിന്ന് ചോദിച്ച ആൽബി യിൽ നിന്ന് മദ്യത്തിൻ്റെ ഗന്ധ മുയർന്നപ്പോൾ ടെസ്സ ഒരടി പിന്നോട്ടു മാറിനിന്ന് ചുറ്റുവട്ടത്തേക്ക് നോക്കി.

താൻ നിൽക്കുന്ന ബസ് സ്റ്റോപ്പിൽ മാത്രമല്ല, ചുറ്റും ആരുമില്ലെന്ന് അവൾ ഞെട്ടലോടെ മനസ്സിലാക്കി.

കോരിച്ചൊരിയുന്ന മഴ കാരണം എല്ലാവരും അവരവരുടെ താവളത്തിലേക്ക് ഒതുങ്ങി കൂടിയിരുന്നു.

കുറച്ചു ദൂരെ കാണുന്ന തട്ടുകടയിൽ, മുനിഞ്ഞു കത്തുന്ന റാന്തൽ വെട്ടത്തിൽ കുറച്ചു പേരുടെ നിഴൽ കാണാം.

ഇടയ്ക്ക് തെന്നി വീണ മിന്നൽ വെട്ടത്തിൽ ആൽബിൻ്റെ കണ്ണുകളിലെ ഭാവമാറ്റം കണ്ട് അവൾ ഞെട്ടി.

ശവശരീരം കണ്ട കഴുകൻ്റെ കണ്ണുകളിലെ അതേ തിളക്കം.

മുകളിൽ കത്തുന്ന തെരുവ് വിളക്കിൽ നിന്ന് ചത്തുവീഴുന്ന ഈയാംപാറ്റകൾ അവൾക്ക് മീതെ വീണു കൊണ്ടിരുന്നു.

ശക്തിയേറിയ കാറ്റിൽ ചരിഞ്ഞെത്തിയ മഴത്തുള്ളികൾ നനച്ച അവളുടെ ബ്ലൗസിൻ്റെ മുൻവശത്തേക്ക് അവൻ ആർത്തിയോടെ നോക്കിയപ്പോൾ, കൈയിലുണ്ടായിരുന്ന കവർ അവൾ മാറോട് ചേർത്തു പിടിച്ചു.

തട്ടുകടയിൽ നിന്ന് എഴുന്നേറ്റ ആളുകൾ അവർക്കരികിലേക്ക് വരുന്നത് കണ്ട് അവൾ ആശ്വാസപ്പെട്ടെങ്കിലും അത് വെറുതെയായിരുന്നുവെന്ന് അവരുടെ വൃത്തിക്കെട്ട അട്ടഹാസത്തിലൂടെ അവൾക്ക് മനസ്സിലായി.

“അളിയാ നന്നായി മുട്ടിക്കോ.ശക്തിയിൽ മുട്ടിയാൽ തുറക്കാത്ത വാതിലുകളൊന്നുമില്ലാന്നാണ് ശാസ്ത്രം “

അടുത്തെത്തിയ സംഘം തങ്ങളെ നോക്കി വഷള ചിരിയോടെ പറഞ്ഞപ്പോൾ, അവൾ അവരെ രൂക്ഷമായൊന്നു നോക്കി.

“ങ്ങനെ നോക്കി പേടിപ്പിക്കില്ലേ പെണ്ണേ! നിങ്ങളായി നിങ്ങൾടെ പാടായി. ഞങ്ങളൊന്നിനുമില്ലേ “

ഒരു കോറസ്സ്പോലെ പറഞ്ഞിട്ട് അവർ റോഡിൽനിറഞ്ഞ മഴവെള്ളം തട്ടിത്തെറിപ്പിച്ച് നടന്നകന്നപ്പോൾ, ആൽബിൻ അവളുടെ കൈ പിടിച്ചതും, കൈ കുതറിയെടുത്ത് ആ മോന്തക്കിട്ട് അവളൊന്നു പൊട്ടിച്ചതും ഓരേ നിമിഷത്തിലായിരുന്നു.

” നേരമിത്തിരി ഇരുട്ടിയാൽ അമ്മയെയും പെങ്ങളെയും തിരിച്ചറിയില്ലേടാ നാറീ നിനക്ക് ‘?

മഴവെള്ളം വീണൊലിക്കുന്ന അവളുടെ മുഖത്ത് അവൻപൊടുന്നന്നെ കുത്തിപ്പിടിച്ചു.

“കണ്ട ബസ് മുതലാളിയുടെ മകൻ വിളിച്ചാൽ നിനക്ക് എവിടെയും പോകാം – പക്ഷേ എന്നെ പോലെയുള്ള ലോക്കൽ വിളിച്ചാൽ വല്ലാത്ത ഗമ “

മുഖത്ത് പിടിച്ചിരുന്ന അവൻ്റെ കൈ ദേഷ്യത്തോടെ അവൾ തട്ടിമാറ്റി.

“നട്ടെല്ലുള്ള ആണൊരുത്തൻ വിളിച്ചാൽ പോയെന്നിരിക്കും. അത് കണ്ട് നിന്നെ പോലെയുള്ള രണ്ടുംകെട്ടവൻമാർ വെള്ളമിറക്കിയിട്ടു കാര്യമില്ല “

“എന്തു പറഞ്ഞെടീ പെഴച്ചവളേ നീ? “

പറഞ്ഞു തീർന്നതും അവൻ അവളുടെ കഴുത്തിലൂടെ കൈയ്യിട്ട് വരിഞ്ഞുമുറുക്കി:

“അവര് മുതലാളിമാരാ, കാര്യം കണ്ടുകഴിഞ്ഞാൽ പിന്നെ നിന്നെയവൻ കറിവേപ്പില പോലെ വലിച്ചെറിയും-അപ്പോൾ നീ ഗതിക്കെട്ട് തെണ്ടിത്തിരിഞ്ഞ് എൻ്റെ അടുത്തേക്ക് തന്നെ വരും കേട്ടോടീ നല്ല മോളേ?”

വളവ് കഴിഞ്ഞു വരുന്ന ഒരു ബസ്സിൻ്റെ ഹെഡ്‌ലൈറ്റ് തങ്ങൾക്കുനേരെ പാളി വീണതു കണ്ട്, അവൻ അവളുടെ വായ് പൊത്തിപിടിച്ചുക്കൊണ്ട് വെയിറ്റിംങ്ങ് ഷെഡ്ഡിൻ്റെ പിൻഭാഗത്തെക്കു വലിച്ചിഴച്ചു കൊണ്ടുവന്നു.

ആശ്രയത്തിനായ്,ബസ്സിലുള്ളവർ കാണാൻ വേണ്ടി വീശിയ അവളുടെ കൈ അവൻ ബലമായി അമർത്തിപ്പിടിച്ചു.

സ്റ്റോപ്പിൽ നിറുത്താതെ പോയ ബസ്സിനെ ഒരു നിമിഷം.നോക്കി നിന്ന അവൻ, അവളുടെ കഴുത്തിൽ ശക്തിയായി അമർത്തി.

” നിൻ്റെ മറ്റവൻ്റെ ബസ്സാണ് ഇപ്പോ കടന്നു പോയത് “

തുറിച്ചു വരുന്ന അവളുടെ കണ്ണിൽ നോക്കി അവൻ പതിയെ മുരണ്ടു.

“എന്നെ തല്ലിയിട്ട് അങ്ങ് പോകാമെന്നു വെച്ചോ നീ? നിന്നെ ഞാൻ ഇവിടെയിട്ട് എൻ്റെ പൂതി തീർക്കാൻ പോകാണ്. ആരാ നിന്നെ രക്ഷിക്കാൻ വരുന്നതെന്ന് നോക്കട്ടെ”

മലർത്തി പിടിച്ച അവളുടെ മുഖത്ത് കണ്ണുനീർ പോലെ മഴതുള്ളികൾ വീണു ചിതറി.

നിലത്തിറങ്ങിയ മിന്നൽ വെട്ടത്തിൽ, അവൻ്റെ കൈയിലൊരു കത്തിയുയർന്നത് കണ്ടപ്പോൾ അവളുടെ ശ്വാസം നിലച്ചു.

മ ദ്യത്തോടൊപ്പം ക ഞ്ചാവും ഉപയോഗിച്ചിരുന്ന അവൻ, പറഞ്ഞതുപോലെ ചെയ്യുമെന്ന് തോന്നിച്ച ആ നിമിഷം പ്രാണൻ്റെ പിടച്ചിലോടെ അവൾ ചുറ്റും ഒരാശ്രയത്തിന് വേണ്ടി ആരെയോ തിരഞ്ഞു.

മഴവെള്ളം കുത്തിയൊലിക്കുന്ന കണ്ണിലൂടെ അവൾ ദൂരെ ആ കാഴ്ച കണ്ടതും പ്രതീക്ഷയോടെ മന്ത്രിച്ചു.

” ടോമി “

ആ പേര് കേട്ട അവൻ്റെ കൈ പതിയെ അവളുടെ കഴുത്തിൽ നിന്നും അയഞ്ഞു.

ഞെട്ടിത്തിരിഞ്ഞു നോക്കിയ അവൻ മിന്നൽ വെട്ടത്തിൽ ആ_കാഴ്‌ചകണ്ടു ഞെട്ടി.

ദൂരെ,പാടവരമ്പിലൂടെ കൊടുങ്കാറ്റ് പോലെ ഓടി വരുന്ന ടോമിയെ!

“മോനെ ആൽബീ – ജീവൻ വേണമെങ്കിൽ ഓടിക്കോ”

അവളുടെ പരിഹാസം കേൾക്കാൻ നിൽക്കാതെ ഓടിയ ആൽബിൻ കാനയിൽ കമഴ്ന്നടിച്ചു വീണെങ്കിലും, ചെളിയിൽ നിന്ന് മുഖമുയർത്തി ഭീതിയോടെ തിരിഞ്ഞു നോക്കി.

മിന്നൽപിണർ പോലെ വരുന്ന ടോമി അടുത്തെത്തിയത് കണ്ട്, ജീവനും വാരി പിടിച്ച് ആൽബി ഓടുന്നതും നോക്കി നിന്ന അവളുടെ തോളിൽ ഒരു പിടുത്തം വീണപ്പോൾ അവൾ ഞെട്ടിത്തിരിഞ്ഞു .

“ജോബീ “

പതിയെ മന്ത്രിച്ചുക്കൊണ്ട് ഒരു പൊട്ടിക്കരച്ചിലോടെ.മുന്നിൽ കണ്ട രൂപത്തിൻ്റെ നെഞ്ചിലേക്കവൾ വീണു.

കോരിച്ചൊരിയുന്ന മഴയിൽ, രണ്ട് ആത്മാക്കളെ പോലെ അവർ നിന്നു.

ആൽബിനെ പിൻതുടരുന്ന ടോമിയെ കണ്ട് അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി-മിന്നിമാഞ്ഞു

” ആരാ നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത്?”

നെഞ്ചിൽ വീണു കിടക്കുന്ന അവളെ തഴുകിക്കൊണ്ട് അവനത് ചോദിക്കുമ്പോൾ, കോപം കൊണ്ട് വിറയ്ക്കുന്നതവൾ അറിഞ്ഞു.

ആ ചോദ്യം കേട്ട ടെസ്സ അമ്പരപ്പോടെ അയാളെ നോക്കി.

“കുറച്ചു മുൻപ് കടന്നു പോയ ബസ്സിലുണ്ടായിരുന്നു ഞാൻ. ഒരു സ്ത്രീയെ ഉപദ്രവിക്കുന്നെന്ന് ആരോ പറഞ്ഞപ്പോൾ, എൻ്റെ മനസ്സിൽ തെളിഞ്ഞത് നിൻ്റെ രൂപം ആയിരുന്നു. ബസ് നിർത്തി കണ്ടക്ടർ ബാഗ് കിളിയെ ഏൽപ്പിച്ച് ഓടി പോരുകയായിരുന്നു ഞാൻ “

നടന്ന സംഭവങ്ങളൊക്കെ ഒരു പൊട്ടിക്കരച്ചിലോടെ അവൾ പറഞ്ഞു തീർന്ന eപ്പാൾ അവൻ പതിയെ തലയാട്ടി പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു.

” ആൽബീന്നല്ലേ പറഞ്ഞത്?”

അവൻ മുരൾച്ചയോടെ ചോദിച്ചപ്പോൾ അവൾ ഭീതിയോടെ തലയാട്ടി.

അവളെനെഞ്ചിലേക്കമർത്തി പിടിച്ച്, അവൻ പതിയെ ഫോണിലൂടെ ആരോടോ മുരണ്ടപ്പോൾ, അവളുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ കടന്നു പോയി.

അവളുടെ ഭയം മനസ്സിലാക്കിയ അവൻ, ആ,മുഖമുയർത്തി നെറ്റിയിൽ ചുണ്ടു ചേർത്തു.

“എൻ്റെ പെണ്ണിനെ തൊട്ടവൻ അങ്ങിനിപ്പോ രണ്ടു കാലിൽ നടക്കേണ്ട “

മഴവീണ മിഴികളോടെ അവനെ തന്നെ ഒരു നിമിഷം അവൾ നോക്കി നിന്നു.

” സ്വപ്നം കാണാതെ വീട്ടിലേക്ക് നടക്കാൻ നോക്ക് “

അവൻ്റെ കൈയ്യും പിടിച്ച് വീട്ടിലക്കുള്ള, പാടവരമ്പിലേക്കിറങ്ങാൻ തുനിഞ്ഞ അവൾ ഒരു നിമിഷം തിരിഞ്ഞു നിന്നു.

” ടോമി വന്നോളും ടെസ്സാ”

ചീറിയെത്തുന്ന മഴയിൽ അവളെ ചേർത്തണച്ചു നടക്കുമ്പോൾ, അവൻ വല്ലാത്ത ദേഷ്യത്തിലായിരുന്നു.

“ഇരുട്ടുന്നതിനു മുൻപ വീട്ടിലെത്തണമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ടെസ്സാ ഞാൻ “

“നാളെ ക്രിസ്തുമസ്സ് ആയതിനാൽ ഇന്നു വളരെ തിരക്കായിരുന്നു തുണി ക്കടയിൽ അതോണ്ടാ നേരം വൈകിയത് “

നേർത്ത ശബ്ദത്തിൽ അവളത് പറയുമ്പോൾ, പിണക്കം മാറ്റാനെന്നവണ്ണം അവൻ്റെ അരക്കെട്ടിൽ ചേർത്തു പിടിച്ചു.

പെട്ടെന്ന് വന്ന മിന്നൽ വെളിച്ചത്തിൽ, അവളുടെ ചുണ്ടിൽ തങ്ങിനിൽക്കുന്ന മഴത്തുള്ളി കണ്ടതും അവൻ കുസൃതിയോടെ നാവു നീട്ടി.

” റൊമാൻറിക്ക് മൂഡ് ആണല്ലോ ജോബീ – ഇന്നന്തൊ കളക്ഷൻ കൂടുതലുണ്ടോ?”

ആ ചോദ്യത്തിന് മറുപടി പറയാതെ,എന്തോ ഓർത്തതുപോലെ അവൻ ടെസ്സയെ നോക്കി.

“വീട്ടിൽ ട്രീസ തനിച്ചeല്ല?”

ചോദ്യത്തോടൊപ്പം അവളുടെ കൈയും പിടിച്ച് അവൻ വേഗത്തിൽ നടന്നു.

“പേടിക്കേണ്ട ജോബീ – അവൾക്കു കൂട്ടായി വർക്കിച്ചൻ ഉണ്ട് കൂടെ?”

അവൻ തിരിഞ്ഞ് രൂക്ഷമയൊന്നു അവളെ നോക്കി.

“വർക്കിച്ചൻ സ്വന്തം അപ്പനൊന്നുമല്ലല്ലോ? തരത്തിനൊത്ത് സ്വഭാവം മാറുന്ന മനുഷ്യരാണിപ്പോൾ കൂടുതൽ?”

“ജോബിയും ആ കൂട്ടത്തിൽ പെട്ടതാണോ?”

ടെസ്സയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് അമ്പരപ്പോടെ അവൻ അവളെ നോക്കി.

” അങ്ങിനെ തോന്നിയോ നിനക്ക്?”

മഴതുള്ളിയാണോ, കണ്ണുനീരാണോ നിറഞ്ഞതെന്നറിയാത്ത അവളുടെ കണ്ണുകളിലേക്കവൻ ഉറ്റുനോക്കി.

അവൻ്റെ ചോദ്യത്തിനുത്തരം പറയുന്നതിനു പകരം അവളുടെ മനസ്സിൽ കുറച്ചു മുൻപെ ആൽബിൻ പറഞ്ഞ വാക്കുകളായിരുന്നു മുഴങ്ങിയിരുന്നത്.

” അപ്പനും അമ്മയും നഷ്ടപ്പെട്ടവരാണ് ഞങ്ങൾ. പുഞ്ചിരിച്ചു കൊണ്ട് ചതിക്കരുത് “

തേങ്ങലോടെ അവൾ പറഞ്ഞപ്പോൾ പുഞ്ചിരിയോടെ അവളുടെ കവിളിൽ ചുണ്ടു ചേർത്തതും അവൻ്റെ മൊബൈൽ ചിലച്ചു.

മൊബൈലെടുത്ത് സംസാരിച്ച ശേഷം അവൻ സന്തോഷത്തോടെ അവളെ ചേർത്തണച്ചു.

” ആൽബിനെതിരഞ്ഞു പോയ എൻ്റെ കൂട്ടുക്കാർ കണ്ടത് മൃതപ്രായമായ അവൻ്റെ ശരീരമാണ്. ടോമി ശരിക്കും പണി കൊടുത്തിട്ടുണ്ട് – അവനാരാടീ വാടകഗുണ്ടയോ?”

ജോബിയുടെ ചോദ്യത്തിനുത്തരമായി ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു.

” വർക്കിച്ചനെ പറ്റി പറഞ്ഞപ്പോൾ നിനക്ക് വിഷമായില്ലേ?എൻ്റെ അപ്പൻ്റെ പല കൊള്ളരുതായ്മക്കും കൂട്ടുനിൽക്കുന്നത് അയാളാണെന്ന് ടെസ്സക്കറിയോ?”

“അതൊന്നും എനിക്കറിയില്ല ജോബീ. പക്ഷെ ഒന്നെനിക്കറിയാം കിഴക്കൻ മലയിൽ നിന്ന് വരുമ്പോൾ അപ്പൻ കൊണ്ടുവന്ന,വർക്കിച്ചനും ടോമിയും ഇതുവരെ ഞങ്ങൾക്ക് ശല്യമായിട്ടില്ല”

ജോബി ഒന്നും മിണ്ടാതെ നടന്നപ്പോൾ, ടെസ്സ അവൻ്റെ കൈ പിടിച്ചു.

” അവൻ ഒരു അനാഥനാണെന്നും, എന്നെപ്പോലെ തന്നെ അവർ നിങ്ങളെ നോക്കുമെന്നും മരിക്കുന്നതിനു മുൻപും അപ്പൻ പറഞ്ഞിരുന്നു”

ജോബി ഒരു വരണ്ട ചിരിയോടെ അവളെ നോക്കി.

” മനുഷ്യൻ വളർത്തിയ പെരുമ്പാമ്പിൻ്റെ കഥ കേട്ടിട്ടുണ്ടോ ടെസ്സാ?ഇന്നു നടക്കുന്ന സംഭവം പലതും അതുപോലെയാണ്. പാമ്പിനു പകരം മനുഷ്യൻ എന്ന വ്യത്യാസം മാത്രമേയുള്ളൂ”

അതിനുത്തരം പറയാതെ അവൻ്റെ കൈയ്യും പിടിച്ചു നടന്നവൾ.

” ടെസ്സാ ഇന്നു രാത്രി നമ്മൾ ഇവിടെ നിന്നു പോകുന്നു. പാലക്കാടുള്ള എൻ്റെ സ്നേഹിതൻ്റെ വീട്ടിലേക്ക്?”

” ഇത്ര പെട്ടെന്നോ?”

അവൾ അത്ഭുതസ്തബ്ധയായി ജോബിയെ നോക്കി.

“ഇനിയും കാത്തിരുന്നാൽ നീ എനിക്ക് നഷ്ടപ്പെടുമോ എന്നൊരു പേടി – എൻ്റെ അപ്പൻ്റെ സ്വഭാവം നിനക്കറിയാമല്ലോ?”

അവൾ ഒന്നും പറയാതെ അവനെ തന്നെ നോക്കി.

“നിന്നെ മറക്കാൻ ഒരുപാട് പറഞ്ഞു അപ്പൻ. പറ്റില്ലാന്ന് ഞാനും. അതിൻ്റ പേരിൽ വാക്കേറ്റം വരെ നടന്നു ഞങ്ങൾ തമ്മിൽ “

ഭീതിയിൽ പാടവരമ്പത്ത് നിന്ന് വഴുതിയ ടെസ്സയുടെ കൈപിടിച്ചു ജോബി.

“ഞങ്ങൾ തമ്മിൽ വാക്കേറ്റം നടന്നതിൻ്റെ ഒരു മണിക്കൂറിനുള്ളിൽ വർക്കിച്ചൻ വീട്ടിലെത്തിയതും, അവർ തമ്മിൽ മുറിയടച്ച് സംസാരിക്കുന്നതും കണ്ടപ്പോൾ എന്തോ ഒരു വശപിശക് പോലെ തോന്നി എനിക്ക് “

ടെസ്സയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി.

വർക്കിച്ചൻ.

തൊട്ടടുത്തുള്ള ചെറിയ വീട്ടിലാണ് താമസിക്കുന്നതെങ്കിലും. ഞങ്ങൾക്ക് കൂട്ടെന്നോണം എപ്പോഴും വീട്ടിലുണ്ടാകും.

തൊട്ടടുത്ത ടൈലറിങ്ങ് കടയിൽ നിന്ന് ജോലിയും കഴിഞ്ഞ് ചിലപ്പോൾ വൈകിയെത്തുന്ന ട്രീസ യെ ഒരു പിതാവിൻ്റെ പോലെ ശാസിക്കുന്നതും കേട്ടിട്ടുണ്ട്.

തടിമില്ലിലെ പണിയും കഴിഞ്ഞ് വരുമ്പോൾ, മക്കൾക്കെന്നോണം ആ കൈയിൽ പലഹാര പൊതിയുണ്ടാവും.

ആ വർക്കിച്ചൻ?

ഒരുപാട് ചിന്തിച്ച് കൂട്ടിയിട്ടും ഒരു ഉത്തരം കിട്ടാതെ വന്നപ്പോൾ ടെസ്സ പറഞ്ഞതിത്രമാത്രം!

“ചിലപ്പോൾ വല്ല കാര്യവും പറയാനായിരിക്കും വർക്കിച്ചൻ ജോബിയുടെ വീട്ടിലേക്ക് വന്നത് – അല്ലാതെ ജോബി ചിന്തിക്കുന്ന പോലെ ആയിരിക്കില്ല”

ജോബി അതിനുള്ള മറുപടി പറയാതെ അവളെ ചേർത്തണച്ചു.

” ആയിരിക്കാം അല്ലായിരിക്കാം. അതൊക്കെ പോട്ടെ. ഇന്ന് രാത്രി പതിനൊന്നു മണിക്ക് ഞാൻ ജീപ്പുമായി വരും. നീയും ട്രീസയും ഒരുങ്ങിയിരിക്കണം.ഈ കാര്യം വർക്കിച്ചൻ അറിയണ്ട “

സമ്മതത്തോടെ തലയാട്ടി അവൾ വീട്ടിലേക്ക് നടന്നു.

മഴയ്ക്കപ്പുറം തെളിയുന്ന നക്ഷത്രങ്ങൾ പോലെ, തനിക്കു ചുറ്റുംപാറി നടക്കുന്ന മിന്നാമിനുങ്ങിലൊന്നിനെ പിടുത്തമിട്ടു അവൾ തിരിഞ്ഞു നിന്നു.

താൻ വീടണയുന്നതും നോക്കി നിൽക്കുന്ന ജോബിയുടെ നേർക്കവൾ ആ മിന്നാമിനുങ്ങിനെ ഒരു പുഞ്ചിരിയോടെ പറത്തി വിട്ടു.

ടെസ്സ വീട്ടിൽ കയറി വാതിലടച്ചപ്പോൾ, ജോബി തിരിഞ്ഞു നടന്നു.

പാടവരമ്പിൻ്റെ മദ്ധ്യത്ത് എത്തിയപ്പോൾ, തനിക്കു നേരെ വരുന്ന ടോമിയെ നോക്കി അവനൊന്നു പുഞ്ചിരിച്ചു.

മൈൻഡ് ചെയ്യാതെ ഒരു മുരൾച്ചയോടെ കടന്നുപോകുന്ന ടോമിയെ പിൻതിരിഞ്ഞു നോക്കി നിന്നു ജോബി രണ്ടു നിമിഷം.

” ആ ജോബി ആളത്ര നന്നല്ല കേട്ടോ കൊച്ചേ “

ജോബി പറഞ്ഞ കാര്യങ്ങൾ ട്രീസയോട് പറഞ്ഞ്, സാധനങ്ങൾ എല്ലാം പാക്ക് ചെയ്യാൻ ഏൽപ്പിച്ച് കുളിമുറിയിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ട് ടെസ്സ തിരിഞ്ഞു നിന്നു.

ഒരു തോർത്ത് മുണ്ട് മാത്രം ഉടുത്ത്,വരാന്തയിലിരുന്ന് മ ദ്യപിക്കുന്നവർക്കിച്ചനെ അന്നാദ്യമായവൾ ദേഷ്യത്തോടെ നോക്കി.

കാരണം അത്രയ്ക്കേറെ സ്നേഹിച്ചിരുന്നു അവൾ ജോബിയെ!

പ്രാർത്ഥന കഴിഞ്ഞ് ഭക്ഷണവും കഴിച്ച് അവർ പെട്ടിയും ബാഗും നിറച്ച് ക്ലോക്കിലേക്ക് നോക്കി.

പത്തര!

വരാന്തയിൽ നിന്ന് വർക്കിച്ചൻ്റെ കൂർക്കം വലി കേട്ടപ്പോൾ ടെസ്സയും ട്രീസയും ആശ്വാസത്തോടെ പരസ്പരം നോക്കി .

“ടോമിയോ?”

ടെസ്സ പതിയെ ട്രീസയെ നോക്കി.

” ഇത്ര നേരം ഇവിടുണ്ടായിരുന്നു.”

ഒരു മൂളലോടെ ടെസ്സ പാടവരമ്പിനപ്പുറത്തെ റോഡിലേക്ക് നോക്കിയതും, രണ്ട് ഹെഡ് ലൈറ്റുകൾ മിന്നി ചിമ്മിയതു കണ്ടപ്പോൾ .അവൾ പതിയെ എഴുന്നേറ്റു നിന്നു

പാടവരമ്പിലൂടെ ഒരു ടോർച്ചിൻ്റെ വെട്ടം തങ്ങളുടെ വീടിന് നേർക്ക് വരുന്നത് കണ്ട്, ടെസ്സ ട്രീസയുടെ കൈയിൽ മുറുകെ പിടിച്ചു.

പതിയെ വീടിൻ്റെ പടിയിറങ്ങാൻ തുടങ്ങിയതും.ടെസ്സയുടെ തോളിൽ ഒരു കനത്ത കൈത്തലം വീണു..

“കാമുകനോടൊപ്പം പോകുന്നത് കൊള്ളാം. പക്ഷേ ഇത്രനാളും നോക്കിയതിന് കൂലി തന്നിട്ട് പോയാൽ മതി”

ഞെട്ടിത്തിരിഞ്ഞു നോക്കിയ ടെസ്സ കണ്ടത് അ ടിവസ്ത്രം മാത്രം ഇട്ട് നിൽക്കുന്ന വർക്കിച്ചനെയാണ്!”

“കൂലി തന്നില്ലെങ്കിൽ പിടിച്ചു വാങ്ങിക്കാനും ഈ വർക്കിച്ചന് അറിയാം”

പറഞ്ഞു തീർന്നതും ടെസ്സയെ ഒരു ആട്ടിൻക്കുട്ടിയെന്നവണ്ണം തോളത്തേക്കിട്ടു വർക്കിച്ചൻ റൂമിലേക്ക് കയറി വാതിലടച്ചു.

അകത്ത് നിന്ന് ചേച്ചിയുടെ കരച്ചിൽ കേട്ടപ്പോൾ, ട്രീസ കരച്ചിലാടെതെരുതെരെ വാതിലിൽ മുട്ടി.

അകത്ത് നിന്ന് വർക്കിച്ചൻ്റെ അമറലും, ചേച്ചിയുടെ പിടച്ചിലും കേട്ടപ്പോൾ ട്രീസ പെരുമഴയത്തേക്കിറങ്ങി ഓടി.

പാടവരമ്പിലൂടെ തെന്നി യും, വീണും അവൾ അടുത്തേക്ക് വരുന്ന ടോർച്ച് വെട്ടത്തിനു മുന്നിൽ കിതച്ചു നിന്നു.

” ചേച്ചീനെ വർക്കിച്ചൻ “

പറഞ്ഞു തീരാൻ ശ്വാസമില്ലതെ വിഷമിക്കുന്ന അവളെയും പിടിച്ച് ജോബി, അങ്ങോട്ടേയ്ക്ക് കുതിച്ചു.

വീടെത്തുമ്പോഴേ കേട്ടു ടെസ്സയുടെ,അലറിക്കരച്ചിൽ.

പ്രാണരക്ഷാർത്ഥം വർക്കിച്ചനെ തന്നിൽ നിന്നു തള്ളിയകറ്റുമ്പോൾ ടെസ്സയുടെ കണ്ണുകൾ പ്രതീക്ഷയോടെ ജാലക വിടവിലൂടെ നോക്കിയപ്പോൾ കണ്ടു.

കോരിച്ചൊരിയുന്ന മഴയിലൂടെ, തുരുതുരാ വീഴുന്ന മിന്നൽ വെളിച്ചത്തിലൂടെ പാടവരമ്പിലൂടെ കുതിച്ചു വരുന്ന രണ്ട് രൂപങ്ങൾ.

തന്നിൽ നിന്നും വർക്കിച്ചനെ തള്ളിയകറ്റി ജാലകത്തിനു അടുത്തേക്ക് ഓടി വന്നു അവൾ അലറി.

ശക്തമായ കാറ്റിൽ,പുറത്തൊരു മരം വീണതും പ്രതീക്ഷയുടെ ആ കാഴ്ച അവൾക്ക് നഷ്ടമായി.

തൻ്റെ ശരീരത്തിൽ നിന്ന് സാരി ,ഒറ്റയടിക്ക് അപ്രത്യക്ഷമായത് കണ്ട് അവൾ കൈകൾ മാ റിൽ പിണച്ചുവെച്ചു കരഞ്ഞു.

പിണച്ചുവെച്ച കൈകൾ ബലമായി അകറ്റി, അവിടേക്ക് വർക്കിച്ചൻ്റെ മുഖം വരുന്നത് കണ്ട അവൾ ശക്തിയോടെ തൻ്റെ തലക്കൊണ്ട് അയാളുടെ ശിരസ്സിൽ ആഞ്ഞിടിച്ചു.

ലക്ഷ്യം തെറ്റിയ ഇടിവർക്കിച്ചൻ്റെ മൂക്കിൽ നിന്ന് ര ക്തതുള്ളികൾ തെറുപ്പിച്ചു.

ഒരടി പിന്നോട്ട് നിന്ന് തല കുടഞ്ഞ,വർക്കിച്ചൻ സർവ്വശക്തിയുമെടുത്ത് കൈ നീട്ടി അവളുടെ മുഖത്ത് പ്രഹരിച്ചു.

പമ്പരം പോലെ വട്ടം കറങ്ങിയ ടെസ്സ, വർക്കിച്ചൻ്റെ കൈകളിൽ വീണ നിമിഷം, വാതിലിൽ ആരോ ആഞ്ഞ് തൊഴിക്കുന്നത് അവളറിഞ്ഞു.

ഒരു കൈ കൊണ്ട് ടെസ്സയുടെ ശിരസ്സ് താങ്ങി അയാൾ വാതിലിൻ്റെ കൊളുത്ത് തുറന്നു’

മുന്നിൽ കണ്ട ജോബിയുടെ നെഞ്ചിലേക്ക് അയാളുടെ കാലുയർന്നതും, ജോബി ദൂരേയ്ക്ക് തെറിച്ചു പോയി.

അവനു നേരെ അയാൾ ക്രൂദ്ധനായി കൈ ചൂണ്ടി.

“വർക്കിച്ചൻ്റ ആവശ്യം കഴിഞ്ഞാൽ വർക്കിച്ചൻ വിട്ടുതരും അതിനിടയ്ക്ക് ആരെങ്കിലും ശല്യപ്പെടുത്തിയാൽ കൊന്നു കളയും- കേട്ടോടീ

പറഞ്ഞു തീർന്നതും വിറങ്ങലിച്ചു നിൽക്കുന്ന ട്രീസയുടെ കവിളത്ത് ആഞ്ഞടിച്ചു അയാൾ.

പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ, കടവായിലൂടെ ര ക്തം ചിതറിക്കൊണ്ട് അവൾ ചുമരിൽ ചെന്നിടിച്ചു നിലത്ത് വീണു.

ട്രീസയെ നോക്കി മോളെയെന്ന് അലറിയ ടെസ്സയെ റൂമിലേക്ക് വലിച്ചിട്ട് വാതിലടച്ചു വർക്കിച്ചൻ.

അകത്ത് നിന്ന് ടെസ്സയുടെ നിലവിളി കേട്ട ജോബി പുറത്തേക്ക് ഇടറി നടന്ന് സഹായത്തിനായ് ചുറ്റും നോക്കി.

വിളിച്ചാൽ വിളി കേൾക്കാത്ത ദൂരത്താണ് ഓരോ വീടുകളും!

അകത്ത് നിന്ന് ടെസ്സയുടെ കരച്ചിൽ കേട്ട അവൻ കോരിച്ചൊരിയുന്ന മഴയിലേക്ക് മുഖമുയർത്തി പൊട്ടിക്കരഞ്ഞു.

ഏറുക്കൊണ്ട നായയെ പോലെ വീടിനു ചുറ്റും ഓടിനടന്ന അവൻ ജാലകത്തിലൂടെ കണ്ട കാഴ്‌ച കണ്ട് നിലവിളിച്ചു.

കണ്ണടച്ചു നിലവിളിക്കുന്ന ടെസ്സയെ കാൽക്കീഴിലിട്ട്, തൻ്റെ അ ടിവസ്ത്രമഴിക്കുന്ന വർക്കിയെ കണ്ടതും, ജോബി അടുത്ത് കണ്ട ഇരുമ്പ് പൈപ്പ് എടുത്ത് പാളികൾ ഇല്ലാത്ത ആ ജനലിൽ ആഞ്ഞടിച്ചു.

മരയഴികൾ ചിതറിയത് കണ്ട് കോപാക്രാന്തനായ വർക്കിച്ചൻ മുരൾച്ചയോടെ വന്ന് ജോബിയുടെ മുഖത്തേക്ക് ആഞ്ഞിടിച്ചപ്പോൾ, അവൻ മഴയിലേക്ക് തെറിച്ചുവീണു.

ജോബി നിലതെറ്റി വീഴുന്നത് കണ്ട ടെസ്സ കരഞ്ഞുക്കൊണ്ട് ജാലകത്തി നരികത്തേക്ക് ഓടി വന്ന് പുറത്തെ മഴയിലേക്ക് നോക്കി അലറി.

“ടോമീ “

മഴയൊച്ചകളെ ഭേദിച്ചുക്കൊണ്ട് പുറത്തെ ഇരുട്ടിലേക്ക് പാഞ്ഞ ആ നിലവിളി നിലയ്ക്കു മുൻപെ ,ഇരുട്ടിനെ വകഞ്ഞു ഒരു കൊടുങ്കാറ്റ് വരുന്നതു പോലെ ശബ്ദം കേട്ട് ജോബി കണ്ണു തുറന്നപ്പോൾ, തനിക്കു മുകളിലൂടെ കുതിച്ചു വന്ന ഒരു രൂപം ജനൽവഴി അകത്തു കടക്കുന്നതാണ് കണ്ടത് തുടർന്ന് വർക്കിച്ചൻ്റെ നിലവിളിയും മുഴങ്ങി.

ടോമിയും വർക്കിച്ചനും പൊരുതുമ്പോൾ, ടെസ്സ തുറന്ന ജാലകത്തിലൂടെ പുറത്തേക്ക് ചാടി.

ടെസ്സയെയും, ട്രീസയെയും കൊണ്ട് ജോബി പാടവരമ്പിലൂടെ ഓടി ജീപ്പിനടുത്തെത്തി.

ജീപ്പ് പതിയെ മുന്നോട്ട് നീങ്ങുമ്പോൾ, ദൂരെ പാടവരമ്പത്ത് കൂടി ഓടി വരുന്ന ടോമിയെ കണ്ടു.

കുതിച്ചെത്തിയ ടോമി, ജീപ്പിൻ്റെ പിൻവശത്തേക്ക് ചാടി കയറുമ്പോൾ, അവൻ്റെ വായയിലെ മാംസ കഷ്ണം കണ്ട് ടെസ്സയും, ട്രീസയും കണ്ണ് പൊത്തി അലറി.

ജോബി നന്ദിസൂചകമായ ഒരു ചിരിയോടെ പിന്നിലിരുന്ന ടോമിയെ നോക്കി.

“പെങ്ങൻമാരെ പേടിപ്പിക്കാതെ ഇങ്ങോട്ട് കയറിയിരിക്ക് അളിയാ”

ജോബി പറഞ്ഞു തീർന്നതും ടോമി ചാടിക്കടന്ന് മുന്നിലെ സൈഡ് സീറ്റിലിരുന്നു

ജോബിയുടെ കൈകൾ വാത്സല്യത്തോടെ അവനെ തഴുകുമ്പോൾ, നന്ദിസൂചകമായി ആ വാൽ ആട്ടിക്കൊണ്ടിരുന്നു ടോമി.

ശുഭം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *